അറിയിപ്പ്

AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകരമായ, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വ്യക്തിപരമാക്കിയ വിവരങ്ങൾ കാണാൻ നിങ്ങളുടെ AdSense പേജ് സന്ദർശിക്കുന്ന കാര്യം ഉറപ്പാക്കുക.

സ്വകാര്യതയും സുരക്ഷയും

ഉള്ളടക്കം ഫിൽട്ടർ ചെയ്യൽ

വലിയ അളവിലുള്ള ഡാറ്റ പ്രോസസ് ചെയ്യാനും ചില മാനദണ്ഡങ്ങൾ പാലിക്കുന്ന ഏതൊരു ഉള്ളടക്കത്തിന്മേൽ നടപടിയെടുക്കാനും നടപ്പിലാക്കിയിരിക്കുന്ന സ്വയമേവയുള്ള സംവിധാനത്തെയാണ് ഉള്ളടക്കം ഫിൽട്ടർ ചെയ്യൽ എന്നതിലൂടെ സൂചിപ്പിക്കുന്നത്. പ്രസാധകർ അവരുടെ സൈറ്റിലെ, ഉപയോക്താക്കൾ സൃഷ്ടിച്ച ഉള്ളടക്കത്തിന്റെ ഭൂരിഭാഗവും കൈകാര്യം ചെയ്യാൻ ടെക്സ്റ്റ്, മീഡിയ ഫിൽട്ടർ ചെയ്യൽ സൊല്യൂഷനുകളാണ് പതിവായി ഉപയോഗിക്കുന്നത്. തോക്കുകൾ, മയക്കുമരുന്ന്, മദ്യം, പുകയില എന്നിവയുടെ വിൽപ്പനയും പ്രായപൂർത്തിയായവർക്കുള്ളതും നിയമവിരുദ്ധവുമായ ഫയൽ പങ്കിടലും പോലുള്ള ഉള്ളടക്കം ഫിൽട്ടർ ചെയ്യാനാണ് ഈ സംവിധാനങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.

പ്രധാനപ്പെട്ടത്: നയം ലംഘിക്കുന്ന ഉള്ളടക്കം ലോക്കൽ ആയി ഹോസ്റ്റ് ചെയ്തിരിക്കണം എന്നില്ല. അത് ഹോസ്റ്റ് ചെയ്യുന്ന ബാഹ്യ ഉറവിടങ്ങളിലേക്ക് ലിങ്ക് ചെയ്യുന്നത് പോലും ലംഘനമായി കണക്കാക്കുന്നു. ഉദാഹരണത്തിന്, ഒരു മൂന്നാം കക്ഷി സൈറ്റിൽ നിയമവിരുദ്ധമായി ഹോസ്റ്റ് ചെയ്തിരിക്കുന്ന സിനിമകൾ കാണിക്കുന്ന പ്രസാധകർ, Google പ്രസാധക നയങ്ങൾ ലംഘിക്കുന്നു.

ഇൻ-ഹൗസ് സൊല്യൂഷൻ വികസിപ്പിക്കൽ

നിരവധി പ്രസാധകർ അവരുടെ സ്വന്തം ഫിൽട്ടർ ചെയ്യൽ സംവിധാനം വികസിപ്പിക്കാൻ തിരഞ്ഞെടുക്കുന്നു. ഈ തീരുമാനത്തിന് ഇനിപ്പറയുന്ന പ്രയോജനങ്ങളുണ്ട്:

  • ടെക്സ്റ്റ്-അധിഷ്ഠിത ഫിൽട്ടർ ചെയ്യൽ താരതമ്യേന എളുപ്പത്തിൽ കോഡ് ചെയ്യാം
  • വാണിജ്യപരമായ സൊല്യൂഷനുകളേക്കാൽ ഇതിന് സാധാരണയായി വളരെയധികം ചെലവ് കുറവാണ്
  • പ്രസാധകരുടെ സൈറ്റിനെയും ഉപയോക്താക്കളെയും കുറിച്ച് മറ്റാരേക്കാളും നന്നായി അറിയാവുന്നതും നയപരമായ പ്രശ്നങ്ങൾ മുൻകൂട്ടി കാണാനാകുന്നതും പ്രസാധകർക്ക് തന്നെയാണ്
ടെക്സ്റ്റ്-അധിഷ്ഠിത ഇൻ-ഹൗസ് സൊല്യൂഷൻ വികസിപ്പിക്കുമ്പോൾ പരിഗണിക്കേണ്ട ചില ആശയങ്ങളും നിർദ്ദേശങ്ങളും ഇതാ.

 

കീവേഡുകളുടെ ലിസ്റ്റ് സൃഷ്ടിക്കൽ
ടെക്സ്റ്റ് ഫിൽട്ടർ ചെയ്യാൻ, ഓരോ വാക്കുകളും വാക്കുകളുടെ സംയോജനങ്ങളും ഉപയോഗിച്ച് സൃഷ്ടിച്ച കീവേഡുകളുടെ ലിസ്റ്റിനെയാണ് സിസ്റ്റം ആശ്രയിക്കേണ്ടത്. ഉള്ളടക്കത്തിന്റെ തരവും സൈറ്റിന്റെ ബാഹുല്യവും പ്രസാധകരുടെ ലഭ്യമായ ഉറവിടങ്ങളും അനുസരിച്ച്, നിരവധി മാർഗ്ഗങ്ങളിലൂടെ ഈ ലിസ്റ്റ് സൃഷ്ടിക്കാം:
  • ഫിൽട്ടർ ചെയ്യേണ്ട വാക്കുകളുടെയും ശൈലികളുടെയും ലിസ്റ്റ് സ്വയം സൃഷ്ടിക്കുക. ഇതിനായി നിങ്ങൾക്ക് സ്വന്തം അവബോധം ഉപയോഗിക്കാം അല്ലെങ്കിൽ സഹായം തേടാം:
    • സംഭാവന ചെയ്യാൻ നിങ്ങളുടെ ജീവനക്കാരോട് ആവശ്യപ്പെടുക
    • സഹായത്തിനായി ഉപയോക്താക്കളെ ബന്ധപ്പെടുക
    • Google Ads: Keywords ടൂൾ ഉപയോഗിക്കുക
    • കൂടുതൽ വ്യക്തതയ്ക്ക്, ദോഷകരമായ ഉള്ളടക്കം (ഉദാഹരണത്തിന് പ്രായപൂർത്തിയായവർക്കുള്ളത് ഒപ്പം/അല്ലെങ്കിൽ ഫയൽ പങ്കിടൽ സൈറ്റുകൾ) ഹോസ്റ്റ് ചെയ്യുന്ന വെബ്സൈറ്റുകൾ പരിശോധിക്കുക, ഇവയിൽ പതിവായി കാണിക്കുന്ന കീവേഡുകൾ ഏതൊക്കെയെന്ന് കണ്ടെത്തുക.
  • നിങ്ങളുടെ സ്വന്തം, സ്വയമേവയുള്ള കീവേഡ് സ്ക്രേപ്പിംഗ് ടൂൾ കോഡ് ചെയ്യുക:
    • സൈറ്റിലെ എല്ലാ പേജുകളും പരിശോധിക്കാൻ തിരയൽ യന്ത്ര ഡാറ്റ ഉപയോഗിക്കുക
    • അതിലെ തനതായ വാക്കുകളുടെയും വാക്കുകളുടെ സംയോജനങ്ങളുടെയും ലിസ്റ്റ് വീണ്ടെടുക്കുക
    • ഏറ്റവും പൊതുവായി ഉപയോഗിക്കുന്ന കീവേഡുകൾ നിലനിർത്തി ബാക്കിയുള്ളവ ഒഴിവാക്കുക. ‘a’, ‘and’ അല്ലെങ്കിൽ ‘the’ പോലുള്ള പൊതുവായ ആർട്ടിക്കിളുകളും (വിവേചകഭേദകം) വാക്കുകളും ഒഴിവാക്കാൻ മറക്കരുത്.
    • ടെക്സ്റ്റ് ഫയലായി ഔട്ട്പുട്ട് സൃഷ്ടിക്കുക
    • നിങ്ങളുടെ ലിസ്റ്റിൽ സംതൃപ്തരാകുന്നത് വരെ സൈറ്റുകളുടെ എണ്ണം എത്രയായാലും മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആവർത്തിക്കുക.
    • പ്രധാനപ്പെട്ടത്: മറ്റ് സൈറ്റുകൾ സ്ക്രേപ്പ് ചെയ്യുന്നതും അവയുടെ ഉള്ളടക്കം നിങ്ങളുടേതെന്ന രീതിയിൽ ഉപയോഗിക്കുന്നതും Google പ്രസാധക നയങ്ങൾക്കും വെബ് തിരയലിന്റെ സ്പാം നയങ്ങൾക്കും എതിരാണ്, ഇത് നിയമവിരുദ്ധവും ഒപ്പം/അല്ലെങ്കിൽ അധാർമ്മികവും ആയേക്കാം.
മുൻഗണനകൾ നൽകൽ

എല്ലാ വാക്കുകളും തുല്യമായി സൃഷ്ടിച്ചവയല്ല, ചില കീവേഡുകൾ മറ്റുള്ളവയേക്കാൾ മോശമാണ്. അതിനാൽ വ്യത്യസ്ത പദങ്ങൾക്ക് വ്യത്യസ്ത മുൻഗണനകൾ നൽകുന്നത് പരിഗണിക്കേണ്ടതുണ്ട്.

ഉദാഹരണത്തിന്, ഇംഗ്ലീഷ് ഭാഷയിൽ പ്രായപൂർത്തിയായവർക്ക് മാത്രമുള്ള പദങ്ങളുടെ ഫിൽട്ടറുകളിൽ ‘സെക്‌സ്’ എന്ന പദത്തേക്കാളും ‘പോൺ’ എന്ന വാക്കിനായിരിക്കണം പ്രാധാന്യം നൽകേണ്ടത്. ‘പോൺ’ എന്നത് കുടുംബത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കവുമായി മാത്രം ബന്ധപ്പെട്ടതാണെങ്കിൽ ‘സെക്‌സ്’ എന്നാൽ ‘ലിംഗഭേദം’ എന്നും അർത്ഥമാക്കാം - ഈ വാക്കുകൾ ഉപയോഗിച്ചിരിക്കുന്ന പശ്ചാത്തലം അടിസ്ഥാനമാക്കിയാണ് ഇത് ചെയ്യേണ്ടത്.

കൂടാതെ, ഒറ്റയ്ക്ക് ഉപയോഗിക്കുമ്പോൾ സുരക്ഷിതമെങ്കിലും മറ്റൊരു വാക്കിനൊപ്പം ഒന്നിച്ച് ഉപയോഗിക്കുമ്പോൾ പൂർണ്ണമായും മറ്റൊരു അർത്ഥം വരുന്ന വാക്കുകളും പരിഗണിക്കുക. ഉദാഹരണത്തിന്, ‘ചിത്രങ്ങൾ’ എന്ന വാക്ക് നിഷ്‌കളങ്കമാണ്, എന്നാൽ ‘കൗമാരക്കാരുടെ ചിത്രങ്ങൾ’ സാധാരണയായി പോണോഗ്രാഫ്രിയെ ആണ് സൂചിപ്പിക്കുന്നത്.

ഫിൽട്ടർ ചെയ്യൽ പ്രക്രിയ
ഉള്ളടക്കം ഫിൽട്ടർ ചെയ്യൽ കൈകാര്യം ചെയ്യുമ്പോൾ പൊതുവായ രണ്ട് സമീപനങ്ങളാണുള്ളത്, അവരവരുടെ സൈറ്റിന് ഏറ്റവും അനുയോജ്യമായ സമീപനം ഏതെന്ന് ഓരോ പ്രസാധകർക്കും തീരുമാനിക്കാം.

രീതി 1 - ഉപയോക്താക്കൾ സൃഷ്ടിച്ച ഉള്ളടക്കം പേജിൽ കാണിച്ച ശേഷം സ്കാൻ ചെയ്യുന്നു:

  1. ഉള്ളടക്കം സ്കാൻ ചെയ്യുക
  2. ഫിൽട്ടർ ചെയ്യൽ മാനദണ്ഡം പാലിക്കുന്നുവെങ്കിൽ അത് ഫ്ലാഗ് ചെയ്യുക
  3. മുകളിൽ പറഞ്ഞിരിക്കുന്ന ഉള്ളടക്കം ഹോസ്റ്റ് ചെയ്യുന്ന പേജിൽ ആഡ് സെർവിംഗ് പ്രവർത്തനരഹിതമാക്കുക
  4. ഉള്ളടക്കം നേരിട്ട് അവലോകനം ചെയ്യുക:
    1. അത് സുരക്ഷിതമാണെങ്കിൽ, ആഡ് സെർവിംഗ് പ്രവർത്തനക്ഷമമാക്കി ഫിൽട്ടറുകൾ ക്രമീകരിക്കുക
    2. സുരക്ഷിതമല്ലെങ്കിൽ, പരസ്യ കോഡ് ഉൾപ്പെടുന്ന പേജുകളിൽ ഉള്ളടക്കം കാണിക്കുന്നില്ലെന്ന് ഉറപ്പാക്കുക

രീതി 2 - ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് മുമ്പ് ഉപയോക്താക്കൾ സൃഷ്ടിച്ച ഉള്ളടക്കം സ്കാൻ ചെയ്യുന്നു:

  1. ഉള്ളടക്കം സ്കാൻ ചെയ്യുക
  2. ഫിൽട്ടർ ചെയ്യൽ മാനദണ്ഡം പാലിക്കുന്നുവെങ്കിൽ അത് ഫ്ലാഗ് ചെയ്യുക
  3. അത് അവലോകനത്തിനായി ക്യൂ ചെയ്യുക അല്ലെങ്കിൽ നേരിട്ട് നിരസിക്കുക
  4. ഉള്ളടക്കം നേരിട്ട് അവലോകനം ചെയ്യുക:
    1. സുരക്ഷിതമെങ്കിൽ, അത് ആഡ് സെർവിംഗ് പേജുകളിൽ കാണിക്കുക, ഫിൽട്ടറുകൾ ക്രമീകരിക്കുക
    2. സുരക്ഷിതമല്ലെങ്കിൽ, ആഡ് സെർവിംഗ് പ്രവർത്തനരഹിതമാക്കി അത് കാണിക്കുക അല്ലെങ്കിൽ നിരസിക്കുക

വാണിജ്യപരമായ സൊല്യൂഷനുകളെ കുറിച്ച് ചുരുക്കത്തിൽ

ഉള്ളടക്കം ഫിൽട്ടർ ചെയ്യൽ നൽകുന്ന നിരവധി സേവനങ്ങളുണ്ട്, അവയിൽ തന്നെ പ്രായപൂർത്തിയായവർക്കുള്ളതോ പകർപ്പവകാശമുള്ളതോ പോലുള്ള നിർദ്ദിഷ്ട ഉള്ളടക്ക തരങ്ങൾ ഫിൽട്ടർ ചെയ്യുന്നതിൽ വൈദഗ്ധ്യമുള്ള ചിലതും ഉണ്ട്. ഇന്റർനെറ്റിൽ എളുപ്പത്തിൽ പണം സമ്പാദിക്കാൻ ശ്രമിക്കുന്ന ഉപയോക്താക്കളെയും പ്രസാധകരെയും ബന്ധിപ്പിക്കുന്ന ക്രൗഡ് സോഴ്‌സിംഗ് പ്ലാറ്റ്‌ഫോമുകളും ഉണ്ട്. വിഷയത്തെ കുറിച്ച് അൽപ്പം വിപണി ഗവേഷണം നടത്തി നിങ്ങൾ നൽകുന്ന സേവനത്തിനുള്ള മികച്ച സൊല്യൂഷൻ ഏതെന്ന് തീരുമാനിക്കുന്നതാണ് ഇതിനെ സമീപിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗം. സോഫ്‌റ്റ്‌വെയർ അവലോകനം ചെയ്യുന്ന സൈറ്റുകൾ പരിശോധിച്ച് ഉപയോക്താക്കൾ സൃഷ്ടിക്കുന്ന ഉള്ളടക്കം ഫിൽട്ടർ ചെയ്യാൻ ഏതൊക്കെ തരം സംവിധാനങ്ങളാണ് അവ നിർദ്ദേശിക്കുന്നതെന്ന് കാണുക. ഈ വിവരങ്ങളെല്ലാം ലഭിച്ച ശേഷം, ഉൽപ്പന്നത്തിന്റെ സ്കോറും അതിന്റെ തനതായ സവിശേഷതകളും നിരക്ക് മോഡലും അടിസ്ഥാനമാക്കി നിങ്ങൾക്ക് അനുയോജ്യമായ ഏറ്റവും മികച്ച സൊല്യൂഷൻ ഏതെന്ന് തിരഞ്ഞെടുക്കേണ്ടതുണ്ട്.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
നിങ്ങളുടെ AdSense പേജ്

AdSense പേജ് അവതരിപ്പിക്കുന്നു: AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകമായ, നിങ്ങളുടെ അക്കൗണ്ടിൽ വ്യക്തിപരമാക്കിയ വിവരങ്ങളും പുതിയ അവസരങ്ങളും കണ്ടെത്താനാകുന്ന പുതിയൊരു ഉറവിടം.

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
15562245076960234519
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
157
false
false