അറിയിപ്പ്

AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകരമായ, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വ്യക്തിപരമാക്കിയ വിവരങ്ങൾ കാണാൻ നിങ്ങളുടെ AdSense പേജ് സന്ദർശിക്കുന്ന കാര്യം ഉറപ്പാക്കുക.

സ്വകാര്യതയും സുരക്ഷയും

ഉപയോക്താവ് സൃഷ്ടിച്ച ഉള്ളടക്കം മാനേജ് ചെയ്യുന്നതിനുള്ള മികച്ച തന്ത്രങ്ങൾ

ഉപയോക്താവ് സൃഷ്ടിച്ച ഉള്ളടക്കം ലോകത്ത് എവിടെ നിന്നും എപ്പോൾ വേണമെങ്കിലും വരാം. നിങ്ങളുടെ സൈറ്റോ ആപ്പോ വളരുന്നതിനനുസരിച്ച്, ഒരു വ്യക്തിക്ക് അവലോകനം ചെയ്യാനാകുന്നതിലും കൂടുതൽ അളവിൽ, ഉപയോക്താവ് സൃഷ്ടിച്ച ഉള്ളടക്കം സമർപ്പിക്കുന്നതായി നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടേക്കാം.

നിർദ്ദേശിക്കുന്ന ചില തന്ത്രങ്ങളും പരിഹാരമാർഗ്ഗങ്ങളും ഇതാ:

ഉള്ളടക്ക നയം പ്രസിദ്ധീകരിക്കുക: ഉപയോക്താക്കളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അവരോട് പറയുക
അനുവദനീയമായതും അനുവദനീയമല്ലാത്തതുമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഉപയോക്താക്കളെ അറിയിക്കാൻ ഉള്ളടക്ക നയം തയ്യാറാക്കി പ്രസിദ്ധീകരിക്കുക.
ഉപയോക്താവ് സൃഷ്ടിച്ച ഉള്ളടക്കമുള്ള പേജിലൂടെ ധനസമ്പാദനം നടത്തുന്നതിന് മുമ്പ്, അപകടസാധ്യത ശ്രദ്ധാപൂർവ്വം വിലയിരുത്തുക
നിങ്ങളുടെ സൈറ്റിലോ ആപ്പിലോ, ഉപയോക്താവ് സൃഷ്ടിച്ച ഉള്ളടക്കം എവിടെയാണ് ദൃശ്യമാകുകയെന്നും ഉപയോക്താവ് സൃഷ്ടിച്ച ദോഷകരമായ ഉള്ളടക്കത്തിൽ നിന്ന് നിങ്ങളുടെ സൈറ്റിന്റെയോ ആപ്പിന്റെയോ മതിപ്പിനുണ്ടാക്കുന്ന അപകടസാധ്യതകൾ എന്തൊക്കെയാണെന്നും കണക്കാക്കുക. ഉപയോക്താവ് സൃഷ്ടിച്ച ഉള്ളടക്കം ദൃശ്യമാകുന്നതിന് മുമ്പ് അത്തരം അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്ന കാര്യം ഉറപ്പാക്കുക.
ഉപയോക്താവ് സൃഷ്ടിച്ച ഉള്ളടക്കം ഫീച്ചർ ചെയ്യുന്ന മുൻനിര പേജുകൾ പതിവായി അവലോകനം ചെയ്യുക
ഉപയോക്താവ് സൃഷ്ടിച്ച ഉള്ളടക്കമുള്ള നിങ്ങളുടെ മുൻനിര പേജുകൾ പതിവായി അവലോകനം ചെയ്യാൻ സമയം ചെലവഴിക്കുക. നിങ്ങൾ കാണുന്ന കാര്യങ്ങളെല്ലാം ഞങ്ങളുടെ എല്ലാ പ്രോഗ്രാം നയങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
ഉപയോക്താവ് സൃഷ്ടിച്ച ഉള്ളടക്കത്തിലേക്ക് "ലംഘനം റിപ്പോർട്ട് ചെയ്യുക" ലിങ്ക് ചേർത്ത് നിങ്ങളുടെ ഉപയോക്താക്കളെ സഹായിക്കുക
ഉപയോക്താവ് സൃഷ്ടിച്ച ഉള്ളടക്കത്തിന്റെ ഓരോ ഘടകത്തിനും സമീപം, പ്രശ്നമുണ്ടാക്കാൻ സാധ്യതയുള്ള ഉള്ളടക്കം നിങ്ങളെ അറിയിക്കുന്നതിന് റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന "ഫ്ലാഗ് ചെയ്യുക" അല്ലെങ്കിൽ "ലംഘനം റിപ്പോർട്ട് ചെയ്യുക" ലിങ്ക് ചേർക്കുക. ആ റിപ്പോർട്ടുകൾ നിങ്ങൾ പതിവായി അവലോകനം ചെയ്യുന്നുണ്ടെന്നും നടപടിയെടുക്കുന്നുണ്ടെന്നും ഉറപ്പാക്കുക.
ബോട്ടുകളെ പ്രതിരോധിക്കുന്നതിന് ഉള്ളടക്ക സമർപ്പണത്തിൽ കാപ്‌ച ഉപയോഗിക്കുക
ഉപയോക്താക്കൾക്ക് ഉള്ളടക്കം സമർപ്പിക്കാനാകുന്നതിന് മുമ്പ്, കാപ്‌ച ഉപയോഗിച്ച് അവർ മനുഷ്യരാണെന്നും ബോട്ടുകൾ അല്ലെന്നും ഉറപ്പാക്കുക. Google-ന്റെ reCAPTCHA ആണ് ജനപ്രിയ സംവിധാനങ്ങളിലൊന്ന്.
വ്യത്യസ്ത തലങ്ങളിൽ വിശ്വസ്ത ഉപയോക്താക്കളെ സൃഷ്ടിക്കുക
സൈറ്റിലോ ആപ്പിലോ ചരിത്രമില്ലാത്ത പുതിയ ഉപയോക്താക്കളുടെ കാര്യത്തിൽ, ദൃശ്യമാകുന്നതിന് മുമ്പ് അവർ സമർപ്പിക്കുന്ന ഉള്ളടക്കം അവലോകനം ചെയ്യുക. ഉപയോക്താക്കൾ അവരുടെ വിശ്വാസ്യത തെളിയിക്കുന്നതിന് അനുസരിച്ച്, അവരുടെ പോസ്റ്റുകൾ ദൃശ്യമാകാൻ അനുവദിച്ച് അവരോടുള്ള വിശ്വാസ്യത വളർത്തിയെടുക്കുക.

മറ്റൊരു തലമെന്ന നിലയിൽ, വിശ്വസ്തരല്ലാത്ത ഉപയോക്താക്കൾക്ക് സമർപ്പിക്കാനാകുന്ന ഉള്ളടക്ക തരങ്ങൾ പരിമിതപ്പെടുത്തുക; ഉദാ. ടെക്സ്റ്റ് അനുവദിക്കുക, ചിത്രങ്ങളോ ലിങ്കുകളോ അനുവദിക്കരുത്.

ഉപയോക്തൃ മോഡറേറ്റർമാരെ നിയമിക്കുക
നിങ്ങളുടെ സൈറ്റോ ആപ്പോ വളരുന്നതിന് അനുസരിച്ച്, കമ്മ്യൂണിറ്റിയും വളരും. നിങ്ങളുടെ സൈറ്റോ ആപ്പോ ഉപയോഗിക്കുന്നതിനാൽ ഈ കമ്മ്യൂണിറ്റിക്കും നിങ്ങളുടെ സൈറ്റോ ആപ്പോ കൂടുതൽ വളരുന്നത് കാണാൻ ആഗ്രഹമുണ്ടാകും. ഉള്ളടക്കം അവലോകനം ചെയ്യാനും കമ്മ്യൂണിറ്റിയിലെ ആശയവിനിമയത്തിൽ ഉയർന്ന നിലവാരം നിലനിർത്താനും നിങ്ങളെ സഹായിക്കാൻ ഉപയോക്തൃ മോഡറേറ്റർമാരെ നിയമിക്കുക.

നിങ്ങളുടെ സൈറ്റിലെയോ ആപ്പിലെയോ, ഉപയോക്താവ് സൃഷ്ടിച്ച ഉള്ളടക്കം അവലോകനം ചെയ്യാൻ മനുഷ്യ അവലോകകരെയോ മോഡറേറ്റർമാരെയോ നിയമിക്കുന്നതും പരിഗണിക്കാവുന്നതാണ്.

പോസ്റ്റ് അവലോകനം ചെയ്യുന്നത് വരെ ആഡ് സെർവിംഗ് പ്രവർത്തനരഹിതമാക്കുക
പോസ്റ്റ് ഇതുവരെ അവലോകനം ചെയ്യുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ, അത് ദൃശ്യമാകാൻ അനുവദിക്കുക, എന്നാൽ ആ പേജിലെ ആഡ് സെർവിംഗ് പ്രവർത്തനരഹിതമാക്കുക. പോസ്റ്റ് ഞങ്ങളുടെ പ്രോഗ്രാം നയങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ആഡ് സെർവിംഗ് പ്രവർത്തനക്ഷമമാക്കുക.
ഉള്ളടക്കം ഫിൽട്ടർ ചെയ്യുന്നതിന് സ്വയമേവയുള്ള സംവിധാനം സൃഷ്ടിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുക
നിങ്ങളുടെ സൈറ്റോ ആപ്പോ പതിവായി നേരിടുന്ന ഉള്ളടക്ക ലംഘന തരങ്ങൾ മനസ്സിലാക്കുന്നതിന് അനുസരിച്ച്, ലംഘനങ്ങൾ സ്വയമേവ കണ്ടെത്താനും അത്തരം ഉള്ളടക്കത്തിലെ ആഡ് സെർവിംഗ് പ്രവർത്തനരഹിതമാക്കാനും നിങ്ങൾക്ക് ഉള്ളടക്കം ഫിൽട്ടർ ചെയ്യൽ സംവിധാനം സൃഷ്ടിക്കാം. ഉള്ളടക്കം ഫിൽട്ടർ ചെയ്യുന്നതിനെ കുറിച്ച് കൂടുതലറിയുക.
കമന്റ് ഇടാൻ മൂന്നാം കക്ഷി ടൂളുകളോ പ്ലഗ് ഇനുകളോ ഉപയോഗിക്കുക
നിങ്ങളുടെ സ്വന്തം ഇൻ-ഹൗസ് കമന്റിംഗ് സംവിധാനം നിർമ്മിക്കുന്നതിന് പകരം, നിങ്ങൾക്കായി കമന്റുകൾ റൺ ചെയ്യാൻ ജനപ്രിയ മൂന്നാം കക്ഷി ടൂളുകളോ പ്ലഗിനുകളോ ഉപയോഗിക്കാം. ഈ സംവിധാനങ്ങളിൽ ഭൂരിഭാഗത്തിനും ശക്തമായ മോഡറേഷനും ഉള്ളടക്ക ഫിൽട്ടറിംഗും ബിൽറ്റ് ഇൻ ആയി ലഭ്യമാണ്.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
നിങ്ങളുടെ AdSense പേജ്

AdSense പേജ് അവതരിപ്പിക്കുന്നു: AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകമായ, നിങ്ങളുടെ അക്കൗണ്ടിൽ വ്യക്തിപരമാക്കിയ വിവരങ്ങളും പുതിയ അവസരങ്ങളും കണ്ടെത്താനാകുന്ന പുതിയൊരു ഉറവിടം.

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
14221711269830428354
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
157
false
false