അറിയിപ്പ്

AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകരമായ, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വ്യക്തിപരമാക്കിയ വിവരങ്ങൾ കാണാൻ നിങ്ങളുടെ AdSense പേജ് സന്ദർശിക്കുന്ന കാര്യം ഉറപ്പാക്കുക.

സ്വകാര്യതയും സുരക്ഷയും

ലംഘനങ്ങൾ കണ്ടെത്താൻ "സൈറ്റ്:" സെർച്ച് ഓപ്പറേറ്റർ ഉപയോഗിക്കൽ

Google Search ഉപയോഗിച്ച് നിങ്ങളുടെ സ്വന്തം സൈറ്റിലെ ഉള്ളടക്കം എളുപ്പത്തിൽ കണ്ടെത്താം. നിങ്ങളുടെ തിരയൽ പദത്തിൽ "സൈറ്റ്:" സെർച്ച് ഓപ്പറേറ്റർ എന്ന് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ സൈറ്റിൽ നിന്ന് മാത്രമുള്ള തിരയൽ ഫലങ്ങൾ നൽകാൻ നിങ്ങൾ Google-നോട് നിർദ്ദേശിക്കുകയാണ്. (i) Google പ്രസാധക നയങ്ങൾ ലംഘിക്കുന്നതോ (ii) നിങ്ങൾക്ക് ലഭിക്കുന്ന പരസ്യങ്ങൾ പരിമിതപ്പെടുത്തുന്ന Google പ്രസാധക നിയന്ത്രണങ്ങളുടെ പരിധിയിൽ വരുന്നതോ ആയ ഉള്ളടക്കം കണ്ടെത്താൻ നിങ്ങൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാം, അതിന് ഇനിപ്പറയുന്ന ഏതാനും ഘട്ടങ്ങൾ പാലിക്കുക:

അടിസ്ഥാന കാര്യങ്ങൾ

  1. Google Search തുറക്കുക.
  2. ഇനിപ്പറയുന്ന പദം Google Search ഫീൽഡിലേക്ക് പകർത്തുക, തുടർന്ന് Google Search ബട്ടൺ ക്ലിക്ക് ചെയ്യുക:
    • site:publisher_site.com
    • "publisher_site.com" -ന്റെ സ്ഥാനത്ത് നിങ്ങളുടെ സ്വന്തം ഡൊമെയ്ന്റെ പേര് നൽകാൻ മറക്കരുത്.
  3. നിങ്ങളുടെ തിരയൽ വിപുലീകരിക്കാൻ, SafeSearch-ൽ പ്രായപൂർത്തിയായവർക്കുള്ള ഫലങ്ങൾ ഫിൽട്ടർ ചെയ്യുക ചെക്ക് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കാൻ നിർദ്ദേശിക്കുന്നു. നിങ്ങളുടെ തിരയൽ ഫലങ്ങളുടെ പേജിന്റെ മുകളിൽ വലതുവശത്തെ മൂലയിൽ SafeSearch ക്രമീകരണം കാണാം.

നിങ്ങളുടെ തിരയൽ പരിഷ്ക്കരിക്കൽ

  1. Google പ്രസാധക നയങ്ങളുടെയോ Google പ്രസാധക നിയന്ത്രണങ്ങളുടെയോ പരിധിയിൽ വന്നേക്കാവുന്ന ഉള്ളടക്കം കണ്ടെത്താൻ സഹായിക്കുന്നതിന്, നിങ്ങളുടെ ഒറിജിനൽ തിരയൽ പദത്തിലേക്ക് കീവേഡുകൾ ചേർക്കാൻ ശ്രമിക്കുക. ഉദാഹരണത്തിന്:
    • പ്രായപൂർത്തിയായവർക്കുള്ള ഉള്ളടക്കവും ഉണ്ടാകാനിടയുള്ള ലംഘനങ്ങളും കണ്ടെത്താൻ, ഇനിപ്പറയുന്നത് പോലുള്ള തിരയൽ പദങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക:
      • site:publisher_site.com sex
      • site:publisher_site.com erotic
      • site:publisher_site.com escort
    • പകർപ്പവകാശ ലംഘനങ്ങൾ (നിയമവിരുദ്ധ ഫയൽ പങ്കിടൽ പോലുള്ളവ) കണ്ടെത്താൻ:
      • site:publisher_site.com dvdrip
      • site:publisher_site.com streaming
      • site:publisher_site.com watch free
    • നിയന്ത്രിതവും നിയമവിരുദ്ധവുമായ ഉള്ളടക്കത്തിന്റെ വിൽപ്പന:
      • site:publisher_site.com tobacco
      • site:publisher_site.com rifle
      • site:publisher_site.com heroin
    • ചൂതാട്ടം:
      • site:publisher_site.com poker
      • site:publisher_site.com blackjack
      • site:publisher_site.com texas hold'em
  2. നിങ്ങളുടെ തിരയൽ പദവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണാൻ നിങ്ങൾക്ക് Google Image Search-ഉം ഉപയോഗിക്കാം. പ്രായപൂർത്തിയായവർക്കുള്ള ഉള്ളടക്കം പോലെ, കൂടുതൽ ഗ്രാഫിക്ക് സ്വഭാവമുള്ള ഉള്ളടക്കം കണ്ടെത്തുന്നതിന് ഇത് വളരെ ഉപയോഗപ്രദമാണ്. മുകളിലുള്ള ഉദാഹരണങ്ങൾ പരീക്ഷിച്ചതിന് ശേഷം, നിങ്ങളുടെ തിരയലിനെ തുടർന്ന് നൽകിയ ചിത്രങ്ങൾ കാണാൻ തിരയൽ ബോക്‌സിന്റെ ചുവടെയുള്ള ചിത്രങ്ങളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുക

നിരോധിച്ചതോ നിയന്ത്രിച്ചിരിക്കുന്നതോ ആയ ഉള്ളടക്കത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ തിരയലിനുള്ള പ്രചോദനം നേടാനും Google പ്രസാധക നയങ്ങളും Google പ്രസാധക നിയന്ത്രണങ്ങളും അവലോകനം ചെയ്യുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
നിങ്ങളുടെ AdSense പേജ്

AdSense പേജ് അവതരിപ്പിക്കുന്നു: AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകമായ, നിങ്ങളുടെ അക്കൗണ്ടിൽ വ്യക്തിപരമാക്കിയ വിവരങ്ങളും പുതിയ അവസരങ്ങളും കണ്ടെത്താനാകുന്ന പുതിയൊരു ഉറവിടം.

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
5982469794886499310
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
157
false
false