അറിയിപ്പ്

AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകരമായ, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വ്യക്തിപരമാക്കിയ വിവരങ്ങൾ കാണാൻ നിങ്ങളുടെ AdSense പേജ് സന്ദർശിക്കുന്ന കാര്യം ഉറപ്പാക്കുക.

നയങ്ങൾ

നിങ്ങളുടെ സൈറ്റിൽ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെടുന്ന നയ അറിയിപ്പ്

എനിക്ക് ഒരു അറിയിപ്പ് ലഭിച്ചു. ഞാൻ ഇനി എന്ത് ചെയ്യണം?

നിങ്ങൾക്ക് ലഭിച്ച അറിയിപ്പിൽ നയ പ്രശ്‌നം സംബന്ധിച്ച വിശദാംശങ്ങളും ഞങ്ങൾ പ്രശ്‌നം കണ്ടെത്തിയിരിക്കുന്ന ഉദാഹരണ പേജും അടങ്ങിയിരിക്കും. അറിയിപ്പ് ശ്രദ്ധാപൂർവ്വം വായിച്ച ശേഷം, പ്രശ്‌നം പരിഹരിക്കാൻ അനുയോജ്യമായ മാറ്റങ്ങൾ വരുത്തുക. ചില സാഹചര്യങ്ങളിൽ, ആ പേജുകളിൽ നിന്ന് നയം ലംഘിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യുന്നതിലൂടെയോ Google പരസ്യങ്ങൾ നീക്കം ചെയ്യുന്നതിലൂടെയോ ഇത് പരിഹരിക്കാം. മറ്റ് സാഹചര്യങ്ങളിൽ, നിങ്ങളുടെ പരസ്യങ്ങളുടെ നിർവ്വഹണം മാറ്റേണ്ടി വരാം. ഞങ്ങൾ നൽകുന്ന ഉദാഹരണ പേജ്, ഒരു ഉദാഹരണം മാത്രമാണെന്ന കാര്യം ശ്രദ്ധിക്കുക, മറ്റ് പേജുകളിൽ ഇതേ പ്രശ്‌നം നിലനിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മുഴുവൻ സൈറ്റും നിങ്ങൾ അവലോകനം ചെയ്യണം.

മുകളിലേക്ക് മടങ്ങുക


ഞാൻ മാറ്റങ്ങൾ വരുത്തുന്നില്ലെങ്കിൽ എന്ത് സംഭവിക്കും?

നയം പാലിക്കുന്നതിനായി നിങ്ങളുടെ സൈറ്റിൽ മാറ്റങ്ങൾ വരുത്തുന്നില്ലെങ്കിൽ സൈറ്റിൽ ആഡ് സെർവിംഗ് പ്രവർത്തനരഹിതമാക്കുമെന്ന കാര്യം അറിഞ്ഞിരിക്കുക.

സമയപരിധിക്ക് മുമ്പ് മാറ്റങ്ങൾ വരുത്താതിരിക്കുകയും നിങ്ങളുടെ സൈറ്റിൽ ഇതിനകം ആഡ് സെർവിംഗ് പ്രവർത്തനരഹിതമാക്കുകയും ചെയ്തെങ്കിൽ വീണ്ടും പരിഗണിക്കാൻ, അനുയോജ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷം ഞങ്ങളെ ബന്ധപ്പെടുക.

മുകളിലേക്ക് മടങ്ങുക


സമയബന്ധിതമായി മാറ്റങ്ങൾ പൂർത്തിയാക്കാൻ എനിക്ക് കഴിയുന്നില്ലെങ്കിൽ എന്ത് സംഭവിക്കും?

നിങ്ങൾക്ക് മാറ്റങ്ങൾ പൂർത്തിയാക്കാൻ കഴിയാതിരിക്കുകയും ലംഘനങ്ങൾ ഇപ്പോഴും കണ്ടെത്തുകയും ചെയ്യുന്നുവെങ്കിൽ നിങ്ങളുടെ സൈറ്റിൽ ആഡ് സെർവിംഗ് പ്രവർത്തനരഹിതമാക്കും. എന്നിരുന്നാലും, ആഡ് സെർവിംഗ് പ്രവർത്തനരഹിതമാക്കുമെങ്കിലും നിങ്ങൾക്ക് തുടർന്നും സൈറ്റ് അപ്ഡേറ്റ് ചെയ്യാം, നയം പാലിക്കുന്നതിനായി നിങ്ങളുടെ സൈറ്റിൽ മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞാൽ വീണ്ടും അവലോകനം ചെയ്യാൻ ഞങ്ങളെ ബന്ധപ്പെടാം.

മുകളിലേക്ക് മടങ്ങുക


എന്റെ സൈറ്റ് ലംഘിക്കുന്ന നയം സംബന്ധിച്ച് എനിക്ക് വ്യക്തത ആവശ്യമാണ്. ഞാൻ എന്ത് ചെയ്യണം?

ഞങ്ങളുടെ നയങ്ങൾ സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുന്നതിന് ഈ സഹായകേന്ദ്രം തിരയുകയോ ഞങ്ങളുടെ സഹായ ഫോറം സന്ദർശിക്കുകയോ ചെയ്യുക. കൂടുതൽ വ്യക്തത ലഭിക്കാനോ ഞങ്ങളുടെ നയങ്ങളുടെ ഉദാഹരണങ്ങൾ കാണാനോ ഞങ്ങളുടെ ഓൺലൈൻ വിഭവങ്ങൾ സന്ദർശിക്കുക:

മുകളിലേക്ക് മടങ്ങുക

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
നിങ്ങളുടെ AdSense പേജ്

AdSense പേജ് അവതരിപ്പിക്കുന്നു: AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകമായ, നിങ്ങളുടെ അക്കൗണ്ടിൽ വ്യക്തിപരമാക്കിയ വിവരങ്ങളും പുതിയ അവസരങ്ങളും കണ്ടെത്താനാകുന്ന പുതിയൊരു ഉറവിടം.

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
7781137404813304756
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
157
false
false