കൊറോണവൈറസ് രോഗം 2019 (കോവിഡ്-19) അപ്ഡേറ്റുകൾ

00:50 UTC 23 ഏപ്രിൽ 2021 മുതലുള്ള ഒഴുക്ക്

കൊറോണവൈറസിന്റെ (കോവിഡ്-19) ആഘാതം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.  ഈ സാഹചര്യത്തെ YouTube അഭിമുഖീകരിക്കുന്ന രൂപത്തെക്കുറിച്ചുള്ള പതിവ് അപ്‌ഡേറ്റുകൾ അറിയാൻ ഇവിടെ പരിശോധിക്കുക.

ഏറ്റവും പുതിയ അപ്ഡേറ്റുകൾ

  • [00:50 UTC 2021 ഏപ്രിൽ 23] ഞങ്ങളുടെ വിപുലീകരിച്ച തൊഴിൽ സേനയെയും കമ്മ്യൂണിറ്റിയെയും പരിരക്ഷിക്കൽ: ലോകത്തിന്റെ ചില ഭാഗങ്ങളിൽ കോവിഡ്-19 അണുബാധകൾ വർദ്ധിച്ചുവരുന്നതിനാൽ, ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം വേഗത്തിൽ തിരിച്ചറിയുന്നതിനും നീക്കം ചെയ്യുന്നതിനും സാങ്കേതികവിദ്യയെ കൂടുതൽ ആശ്രയിക്കുന്നത് തുടരും.
  • [17:30 UTC 17 നവംബർ 2020] കോവിഡ്-19 വിവര പാനലുകളിലെ അപ്ഡേറ്റ്: കോവിഡ്-19-മായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകുന്നതിനെ ചെറുക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ തുടരുന്നതിന്റെ ഭാഗമായി, കോവിഡ്-19 വാക്സീൻ വിവരങ്ങളിലേക്കുള്ള ലിങ്കുകൾ ഉൾപ്പെടുത്തുന്നതിന് ഞങ്ങളുടെ കോവിഡ്-19 വിവര പാനലുകൾ അപ്ഡേറ്റ് ചെയ്യുകയാണ്. അപ്ഡേറ്റ് ചെയ്ത പാനലുകൾ തിരയൽ ഫലങ്ങളിലും കോവിഡ്-19 അല്ലെങ്കിൽ കോവിഡ്-19 വാക്സിൻ വിവരങ്ങളുമായി ബന്ധപ്പെട്ട കാഴ്ചാ പേജുകളിലും കാണിച്ചേക്കും. മൂന്നാം കക്ഷിയുടെ ആധികാരികമായ കോവിഡ്-19 വാക്സീൻ വിവരങ്ങൾ കണ്ടെത്താൻ ഉപയോക്താക്കളെ സഹായിക്കുക എന്നതാണ് അപ്ഡേറ്റ് ചെയ്ത പാനലുകളുടെ ഉദ്ദേശ്യം, ഏതെങ്കിലും വീഡിയോയുടെ കൃത്യതയെ കുറിച്ചുള്ള വിധിന്യായമല്ല ഇത്.
  • [20:20 UTC 11 ഓഗസ്റ്റ് 2020] പ്രിമിയറുകൾ: കോവിഡ്-19 കാലത്ത് YouTube പ്രീമിയറുകളിലുണ്ടായ കുതിച്ചുചാട്ടം കാരണമായി, 15 മിനിറ്റ് ഇടവേളകളിൽ മാത്രം പ്രിമിയറുകൾ പോസ്റ്റ് ചെയ്യാവുന്ന വിധത്തിൽ ചില ചാനലുകളെ താൽക്കാലികമായി പരിമിതപ്പെടുത്തിയിരിക്കുന്നു (1:30 അല്ലെങ്കിൽ 2:00 എന്നതിന് പകരം 1:15 അല്ലെങ്കിൽ 1:45 പോലെ).
  • [17:00 UTC ഓഗസ്റ്റ് 10, 2020] കൂടുതൽ രാജ്യങ്ങളിൽ വിഷാദവും ഉത്കണ്ഠയും സംബന്ധിച്ച വിവര പാനലുകൾ ലഭ്യമാണ്
    വിഷാദം, ഉത്കണ്ഠ എന്നിവയെക്കുറിച്ചുള്ള ആരോഗ്യ വിവരങ്ങളുള്ള പാനലുകൾ ഞങ്ങൾ 27 രാജ്യങ്ങളിൽ കൂടി ലോഞ്ച് ചെയ്തിട്ടുണ്ട്. കോവിഡ്-19 മഹാമാരിയുടെ സമയത്ത്, ആധികാരികമായ മാനസികാരോഗ്യ വിവരങ്ങളിലേക്ക് എളുപ്പത്തിൽ ആക്സസ് നൽകുന്നതിനാണ് 2020 ജൂലൈ 13-ന് യുഎസിൽ ഈ പാനലുകൾ ആദ്യമായി ലോഞ്ച് ചെയ്തത്.
  • [16:30 UTC 13 July 2020] വിഷാദത്തിനും ഉത്കണ്ഠയ്ക്കും പുതിയ ആരോഗ്യ വിവരങ്ങളുള്ള പാനലുകൾ: കോവിഡ്-19 മഹാമാരി ശാരീരിക ആരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും ബാധിക്കാം. ആധികാരികമായ വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ ആളുകളെ സഹായിക്കുന്നതിനായി, YouTube തിരയലിൽ വിഷാദവും ഉത്കണ്ഠയും സംബന്ധിച്ച ആരോഗ്യ വിവരങ്ങളുള്ള പാനലുകളും സ്വയം വിലയിരുത്തലുകളും ഞങ്ങൾ അവതരിപ്പിക്കുന്നു. പാനലുകളും സ്വയം വിലയിരുത്തലുകളും നിലവിൽ യു.എസിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്, കൂടുതൽ രാജ്യങ്ങളിൽ/പ്രദേശങ്ങളിൽ പാനലുകൾ ഉടൻ തന്നെ ലഭ്യമാക്കാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
  • [23:15 UTC 11 ജൂൺ 2020] കോവിഡ്-19 ഹെൽത്ത് പാനൽ സ്വയം വിലയിരുത്തലിലെ അപ്ഡേറ്റ്: കോവിഡ്-19 ഹെൽത്ത് പാനലിലെ സ്വയം വിലയിരുത്തൽ ഇപ്പോൾ Google-ന്റെ സ്വയം വിലയിരുത്തൽ സ്ക്രീനറുമായി ലിങ്ക് ചെയ്യുന്നു, ഇത് CDC മാർഗ്ഗനിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ്. ഏത് തരത്തിലുള്ള പിന്തുണ അല്ലെങ്കിൽ വൈദ്യ പരിചരണമാണ് ഉചിതമായിട്ടുള്ളത് എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സ്വയം വിലയിരുത്തൽ സ്ക്രീനർ ഉപയോക്താക്കൾക്ക് നൽകുന്നു.
  • [17:38 UTC 20 മെയ് 2020] കോവിഡ്-19 തെറ്റായ വിവരങ്ങളുമായി ബന്ധപ്പെട്ട നയം: കോവിഡ്-19 തെറ്റായ വിവരങ്ങളെക്കുറിച്ചുള്ള പേജ് ഉൾപ്പെടുത്തുന്നതിന് YouTube അതിന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ അപ്ഡേറ്റ് ചെയ്തു, ഇവിടെ അത് കാണാവുന്നതാണ്.
  • [23:34 UTC 30 ഏപ്രിൽ 2020] കോവിഡ്-19 ഹെൽത്ത് പാനൽ സ്വയം വിലയിരുത്തൽ: ഉചിതമായ വൈദ്യ പരിചരണം തേടുന്നതു സംബന്ധിച്ചുള്ള തീരുമാനങ്ങളെടുക്കാൻ ആളുകളെ സഹായിക്കുന്നതിനായി, തിരയലിൽ, ഞങ്ങളുടെ കോവിഡ്-19 ഹെൽത്ത് പാനലിൽ കോവിഡ്-19 സ്വയം വിലയിരുത്തലിലേക്കുള്ള ഒരു ലിങ്ക് ലോഞ്ച് ചെയ്തു. സെന്റർ ഫോർ ഡിസീസ് കൺട്രോളുമായി സഹകരിച്ച് യു.എസിൽ ലോഞ്ച് ചെയ്തുകൊണ്ടാണ് ഞങ്ങൾ ഇത് ആരംഭിക്കുന്നത്, ഉടൻതന്നെ കൂടുതൽ രാജ്യങ്ങളിലേക്ക് റോളൗട്ട് ചെയ്യും.
  • [18:00 UTC 13 ഏപ്രിൽ 2020]  #StayHome #WithMe ക്യാമ്പെയ്നിൽ പങ്കെടുക്കുന്ന ക്രിയേറ്റർമാരിൽ നിന്നുള്ള ഉള്ളടക്കത്തിനായി, അടുത്തറിയുക ടാബിൽ ഞങ്ങൾ ഒരു ലക്ഷ്യസ്ഥാന ബട്ടൺ അവതരിപ്പിക്കുന്നു. ഈ സമയ കാലയളവിൽ പഠിക്കാനും കണക്റ്റ് ചെയ്യാനും വിനോദത്തിനും ആളുകളെ സഹായിക്കുന്നതിന് വീഡിയോ ഉപയോഗിച്ച ഞങ്ങളുടെ സ്രഷ്‌ടാക്കളിൽ ചിലരെ ഈ പേജിൽ ഹൈലൈറ്റ് ചെയ്യും.
  • [16:00 UTC ഏപ്രിൽ 1 2020] കോവിഡ്-19 ഹെൽത്ത് പാനലുകൾ: ഇന്നുമുതൽ, കോവിഡ്-19-നായി ഞങ്ങൾ അധിക ഹെൽത്ത് പാനലുകൾ ലോഞ്ച് ചെയ്യുന്നു, അത് കോവിഡ്-19 അനുബന്ധ തിരയലുകളുടെ തിരയൽ ഫലങ്ങളിൽ കാണിക്കുന്നു. ഈ പാനലുകളിൽ WHO, NHS എന്നിവയിൽ നിന്ന് ലഭിക്കുന്ന ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള ആരോഗ്യ വിവരങ്ങളും രോഗലക്ഷണങ്ങൾ, പ്രതിരോധം, ചികിത്സ തുടങ്ങിയവ പോലുള്ള ഉള്ളടക്കവും ഉൾപ്പെടുന്നു. ഈ സമയത്ത്, പ്രാദേശികമായ ആരോഗ്യ സ്രോതസ്സുകൾക്ക് മുൻഗണന നൽകുന്നത് തുടരാൻ ഞങ്ങളാഗ്രഹിക്കുന്നു, അതുവഴി പ്രാദേശിക ആരോഗ്യ അധികൃതരിലേക്ക് ലിങ്ക് ഉള്ള ഒരു വിവര പാനലും കോവിഡ്-19 ഹെൽത്ത് പാനലും നിങ്ങൾക്ക് കാണാനായേക്കാം.
  • [18:14 UTC 2 ഏപ്രിൽ 2020] കോവിഡ്-19-മായി ബന്ധപ്പെട്ട ഉള്ളടക്കത്തിൽ നിന്ന് ധനസമ്പാദനം നടത്തൽ: കോവിഡ്-19 പരാമർശിക്കുന്നതോ ഫീച്ചർ ചെയ്യുന്നതോ ആയ ഉള്ളടക്കത്തിലൂടെയുള്ള ധനസമ്പാദനം എല്ലാ ക്രിയേറ്റർമാരിലേക്കും മാധ്യമ സ്ഥാപനങ്ങളിലേക്കും ഞങ്ങൾ വിപുലീകരിച്ചിട്ടുണ്ട്. എപ്പോഴുമെന്നപോലെ, ഉള്ളടക്കം പരസ്യദാതാവിന് അനുയോജ്യമായ മാർഗ്ഗനിർദ്ദേശങ്ങളും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണം. 
  • [17:00 UTC 16 മാർച്ച് 2020] ഞങ്ങളുടെ വിപുലീകരിച്ച തൊഴിൽ സേനയെയും കമ്യൂണിറ്റിയെയും പരിരക്ഷിക്കൽ: ഞങ്ങളുടെ ജീവനക്കാരുടെയും വിപുലീകരിച്ച തൊഴിൽ സേനയുടെയും അവർ ജീവിക്കുന്ന കമ്മ്യൂണിറ്റികളുടെയും ക്ഷേമത്തിന് മുൻഗണന നൽകാൻ ആവശ്യമായ, ചില സൈറ്റുകളിലെ ഇൻ-ഓഫീസ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള, നടപടികൾ ഞങ്ങൾ സ്വീകരിക്കുന്നു സാധാരണയായി അവലോകകർ ചെയ്യാറുള്ള ചില ജോലികൾ ചെയ്യാൻ സഹായിക്കുന്നതിന് സാങ്കേതികവിദ്യയെ ഞങ്ങൾ കൂടുതൽ ആശ്രയിച്ചു തുടങ്ങും, ഞങ്ങളുടെ നയങ്ങൾ ലംഘിക്കാത്ത ഉള്ളടക്കം ആകസ്മികമായി നീക്കം ചെയ്യുന്നതിന് ഇത് ഇടയാക്കിയേക്കാം. YouTube പങ്കാളി പ്രോഗ്രാമിനായുള്ള അപേക്ഷകൾ അല്ലെങ്കിൽ സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ പോലെയുള്ള, കൂടുതൽ തരത്തിലുള്ള YouTube ഉപയോക്താക്കൾക്കും ക്രിയേറ്റർമാർക്കുമുള്ള പിന്തുണയെയും അവലോകനങ്ങളെയും ഇത് ബാധിച്ചേക്കാം.

Coronavirus and YouTube: Answering Creator Questions

അപ്ഡേറ്റുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ:

ധനസമ്പാദനം 

[18:14 2 ഏപ്രിൽ 2020] കോവിഡ്-19-മായി ബന്ധപ്പെട്ട ഉള്ളടക്കത്തിൽ നിന്ന് ധനസമ്പാദനം നടത്തൽ: കോവിഡ്-19 പരാമർശിക്കുന്നതോ ഫീച്ചർ ചെയ്യുന്നതോ ആയ ഉള്ളടക്കത്തിലൂടെയുള്ള ധനസമ്പാദനം എല്ലാ ക്രിയേറ്റർമാരിലേക്കും മാധ്യമ സ്ഥാപനങ്ങളിലേക്കും ഞങ്ങൾ വിപുലീകരിച്ചിട്ടുണ്ട്. എപ്പോഴുമെന്നപോലെ, ഉള്ളടക്കം പരസ്യദാതാവിന് അനുയോജ്യമായ മാർഗ്ഗനിർദ്ദേശങ്ങളും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണം. 

കോവിഡ്-19-മായി ബന്ധപ്പെട്ട ഉള്ളടക്കം അപ്‌ലോഡ് ചെയ്യുന്നതിനുള്ള ചില മാർഗ്ഗനിർദ്ദേശങ്ങൾ കാണൂ:

  • നിങ്ങളുടെ സൃഷ്ടിയുടെ വസ്തുതാ പരിശോധന നടത്തുക. നിങ്ങളുടെ ഉള്ളടക്കത്തിൽ വിവരങ്ങൾ ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന (WHO), സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ (CDC), നാഷണൽ ഹെൽത്ത് സർവീസ് തുടങ്ങിയ ഓർഗനൈസേഷനുകളിൽ നിന്നുള്ള പ്രചാരമുള്ള ഉറവിടങ്ങൾ ഉപയോഗിക്കുക. 
  • നിലവിലെ ആഗോള പ്രതിസന്ധിയാണ് ഇതെന്ന വസ്തുത സൂക്ഷ്മമായി മനസ്സിലാക്കുക. കോവിഡ്-19-മായി ബന്ധപ്പെട്ട ഉള്ളടക്കം പങ്കിടാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, ഏറ്റവും നല്ല ഉദ്ദേശ്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഉൽപ്പന്നങ്ങളോ സേവനങ്ങളോ വിൽക്കാനോ അവയുടെ പ്രൊമോഷനു വേണ്ടിയോ ദയവായി ഈ ഇവന്റ് പ്രയോജനപ്പെടുത്തരുത്.
  • പരസ്യദാതാവിന് അനുയോജ്യമായ മാർഗ്ഗനിർദ്ദേശങ്ങളും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുക. ധനസമ്പാദനത്തിനുള്ള എല്ലാ ഉള്ളടക്കവും ഞങ്ങളുടെ പരസ്യത്തിനു അനുയോജ്യമായ മാർഗ്ഗനിർദ്ദേശങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമാണ്. ഈ നയങ്ങൾ ലംഘിച്ചാൽ നിങ്ങളുടെ ഉള്ളടക്കം നീക്കം ചെയ്യും അല്ലെങ്കിൽ പരസ്യങ്ങൾ പരിമിതപ്പെടുത്തിയോ ഇല്ലാതെയോ ലഭിക്കും. ധനസമ്പാദനം നടത്താൻ യോഗ്യതയില്ലാത്ത, കോവിഡ്-19-മായി ബന്ധപ്പെട്ട ഉള്ളടക്കത്തിന്റെ നിർദ്ദിഷ്ട ഉദാഹരണങ്ങൾ കാണാൻ, ഈ സഹായകേന്ദ്ര ലേഖനം പരിശോധിക്കുക. 
നിങ്ങളുടെ ഉള്ളടക്കം ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ, കോവിഡ്-19-മായി ബന്ധപ്പെട്ട നിങ്ങളുടെ ഉള്ളടക്കത്തിലെ ധനസമ്പാദനം ഞങ്ങൾ പരിമിതപ്പെടുത്തിയേക്കാം, അല്ലെങ്കിൽ ചുരുക്കം സന്ദർഭങ്ങളിൽ, ചാനലിലെ ധനസമ്പാദനം താൽക്കാലികമായി പ്രവർത്തനരഹിതമാക്കുകയും ചെയ്യാം. കുറിപ്പ്: കൊറോണവൈറസ് ഉള്ളടക്കത്തിൽ വലിയതോതിൽ ധനസമ്പാദനം നടത്താൻ അനുവദിക്കുന്നതിനായി ഈ സിസ്റ്റങ്ങൾ പഠനം നടത്തുകയും ക്രമീകരിക്കുകയും ചെയ്യുന്നതിനാൽ, പുതിയ അപ്‌ലോഡുകളിൽ നിങ്ങളിപ്പോഴും മഞ്ഞ ഐക്കണുകൾ കണ്ടേക്കാം. നിങ്ങളുടെ ഉള്ളടക്കം അപ്ഡേറ്റ് ചെയ്ത ഞങ്ങളുടെ നയങ്ങൾക്ക് അനുസൃതമായുള്ളതാണെന്ന് തോന്നുന്നുണ്ടെങ്കിൽ അപ്പീൽ ചെയ്യുക, ശേഷം ഞങ്ങളുടെ ടീമുകൾ ഇത് അവലോകനം ചെയ്ത് തദനുസൃതമായി അപ്ഡേറ്റ് ചെയ്യും.

[16:27 UTC 25 മാർച്ച് 2020] കാലതാമസം പ്രതീക്ഷിക്കുക - ഉൽപ്പന്ന ഷെൽഫ് ഇന അവലോകനങ്ങൾ​: 

  • YouTube-ലെ വ്യാപാരത്തിൽ നിങ്ങൾ പുതിയ ആളാണെങ്കിൽ, ഞങ്ങളുടെ അവലോകന ശേഷി സാധാരണനിലയിലേക്ക് മടങ്ങുന്നതുവരെ നിങ്ങൾക്ക് ഉൽപ്പന്ന ഷെൽഫും അനുബന്ധ ഫീച്ചറുകളും പ്രവർത്തനക്ഷമമാക്കാൻ കഴിഞ്ഞേക്കില്ല എന്ന കാര്യം ശ്രദ്ധിക്കുക.

  • നിങ്ങൾക്ക് ആദ്യമേ ഉൽപ്പന്ന ഷെൽഫ് ഉണ്ടാവുകയും പുതിയ ഉൽപ്പന്ന ഇനങ്ങൾ ചേർക്കാനോ നിലവിലുള്ളവയുടെ പേരോ വിവരണമോ പരിഷ്ക്കരിക്കാനോ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, അവലോകനം ചെയ്ത് നിങ്ങളുടെ ചാനലിൽ പ്രദർശിപ്പിക്കാൻ അംഗീകാരം ലഭിക്കേണ്ട ഇനങ്ങളുടെ കാര്യത്തിൽ നിങ്ങൾ പതിവിലും കൂടുതൽ സമയം കാത്തിരിക്കേണ്ടി വന്നേക്കാം.

[16:53 UTC 20 മാർച്ച് 2020] കാലതാമസം പ്രതീക്ഷിക്കുക - YPP ആപ്ലിക്കേഷൻ അവലോകനങ്ങൾ:  ഞങ്ങൾ ആദ്യമേ പങ്കുവെച്ചപോലെ, കോവിഡ്-19-ന്റെ വ്യാപനം കുറയ്ക്കുന്നതിനായി, ഞങ്ങളുടെ വിപുലീകരിച്ച തൊഴിൽ സേനയുടെ ആരോഗ്യത്തിന് മുൻഗണന നൽകുന്നതിന് ആവശ്യമായ, ചില സൈറ്റുകളിലെ ഇൻ-ഓഫീസ് ജീവനക്കാരെ കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള, നടപടികൾ ഞങ്ങൾ സ്വീകരിക്കുന്നു. തൽഫലമായി, YPP-യിൽ നൽകിയിട്ടുള്ള നിങ്ങളുടെ ആപ്ലിക്കേഷനെക്കുറിച്ച് അറിയാൻ ഒരു മാസത്തിൽ കൂടുതൽ സമയമെടുക്കാൻ സാധ്യതയുണ്ട്. ഇവിടെ നിങ്ങളുടെ ആപ്ലിക്കേഷന്റെ സ്റ്റാറ്റസ് പരിശോധിക്കുന്നത് തുടരാവുന്നതാണ്. 

ലോകമെമ്പാടും ലാപ്ടോപ്പുകൾ ഷിപ്പ് ചെയ്യുന്നതും ഇന്റർനെറ്റ് കണക്ഷനുണ്ടെന്നത് ഉറപ്പാക്കുന്നതും ഉൾപ്പെടെ, സാധ്യമാകുന്നിടത്തെല്ലാം വീട്ടിൽ ഒൺലൈൻ ആയി ജോലി ചെയ്യാൻ ഞങ്ങളുടെ വിപുലീകരിച്ച തൊഴിൽ സേനയെ പ്രാപ്തമാക്കുന്നതിന് പങ്കാളി കമ്പനികൾക്കൊപ്പം ഞങ്ങൾ പരിശ്രമിച്ചകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ വിപുലീകരിച്ച തൊഴിൽ സേനയുടെ ആരോഗ്യത്തിന് പിന്തുണ നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി, പരമാവധി വീഡിയോകൾ അവലോകനം ചെയ്യാനും കഴിയാവുന്നത്ര ആപ്ലിക്കേഷനുകൾ പ്രോസസ് ചെയ്യാനും ഞങ്ങൾ ശ്രമിക്കും. വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് എല്ലാവരും ക്ഷമ കാണിച്ചതിനെ ഞങ്ങൾ അഭിനന്ദിക്കുന്നു, ഇത് പുരോഗമിക്കുമ്പോൾ അപ്ഡേറ്റുകൾ നൽകുന്നത് ഞങ്ങൾ തുടരും.  
 

[19:00 UTC 18 മാർച്ച് 2020] ചാനൽ അംഗത്വ പെർക്ക് അവലോകനങ്ങൾ: ഞങ്ങളുടെ വിപുലീകരിച്ച തൊഴിൽ സേനയുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി, ചാനൽ അംഗത്വങ്ങൾക്കായുള്ള ക്രിയേറ്റർമാരുടെ പെർക്കുകളുടെ അവലോകനങ്ങൾ സാധാരണയിലും വളരെ കൂടുതൽ സമയമെടുക്കാനുള്ള സാധ്യതയുണ്ട്. ഇതിനർത്ഥം:  
  • ഞങ്ങളുടെ അവലോകന ശേഷി സാധാരണനിലയിലേക്ക് മടങ്ങുന്നതു വരെ നിങ്ങൾക്ക് അംഗത്വങ്ങൾ ലോഞ്ച് ചെയ്യാൻ സാധിച്ചേക്കില്ല.
  • ആദ്യമേ ലോഞ്ച് ചെയ്യുകയും നിങ്ങളുടെ പെർക്കുകൾ മാറ്റാൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, ആ മാറ്റങ്ങൾക്ക് അംഗീകാരം ലഭിക്കാൻ നിങ്ങൾ സാധാരണയിലും കൂടുതൽ സമയം കാത്തിരിക്കേണ്ടി വന്നേക്കാം.
ചാനൽ അംഗത്വ പെർക്കുകൾ മാറ്റണമെന്നുള്ള ചാനലുകളിൽ, ഒരു വീഡിയോ കൂടാതെ/അല്ലെങ്കിൽ കമ്മ്യൂണിറ്റി പോസ്റ്റിലൂടെ നിങ്ങളുടെ പ്രേക്ഷകരെ മാറ്റങ്ങൾ അറിയിക്കാനാകും. കൂടാടെ ഒരു ആമുഖ വീഡിയോ സൃഷ്ടിക്കാൻ അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യാൻ നിങ്ങൾക്കാകും. നിങ്ങൾ ഓഫർ ചെയ്യുന്ന എല്ലാ ചാനൽ അംഗത്വ പെർക്കുകളും — നിങ്ങളുടെ ഓഫർ സ്ക്രീനിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന പെർക്കുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും — അംഗത്വ നയങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമാണ്.
[14:40 UTC 16 മാർച്ച് 2020] കോവിഡ്-19-മായി ബന്ധപ്പെട്ട ഉള്ളടക്കത്തിൽ നിന്ന് ധനസമ്പാദനം നടത്തൽ: കോവിഡ്-19 പരാമർശിക്കുന്നതോ ഫീച്ചർ ചെയ്യുന്നതോ ആയ ഉള്ളടക്കത്തിലൂടെയുള്ള ധനസമ്പാദനം കൂടുതൽ ക്രിയേറ്റർമാരിലേക്കും മാധ്യമ സ്ഥാപനങ്ങളിലേക്കും ഞങ്ങൾ വിപുലീകരിക്കുകയാണ്. നിങ്ങളൊരു ക്രിയേറ്റർ ആണെങ്കിൽ, ചാനലിൽ ഈ മാറ്റം പ്രാബല്യത്തിൽ വരുമ്പോൾ YouTube Studio-യിൽ നിങ്ങൾക്ക് അറിയിപ്പ് ലഭിക്കും.
കോവിഡ്-19-മായി ബന്ധപ്പെട്ട ഉള്ളടക്കം അപ്‌ലോഡ് ചെയ്യുന്നതിനുള്ള ചില മാർഗ്ഗനിർദ്ദേശങ്ങൾ കാണൂ:

നിങ്ങളുടെ കാഴ്ചക്കാർക്ക് ഈ വിഷയത്തിൽ ഉയർന്ന നിലവാരത്തിലുള്ള ഉള്ളടക്കം നൽകുന്നതിനായി നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, മുകളിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് ഇത് ഉറപ്പുവരുത്താൻ നിങ്ങളെ സഹായിക്കും. 

നിങ്ങളുടെ ഉള്ളടക്കം ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ, കോവിഡ്-19-മായി ബന്ധപ്പെട്ട നിങ്ങളുടെ ഉള്ളടക്കത്തിലെ ധനസമ്പാദനം ഞങ്ങൾ പരിമിതപ്പെടുത്തിയേക്കാം, അല്ലെങ്കിൽ ചുരുക്കം സന്ദർഭങ്ങളിൽ, ചാനലിലെ ധനസമ്പാദനം താൽക്കാലികമായി പ്രവർത്തനരഹിതമാക്കുകയും ചെയ്യാം.
 

[16:00 UTC 11 മാർച്ച് 2020] കൊറോണവൈറസുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിലൂടെയുള്ള ധനസമ്പാദനത്തിലെ അപ്ഡേറ്റുകൾ: നിലവിൽ, കൊറോണവൈറസുള്ള സാഹചര്യം "സെൻസിറ്റീവ് ഇവന്റ്" ആയി കണക്കാക്കുന്നു. ഞങ്ങളുടെ സെൻസിറ്റീവ് ഇവന്റുകൾ നയം ഡിസൈൻ ചെയ്തിരിക്കുന്നത് പ്രകൃതിക്ഷോഭം പോലെയുള്ള ഗണ്യമായ വ്യാപ്തിയുള്ള ഹ്രസ്വകാല സംഭവങ്ങൾക്ക് ബാധകമാകുന്ന രീതിയിലാണ്. ഈ സാഹചര്യത്തിന്റെ നിലവിലുള്ള സ്വഭാവം കാരണമായി, പരിമിതമായ എണ്ണത്തിലുള്ള ചാനലുകളിൽ കൊറോണവൈറസിനെക്കുറിച്ച് ചർച്ച ചെയ്യുന്ന ഉള്ളടക്കത്തിൽ ഞങ്ങൾ പരസ്യങ്ങൾ പ്രവർത്തനക്ഷമമാക്കി തുടങ്ങും. കൃത്യമായി സ്വയം സാക്ഷ്യപ്പെടുത്തുന്ന ക്രിയേറ്റർമാരും പിന്തുടരാൻ കൂടുതൽ ചാനലുകളുള്ള വാർത്താ പങ്കാളികളുടെ ശ്രേണിയും ഇതിൽ ഉൾപ്പെടുന്നു. വരും ആഴ്ചകളിൽ കൂടുതൽ ക്രിയേറ്റർമാരിലേക്കും മാധ്യമ സ്ഥാപനങ്ങളിലേക്കും ധനസമ്പാദനം വ്യാപിപ്പിക്കുന്നതിന് ഞങ്ങളുടെ നയങ്ങളും നിർവ്വഹണ പ്രോസസുകളും തയ്യാറാക്കുകയാണ്.

 

നയവും പകർപ്പവകാശവും 
[17:38 UC 20 മെയ് 2020] കോവിഡ്-19 തെറ്റായ വിവരങ്ങളുമായി ബന്ധപ്പെട്ട നയം: കോവിഡ്-19 തെറ്റായ വിവരങ്ങളെക്കുറിച്ചുള്ള പേജ് ഉൾപ്പെടുത്തുന്നതിന് YouTube അതിന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ അപ്ഡേറ്റ് ചെയ്തു, അത് കാണാവുന്നതാണ്

[17:00 UTC 16 March 2020] പങ്കാളികളെയും ഞങ്ങളുടെ വിപുലീകരിച്ച തൊഴിൽ സേനയെയും പരിരക്ഷിക്കൽ: ഉപയോക്താവിന്റെയും ക്രിയേറ്റർമാരുടെയും ചോദ്യങ്ങളോട് പ്രതികരിക്കുന്ന ആളുകൾ മുതൽ നയ ലംഘനങ്ങളുണ്ടോയെന്ന് നോക്കാൻ വീഡിയോകൾ വിലയിരുത്തുന്ന അവലോകകർ വരെയുള്ള, YouTube കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കാനും പരിരക്ഷിക്കാനും സഹായിക്കുന്ന ടീമുകൾ YouTube-ലും പങ്കാളി കമ്പനികളിലും ഉണ്ട്. ഞങ്ങളുടെ ജീവനക്കാരുടെയും വിപുലീകരിച്ച തൊഴിൽ സേനയുടെയും അവർ ജീവിക്കുന്ന കമ്മ്യൂണിറ്റികളുടെയും ക്ഷേമത്തിന് മുൻഗണന നൽകാൻ ആവശ്യമായ, ചില സൈറ്റുകളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള, നടപടികൾ ഞങ്ങൾ സ്വീകരിക്കുന്നു.

ഈ മാറ്റത്തോടെ, സാധാരണയായി അവലോകകർ ചെയ്യാറുള്ള ചില ജോലികൾ ചെയ്യാൻ സഹായിക്കുന്നതിന് സാങ്കേതികവിദ്യയെ ഞങ്ങൾ കൂടുതൽ ആശ്രയിച്ചു തുടങ്ങും. സ്വയമേവ പ്രവർത്തിക്കുന്ന സിസ്റ്റങ്ങൾ മനുഷ്യർ ചെയ്യുന്ന അവലോകനം കൂടാതെത്തന്നെ ചില ഉള്ളടക്കം നീക്കം ചെയ്തു തുടങ്ങുമെന്നാണ് ഇതിനർത്ഥം. ഞങ്ങളിത് ചെയ്യുമ്പോൾ, ഉപയോക്താക്കൾക്കും ക്രിയേറ്റർമാർക്കും നയങ്ങൾ ലംഘിക്കാത്ത ചില വീഡിയോകൾ ഉൾപ്പെടെ ധാരാളം വീഡിയോകൾ നീക്കം ചെയ്യുന്നത് കാണേണ്ടിവന്നേക്കാം. ലംഘനമാണെന്ന് ഞങ്ങൾക്ക് നല്ല വിശ്വാസമുള്ള സന്ദർഭങ്ങളിലൊഴികെ, ഈ ഉള്ളടക്കത്തിന്മേൽ ഞങ്ങൾ സ്ട്രൈക്കുകൾ പുറപ്പെടുവിക്കില്ല.

എപ്പോഴുമെന്നപോലെ, നിങ്ങളുടെ ഉള്ളടക്കം പിശക് കാരണമായാണ് നീക്കം ചെയ്തതെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് അപ്പീൽ ചെയ്യാം, എന്നാൽ ഞങ്ങളുടെ തൊഴിൽസേനാ മുൻകരുതലുകൾ കാരണമായി അപ്പീൽ അവലോകനങ്ങൾ വൈകിയേക്കാമെന്ന കാര്യം ശ്രദ്ധിക്കുക. 

കൊറോണവൈറസ് ഉള്ള സാഹചര്യം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്, ഞങ്ങളുടെ ടീമുകളെയും അവർ ജീവിക്കുന്ന കമ്മ്യൂണിറ്റികളെയും പരിരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നത് ഞങ്ങൾ തുടരും. YouTube പങ്കാളി പ്രോഗ്രാമിനായുള്ള അപേക്ഷകൾ അല്ലെങ്കിൽ സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ പോലെയുള്ള, കൂടുതൽ തരത്തിലുള്ള YouTube ഉപയോക്താക്കൾക്കും ക്രിയേറ്റർമാർക്കുമുള്ള പിന്തുണയെയും അവലോകനങ്ങളെയും ഇത് ബാധിച്ചേക്കാം. ഞങ്ങളുടെ തൊഴിൽസേനയെ പരിരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമ്പോൾ കാത്തിരിക്കാൻ ക്ഷമ കാണിച്ചതിന് നന്ദി. 

ക്രിയേറ്റർമാർക്കുള്ള പിന്തുണ 

[18:00 UTC 19 മാർച്ച് 2020] ഞാനൊരു YouTube ക്രിയേറ്ററാണ്, എന്ത് സഹായമാണ് ഞാൻ ചെയ്യേണ്ടത്? വികസിച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19 സാഹചര്യത്തിൽ നിങ്ങൾക്കെങ്ങനെയാണ് സഹായിക്കാനാകുകയെന്ന് ധാരാളം ക്രിയേറ്റർമാർ ഞങ്ങളോട് ചോദിച്ചിട്ടുണ്ട്, ഇനിയുള്ള ദിവസങ്ങളിൽ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും നിങ്ങളുടെ കമ്മ്യൂണിറ്റിയെയും സഹായിക്കുന്നതിനായി ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച ഒരു കാര്യം, സാധ്യമാകുന്നത്ര വീട്ടിൽ ഇരുന്നുകൊണ്ട് അണുബാധയുണ്ടാകുന്ന തോത് കുറയ്ക്കുക എന്നതാണ്. 

YouTube ക്രിയേറ്റർ എന്ന നിലയിൽ, ഇപ്പോൾ നിങ്ങൾക്ക് ചെയ്യാനാകുന്ന ചില കാര്യങ്ങൾ ഇതാണ് → വ്യാപനം തടയണമെന്ന കാര്യം പ്രചരിപ്പിക്കുക - #StayHome. 

#StayHome-ന് ആളുകളെ പ്രേരിപ്പിക്കുന്ന ഉള്ളടക്കം പങ്കിടുന്നതിന് YouTube ഉപയോഗിക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, സഹായകരവും രസകരവും വിവരദായകവുമായ വീഡിയോകൾ പരിഗണിക്കുക, കൂടാതെ #StayHome, ___ #WithMe എന്നിവ ടാഗ് ചെയ്യുക (ഉദാ. #StayHome, #WithMe പാചകം ചെയ്യുക, അല്ലെങ്കിൽ #StayHome, #WithMe പഠിക്കുക). പ്രചോദനം ലഭിക്കാൻ, ഞങ്ങളുടെ ചാനൽ പരിശോധിക്കുക

#StayHome, ___ #WithMe ക്യാമ്പെയ്നിൽ പങ്കെടുക്കുന്ന ക്രിയേറ്റർമാരിൽ നിന്നുള്ള ഉള്ളടക്കത്തിനായി ഞങ്ങൾ അടുത്തറിയുക ടാബിൽ ഒരു ലക്ഷ്യസ്ഥാന പേജും ചേർക്കുന്നുണ്ട്. ഈ സമയ കാലയളവിൽ പഠിക്കാനും കണക്റ്റ് ചെയ്യാനും വിനോദത്തിനും ആളുകളെ സഹായിക്കുന്നതിന് വീഡിയോ ഉപയോഗിച്ച ഞങ്ങളുടെ സ്രഷ്‌ടാക്കളിൽ ചിലരെ ഈ പേജിൽ ഹൈലൈറ്റ് ചെയ്യും.


ഇവന്റുകളും സ്പെയ്സുകളും 
[22:35 UTC 18 ഫെബ്രുവരി 2021] YouTube സ്പെയ്സുകളിലെ അപ്ഡേറ്റ്: കഴിഞ്ഞ വർഷം ആദ്യത്തിൽ മഹാമാരി കാരണമായി ഞങ്ങളുടെ ഫിസിക്കൽ YouTube സ്പെയ്സുകൾ താൽക്കാലികമായി അടച്ചിടുന്നുവെന്ന് അറിയിച്ചതുമുതൽ, ഞങ്ങൾ പങ്കാളി പ്രോഗ്രാമിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, വെർച്വൽ ഇവന്റുകളിലൂടെ കൂടുതൽ സ്രഷ്ടാക്കളിലേക്കും ആർട്ടിസ്റ്റുകളിലേക്കും എത്തിച്ചേരാൻ പ്ലാൻ ചെയ്യുകയാണ്. എക്കാലവും വളർന്നുകൊണ്ടിരിക്കുന്ന ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ ഭാവിയിലെ ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റുന്നതിന്, ഞങ്ങൾ YouTube സ്‌പെയ്‌സുകൾ പുനർവിഭാവനം ചെയ്യുകയാണ്. ഞങ്ങളുടെ ബ്ലോഗിൽ പുതുതായി ചേർത്തവ വായിക്കൂ.
പണമടച്ചുള്ള ഉൽപ്പന്ന പിന്തുണ 

[23:48 UTC 17 മാർച്ച് 2020] പിന്തുണയിൽ പ്രതികരണ സമയം പതിവിലും കൂടുതലെടുക്കൽ: കോവിഡ്-19-മായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ ആഗോള ആരോഗ്യ പ്രതിസന്ധി കാരണമായി, പരിമിതമായ ടീമിനൊപ്പമാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. പിന്തുണാ സ്പെഷ്യലിസ്റ്റുമായി കണക്റ്റ് ചെയ്യാനുള്ള ഓപ്ഷനുകൾ കാണുക, അല്ലെങ്കിൽ സഹായകേന്ദ്രവുമായി ബന്ധപ്പെടുക.

കാഴ്ചക്കാർക്കുള്ള അപ്ഡേറ്റുകൾ

[17:00 UTC ഓഗസ്റ്റ് 10, 2020] കൂടുതൽ രാജ്യങ്ങളിൽ വിഷാദവും ഉത്കണ്ഠയും സംബന്ധിച്ച വിവര പാനലുകൾ ലഭ്യമാണ്: ലോകാരോഗ്യ സംഘടന (WHO) പോലുള്ള ആധികാരികമായ സ്രോതസ്സുകളുമായി പങ്കാളിത്തം സ്ഥാപിച്ച് 27 രാജ്യങ്ങളിൽ കൂടി വിഷാദവും ഉത്കണ്ഠയും സംബന്ധിച്ച ആരോഗ്യ വിവര പാനലുകൾ ലോഞ്ച് ചെയ്യുന്നു. ഈ രാജ്യങ്ങളുടെയും ഞങ്ങൾക്ക് പങ്കാളിത്തമുള്ള ആധികാരിക സ്രോതസ്സുകളുടെയും ലിസ്റ്റ് ലഭിക്കുന്നതിന് ഞങ്ങളുടെ ആരോഗ്യ വിവരങ്ങളുള്ള പാനലുകൾ ലേഖനം കാണുക. കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഉപയോക്താക്കൾക്ക് ആധികാരികമായ മാനസികാരോഗ്യ വിവരങ്ങളിലേക്ക് എളുപ്പത്തിൽ ആക്സസ് നൽകുന്നതിനായി 2020 ജൂലൈ 13-നാണ് ഈ വിവര പാനലുകൾ ആദ്യമായി യുഎസിൽ അവതരിപ്പിച്ചത്. വിഷാദം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങളും അവയ്ക്കുള്ള ചികിത്സാ ഓപ്ഷനുകളും പോലുള്ള വിവരങ്ങൾ പാനലുകളിൽ കാണാം. പിന്തുണ തേടണോ അതോ വൈദ്യ പരിചരണം തേടണോ എന്നതിനെ കുറിച്ച് യുക്തിപൂർവ്വമായ തീരുമാനങ്ങൾ എടുക്കാൻ ഈ വിവരങ്ങൾ ഉപയോക്താക്കളെ സഹായിക്കും. കൂടുതൽ രാജ്യങ്ങളിൽ/പ്രദേശങ്ങളിൽ ഉടൻതന്നെ പാനലുകൾ ലഭ്യമാക്കുന്നത് തുടരാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

[16:30 UTC 13 July 2020] വിഷാദത്തിനും ഉത്കണ്ഠയ്ക്കും പുതിയ ആരോഗ്യ വിവരങ്ങളുള്ള പാനലുകൾ: കോവിഡ്-19 മഹാമാരി ശാരീരിക ആരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും ബാധിക്കാം. ആധികാരികമായ വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ ആളുകളെ സഹായിക്കുന്നതിനായി, YouTube തിരയലിൽ വിഷാദവും ഉത്കണ്ഠയും സംബന്ധിച്ച ആരോഗ്യ വിവരങ്ങളുള്ള പാനലുകൾ ഞങ്ങൾ അവതരിപ്പിക്കുന്നു. വിഷാദം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങളെയും അവയ്ക്കുള്ള ചികിത്സാ ഓപ്ഷനുകളെയും കുറിച്ചുള്ള വിവരങ്ങൾ കാണിക്കുന്ന പാനലുകൾ ലോഞ്ച് ചെയ്യുന്നതിന് ഞങ്ങൾ മയോ ക്ലിനിക്കുമായി പങ്കാളിത്തമുണ്ടാക്കിയിരിക്കുന്നു. യു.എസിൽ, വിഷാദവും ഉത്കണ്ഠയും സംബന്ധിച്ച ഹെൽത്ത് പാനലുകൾ ക്ലിനിക്കലായി സാധൂകരിച്ച Google സ്വയം വിലയിരുത്തലുമായി ലിങ്ക് ചെയ്തിരിക്കുന്നു. സ്വയം വിലയിരുത്തലുകൾ ഉപയോക്താക്കൾക്ക് ഏത് തരത്തിലുള്ള പിന്തുണയാണ് അല്ലെങ്കിൽ വൈദ്യ പരിചരണമാണ് അവർക്ക് അനുയോജ്യം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകുന്നു. പാനലുകളും സ്വയം വിലയിരുത്തലുകളും നിലവിൽ യു.എസിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്, കൂടുതൽ രാജ്യങ്ങളിൽ/പ്രദേശങ്ങളിൽ പാനലുകൾ ഉടൻ തന്നെ ലഭ്യമാക്കാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

[23:15 UTC 11 ജൂൺ 2020] കോവിഡ്-19 ഹെൽത്ത് പാനൽ സ്വയം വിലയിരുത്തലിലെ അപ്ഡേറ്റ്: ഏപ്രിലിൽ, YouTube തിരയലിൽ, ഞങ്ങളുടെ കോവിഡ്-19 ഹെൽത്ത് പാനലിൽ ഒരു കോവിഡ്-19 സ്വയം വിലയിരുത്തൽ ലോഞ്ച് ചെയ്തു. കോവിഡ്-19 സ്വയം വിലയിരുത്തൽ ഇപ്പോൾ Google-ന്റെ സ്വയം വിലയിരുത്തൽ സ്ക്രീനറുമായി ലിങ്ക് ചെയ്യുന്നു, ഇത് CDC മാർഗ്ഗനിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ്. ഏത് തരത്തിലുള്ള പിന്തുണ അല്ലെങ്കിൽ വൈദ്യ പരിചരണമാണ് ഉചിതമായിട്ടുള്ളത് എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സ്വയം വിലയിരുത്തൽ സ്ക്രീനർ ഉപയോക്താക്കൾക്ക് നൽകുന്നു. ഇത് യു.എസിൽ ലഭ്യമാണ്, ഉടൻതന്നെ കൂടുതൽ രാജ്യങ്ങളിലേക്ക് റോളൗട്ട് ചെയ്യും.

[23:34 UTC 30 ഏപ്രിൽ 2020] കോവിഡ്-19 ഹെൽത്ത് പാനൽ സ്വയം വിലയിരുത്തൽ: ഉചിതമായ വൈദ്യ പരിചരണം തേടുന്നതു സംബന്ധിച്ചുള്ള തീരുമാനങ്ങളെടുക്കാൻ ആളുകളെ സഹായിക്കുന്നതിനായി, തിരയലിൽ, ഞങ്ങളുടെ കോവിഡ്-19 ഹെൽത്ത് പാനലിൽ കോവിഡ്-19 സ്വയം വിലയിരുത്തലിലേക്കുള്ള ഒരു ലിങ്ക് ലോഞ്ച് ചെയ്തു. സെന്റർ ഫോർ ഡിസീസ് കൺട്രോളുമായി സഹകരിച്ച് യു.എസിൽ ലോഞ്ച് ചെയ്തുകൊണ്ടാണ് ഞങ്ങൾ ഇത് ആരംഭിക്കുന്നത്, ഉടൻതന്നെ കൂടുതൽ രാജ്യങ്ങളിലേക്ക് റോളൗട്ട് ചെയ്യും. കോവിഡ്-19 ഹെൽത്ത് പാനൽ CDC വെബ്സൈറ്റിലെ CDC-യുടെ സ്വയം വിലയിരുത്തൽ സ്ക്രീനറുമായി ലിങ്ക് ചെയ്യുന്നു, ഏത് തരത്തിലുള്ള വൈദ്യ പരിചരണമായിരിക്കും ഉചിതം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ അറിയിക്കുന്നതിനായി ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഉപയോക്താക്കൾക്കാകും.

[16:00 UTC ഏപ്രിൽ 1 2020] കോവിഡ്-19 ഹെൽത്ത് പാനലുകൾ: ഇന്നുമുതൽ, കോവിഡ്-19-നായി ഞങ്ങൾ അധിക ഹെൽത്ത് പാനലുകൾ ലോഞ്ച് ചെയ്യുന്നു, അത് കോവിഡ്-19 അനുബന്ധ തിരയലുകളുടെ തിരയൽ ഫലങ്ങളിൽ കാണിക്കുന്നു. ഈ പാനലുകളിൽ WHO, NHS എന്നിവയിൽ നിന്ന് ലഭിക്കുന്ന ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള ആരോഗ്യ വിവരങ്ങളും രോഗലക്ഷണങ്ങൾ, പ്രതിരോധം, ചികിത്സ തുടങ്ങിയവ പോലുള്ള ഉള്ളടക്കവും ഉൾപ്പെടുന്നു. ഈ സമയത്ത്, പ്രാദേശികമായ ആരോഗ്യ സ്രോതസ്സുകൾക്ക് മുൻഗണന നൽകുന്നത് തുടരാൻ ഞങ്ങളാഗ്രഹിക്കുന്നു, അതുവഴി പ്രാദേശിക ആരോഗ്യ അധികൃതരിലേക്ക് ലിങ്ക് ഉള്ള ഒരു വിവര പാനലും കോവിഡ്-19 ഹെൽത്ത് പാനലും നിങ്ങൾക്ക് കാണാനായേക്കാം.

[13:30 UTC 24 മാർച്ച് 2020] അഡ്ജസ്റ്റ് ചെയ്ത ബാൻഡ്‌വിഡ്ത്ത് ഉപയോഗത്തിലെ അപ്‌ഡേറ്റ്: കഴിഞ്ഞ ആഴ്ച,  യൂറോപ്യൻ യൂണിയൻ (EU), യുണൈറ്റഡ് കിംഗ്ഡം (UK), സ്വിറ്റ്സർലൻഡ് (CH) എന്നിവിടങ്ങളിൽ ഞങ്ങൾ YouTube-ലെ എല്ലാ വീഡിയോകളും താൽക്കാലികമായി സ്റ്റാൻഡേർഡ് ഡെഫിനിഷനിലേക്ക് ഡിഫോൾട്ട് ചെയ്തു. ഈ പ്രതിസന്ധിയുടെ ആഗോള സ്വഭാവം കണക്കിലെടുത്ത്, ഇന്നുമുതൽ ആ മാറ്റം ഞങ്ങൾ ആഗോളതലത്തിൽ വികസിപ്പിക്കുകയാണ്. ഈ അപ്ഡേറ്റ് സാവധാനം റോളൗട്ട് ചെയ്യുകയാണ്. കമ്പ്യൂട്ടറിലോ ടിവിയിലോ മൊബൈലിലോ കാണുന്ന ഏതു വീഡിയോയുടെയും നിലവാരം നേരിട്ട് അഡ്ജസ്റ്റ് ചെയ്യാനാകും. മികച്ച ഉപയോക്തൃ അനുഭവം നൽകുമ്പോൾ തന്നെ, സിസ്റ്റത്തിലെ സമ്മർദ്ദം കുറയ്ക്കുന്നതിനായി, അംഗ സ്റ്റേറ്റ് ഗവൺമെന്റുകളുമായും നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരുമായും ചേർന്ന് തുടർന്നും ഞങ്ങൾ പ്രവർത്തിക്കും.

[21:16 UTC 20 മാർച്ച് 2020] അഡ്ജസ്റ്റഡ് ബാൻഡ്‌വിഡ്ത് ഉപയോഗം: കോവിഡ്-19 സാഹചര്യം ഇനിയും വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ, ആധികാരിക വാർത്തകൾ കാണാനും ഉള്ളടക്കത്തെക്കുറിച്ച് പഠിക്കാനും കണക്ഷനുകൾ ഉണ്ടാക്കാനും കൂടുതൽ ആളുകൾ YouTube-ലേക്ക് വരുന്നു. കുറഞ്ഞ നെറ്റ്‌വർക്ക് ശേഷി ഉപയോഗിക്കുന്ന രീതിയിൽ സിസ്റ്റം സ്വയമേവ ക്രമീകരിക്കാനുള്ള നടപടികൾ ഞങ്ങൾ ചെയ്യും. യൂറോപ്യൻ യൂണിയൻ (EU), യുണൈറ്റഡ് കിംഗ്ഡം (UK), സ്വിറ്റ്സർലൻഡ് (CH) എന്നിവിടങ്ങളിലെ എല്ലാ ട്രാഫിക്കും സ്റ്റാൻഡേർഡ് ഡെഫനിഷനിലേക്ക് താൽക്കാലികമായി ഞങ്ങൾ ഡിഫോൾട്ട് ചെയ്യുന്നു. കമ്പ്യൂട്ടറിലോ ടിവിയിലോ മൊബൈലിലോ കാണുന്ന ഏതു വീഡിയോയുടെയും നിലവാരം നേരിട്ട് അഡ്ജസ്റ്റ് ചെയ്യാനാകും. മികച്ച ഉപയോക്തൃ അനുഭവം നൽകുമ്പോൾ തന്നെ, സിസ്റ്റത്തിലെ സമ്മർദ്ദം കുറയ്ക്കുന്നതിനായി, അംഗ സ്റ്റേറ്റ് ഗവൺമെന്റുകളുമായും നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരുമായും ചേർന്ന് തുടർന്നും ഞങ്ങൾ പ്രവർത്തിക്കും.

[21:35 UTC 19 മാർച്ച് 2020] കോവിഡ്-19 വാർത്താ ഷെൽഫ്: YouTube ഹോംപേജിൽ ഇപ്പോൾ ഒരു കോവിഡ്-19 വാർത്ത ഷെൽഫ് കാണിച്ചേക്കാം. ഞങ്ങളുടെ പ്ലാറ്റ്ഫോമിലെ ആധികാരിക വാർത്താ പ്രസാധകരുടെയും പ്രാദേശിക ആരോഗ്യ അധികൃതരുടെയും കോവിഡ്-19-നെക്കുറിച്ചുള്ള വാർത്താ വീഡിയോകൾ ഷെൽഫിൽ ഉൾക്കൊള്ളിക്കുന്നു. ഈ ഷെൽഫിലെ ഉള്ളടക്കം കോവിഡ്-19-ന്റെ പ്രസക്തി, ഇത് എത്രത്തോളം അപ് ടു ഡേറ്റാണ്, പ്രദേശം എന്നിവ ഉൾപ്പെടെയുള്ള നൂറുകണക്കിന് സൂചനകൾ ഉപയോഗിച്ച് ആൽഗരിതപ്രകാരം സ്വയമേവ പൂരിപ്പിക്കുന്നതാണ്. ബ്രേക്കിംഗ് ന്യൂസ് അല്ലെങ്കിൽ ടോപ്പ് വാർത്താ ഷെൽഫ് ആദ്യമേ കാണിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് കോവിഡ്-19 വാർത്താ ഷെൽഫ് കാണാനാകില്ല. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഹോംപേജിൽ കോവിഡ്-19 വാർത്താ ഷെൽഫ് ഡിസ്മിസ് ചെയ്യാവുന്നതാണ്.

[16:00 UTC മാർച്ച് 11 2020] വിവര പാനലുകൾ: ഫെബ്രുവരി മുതൽ, ലോകാരോഗ്യ സംഘടനയിലേക്കോ പ്രാദേശികമായ ഗവൺമെന്റ് മാർഗ്ഗനിർദ്ദേശങ്ങളെ പ്രതിഫലിപ്പിക്കുന്ന പ്രാദേശിക സ്രോതസ്സുകളിലേക്കോ ഉപയോക്താക്കളെ എത്തിക്കുന്ന വിവര പാനലുകൾ ഞങ്ങൾ ലോഞ്ച് ചെയ്തു. YouTube ഹോംപേജിലും കൊറോണവൈറസുമായി ബന്ധപ്പെട്ട ചോദ്യങ്ങളെക്കുറിച്ചുള്ള തിരയലിലും കൊറോണവൈറസുമായി ബന്ധപ്പെട്ട വീഡിയോകളുടെ കാഴ്ചാ പേജിലും പാനൽ ദൃശ്യമാകും. വിദ്യാഭ്യാസത്തിനും വിവരങ്ങൾക്കും ഉപയോഗിക്കുന്നതിനായി ബാധിച്ച പ്രദേശങ്ങളിലെ ഗവൺമെന്റുകൾക്കും NGO-കൾക്കും ഞങ്ങൾ പരസ്യ ഇൻവെന്ററി സംഭാവന നൽകും.

കമ്മ്യൂണിറ്റിയും കമന്റുകളും

[20:20 UTC 20 മാർച്ച് 2020] കമ്മ്യൂണിറ്റി പോസ്റ്റുകൾ: ഞങ്ങളുടെ തൊഴിൽ സേനയിൽ കൊറോണവൈറസ് (കോവിഡ്-19) ഉണ്ടാക്കിയ ആഘാതം കാരണമായി, ചില ചാനലുകളിൽ കമ്മ്യൂണിറ്റി പോസ്റ്റുകൾ താൽക്കാലികമായി ലഭ്യമല്ല. ഇതിന്റെ ഫലമായി നിങ്ങളുടെ അക്കൗണ്ടിൽ പുതിയ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശക സ്ട്രൈക്കുകളോ പിഴകളോ ഉണ്ടാകില്ല.

ഉപയോക്താക്കൾ അല്ലെങ്കിൽ ഞങ്ങളുടെ സ്വയമേവ പ്രവർത്തിക്കുന്ന സിസ്റ്റങ്ങൾ ഫ്ലാഗ് ചെയ്ത ചില കമ്മ്യൂണിറ്റി പോസ്റ്റുകൾ, ഞങ്ങളുടെ അവലോകകർ സൂക്ഷ്മമായി പരിശോധിക്കുന്നതിനായി കാത്തിരിക്കുന്ന സമയത്ത് ഹോംപേജിലോ നിർദ്ദേശങ്ങളിലോ ലഭ്യമായേക്കില്ല. തൽഫലമായി, ഈ പോസ്റ്റുകളിൽ ലഭിക്കുന്ന ഇടപഴകലുകൾ സാധാരണയേക്കാൾ കുറഞ്ഞേക്കാം.

പതിവ് ചോദ്യങ്ങൾ

കൊറോണവൈറസിനെ (കോവിഡ്-19) കുറിച്ച് കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ ഞാൻ എവിടെയാണ് പോകേണ്ടത്? 

കൊറോണവൈറസിന്റെ വരവിനെക്കുറിച്ചുള്ള വിവരങ്ങളും മാർഗനിർദേശങ്ങളും ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ ഉണ്ട്. പ്രാദേശിക പ്രസക്തിയുള്ള അധിക ഉറവിടങ്ങളും ചുവടെ ഞങ്ങൾ നൽകിയിട്ടുണ്ട്:

രാജ്യം/പ്രദേശം സ്രോതസ്സ്
ഓസ്ട്രേലിയ ഓസ്ട്രേലിയ ഗവൺമെന്റ് ആരോഗ്യ വകുപ്പ്
ബെൽജിയം ഫെഡറൽ പബ്ലിക് സർവീസ് (FPS) ആരോഗ്യം, ഭക്ഷ്യ ശൃംഖലാ സുരക്ഷ, പരിസ്ഥിതി
ബ്രസീൽ Ministério da Saúde
കാനഡ കാനഡയിലെ പൊതുജനാരോഗ്യ ഏജൻസി
ഫ്രാൻസ് Gouvernement.fr
ജർമ്മനി ഫെഡറൽ സെന്റർ ഫോർ ഹെൽത്ത് എഡ്യൂക്കേഷൻ
ഹോങ്കോംഗ് ആരോഗ്യ പരിരക്ഷാ കേന്ദ്രം
ഇസ്രയേൽ ആരോഗ്യ മന്ത്രാലയം
ഇന്ത്യ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ്
ഇന്തോനേഷ്യ ഇന്തോനേഷ്യൻ ആരോഗ്യ മന്ത്രാലയം
ഇറ്റലി ആരോഗ്യ മന്ത്രാലയം
അയർലൻഡ് ആരോഗ്യ വകുപ്പ്
ജപ്പാൻ ജപ്പാൻ കാബിനറ്റ് സെക്രട്ടേറിയറ്റ്
മലേഷ്യ മലേഷ്യൻ ആരോഗ്യ മന്ത്രാലയം
നെതർലൻഡ്‌സ് ആരോഗ്യ, ക്ഷേമ, കായിക മന്ത്രാലയം
നോർവേ ആരോഗ്യം നോർവേ
സിംഗപ്പൂർ ആരോഗ്യ മന്ത്രാലയം
ദക്ഷിണ കൊറിയ കൊറിയൻ ആരോഗ്യ & ക്ഷേമ മന്ത്രാലയം
സ്പെയിൻ ആരോഗ്യ മന്ത്രാലയം
സ്വീഡൻ സ്വീഡനിലെ പൊതുജനാരോഗ്യ ഏജൻസി
സ്വിറ്റ്സർലൻഡ് ഫെഡറൽ ഓഫീസ് ഓഫ് പബ്ലിക് ഹെൽത്ത് FOPH
തായ്‌വാൻ തായ്‌വാൻ CDC
തായ്‌ലൻഡ് തായ്‌ലൻഡ് പൊതുജനാരോഗ്യ മന്ത്രാലയം
വിയറ്റ്നാം വിയറ്റ്നാമീസ് ആരോഗ്യ മന്ത്രാലയം
യുകെ നാഷണൽ ഹെൽത്ത് സർവീസ്
യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ
കൊറോണവൈറസുമായി (കോവിഡ്-19) ബന്ധപ്പെട്ട് ഞങ്ങൾ വരുത്തുന്ന കൂടുതൽ മാറ്റങ്ങളെക്കുറിച്ച് YouTube എങ്ങനെയായിരിക്കും എന്നെ അറിയിച്ചുകൊണ്ടിരിക്കുക? 
കൊറോണവൈറസ് സാഹചര്യം അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്, ഞങ്ങളുടെ പ്രോസസ്സുകളെയും പിന്തുണാ സിസ്റ്റങ്ങളെയും ബാധിച്ചേക്കാവുന്ന മാറ്റങ്ങൾ ഉൾപ്പെടെയുള്ള അപ്ഡേറ്റുകൾ നിങ്ങൾക്ക് നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. 

ഈ മാറ്റങ്ങൾ നിങ്ങളെ എങ്ങനെയാണ് ബാധിക്കുക എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞുകൊണ്ടിരിക്കാൻ, ഈ ലേഖനം പരിശോധിക്കുന്നത് തുടരുക. ഞങ്ങൾ പതിവായി ഇത് അപ്ഡേറ്റ് ചെയ്യും.
കൊറോണവൈറസ് (കോവിഡ്-19) സംബന്ധിച്ച തെറ്റായ വിവരങ്ങൾക്കെതിരെ YouTube പോരാടുന്നത് എങ്ങനെയാണ്?
ഈ നിർണായക സമയത്ത് സമയബന്ധിതവും സഹായകരവുമായ വിവരങ്ങൾ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇതിൽ തിരയലിലും നിർദ്ദേശങ്ങളിലും ആധികാരികമായ സ്രോതസ്സുകൾ ശേഖരിക്കുന്നതും വിവര പാനലുകൾ കാണിക്കുന്നതും പ്രസക്തമായ വീഡിയോകളിൽ WHO പോലുള്ള പ്രാദേശികമായി പ്രസക്തിയുള്ള സ്രോതസ്സുകളിലേക്ക് ലിങ്ക് ചെയ്യുന്നതും ഉൾപ്പെടുന്നു. വൈദ്യ പരിചരണം തേടുന്നതിൽ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തുന്നതോ ഹാനികരമായ പദാർത്ഥങ്ങൾക്ക് ആരോഗ്യപരമായ ഗുണങ്ങളുണ്ടെന്ന് അവകാശപ്പെടുന്നതോ ആയവ ഉൾപ്പെടെ, ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്ന വീഡിയോകൾ ഫ്ലാഗ് ചെയ്യുമ്പോൾ വേഗത്തിൽ അവ നീക്കം ചെയ്യുന്നത് തുടരും. വാർത്തകൾ പ്രചരിക്കുന്നതിനാൽ വിശ്വസനീയമായ ഉള്ളടക്കം കണ്ടെത്തുക എന്നത് വളരെ നിർണായകമാണ്, ഞങ്ങളുടെ ഉപയോക്താക്കൾക്ക് YouTube കൃത്യമായ വിവരങ്ങളാണ് നൽകുന്നതെന്ന് ഞങ്ങൾ തുടർന്നും ഉറപ്പാക്കും.
ഞാനൊരു YouTube ക്രിയേറ്ററാണ്, എന്ത് സഹായമാണ് ഞാൻ ചെയ്യേണ്ടത്?

വികസിച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19 സാഹചര്യത്തിൽ നിങ്ങൾക്കെങ്ങനെയാണ് സഹായിക്കാനാകുകയെന്ന് ധാരാളം ക്രിയേറ്റർമാർ ഞങ്ങളോട് ചോദിച്ചിട്ടുണ്ട്, ഇനിയുള്ള ദിവസങ്ങളിൽ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും നിങ്ങളുടെ കമ്മ്യൂണിറ്റിയെയും സഹായിക്കുന്നതിനായി ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച ഒരു കാര്യം, സാധ്യമാകുന്നത്ര വീട്ടിൽ ഇരുന്നുകൊണ്ട് അണുബാധയുണ്ടാകുന്ന തോത് കുറയ്ക്കുക എന്നതാണ്. "സാമൂഹിക അകലം", "വ്യാപനം കുറയ്ക്കുക" എന്നിങ്ങനെയെല്ലാം നിങ്ങൾ കേൾക്കുന്നത് ഇതാണ് (ഇവിടെ കൂടുതൽ വായിക്കുക).

ഞങ്ങളുടെ കമ്മ്യൂണിറ്റികളിലെ പിന്തുണാ സംവിധാനങ്ങൾ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ആരോഗ്യ പരിചരണ, സർക്കാർ ജീവനക്കാർ (അവരിൽ ചിലർ ക്രിയേറ്റർമാർ തന്നെയാണ്) ഉൾപ്പെടെയുള്ള വ്യക്തികൾ തീർച്ചയായും ഇവിടെയുണ്ട്, അവർക്കിപ്പോഴും ജോലിസ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യാൻ വീടുവിട്ടിറങ്ങേണ്ടിവരുന്നുണ്ട്, ഈ സമയത്ത് അവർ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും നന്ദി പറയുന്നു.

ബാക്കിയുള്ളവരെ സംബന്ധിച്ചിടത്തോളം, വ്യക്തിഗത പ്രവർത്തനങ്ങൾക്കാണ് നമ്മുടെ കൂട്ടത്തിലെ ഏറ്റവും ദുർബലരായ ആളുകളെ സംരക്ഷിക്കാൻ സഹായിക്കാനാവുക. സാധ്യമാകുന്നിടത്തോളം വീട്ടിൽ തന്നെ ഇരിക്കാൻ ആധികാരികമായ ആരോഗ്യ, സുരക്ഷാ ഓർഗനൈസേഷനുകൾ ആളുകളോട് അഭ്യർത്ഥിക്കുന്നു, അതുവഴി ഏറ്റവും കൂടുതൽ വൈറസ് അപകടസാധ്യതയുള്ളവർക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാൻ നമുക്കാകും.

അതിനാൽ, വീട്ടിൽതന്നെ ഇരിക്കുന്ന കാര്യം ഗൗരവത്തോടെയെടുക്കുക.

നിങ്ങൾക്ക് ചെയ്യാവുന്ന സഹായം → വ്യാപനം തടയണമെന്ന കാര്യം പ്രചരിപ്പിക്കുക - #StayHome

വീട്ടിൽതന്നെ ഇരിക്കണമെന്ന കാര്യം പ്രചരിപ്പിക്കുന്നതിന് നിങ്ങൾ YouTube ഉപയോഗിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിനുള്ള ചില ദ്രുത നുറുങ്ങുകൾ കാണൂ:

  • #StayHome, ___ #WithMe ആശയങ്ങൾ. സഹായകരവും രസകരവും വിവരദായകവുമായ ഉള്ളടക്കം പരിഗണിക്കുക, കൂടാതെ ഇതേകാര്യം ചെയ്യുന്ന മറ്റുള്ളവർക്കൊപ്പം ചേരാൻ #StayHome, ___ #WithMe എന്നിവ ടാഗ് ചെയ്യുക, ഉദാ. #StayHome, #WithMe പാചകം ചെയ്യൂ, അല്ലെങ്കിൽ #StayHome, #WithMe പഠിക്കൂ. നിങ്ങളെപ്പോലുള്ള ക്രിയേറ്റർമാരിൽ നിന്ന് പ്രചോദനം ലഭിക്കുന്നതിന്, ഞങ്ങളുടെ ചാനൽ പരിശോധിക്കുക
  • നിങ്ങളുടെ സൃഷ്ടിയുടെ വസ്തുതാ പരിശോധന നടത്തുക. നിങ്ങളുടെ ഉള്ളടക്കത്തിൽ വിവരങ്ങൾ ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന (WHO), സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ (CDC), നാഷണൽ ഹെൽത്ത് സർവീസ് തുടങ്ങിയ ഓർഗനൈസേഷനുകളിൽ നിന്നുള്ള പ്രചാരമുള്ള ഉറവിടങ്ങൾ ഉപയോഗിക്കുക. 
  • നിലവിലെ ആഗോള പ്രതിസന്ധിയാണ് ഇതെന്ന വസ്തുത സൂക്ഷ്മമായി മനസ്സിലാക്കുക. കോവിഡ്-19-മായി ബന്ധപ്പെട്ട ഉള്ളടക്കം പങ്കിടാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, ഏറ്റവും നല്ല ഉദ്ദേശ്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഉൽപ്പന്നങ്ങളോ സേവനങ്ങളോ വിൽക്കാനോ അവയുടെ പ്രൊമോഷനു വേണ്ടിയോ ദയവായി ഈ ഇവന്റ് പ്രയോജനപ്പെടുത്തരുത്.
  • ധനസമ്പാദനത്തിനായി, ഇപ്പോഴും ഞങ്ങളുടെ അപ്ഡേറ്റ് ചെയ്ത നയങ്ങൾ റോളൗട്ട് ചെയ്തുകൊണ്ടിരിക്കുന്നു – ഈ ഉള്ളടക്കത്തിൽ ധനസമ്പാദനം നടത്തുന്നതിന്, നിങ്ങളുടെ ശീർഷകത്തിലോ വിവരണത്തിലോ വ്യക്തമായി "കോവിഡ്-19" അല്ലെങ്കിൽ "കൊറോണവൈറസ്" ഉൾപ്പെടുത്താതിരിക്കുക; "നിങ്ങളുടെ മുത്തശ്ശിയെ സുരക്ഷിതയാക്കുക - വീട്ടിൽതന്നെ തുടരൂ!" അല്ലെങ്കിൽ "വീട്ടിൽ എങ്ങനെ സജീവമായിരിക്കാം" തുടങ്ങിയ ശീർഷകങ്ങൾ പരിഗണിക്കുക 
  • പരസ്യദാതാവിന് അനുയോജ്യമായ മാർഗ്ഗനിർദ്ദേശങ്ങളും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുക. ധനസമ്പാദനത്തിനുള്ള എല്ലാ ഉള്ളടക്കവും ഞങ്ങളുടെ പരസ്യത്തിനു അനുയോജ്യമായ മാർഗ്ഗനിർദ്ദേശങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമാണ്. ഈ നയങ്ങൾ ലംഘിച്ചാൽ നിങ്ങളുടെ ഉള്ളടക്കം നീക്കം ചെയ്യും അല്ലെങ്കിൽ പരസ്യങ്ങൾ പരിമിതപ്പെടുത്തിയോ ഇല്ലാതെയോ ലഭിക്കും. ഉദാഹരണത്തിന്, ഹാനികരമായ പദാർത്ഥങ്ങൾക്കോ ചികിത്സകൾക്കോ ആരോഗ്യപരമായ ആനുകൂല്യങ്ങൾ ഉണ്ടാകാമെന്ന് ക്ലെയിം ചെയ്യുന്ന ഉള്ളടക്കം അല്ലെങ്കിൽ ഞങ്ങളുടെ ഹിംസാത്മകമോ ഗ്രാഫിക്കോ ആയ ഉള്ളടക്ക നയങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം ലംഘനമായി കണക്കാക്കി നീക്കം ചെയ്യും.
കൊറോണവൈറസിനെക്കുറിച്ചുള്ള (കോവിഡ്-19) തെറ്റായ വിവരങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം? 
ഹാനികരമായ പദാർത്ഥങ്ങളോ ചികിത്സകളോ ആരോഗ്യപരമായ നേട്ടങ്ങളുണ്ടാക്കാമെന്ന് ക്ലെയിം ചെയ്യുന്ന ഉള്ളടക്കം നിരോധിക്കുന്ന നയങ്ങൾ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. 

ഈ നയം ലംഘിക്കുന്ന ഉള്ളടക്കം നിങ്ങൾ കണ്ടെത്തിയാൽ അത് റിപ്പോർട്ട് ചെയ്യുക. ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗനിർദേശങ്ങൾ ലംഘിക്കുന്നത് റിപ്പോർട്ട് ചെയ്യാനുള്ള നിർദേശങ്ങൾ ഇവിടെ ലഭ്യമാണ്. നിരവധി വീഡിയോകളോ കമന്റുകളോ ഒരു ക്രിയേറ്ററുടെ ചാനൽ പൂർണ്ണമായോ റിപ്പോർട്ട് ചെയ്യണമെങ്കിൽ, ഞങ്ങളുടെ റിപ്പോർട്ട് ചെയ്യലിനുള്ള ടൂൾ സന്ദർശിക്കുക.
എന്തുകൊണ്ടാണ് എന്റെ ഉള്ളടക്കത്തിൽ ധനസമ്പാദനം അപ്രാപ്തമാക്കിയിട്ടുള്ളത്? ഇത് കൊറോണവൈറസിനെ (കോവിഡ്-19) കുറിച്ചുള്ളതല്ല.
നിങ്ങൾ YouTube-ൽ ധനസമ്പാദനം നടത്തുന്നുണ്ടെങ്കിൽ, ചാനൽ YouTube ധനസമ്പാദന നയങ്ങൾ പാലിക്കേണ്ടത് പ്രധാനമാണ്, ഇതിൽ YouTube-ന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ, സേവന നിബന്ധനകൾ, പകർപ്പവകാശം, Google AdSense പ്രോഗ്രാം നയങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഞങ്ങൾ എന്തുകൊണ്ടാണ് ചാനൽ ധനസമ്പാദന നയങ്ങൾ ബാധകമാക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക. പരസ്യങ്ങൾ ഉപയോഗിച്ച് വീഡിയോകളിൽ നിന്ന് ധനസമ്പാദനം നടത്തണമെന്ന് നിങ്ങൾക്കുണ്ടെങ്കിൽ, അവ ഞങ്ങളുടെ പരസ്യദാതാവിന് അനുയോജ്യമായ ഉള്ളടക്കത്തെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണം.

നിങ്ങളുടെ ഉള്ളടക്കത്തിന്റെ എല്ലാ ഭാഗങ്ങൾക്കും (വീഡിയോ അല്ലെങ്കിൽ തത്സമയ സ്ട്രീം, ലഘുചിത്രം, പേര്, വിവരണം, ടാഗുകൾ എന്നിവ) ഞങ്ങളുടെ നയങ്ങൾ ബാധകമാണ്. 

ഞങ്ങളുടെ സിസ്റ്റങ്ങൾ എപ്പോഴും ശരിയായി പ്രവർത്തിക്കണമെന്നില്ല, സ്വയമേവ പ്രവർത്തിക്കുന്ന ഞങ്ങളുടെ സിസ്റ്റങ്ങളെടുത്ത തീരുമാനങ്ങളിൽ നിങ്ങൾക്ക് മനുഷ്യ അവലോകനം േവണമെന്ന് അഭ്യർത്ഥിക്കാം.

എനിക്കെങ്ങനെ കോവിഡ്-19 ഓൺലൈൻ തട്ടിപ്പുകൾ ഒഴിവാക്കാനാകും

ഓൺലൈനിലായിരിക്കുമ്പോൾ നിങ്ങളെ സുരക്ഷിതമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഞങ്ങളുടെ സൃഷ്ടികളെല്ലാം ശക്തമായ ബിൽറ്റ്-ഇൻ സുരക്ഷാ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പരിരക്ഷിച്ചിരിക്കുന്നത്, ഭീഷണികൾ നിങ്ങളിലേക്ക് എത്തുന്നതിന് മുമ്പ് കണ്ടെത്തി തടയാൻ ഇവ സഹായിക്കുന്നു. പൊതുവായ തരത്തിലുള്ള സ്കാമുകളെക്കുറിച്ചും അവ എങ്ങനെ ഒഴിവാക്കാമെന്നതിനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഞങ്ങളുടെ Google സുരക്ഷാ കേന്ദ്രം പരിശോധിക്കുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
3888583083716509584
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false