നിങ്ങൾ ഇഷ്ടപ്പെടുന്ന ആർട്ടിസ്റ്റുകളുടെ സംഗീതം കണ്ടെത്തുക

നിങ്ങൾക്ക് സംഗീത ആർട്ടിസ്റ്റുകളുടെ വരിക്കാരാവാനും അവരുടെ ഏറ്റവും പുതിയ സംഗീതം, വീഡിയോകൾ, ടൂറുകൾ എന്നിവയെക്കുറിച്ച് അപ്‌ഡേറ്റ് ആയിരിക്കാനും അവരുടെ ചാനലുകളിൽ നിന്ന് അറിയിപ്പുകൾ നേടാനും കഴിയും.

ഒരു ആർട്ടിസ്റ്റിന്റെ വരിക്കാരനാവുക

ഈ ഘട്ടങ്ങളെ പിന്തുടർന്ന് YouTube-ലെ മറ്റേതൊരു സ്രഷ്ടാവിനെയും പോലെ നിങ്ങൾക്ക് ഒരു ആർട്ടിസ്റ്റിന്റെ വരിക്കാരാവാനാകും:

  1. YouTube-ലേക്ക് സൈൻ ഇൻ ചെയ്യുക.
  2. നിങ്ങൾ ഇഷ്ടപ്പെടുന്ന ആർട്ടിസ്റ്റിന്റെ ഒരു വീഡിയോയിലേക്ക് പോകുക.
  3. വീഡിയോ പ്ലേയറിന് താഴെ വരിക്കാരാകുക ക്ലിക്ക് അല്ലെങ്കിൽ ടാപ്പ് ചെയ്യുക.

നിങ്ങൾ വരിക്കാരനായിക്കഴിഞ്ഞാൽ, ആർട്ടിസ്റ്റ് പ്രസിദ്ധീകരിക്കുന്ന ഏത് പുതിയ വീഡിയോയും നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷനുകൾ ഫീഡിൽ കാണിക്കും. ചാനലുകൾ സബ്സ്ക്രൈബ് ചെയ്യുന്നതിനെക്കുറിച്ച് അറിയുക. ചാനൽ പേജുകളിൽ ആർട്ടിസ്റ്റുകളെയും സബ്സ്ക്രൈബ് ചെയ്യാൻ കഴിയും.

ഒരു ആർട്ടിസ്റ്റിന് ഉണ്ടായിരിക്കാവുന്ന ചാനലുകളുടെ തരങ്ങൾ

ഒരു കലാകാരന് YouTube-ൽ ഒന്നിലധികം തരത്തിലുള്ള ചാനൽ ഉണ്ടാകാവുന്നതാണ്:

  • ആർട്ടിസ്റ്റ് സ്വയം നിയന്ത്രിക്കുന്ന ഒരു ചാനൽ.
  • ഒരു YouTube Music വിതരണ പങ്കാളി (ഒരു റെക്കോർഡ് ലേബൽ പോലെയുള്ളത്) മാനേജ് ചെയ്യുന്ന, പങ്കാളി നൽകിയ ചാനൽ.
  • YouTube സ്വയമേവ സൃഷ്ടിക്കുന്ന ഒരു ടോപ്പിക് ചാനൽ. ഈ ചാനലുകൾക്ക് “ആർട്ടിസ്റ്റിന്റെ പേര് - വിഷയം” എന്ന പേരും ചാനലിന്റെ ആമുഖ വിഭാഗത്തിൽ “YouTube സ്വയമേവ സൃഷ്ടിച്ചത്” എന്നും പ്രസ്താവിക്കുന്നു. ചുവടെ നിന്ന് ആർട്ടിസ്റ്റുകൾക്കായി സ്വയമേവ സൃഷ്ടിച്ച ടോപ്പിക് ചാനലുകളെക്കുറിച്ച് അറിയുക.
  • ഒരു ഔദ്യോഗിക ആർട്ടിസ്റ്റ് ചാനൽ മ്യൂസിക് നോട്ട് , ഒരു ആർട്ടിസ്റ്റിന്റെ എല്ലാ വ്യത്യസ്ത YouTube ചാനലുകളിൽ നിന്നുമുള്ള സംഗീതത്തിന്റെയും വീഡിയോകളുടെയും ശേഖരം. YouTube-ൽ ആർട്ടിസ്റ്റിനെ തിരയുന്നതിലൂടെ നിങ്ങൾക്ക് ഒരു ആർട്ടിസ്റ്റിന്റെ ഔദ്യോഗിക ആർട്ടിസ്റ്റ് ചാനൽ (OAC) കണ്ടെത്താനാകും. ഒരു ആർട്ടിസ്റ്റിന്റെ ഔദ്യോഗിക സംഗീത വീഡിയോ കാണുന്നതിലൂടെയും നിങ്ങൾക്ക് അവരുടെ OAC കണ്ടെത്താൻ കഴിയും. ഔദ്യോഗിക ആർട്ടിസ്റ്റ് ചാനലിനെ കുറിച്ച് അറിയുക.

നിങ്ങൾ ഇതിനകം ഒരു ആർട്ടിസ്റ്റിന്റെ ടോപ്പിക് ചാനലിലേക്കോ പങ്കാളി നൽകിയ ചാനലിലേക്കോ വരിക്കാനായിട്ടുണ്ടെങ്കിൽ, അത് സൃഷ്ടിക്കുമ്പോൾ നിങ്ങൾ അവരുടെ ഔദ്യോഗിക ആർട്ടിസ്റ്റ് ചാനൽ സ്വയമേവ സബ്സ്ക്രൈബ് ചെയ്യും. തുടർന്ന് ആർട്ടിസ്റ്റിന്റെ ഔദ്യോഗിക ആർട്ടിസ്റ്റ് ചാനലിൽ നിന്ന് അറിയിപ്പുകൾ അയയ്ക്കും. ആർട്ടിസ്റ്റുകളിൽ നിന്നുള്ള അറിയിപ്പുകളെക്കുറിച്ച് ചുവടെ അറിയുക.

ഒരു ആർട്ടിസ്റ്റിന്റെ ഔദ്യോഗിക ആർട്ടിസ്റ്റ് ചാനലിലേക്ക് വരിക്കാരനായിക്കഴിഞ്ഞാൽ, അവരുടെ ടോപ്പിക് ചാനലിലേക്കും പങ്കാളി നൽകിയ ചാനലിലേക്കും ഉള്ള നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷനുകൾ നിഷ്ക്രിയമായിരിക്കും. നിങ്ങളുടെ വരിക്കാരുടെ ലിസ്റ്റിൽ അവർ ഇനി ഉണ്ടാകില്ല എന്നാണ് ഇതിനർത്ഥം. നിങ്ങൾക്ക് ഇപ്പോഴും ആർട്ടിസ്റ്റിന്റെ ടോപ്പിക് ചാനലോ പങ്കാളി നൽകിയ ചാനലോ കണ്ടെത്താൻ തിരയലിൽ കഴിയും, എന്നാൽ ഈ ചാനലുകൾക്ക് ഇനി വരിക്കാരാകുക ബട്ടൺ ഉണ്ടായിരിക്കില്ല.

എപ്പോഴത്തെയും പോലെ നിങ്ങൾക്ക് ഔദ്യോഗിക ആർട്ടിസ്റ്റ് ചാനലുകൾ ഉൾപ്പെടെ, നിങ്ങൾ വരിക്കാരാവുന്ന ഏത് ചാനലിന്റെയും സബ്‌സ്‌ക്രിപ്‌ഷനുകൾ നിയന്ത്രിക്കാനാവും.

ആർട്ടിസ്റ്റുകളിൽ നിന്നുള്ള അറിയിപ്പുകൾ

നിങ്ങൾ ഒരു ചാനൽ സബ്സ്ക്രൈബ് ചെയ്തുകഴിഞ്ഞാൽ, ചാനൽ പുതിയ വീഡിയോകൾ പ്രസിദ്ധീകരിക്കുമ്പോൾ നിങ്ങൾക്ക് അറിയിപ്പുകൾ ലഭിച്ചുതുടങ്ങിയേക്കാം. ഡിഫോൾട്ടായി, ചാനലിൽ നിന്നുള്ള ഹൈലൈറ്റുകൾ മാത്രമേ ഞങ്ങൾ നിങ്ങൾക്ക് അയയ്ക്കൂ. നിങ്ങളുടെ അറിയിപ്പുകൾ എങ്ങനെ മാനേജ് ചെയ്യാമെന്ന് അറിയുക.

ഒരു ആർട്ടിസ്റ്റിന് ഔദ്യോഗിക ആർട്ടിസ്റ്റ് ചാനൽ, ഉണ്ടെങ്കിൽ, നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ ഫീഡിലുള്ള അവരുടെ ഔദ്യോഗിക ചാനലിൽ നിന്നുള്ള അറിയിപ്പുകൾ മാത്രമേ ലഭിക്കുകയുള്ളൂ.

ഒരു ഔദ്യോഗിക ആർട്ടിസ്റ്റ് ചാനലിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന അറിയിപ്പുകളുടെ തരം ആർട്ടിസ്റ്റിൽ നിന്നുള്ള മറ്റ് ചാനലുകൾക്കായി നിങ്ങൾക്കുള്ള അറിയിപ്പ് മുൻഗണനകളെ ആശ്രയിച്ചിരിക്കുന്നു:

  • നിങ്ങൾ ഔദ്യോഗിക ആർട്ടിസ്റ്റ് ചാനലിൽ ബെൽ അറിയിപ്പുകൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, മറ്റ് ചാനലുകളിലെ ക്രമീകരണം പരിഗണിക്കാതെ തന്നെ ബെൽ അറിയിപ്പുകൾ ലഭിക്കും. 
  • നിങ്ങൾ ഔദ്യോഗിക ആർട്ടിസ്റ്റ് ചാനലിൽ ഹൈലൈറ്റുകൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, മറ്റ് ചാനലുകളിലെ ക്രമീകരണം പരിഗണിക്കാതെ തന്നെ ഹൈലൈറ്റുകൾ ലഭിക്കും. 
  • ഔദ്യോഗിക ആർട്ടിസ്റ്റ് ചാനലിൽ നിങ്ങൾക്ക് മറ്റെന്തെങ്കിലും അറിയിപ്പ് ക്രമീകരണം ഉണ്ടായിരിക്കുകയും, ബെൽ അറിയിപ്പുകളോ അല്ലെങ്കിൽ പങ്കാളി നൽകിയ ചാനലിൽ അറിയിപ്പുകളോ സജ്ജീകരിച്ചിട്ടുമില്ലെങ്കിൽ, പങ്കാളി നൽകിയ ചാനലിൽ നിന്ന് ഔദ്യോഗിക ആർട്ടിസ്റ്റ് ചാനലിന് അറിയിപ്പ് ക്രമീകരണം ലഭിക്കും.
  • ഒരു ടോപ്പിക് ചാനലിൽ നിന്നുള്ള മുൻഗണനകൾ ഔദ്യോഗിക ആർട്ടിസ്റ്റ് ചാനലിനായുള്ള അറിയിപ്പ് ക്രമീകരണത്തെ ബാധിക്കില്ല.

ആർട്ടിസ്റ്റുകൾക്കുള്ള സ്വയമേവ സൃഷ്ടിച്ച ടോപ്പിക് ചാനലുകൾ

തിരയലിൽ ഒരു ടോപ്പിക് ചാനലും ഔദ്യോഗിക ആർട്ടിസ്റ്റ് ചാനലും കണ്ടേക്കാം. ഒരു ആർട്ടിസ്റ്റിന്റെ ടോപ്പിക് ചാനൽ YouTube സ്വയമേവ സൃഷ്ടിച്ചതാണ്, അതിന് "ആർട്ടിസ്റ്റ് പേര് വിഷയം" എന്ന് പേര് നൽകിയിരിക്കുന്നു. ഒരു ആർട്ടിസ്റ്റിന് ഔദ്യോഗിക ആർട്ടിസ്റ്റ് ചാനൽ ഇല്ലെങ്കിൽ, നിങ്ങൾക്ക് അവരുടെ ടോപ്പിക് ചാനലിന്റെ വരിക്കാരാവാം. ഇത് ടോപ്പിക് ചാനലിനെ നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ ലിസ്റ്റിലേക്ക് ചേർക്കും, എന്നാൽ നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷനുകൾ ഫീഡിലേക്ക് വീഡിയോകളൊന്നും ചേർക്കില്ല. ടോപ്പിക് ചാനലുകളിൽ നിന്ന് നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കില്ല.

നിങ്ങൾ ടോപ്പിക് ചാനലുള്ള ഒരു ആർട്ടിസ്റ്റ് ആണെങ്കിൽ, ഒരു ഔദ്യോഗിക ആർട്ടിസ്റ്റ് ചാനൽ സജ്ജീകരിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.

 

ഒരു ആർട്ടിസ്റ്റിന് വേണ്ടി ഒരു ടോപ്പിക് ചാനൽ സ്വയമേവ എപ്പോൾ സൃഷ്ടിക്കണമെന്ന് YouTube തീരുമാനിക്കുന്നത് എങ്ങനെയാണ്?

ഒരു ആർട്ടിസ്റ്റിന് YouTube-ൽ ഗണ്യമായ സാന്നിധ്യമുള്ളപ്പോൾ അവർക്കായി ഒരു ടോപ്പിക് ചാനൽ സൃഷ്ടിക്കപ്പെടുന്നു. ആർട്ടിസ്റ്റിന് ഒരു ടോപ്പിക് ചാനൽ ഇല്ലെങ്കിൽ, അതിനുള്ള കാരണം ഇനി പറയുന്നതാവാം:

  • ആർട്ടിസ്റ്റിന്റേതായി കുറച്ച് വീഡിയോകൾ മാത്രമേയുള്ളൂ.
  • ആർട്ടിസ്റ്റിന്റെ വീഡിയോകൾക്ക് അധികം കാഴ്ചകളില്ല.
  • ആർട്ടിസ്റ്റിന്റെ വീഡിയോകൾ YouTube-ന്റെ നിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നില്ല.
ഒരു ആർട്ടിസ്റ്റിന്റെ ടോപ്പിക് ചാനലിലേക്ക് എന്ത് ഉള്ളടക്കമാണ് ഉൾപ്പെടുത്തേണ്ടതെന്ന് YouTube എങ്ങനെ തീരുമാനിക്കും?

അൽഗോരിതങ്ങൾ ഉപയോഗിച്ച്, YouTube വീഡിയോയിലെ കാതലായ വിഷയങ്ങൾ കണ്ടെത്തുകയും ആർട്ടിസ്റ്റിന് വേണ്ടി വീഡിയോ ശേഖരങ്ങൾ വികസിപ്പിക്കുന്നതിന് ആ വിവരങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു. ടോപ്പിക് ചാനലുകളിൽ ആർട്ടിസ്റ്റ് ചാനലിൽ നിന്നുള്ള ഉള്ളടക്കവും ഉപയോക്താക്കൾ സൃഷ്ടിച്ച ഉള്ളടക്കവും അടങ്ങിയേക്കാം. ഈ ചാനലുകൾ YouTube-ന്റെ ഭാഗത്തുനിന്ന് ഒരു എഡിറ്റോറിയൽ അഭിപ്രായവും നൽകുന്നില്ല.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
5716138452102040758
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false