YouTube പങ്കാളി പ്രോഗ്രാം അംഗത്തിന്റെ വരുമാനത്തിന്റെ അവലോകനം

ഉക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം, റഷ്യയിലുള്ള ഉപയോക്താക്കൾക്ക് Google, YouTube പരസ്യങ്ങൾ നൽകുന്നത് ഞങ്ങൾ താൽക്കാലികമായി നിർത്തും. കൂടുതലറിയുക.

ഈ പേജിലെ വിവരങ്ങൾ YouTube പങ്കാളി പ്രോഗ്രാമിൽ ഉള്ളത് പോലെ, YouTube ഉപയോഗിച്ച് ധനസമ്പാദനം നടത്തുന്ന സ്രഷ്ടാക്കൾക്കുള്ളതാണ്.

YouTube പങ്കാളി പ്രോഗ്രാം സ്രഷ്ടാക്കളെ YouTube-ലെ അവരുടെ ഉള്ളടക്കത്തിൽ നിന്ന് ധനസമ്പാദനം നടത്താൻ അനുവദിക്കുന്നു. സ്രഷ്ടാക്കൾക്ക് അവരുടെ വീഡിയോകളിലെ പരസ്യങ്ങളിൽ നിന്നോ വ്യത്യസ്തങ്ങളായ മറ്റ് ധനസമ്പാദന ഫീച്ചറുകൾ ഉപയോഗിച്ചോ വരുമാനം പങ്കിടാം. നിങ്ങളുടെ സമ്പാദ്യം എങ്ങനെ വരുമാനത്തിലേക്ക് നയിക്കുന്നു, നിങ്ങൾക്ക് എങ്ങനെ പണം ലഭിക്കും, നിങ്ങൾക്ക് എപ്പോൾ പണം ലഭിക്കും എന്നിവ മനസിലാക്കാൻ ഈ പേജ് ഉപയോഗിക്കുക.

എനിക്ക് എങ്ങനെ വരുമാനം ലഭിക്കും?

പരസ്യങ്ങളിൽ നിന്നുള്ള വരുമാനം

ധനസമ്പാദനത്തിനായി നിങ്ങളുടെ ചാനൽ പ്രവർത്തനക്ഷമമാക്കുമ്പോൾ, നിങ്ങളുടെ വീഡിയോകൾക്കായി Google-ൽ നിന്നും അതിന്റെ പങ്കാളികളിൽ നിന്നുമുള്ള പരസ്യങ്ങൾ ഓണാക്കാനും അവയിൽ നിന്നുള്ള വരുമാനം പങ്കിടാനും നിങ്ങൾക്ക് കഴിയും.
 
YouTube പങ്കാളിത്ത ഉടമ്പടി പ്രകാരം നിങ്ങൾക്ക് പണം ലഭിക്കുമെന്നോ എത്ര തുക ലഭിക്കുമെന്നോ ഉള്ള കാര്യത്തിൽ ഉറപ്പുകളൊന്നുമില്ല. നിങ്ങളുടെ വീഡിയോ കാണുന്ന കാഴ്ചക്കാരിൽ നിന്നുള്ള പരസ്യ വരുമാനത്തിന്റെ ഒരു വിഹിതത്തെ അടിസ്ഥാനമാക്കിയാണ് വരുമാനം ഉണ്ടാകുന്നത്. നിങ്ങൾ ധനസമ്പാദനം നടത്തുന്ന വീഡിയോകളിൽ പരസ്യങ്ങൾ കാണിക്കുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് കൂടുതലറിയുക.

മറ്റ് ധനസമ്പാദന ഫീച്ചറുകൾ.

ചാനൽ അംഗത്വങ്ങൾ, ഷോപ്പിംഗ്, Super Chat, Super Stickers, Super Thanks, YouTube Premium സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവ പോലുള്ള മറ്റ് ധനസമ്പാദന ഫീച്ചറുകളിൽ നിന്നും നിങ്ങൾക്ക് വരുമാനം നേടാം. YouTube-ലൂടെ പണം സമ്പാദിക്കാനുള്ള എല്ലാ വഴികളെക്കുറിച്ചും കൂടുതലറിയുക.
എന്റെ വരുമാനത്തിന്റെ പങ്ക് എന്താണ്?

YouTube-മായുള്ള നിങ്ങളുടെ നിർദ്ദിഷ്ട പങ്കാളിത്ത ഉടമ്പടികളിൽ പ്രതിപാദിച്ചിരിക്കുന്ന, മൊത്ത വരുമാനത്തിലെ നിങ്ങളുടെ ശതമാനത്തെയാണ് വരുമാനത്തിന്റെ പങ്ക് സൂചിപ്പിക്കുന്നത്. നിങ്ങളുടെ വരുമാനത്തിന്റെ പങ്കിനെ കുറിച്ചുള്ള നിർദ്ദിഷ്ട വിശദാംശങ്ങൾക്കായി നിങ്ങളുടെ ഉടമ്പടികൾ അവലോകനം ചെയ്യാം:

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഇടത് മെനുവിൽ നിന്ന്, ക്രമീകരണം തിരഞ്ഞെടുക്കുക
  3. ഉടമ്പടി തിരഞ്ഞെടുക്കുക
  4. നിങ്ങളുടെ വരുമാനത്തിന്റെ പങ്കിനെ കുറിച്ചുള്ള വിശദാംശങ്ങൾ കണ്ടെത്താൻ ഓരോ ഉടമ്പടിക്കും അടുത്തുള്ള ഉടമ്പടി കാണുക ക്ലിക്ക് ചെയ്യുക

നിങ്ങളുടെ ഉടമ്പടികൾ എവിടെ കണ്ടെത്താം എന്നതിനെക്കുറിച്ച് കൂടുതലറിയുക.

കുറിപ്പ്: വിൽപ്പന നികുതി, VAT, GST പോലുള്ള ഇടപാട് നികുതികൾ Google-ന്റെ വരുമാനമല്ല, പങ്കാളിയുടെ വരുമാനത്തിന്റെ പങ്ക് കണക്കുകൂട്ടുന്നതിൽ അത് ഉൾപ്പെടുത്തിയിട്ടില്ല.

വരുമാനം പങ്കിടൽ നിരക്കുകൾ

പങ്കാളികൾക്ക് ഓപ്ഷണലായി തിരഞ്ഞെടുക്കുന്നതിന് YouTube Studio-ൽ പ്രത്യേക മൊഡ്യൂളുകൾ ലഭ്യമാണ്. ഓരോ മൊഡ്യൂളിന്റെയും നിബന്ധനകൾ അവലോകനം ചെയ്യുമ്പോൾ, പങ്കാളികൾക്ക് വരുമാനം പങ്കിടൽ നിരക്കുകളെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അറിയാനാകും.

വാണിജ്യ ഉൽപ്പന്ന മൊഡ്യൂൾ

വാണിജ്യ ഉൽപ്പന്ന മൊഡ്യൂൾ അവലോകനം ചെയ്ത് അംഗീകരിച്ചുകൊണ്ട് ഒരു പങ്കാളി 'ഫാൻ ഫണ്ടിംഗ് ഫീച്ചറുകൾ' ഓണാക്കിയാൽ, ചാനൽ അംഗത്വങ്ങൾ, Super Chat, Super Stickers, Super Thanks എന്നിവയിൽ നിന്നുള്ള അറ്റ വരുമാനത്തിന്റെ 70% അവർക്ക് YouTube നൽകും.

കാഴ്‌ചാ പേജിലൂടെയുള്ള ധനസമ്പാദനവുമായി ബന്ധപ്പെട്ട മൊഡ്യൂൾ

കാഴ്‌ചാ പേജ് ധനസമ്പാദന മൊഡ്യൂൾ അവലോകനം ചെയ്ത് അംഗീകരിച്ച് ഒരു പങ്കാളി കാഴ്‌ചാ പേജിലെ പരസ്യങ്ങൾ ഓണാക്കുകയാണെങ്കിൽ, അവരുടെ ഉള്ളടക്ക കാഴ്‌ചാ പേജിലെ പൊതു വീഡിയോകളിൽ പ്രദർശിപ്പിക്കുന്നതോ സ്ട്രീം ചെയ്യുന്നതോ ആയ പരസ്യങ്ങളിൽ നിന്നുള്ള അറ്റ വരുമാനത്തിന്റെ 55% YouTube അവർക്ക് നൽകും. അവരുടെ പൊതു വീഡിയോകൾ മറ്റ് വെബ്സൈറ്റുകളിലോ ആപ്ലിക്കേഷനുകളിലോ YouTube വീഡിയോ പ്ലേയറിനുള്ളിൽ സ്ട്രീം ചെയ്യപ്പെടുമ്പോഴും ഈ വരുമാനം പങ്കിടൽ നിരക്ക് ബാധകമാണ്. 

Shorts ധനസമ്പാദന മൊഡ്യൂൾ

Shorts ധനസമ്പാദന മൊഡ്യൂൾ അവലോകനം ചെയ്ത് അംഗീകരിച്ചുകൊണ്ട് ഒരു പങ്കാളി 'Shorts ഫീഡ് പരസ്യങ്ങൾ' ഓണാക്കിയാൽ, കാഴ്‌ചകളുടെ പങ്ക് അടിസ്ഥാനമാക്കി വരുമാനത്തിന്റെ 45% 'ക്രിയേറ്റർ പൂൾ അലോക്കേഷനിൽ' നിന്ന് YouTube അവർക്ക് നൽകും. 

എന്റെ വരുമാനം എവിടെ കാണാം?

YouTube Analytics

YouTube Analytics ഉപയോഗിച്ച് നിങ്ങൾക്ക് കണക്കാക്കിയ YouTube വരുമാനം പരിശോധിക്കാം.

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഇടതുവശത്തെ മെനുവിൽ നിന്ന് Analytics ക്ലിക്ക് ചെയ്യുക.
  3. മുകളിലെ മെനുവിൽ നിന്ന്, .വരുമാനം തിരഞ്ഞെടുക്കുക.

ഈ കാഴ്‌ചയിൽ, നിങ്ങളുടെ വരുമാനവുമായി ബന്ധപ്പെട്ട വ്യത്യസ്ത വരുമാന റിപ്പോർട്ടുകൾ കാണാം. നിങ്ങളുടെ വരുമാനം പരിശോധിക്കാൻ YouTube Analytics ഉപയോഗിക്കുന്നതിനെ കുറിച്ച് കൂടുതലറിയുക.

കണക്കാക്കുന്ന പ്രതിമാസ വരുമാനം

YouTube Analytics-ൽ ദൃശ്യമാകുന്ന കണക്കാക്കിയ പ്രതിമാസ വരുമാനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാമെന്ന് ഓർമ്മിക്കുക:

കണക്കാക്കിയ പ്രതിമാസ വരുമാനം, അസാധുവായ ട്രാഫിക്, Content ID ക്ലെയിമുകൾ, തർക്കങ്ങൾ, ചില പരസ്യ ക്യാമ്പെയ്‌ൻ തരങ്ങൾ (പ്രതിദിന-ചെലവ് ക്യാമ്പെയ്‌നുകൾ പോലുള്ളവ) എന്നിവ അടിസ്ഥാനമാക്കി വരുത്തുന്ന അഡ്‌ജസ്റ്റ്‌മെന്റുകൾക്ക് വിധേയമാണ്. നിങ്ങളുടെ കണക്കാക്കിയ പ്രതിമാസ വരുമാനത്തിൽ ഏറ്റക്കുറച്ചിലുകൾ കാണുന്നുണ്ടെങ്കിൽ, അത് ആ അഡ്‌ജസ്റ്റ്‌മെന്റുകൾ കാരണമാകാം. വരുമാനം സൃഷ്‌ടിച്ചതിന് ശേഷം അവ രണ്ട് തവണ ചെയ്യും: ഒരാഴ്‌ചയ്ക്ക് ശേഷവും (കൂടുതൽ സമഗ്രമായ എസ്റ്റിമേറ്റ് നൽകുന്നു), നിങ്ങളുടെ അന്തിമ വരുമാനം പ്രതിഫലിപ്പിച്ചുകൊണ്ട് തൊട്ടടുത്ത മാസത്തിന്റെ മധ്യത്തിലും.

YouTube-നുള്ള AdSense

നിങ്ങളുടെ അന്തിമ വരുമാനം, YouTube-നുള്ള AdSense അക്കൗണ്ടിൽ മാത്രമേ ദൃശ്യമാകൂ. തൊട്ടുമുമ്പുള്ള മാസത്തെ അന്തിമ വരുമാനം ഓരോ മാസവും 7-ാം തീയതിക്കും 12-ാം തീയതിക്കും ഇടയ്ക്ക് YouTube-നുള്ള AdSense അക്കൗണ്ട് ബാലൻസിലേക്ക് ചേർക്കും.

നിങ്ങളുടെ YouTube-നുള്ള AdSense അക്കൗണ്ടിൽ നിങ്ങളുടെ അന്തിമ വരുമാനം കണ്ടെത്താനാകും.

  1. നിങ്ങളുടെ YouTube-നുള്ള AdSense അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഇടതുവശത്ത്, ക്രമീകരണം തുടർന്ന് പേയ്മെന്റുകൾ എന്നിങ്ങനെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുത്ത ടൈംഫ്രെയിമിലെയും നിങ്ങളുടെ അവസാന ഇടപാടുകളിലെയും മൊത്തം വരുമാനം നിങ്ങൾക്ക് കാണാനാകും.

നികുതി പിടിച്ചുവയ്ക്കൽ നിങ്ങളുടെ അന്തിമ വരുമാനത്തെ ബാധിച്ചേക്കാം (എന്തെങ്കിലും ബാധകമാണെങ്കിൽ), തടഞ്ഞുവച്ച തുക YouTube-നുള്ള AdSense അക്കൗണ്ടിൽ മാത്രമേ ദൃശ്യമാകൂ.

എന്റെ വരുമാനത്തിന് നികുതി നൽകേണ്ടതുണ്ടോ?
ശ്രദ്ധിക്കുക: നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ നിങ്ങൾക്ക് ഉപദേശം നൽകാൻ YouTube-നും Google-നും കഴിയില്ല. നികുതിയുമായി ബന്ധപ്പെട്ട നിങ്ങളുടെ സാഹചര്യം നന്നായി മനസ്സിലാക്കാൻ ഒരു ടാക്‌സ് പ്രൊഫഷണലിനെ ബന്ധപ്പെടുക.

യുഎസ് നികുതി ആവശ്യകതകൾ 

യു.എസിലെ കാഴ്‌ചക്കാരിൽ നിന്ന് നിങ്ങൾ സൃഷ്ടിക്കുന്ന വരുമാനത്തിന്മേലുള്ള യു.എസ്. നികുതികൾ Google തടഞ്ഞുവയ്ക്കുന്നു. ഇതിനകം നിങ്ങളുടെ യു.എസ് നികുതി വിവരങ്ങൾ YouTube-നുള്ള AdSense അക്കൗണ്ടിൽ സമർപ്പിച്ചിട്ടില്ലെങ്കിൽ അത് ചെയ്യുക, ഇതുവഴി Google-ന് നിങ്ങളുടെ ശരിയായ തടഞ്ഞുവയ്ക്കൽ നിരക്ക് നിർണയിക്കാനാകും. നികുതി വിവരങ്ങൾ നൽകിയിട്ടില്ലെങ്കിൽ, Google-ന് പരമാവധി നിരക്കിൽ പണം തടഞ്ഞുവയ്‌ക്കേണ്ടി വന്നേക്കാം.
 
സ്വന്തം ലൊക്കേഷൻ ലോകത്ത് എവിടെയാണെങ്കിലും, ധനസമ്പാദനം നടത്തുന്ന എല്ലാ സ്രഷ്ടാക്കളും യുഎസ് നികുതി വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. പുതിയ 'YouTube-നുള്ള AdSense അക്കൗണ്ടുകൾ' ഉള്ള പുതിയ പങ്കാളികൾക്ക് ആദ്യത്തെ പേയ്മെന്റുകൾ ലഭിക്കാനും ഇത് ആവശ്യമാണ്. YouTube വരുമാനത്തിനുള്ള യു.എസ് നികുതി ആവശ്യകതകളും Google-ന് നിങ്ങളുടെ യു.എസ് നികുതി വിവരങ്ങൾ സമർപ്പിക്കുന്നതും സംബന്ധിച്ച് കൂടുതലറിയുക.

മറ്റ് നികുതി ബാധ്യത

YouTube-ലെ ധനസമ്പാദനം നടത്തുന്ന വീഡിയോകളിൽ നിന്ന് ലഭിക്കുന്ന ഏതൊരു വരുമാനത്തിനും, നിങ്ങൾ താമസിക്കുന്ന രാജ്യത്തോ പ്രദേശത്തോ നികുതി അടയ്ക്കാൻ നിങ്ങൾക്ക് ബാധ്യതയുണ്ടായേക്കാമെന്ന് ഓർമ്മിക്കുക. വിശദമായ മാർഗ്ഗനിർദേശങ്ങൾക്ക് നിങ്ങളുടെ പ്രാദേശിക നികുതി അധികാരികളെ ബന്ധപ്പെടുക.

എനിക്ക് എങ്ങനെ പണം ലഭിക്കും?
YouTube-ൽ പണം ലഭിക്കുന്നതിന്, നിങ്ങൾ YouTube പങ്കാളി പ്രോഗ്രാമിൽ അംഗമാകേണ്ടതുണ്ട്. നിങ്ങൾ ആദ്യമായിട്ടാണ് ഇത് ചെയ്യുന്നതെങ്കിൽ, പുതിയ 'YouTube-നുള്ള AdSense അക്കൗണ്ട്' സൃഷ്‌ടിക്കാൻ നിർദേശിക്കുന്നു.

YouTube-നുള്ള AdSense

നിങ്ങളുടെ YouTube വരുമാനത്തിനുള്ള പ്രാഥമിക പേയ്മെന്റ് രീതി YouTube-നുള്ള AdSense വഴിയുള്ളതാണ്. ധനസമ്പാദനം നടത്തുന്ന സ്രഷ്‌ടാക്കൾക്ക് പണം നേടാനും പേയ്മെന്റ് സ്വീകരിക്കാനുമുള്ള, Google-ന്റെ പ്രോഗ്രാമാണ് YouTube-നുള്ള AdSense. 

ഉപയോഗപ്രദമായ വിഭവങ്ങൾ

മൾട്ടി-ചാനൽ നെറ്റ്‌വർക്കുകൾ (MCN)

മൾട്ടി-ചാനൽ നെറ്റ്‌വർക്കുകളുമായി (MCN) പങ്കാളിത്തമുള്ള അഫിലിയേറ്റ് ചാനലുകളിലേക്കുള്ള പേയ്മെന്റുകൾ YouTube നടത്തുന്നതല്ല, പകരം MCN അതിന്റെ അഫിലിയേറ്റുകൾക്ക് ഇവ നേരിട്ട് നൽകുന്നു. YouTube, MCN-ന് പേയ്മെന്റ് നൽകുന്നു, അവരുടെ അഫിലിയേറ്റുകൾക്ക് പേയ്മെന്റ് നൽകാനുള്ള ഉത്തരവാദിത്തം അവർക്കാണ്. ഇതിനുള്ള പേയ്മെന്റ് ടൈംലൈൻ, ധനസമ്പാദനം നടത്തുന്ന മറ്റെല്ലാ ചാനലുകളുടെയും ടൈംലൈനിന് സമാനമാണ് (പേയ്മെന്റ് ടൈംലൈനുകൾ കാണുക). അവരുടെ അഫിലിയേറ്റുകൾക്കുള്ള പേയ്മെന്റുകൾ നിർണയിക്കുമ്പോൾ, ബാധകമാണെങ്കിൽ, ഓരോ MCN-നും അവരുടെ ബന്ധപ്പെട്ട അഫിലിയേറ്റുകൾക്കുള്ള പിടിച്ചുവച്ചിരിക്കുന്ന നികുതി കണക്കാക്കാൻ അനുവദിക്കുന്ന ഒരു റിപ്പോർട്ടിലേക്ക് ആക്‌സസ് ഉണ്ടാകും.

ഷോപ്പിംഗ് പേയ്മെന്റുകൾ

നിങ്ങളുടെ ചാനലിൽ കാണിക്കുന്ന സ്റ്റോറിൽ നിന്നുള്ള വിൽപ്പനകളുമായി ബന്ധപ്പെട്ട്, ഉൽപ്പന്നങ്ങളുടെ ഔദ്യോഗിക ചില്ലറവ്യാപാരിയിൽ നിന്നോ പ്ലാറ്റ്‌ഫോമിൽ നിന്നോ നിങ്ങൾക്ക് നേരിട്ട് പേയ്മെന്റുകൾ ലഭിക്കും. YouTube-ലെ ഷോപ്പിംഗിനെ കുറിച്ച് കൂടുതലറിയുക. YouTube Shopping അഫിലിയേറ്റ് പ്രോഗ്രാം ഉപയോഗിച്ച്, സ്രഷ്‌ടാക്കളുടെ ഉള്ളടക്കത്തിൽ ഫീച്ചർ ചെയ്തിട്ടുള്ള മൂന്നാം കക്ഷി ഉൽപ്പന്നങ്ങൾ 'നേരിട്ടുള്ള ലിങ്ക്' വഴി കാഴ്‌ചക്കാർ വാങ്ങുമ്പോൾ യോഗ്യതയുള്ള സ്രഷ്‌ടാക്കൾക്ക് കമ്മീഷനും ലഭിച്ചേക്കാം. 
എനിക്ക് എപ്പോഴാണ് പണം ലഭിക്കുക?

പേയ്മെന്റ് ടൈംലൈനുകൾ

നിലവിലെ മാസത്തെ 7-ാം തീയതിക്കും 12-ാം തീയതിക്കും ഇടയ്ക്ക്, YouTube-നുള്ള AdSense-ലെ നിങ്ങളുടെ YouTube പേയ്മെന്റ് അക്കൗണ്ട് ബാലൻസിലേക്ക് തൊട്ടുമുമ്പുള്ള മാസത്തെ അന്തിമ YouTube വരുമാനം ചേർക്കും. ഉദാഹരണത്തിന്, നിങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിലാണെങ്കിൽ, ജൂണിൽ $100 സമ്പാദിച്ചിട്ടുണ്ടെങ്കിൽ, ജൂലൈ 7-നും 12-നും ഇടയ്ക്ക് നിങ്ങൾക്ക് ഈ ബാലൻസ് കാണാം.
നിങ്ങളുടെ മൊത്തം ബാലൻസ്, പേയ്മെന്റ് ത്രെഷോൾഡിൽ എത്തിയാൽ (നിങ്ങൾക്ക് പേയ്മെന്റ് തടഞ്ഞുവയ്ക്കലൊന്നും ഇല്ലെങ്കിൽ) നിലവിലെ മാസത്തെ 21-ാം തീയതിക്കും 26-ാം തീയതിക്കും ഇടയ്ക്ക് വരുമാനം ലഭിക്കും. ഈ സമയത്ത് ബാധകമായ ഏതെങ്കിലും നികുതി പിടിക്കുന്നതും നിങ്ങൾ കണ്ടേക്കാം. 
ചുരുക്കത്തിൽ, ഇനിപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുമ്പോൾ നിങ്ങൾക്ക് പണം ലഭിക്കും:

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
2013693086070718440
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false