കമന്റുകൾ പോസ്റ്റ് ചെയ്യുക, അതുവഴി ഇടപഴകുക

YouTube കമന്റുകൾ: മറുപടി നൽകൽ, ഫിൽട്ടർ ചെയ്യൽ, മോഡറേറ്റ് ചെയ്യൽ

ഒരു വീഡിയോയുടെ ഉടമ കമന്റുകൾ ഓണാക്കിയിട്ടുണ്ടെങ്കിൽ, വീഡിയോയിൽ നിങ്ങൾക്ക് കമന്റുകൾ പോസ്റ്റ് ചെയ്യാനും മറ്റാളുകളുടെ കമന്റുകൾ ലൈക്ക് ചെയ്യാനും, ഡിസ്‌ലൈക്ക് ചെയ്യാനും അവയ്ക്ക് മറുപടി നൽകാനും കഴിയും. നിങ്ങളുടെ ഏത് കമന്റുകളും എഡിറ്റ് ചെയ്യാനും ഇല്ലാതാക്കാനും കഴിയും. സംഭാഷണം പിന്തുടരുന്നതിനായി, ഒരു കമന്റിനുള്ള മറുപടികൾ ഒറിജിനൽ കമന്റിന് താഴെ ത്രെഡായി നൽകിയിരിക്കും.

നിങ്ങളുടെ സ്മാർട്ട് ടിവിയിൽ നിന്ന് കമന്റുകൾ ഉപയോഗിച്ച് ഇടപഴകുക

നിങ്ങളുടെ സ്മാർട്ട് ടിവിയിലോ ഗെയിം കൺസോളിലോ ഉള്ളടക്കം കണ്ടുകൊണ്ട് നിങ്ങൾക്കിപ്പോൾ കമന്റുകൾ കാണാനും അതുവഴി ഉടപഴകാനും കഴിയും. ഒരു വീഡിയോയിലെ കമന്റുകൾ കാണാൻ, വീഡിയോയുടെ കാഴ്ചാ പേജിലേക്ക് പോയി അതിന്റെ തലക്കെട്ട് തിരഞ്ഞെടുക്കുക. വീഡിയോയുടെ കമന്റ് പാനൽ ഫീച്ചർ ചെയ്യുന്ന, ആമുഖ വിഭാഗം ദൃശ്യമാകും. ഇനിപ്പറയുന്നവ ഉൾപ്പെടെ, വീഡിയോയിലെ കമന്റുകളുടെ പൂർണ്ണ ലിസ്റ്റ് കാണാൻ, കമന്റുകൾ എന്ന ടൈൽ തിരഞ്ഞെടുക്കുക:

  • സ്രഷ്ടാവ് പിൻ ചെയ്ത കമന്റുകൾ
  • ലഭിച്ച ലൈക്കുകളുടെ എണ്ണം
  • മറുപടിയുടെ എണ്ണം

കമന്റ് പൂർണ്ണമായി വായിക്കാനും മറുപടികൾ കാണാനും ലൈക്ക് അല്ലെങ്കിൽ ഡിസ്‌ലൈക്ക് ചെയ്യാനും കമന്റ് തിരഞ്ഞെടുക്കുക.

ഒരു കമന്റ് പോസ്റ്റ് ചെയ്യാനോ മറുപടി നൽകാനോ, നിങ്ങളുടെ ഫോണുമായി സ്മാർട്ട് ടിവിയോ ഗെയിം കൺസോളോ സമന്വയിപ്പിച്ച്, ഫോൺ ഉപയോഗിച്ച് കമന്റ് ചെയ്യുക.

കമന്റ് ചേർക്കാനോ മറുപടി നൽകാനോ:

  1. നിങ്ങളുടെ ഫോണിൽ YouTube ആപ്പ് തുറക്കുക.
  2. രണ്ട് ഉപകരണങ്ങളിലും നിങ്ങൾ ഒരേ Google Account-ൽ ആണ് സൈൻ ഇൻ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കുക.
  3. നിങ്ങളുടെ ടിവിയിൽ നിന്ന് YouTube-ലേക്ക് കണക്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന പോപ്പ്-അപ്പ്, YouTube ആപ്പിൽ തുറക്കും.
  4. 'കണക്റ്റ് ചെയ്യുക' ടാപ്പ് ചെയ്യുക.
  5. നിങ്ങൾ ടിവിയിൽ കാണുന്ന വീഡിയോയുടെ കമന്റുകൾ YouTube ആപ്പിൽ ലോഡാകും, തടസ്സമില്ലാതെ കമന്റ് പോസ്റ്റ് ചെയ്യാനും ഇടപഴകാനും ഇത് നിങ്ങളെ അനുവദിക്കും.
ശ്രദ്ധിക്കുക: നിങ്ങൾ സൈൻ ഔട്ട് ചെയ്തിരിക്കുമ്പോൾ കമന്റുകൾ കാണാനാകും, അവയ്ക്ക് മറുപടി നൽകാനോ സ്വന്തം കമന്റ് പോസ്റ്റ് ചെയ്യാനോ കഴിയില്ല.

ഒരു വീഡിയോയിൽ കമന്റുകൾ പോസ്‌റ്റ് ചെയ്യാൻ

എല്ലാവർക്കുമായുള്ള വീഡിയോകൾ

YouTube, YouTube Music എന്നിവയിൽ നിന്നുള്ള ഗാനങ്ങൾ, വീഡിയോകൾ, പോഡ്‌കാസ്‌റ്റുകൾ, അപ്‌ലോഡ് ചെയ്‌ത സംഗീതം എന്നിവയിൽ നിങ്ങൾക്ക് കമന്റിടാം. YouTube-ലെ എല്ലാവർക്കുമുള്ള വീഡിയോകളിലെ എല്ലാ കമന്റുകളും പൊതുവായതാണ്, നിങ്ങൾ പോസ്‌റ്റ് ചെയ്യുന്ന കമന്റിന് ആർക്കും മറുപടി നൽകാനാകും. നിങ്ങളൊരു Google Apps അക്കൗണ്ട് ഉപയോക്താവാണെങ്കിൽ, YouTube-ൽ നിങ്ങൾ പോസ്‌റ്റ് ചെയ്യുന്ന ഏത് കമന്റും നിങ്ങളുടെ ഡൊമെയ്‌നിന് പുറത്തുള്ള ഉപയോക്താക്കൾക്ക് പൊതുവായി ദൃശ്യമാകും.

ഒരു കമന്റ് ചേർക്കാൻ

  1. വീഡിയോയ്ക്ക് താഴെയുള്ള കമന്റ് വിഭാഗം കണ്ടെത്തുക.
  2. ഒരു കമന്റ് ചേർക്കുക... ബോക്‌സിൽ ടൈപ്പ് ചെയ്യുക.
  3. നിങ്ങളുടെ കമന്റിടുക.
  4. കമന്റിടുക ക്ലിക്ക് ചെയ്യുക.

സ്വകാര്യ വീഡിയോ

സ്വകാര്യ വീഡിയോകളിൽ കമന്റുകൾ ലഭ്യമാകില്ല. എല്ലാവർക്കുമായി ലഭ്യമല്ലാത്ത വീഡിയോയിൽ കമന്റുകൾ അനുവദിക്കണമെങ്കിൽ, വീഡിയോ ലിസ്റ്റ് ചെയ്യാത്തതായി പോസ്റ്റ് ചെയ്യുക.

ലിസ്റ്റ് ചെയ്യാത്ത വീഡിയോകൾ

ലിസ്‌റ്റ് ചെയ്യാത്ത വീഡിയോകളിലെ കമന്റുകളിൽ നിങ്ങൾക്ക് കമന്റിടാനും മറുപടി നൽകാനും കഴിയും. ലിസ്‌റ്റ് ചെയ്യാത്ത വീഡിയോകളിലെ കമന്റുകൾ, ആ വീഡിയോയുടെ ലിങ്ക് ഉള്ള ആർക്കും കാണാനാകും. ലിസ്‌റ്റ് ചെയ്യാത്ത വീഡിയോകളെയും സ്വകാര്യതാ ക്രമീകരണത്തെയും കുറിച്ച് കൂടുതലറിയുക.

നിങ്ങൾക്ക് YouTube ചാനൽ ഇല്ലെങ്കിൽ, ഒരു കമന്റ് പോസ്റ്റുചെയ്യുന്നതിലൂടെ നിങ്ങൾ സ്വയമേവ ഒരു ചാനൽ സൃഷ്ടിക്കും. കമന്റ് പോസ്റ്റ് ചെയ്തതിന് ശേഷം പ്രൊഫൈൽ ചിത്രത്തിലേക്ക് പോയി, നിങ്ങളുടെ ചാനൽ ആക്സസ് ചെയ്യാനും മാനേജ് ചെയ്യാനും കഴിയും.
കമന്റുകൾക്ക് മറുപടി നൽകാൻ

YouTube, YouTube Music എന്നിവയിൽ നിന്നുള്ള ഗാനങ്ങൾ, വീഡിയോകൾ, പോഡ്‌കാസ്‌റ്റുകൾ, അപ്‌ലോഡ് ചെയ്‌ത സംഗീതം എന്നിവയിലെ കമന്റുകൾക്ക് മറുപടി നൽകുക. 

  1. കമന്റിന് താഴെയുള്ള, മറുപടി നൽകുക ക്ലിക്ക് ചെയ്യുക.
  2. നിങ്ങളുടെ കമന്റ് ടൈപ്പ് ചെയ്യുക.
  3. മറുപടി നൽകുക ക്ലിക്ക് ചെയ്യുക.
കമന്റുകളിൽ ഫോർമാറ്റിംഗ് ചേർക്കുക
ഏറ്റവും പുതിയ വാർത്തകളും അപ്ഡേറ്റുകളും നുറുങ്ങുകളും നേടാൻ ഞങ്ങളുടെ YouTube വ്യൂവേഴ്‌സ് ചാനലിന്റെ വരിക്കാരാകൂ!

നിങ്ങളുടെ കമന്റിൽ സ്‌റ്റൈൽ ചേർക്കുക

ഇനിപ്പറയുന്നതുപോലുള്ള പൊതുവായ പ്രത്യേക ടാഗുകൾ ഉപയോഗിച്ച് നിങ്ങളുടെ കമന്റ് ഫോർമാറ്റ് ചെയ്യാൻ നിങ്ങൾക്ക് റിച്ച് ടെക്‌സ്‌റ്റ് ഉപയോഗിക്കാം:

  • *ബോൾഡ് ആക്കേണ്ട ടെക്‌സ്‌റ്റ്*ബോൾഡ്
  • _ഇറ്റാലിക് ആക്കേണ്ട ടെക്‌സ്‌റ്റ്_ഇറ്റാലിക്‌സ്
  • -സ്ട്രൈക്ക്ത്രൂ ചെയ്യേണ്ട ടെക്‌സ്‌റ്റ്-സ്ട്രൈക്ക്ത്രൂ

നിങ്ങളുടെ കമന്റിലേക്കുള്ള ലിങ്കുകൾ ചേർക്കുക

നിങ്ങളുടെ കമന്റിൽ ഒരു URL ചേർക്കുകയാണെങ്കിൽ, അത് ഒരു ഹൈപ്പർലിങ്കായി കാണിക്കും.

പ്രിയപ്പെട്ട കമന്റുകളിൽ ഹൃദയചിഹ്നം ചേർക്കുക

നിങ്ങളുടെ കമ്മ്യൂണിറ്റി ടാബിലെ പോസ്റ്റുകളിൽ കാഴ്‌ചക്കാർ ഇട്ട കമന്റുകളെയും കാഴ്‌ചാ പേജിലെ കമന്റുകളെയും അഭിനന്ദിക്കാൻ നിങ്ങൾക്ക് ഹൃദയ ചിഹ്നം  ഉപയോഗിക്കാം.

  1. YouTube-ലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഒരു കമ്മ്യൂണിറ്റി ടാബ് പോസ്റ്റിലേക്ക് പോകുക.
  3. തംബ്‌സ് അപ്പ്, തംബ്‌സ് ഡൗൺ ഐക്കണുകൾക്ക് അടുത്തായി ഹൃദയ ചിഹ്നം  കണ്ടെത്തുക.

കാഴ്‌ചക്കാർക്ക് നിങ്ങളുടെ അവതാർ ചുവടെ ഇടതുവശത്തായി ഒരു ചെറിയ ചുവന്ന ഹൃദയത്തോടൊപ്പം കാണാനാകും, ഒരു ചാനൽ ഉടമ "നിങ്ങളുടെ കമന്റിൽ ഹൃദയചിഹ്നം നൽകി" എന്ന അറിയിപ്പ് (അവരുടെ കമ്പ്യൂട്ടറിലെയും മൊബൈലിലെയും വ്യൂവർ ഓപ്റ്റ്-ഇൻ ക്രമീകരണത്തെ ആശ്രയിച്ച്) അവർക്ക് ലഭിക്കുകയും ചെയ്യും.

നുറുങ്ങ്: നിങ്ങളുടെ മൊബൈലിലെ Creator Studio ആപ്പ് ഉപയോഗിച്ചും നിങ്ങൾക്ക് കമന്റുകൾ മാനേജ് ചെയ്യാൻ കഴിയും. YouTube Creator Studio ആപ്പ് സഹായകേന്ദ്രം ഉപയോഗിച്ച് തുടങ്ങൂ.
മുകളിൽ കമന്റുകൾ പിൻ ചെയ്യുക

കമന്റുകൾ പിൻ ചെയ്യാൻ, നിങ്ങളുടെ ചാനലിലെ വിപുലമായ ഫീച്ചറുകളിലേക്ക് ആക്സസ് അനുവദിക്കണം. വിപുലമായ ഫീച്ചറുകൾ നിങ്ങളുടെ ചാനലിൽ ഉടനീളം ദൃശ്യമാകാൻ അവ ഓണാക്കിയതിന് ശേഷം 24 മണിക്കൂർ വരെ എടുത്തേക്കാം.

കമന്റ് വിഭാഗത്തിന്റെ മുകളിൽ പിൻ ചെയ്യുന്നത് വഴി നിങ്ങളുടെ ആരാധകർക്കായി ഒരു കമന്റ് ഹൈലൈറ്റ് ചെയ്യൂ. മൊബൈലിൽ, പിൻ ചെയ്‌ത കമന്റ് കാണുന്നതിന് കാഴ്‌ചക്കാർ കമന്റ് വിഭാഗം വികസിപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ തന്നെ കമന്റോ ആരാധകരുടെ കമന്റോ പിൻ ചെയ്യാൻ തിരഞ്ഞെടുക്കാം.

  1. YouTube-ലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഒരു വീഡിയോയുടെ ചുവടെയുള്ള കമന്റുകളിൽ, നിങ്ങൾക്ക് പിൻ ചെയ്യേണ്ട കമന്റ് തിരഞ്ഞെടുക്കുക.
  3. കൂടുതൽ '' തുടർന്ന് പിൻ ചെയ്യുക എന്നിങ്ങനെ ക്ലിക്ക് ചെയ്യുക. നിങ്ങൾ ഇതിനകം ഒരു കമന്റ് പിൻ ചെയ്തിട്ടുണ്ടെങ്കിൽ, അതിന് പകരം ഇത് ചേർക്കും.
    ശ്രദ്ധിക്കുക: നിങ്ങൾക്ക് കമന്റ് ഏതുസമയത്തും അൺപിൻ ചെയ്യാം, ഇതുവഴി കമന്റ് വീണ്ടും അതിന്റെ ഒറിജിനൽ സ്ഥാനത്തേക്ക് മാറും.
  4. സ്ഥിരീകരിക്കാൻ, പിൻ ചെയ്യുക ക്ലിക്ക് ചെയ്യുക.

കമ്പ്യൂട്ടറിൽ, കാഴ്‌ചാ പേജിന്റെ മുകളിൽ "പിൻ ചെയ്‌തത്" ഐക്കണും നിങ്ങളുടെ ചാനലിന്റെ പേരും ഉൾപ്പെടെ, പിൻ ചെയ്‌ത കമന്റ് കാഴ്ചക്കാർക്ക് കാണാനാകും. മൊബൈലിൽ, അത് വികസിപ്പിക്കാൻ അവർ കമന്റ് വിഭാഗം ടാപ്പ് ചെയ്യേണ്ടതുണ്ട്.

നുറുങ്ങ്: നിങ്ങളുടെ മൊബൈലിലെ Creator Studio ആപ്പ് ഉപയോഗിച്ചും നിങ്ങൾക്ക് കമന്റുകൾ മാനേജ് ചെയ്യാൻ കഴിയും. YouTube Creator Studio ആപ്പ് സഹായകേന്ദ്രം ഉപയോഗിച്ച് തുടങ്ങൂ.
കമന്റുകൾ ലൈക്ക് അല്ലെങ്കിൽ ഡിസ്‌ലൈക്ക് ചെയ്യുക

ഒരു കമന്റിലേക്ക് പോകുക, ശേഷം ലൈക്ക് അല്ലെങ്കിൽ ഡിസ്‌ലൈക്ക്  ഐക്കൺ ഉപയോഗിക്കുക.

നുറുങ്ങ്: അനുചിതമെന്ന് കരുതുന്ന ഒരു കമന്റ് നിങ്ങൾ കാണുകയാണെങ്കിൽ, നിങ്ങൾക്ക് അത് സ്‌പാമോ ദുരുപയോഗമോ ആയി റിപ്പോർട്ട് ചെയ്യാനാകും. നിങ്ങളൊരു സ്രഷ്ടാവാണെങ്കിൽ, വീഡിയോകളിലെ കമന്റുകൾ മാനേജ് ചെയ്യാൻ കമന്റ് മോഡറേഷൻ ടൂളുകളും നിങ്ങൾക്ക് ഉപയോഗിക്കാം.

നിങ്ങളുടെ കമന്റ് എഡിറ്റ് ചെയ്യുക അല്ലെങ്കിൽ നീക്കം ചെയ്യുക
  1. നിങ്ങളുടെ കമന്റിന്റെ മുകളിൽ വലതുവശത്തേക്ക് പോയിന്റ് ചെയ്യുക.
  2. കൂടുതൽ '' ക്ലിക്ക് ചെയ്യുക.
  3. എഡിറ്റ് ചെയ്യുക  അല്ലെങ്കിൽ ഇല്ലാതാക്കുക  തിരഞ്ഞെടുക്കുക.

കമന്റ് പ്രിവ്യൂകൾ സംബന്ധിച്ച പതിവ് ചോദ്യങ്ങൾ

കമന്റ് പ്രിവ്യൂ വിഭാഗത്തിൽ ഏതെല്ലാം കമന്റുകളാണ് ദൃശ്യമാകുക?

നിരവധി കാരണങ്ങളാൽ കമന്റ് പ്രിവ്യൂ വിഭാഗത്തിൽ ഒരു കമന്റ് ദൃശ്യമായേക്കാം. ഉദാഹരണത്തിന്, ഒരു കമന്റ് ഇനിപ്പറയുന്ന രീതിയിലുള്ളതാണെങ്കിൽ:

  • അടുത്തിടെ പോസ്റ്റ് ചെയ്തത്
  • വീഡിയോ സ്രഷ്ടാവ് പിൻ ചെയ്തത് അല്ലെങ്കിൽ “ഹൃദയചിഹ്നം” നൽകിയത്

എല്ലാ കമന്റുകളും എങ്ങനെ കാണാനാകും?

എല്ലാ കമന്റുകളും കാണാൻ, കമന്റ് പ്രിവ്യൂ വിഭാഗത്തിൽ എവിടെയെങ്കിലും ടാപ്പ് ചെയ്യുക.

അടുത്തതായി കാണാനുള്ള വീഡിയോ ലിസ്റ്റിലേക്ക് മടങ്ങിപ്പോകുന്നതിന്, മുകളിൽ വലത് മൂലയിലുള്ള X ടാപ്പ് ചെയ്യുക.

കമന്റ് പ്രിവ്യൂ വിഭാഗത്തിൽ, എന്റെ പിൻ ചെയ്ത കമന്റുകൾ കാണിക്കുമോ?

കമന്റ് പ്രിവ്യൂ വിഭാഗങ്ങളിലെ ഇടം പരിമിതമായതിനാൽ, ഒരു കമന്റ് പിൻ ചെയ്യുന്നത്, അത് കമന്റ് പ്രിവ്യൂ വിഭാഗത്തിൽ ദൃശ്യമാകുമെന്ന ഉറപ്പ് നൽകുന്നില്ല. എന്നിരുന്നാലും, എല്ലാം കാണുക എന്നത് ആരെങ്കിലും ടാപ്പ് ചെയ്യുമ്പോൾ, ആദ്യ കമന്റായി കാണിക്കുന്നത് പിൻ ചെയ്ത കമന്റുകളായിരിക്കും.

എന്റെ നിലവിലെ കമന്റ് മോഡറേഷൻ ക്രമീകരണം, കമന്റ് പ്രിവ്യൂ വിഭാഗത്തിനും ബാധകമാകുമോ?

ഉവ്വ്. ബ്ലോക്ക് ചെയ്ത വാക്കുകളും മറച്ച ഉപയോക്താക്കളും ഉൾപ്പെടെ, കമന്റ് മോഡറേഷൻ ക്രമീകരണമെല്ലാം കമന്റ് പ്രിവ്യൂ വിഭാഗത്തിനും ബാധകമാകും. ഇനിപ്പറയുന്നത് ചെയ്യാനുള്ള രീതിയെ കുറിച്ച് കൂടുതലറിയുക: നിങ്ങളുടെ കമന്റുകൾ മാനേജ് ചെയ്യുക, മോഡറേറ്റ് ചെയ്യുക.

കമന്റ് റിമൈൻഡറുകൾ, മുന്നറിയിപ്പുകൾ, ടൈംഔട്ടുകൾ

കമന്റ് റിമൈൻഡറുകൾ

കമന്റ് പോസ്‌റ്റ് ചെയ്യുന്നതിന് മുമ്പ്, YouTube-ൽ മാന്യമായ ഇടപഴകൽ പ്രോത്സാഹിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ള ഒരു റിമൈൻഡർ നിങ്ങൾക്ക് ലഭിച്ചേക്കാം. നിങ്ങളുടെ കമന്റ് മറ്റുള്ളവർക്ക് നിന്ദ്യമായേക്കാമെന്ന് ഞങ്ങളുടെ സിസ്റ്റം കണ്ടെത്തുമ്പോൾ ഈ റിമൈൻഡർ കാണിക്കും. കമന്റ് പോസ്‌റ്റ് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം ആലോചിക്കുക, അല്ലെങ്കിൽ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ അവലോകനം ചെയ്യുക.

ശ്രദ്ധിക്കുക: നിലവിൽ ഇംഗ്ലീഷ്, സ്പാനിഷ് കമന്റുകൾക്ക് മാത്രമേ റിമൈൻഡർ ലഭ്യമാകൂ.

കമന്റ് നീക്കം ചെയ്യൽ മുന്നറിയിപ്പുകൾ

നിങ്ങൾ ഒരു കമന്റ് പോസ്റ്റ് ചെയ്ത ശേഷം, അത് നീക്കം ചെയ്തു എന്ന് പറയുന്ന അറിയിപ്പ് നിങ്ങൾക്ക് ലഭിച്ചേക്കാം. നിങ്ങളുടെ കമന്റുകൾ YouTube കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ആവർത്തിച്ച് ലംഘിക്കുന്നുണ്ടാകാം എന്ന് YouTube-ന്റെ സിസ്റ്റം കണ്ടെത്തുമ്പോൾ, കമന്റ് നീക്കം ചെയ്തേക്കാം. നീക്കം ചെയ്തതിനോട് നിങ്ങൾ വിയോജിക്കുന്നുണ്ടെങ്കിൽ, ഇവിടെ ഫീഡ്ബാക്ക് സമർപ്പിക്കാം.

കമന്റ് ടൈംഔട്ടുകൾ

ഒരു കമന്റ് പോസ്റ്റ് ചെയ്തതിനു ശേഷം, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് കമന്റ് ചെയ്യൽ താൽക്കാലികമായി നിർത്തി എന്ന് പറയുന്ന അറിയിപ്പ് ലഭിച്ചേക്കാം. ഞങ്ങളുടെ ഒന്നോ അതിലധികമോ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന കമന്റുകളാണ് നിങ്ങൾ തുടർച്ചയായി പോസ്റ്റ് ചെയ്തിരുന്നത് എന്ന് YouTube-ന്റെ സിസ്റ്റം കണ്ടെത്തുമ്പോൾ കമന്റ് ചെയ്യൽ താൽക്കാലികമായി നിർത്തിയേക്കാം. കമന്റ് ചെയ്യാനുള്ള നിങ്ങളുടെ കഴിവ് 24 മണിക്കൂർ വരെ താൽക്കാലികമായി നിർത്തിയേക്കാം.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
5164841494938125317
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false