YouTube-ലെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശക സ്ട്രൈക്കുകളുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങൾ

ഈ ലേഖനം കമ്മ്യൂണിറ്റി മാർഗ്ഗനിർദേശക സ്ട്രൈക്കുകളെ കുറിച്ചാണ്. കമ്മ്യൂണിറ്റി മാർഗ്ഗനിർദേശക സ്ട്രൈക്കുകളിൽ നിന്ന് വ്യത്യസ്‌തമായ പകർപ്പവകാശ സ്ട്രൈക്കുകളെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ, ഞങ്ങളുടെ പകർപ്പവകാശ സ്ട്രൈക്കുകളുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങൾ സന്ദർശിക്കുക.

YouTube-ൽ എങ്ങനെ പെരുമാറണമെന്ന് വിശദമാക്കുന്ന നയങ്ങളാണ് കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ. ലിസ്റ്റ് ചെയ്യാത്തതും സ്വകാര്യവുമായ ഉള്ളടക്കം, കമന്റുകൾ, ലിങ്കുകൾ, കമ്മ്യൂണിറ്റി പോസ്റ്റുകൾ, ലഘുചിത്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ എല്ലാ തരം ഉള്ളടക്കത്തിനും ഈ നയങ്ങൾ ബാധകമാകുന്നു. ഈ ലിസ്റ്റ് പൂർണ്ണമല്ല. നിങ്ങളുടെ ഉള്ളടക്കം ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ ലംഘിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ചാനലിന് സ്ട്രൈക്ക് ലഭിക്കും. 

ശ്രദ്ധിക്കുക: കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങളുടെ ലംഘനമല്ലാത്ത മറ്റ് കാരണങ്ങൾ കൊണ്ടും ഞങ്ങൾ ഉള്ളടക്കം നീക്കം ചെയ്തേക്കാം. ഉദാഹരണത്തിന്, ഒരു ഒന്നാം കക്ഷിയിൽ നിന്നുള്ള സ്വകാര്യത സംബന്ധിച്ച പരാതി അല്ലെങ്കിൽ കോടതി ഉത്തരവ്. ഇത്തരം സാഹചര്യങ്ങളിൽ, നിങ്ങളുടെ ചാനലിന് സ്ട്രൈക്ക് ലഭിക്കില്ല.

Common Sense ഉപയോഗിച്ച് സൃഷ്‌ടിക്കൽ: YouTube കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ

നിങ്ങൾക്ക് സ്ട്രൈക്ക് ലഭിക്കുമ്പോൾ എന്ത് സംഭവിക്കും

സ്ട്രൈക്ക് ലഭിക്കുമ്പോൾ അക്കാര്യം ഇമെയിൽ വഴി നിങ്ങളെ അറിയിക്കും. മൊബൈലിലൂടെയും കമ്പ്യൂട്ടറിലൂടെയും നിങ്ങളുടെ ചാനൽ ക്രമീകരണത്തിലും അറിയിപ്പ് ലഭിക്കണമെന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇനിപ്പറയുന്ന കാര്യങ്ങളും ഞങ്ങൾ നിങ്ങളെ അറിയിക്കും:

  • ഏത് ഉള്ളടക്കമാണ് നീക്കം ചെയ്തത്
  • അത് ഏതെല്ലാം നയങ്ങളാണ് ലംഘിച്ചത് (ഉദാഹരണത്തിന് ഉപദ്രവം അല്ലെങ്കിൽ ഹിംസ)
  • ഇത് നിങ്ങളുടെ ചാനലിനെ എങ്ങനെ ബാധിക്കും
  • അടുത്തതായി നിങ്ങൾക്ക് എന്ത് ചെയ്യാനാകും

നിങ്ങളുടെ ഉള്ളടക്കം ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ ലംഘിക്കുന്നുണ്ടെങ്കിൽ, അത് ഇനിപ്പറയുന്ന രീതികളിൽ നിങ്ങളുടെ ചാനലിനെ ബാധിക്കും:

മുന്നറിയിപ്പ്

തെറ്റുകൾ സംഭവിക്കുമെന്നും ഞങ്ങളുടെ നയങ്ങൾ ലംഘിക്കാൻ നിങ്ങൾ ഉദ്ദേശിച്ചിട്ടില്ലെന്നും ഞങ്ങൾ മനസ്സിലാക്കുന്നു — അതിനാലാണ് ആദ്യത്തെ ലംഘനത്തിന് സാധാരണഗതിയിൽ ഒരു മുന്നറിയിപ്പ് മാത്രം നൽകുന്നത്. 90 ദിവസത്തിനകം ഈ മുന്നറിയിപ്പ് കാലഹരണപ്പെടുന്നതിനായി, നിങ്ങൾക്ക് ഒരു നയ പരിശീലനത്തിൽ പങ്കെടുക്കാം. എന്നിരുന്നാലും, ആ 90 ദിവസ കാലയളവിനിടെ ഉള്ളടക്കം ഇതേ നയം ലംഘിച്ചാൽ, മുന്നറിയിപ്പ് കാലഹരണപ്പെടില്ലെന്ന് മാത്രമല്ല നിങ്ങളുടെ ചാനലിന് ഒരു സ്ട്രൈക്ക് ലഭിക്കുകയും ചെയ്യും.

ചില സമയത്ത് ഗുരുതരമായ ഒരൊറ്റ ദുരുപയോഗം മതി മുന്നറിയിപ്പില്ലാതെ ചാനൽ അവസാനിപ്പിക്കാൻ. ഞങ്ങൾക്ക് പിഴവ് പറ്റിയെന്ന് കരുതുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് മുന്നറിയിപ്പിനെതിരെ അപ്പീൽ ചെയ്യാം.

ഓപ്ഷണലായ നയ പരിശീലനങ്ങൾ

നിങ്ങൾ ലംഘിച്ചിരിക്കുന്ന നിർദ്ദിഷ്‌ട കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങളുമായി ബന്ധപ്പെട്ട നയം അടിസ്ഥാനമാക്കി, ഉൽപ്പന്നത്തിനുള്ളിൽ ലഭ്യമാക്കുന്ന വിദ്യാഭ്യാസപരമായ ഹ്രസ്വ അനുഭവങ്ങളാണ് നയ പരിശീലനങ്ങൾ. 

നിങ്ങൾക്ക് കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചാൽ നിങ്ങളുടെ Studio അക്കൗണ്ടിൽ നിന്ന്, നിങ്ങൾ സാധാരണഗതിയിൽ നയ ലംഘനങ്ങൾ പരിശോധിക്കാറുള്ള ഇടങ്ങൾ ഏതാണെങ്കിലും അവിടെ നിന്ന് നയ പരിശീലനം ആക്‌സസ് ചെയ്യാം. Studio ഡാഷ്ബോർഡ്, ഉള്ളടക്ക ടാബ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. പരിശീലനം തുറക്കാനുള്ള ലിങ്ക് നിങ്ങൾക്ക് ഇമെയിൽ, ബാനർ അറിയിപ്പുകൾ എന്നിവയിലും കാണാനാകും. ശ്രദ്ധിക്കുക: കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട എല്ലാ മുന്നറിയിപ്പുകൾക്കും നയ പരിശീലനത്തിന് യോഗ്യതയില്ല. 

നിങ്ങൾ ഓപ്ഷണലായ ഒരു നയ പരിശീലനം പൂർത്തിയാക്കുകയാണെങ്കിൽ, 90 ദിവസത്തിന് ശേഷം നിങ്ങളുടെ മുന്നറിയിപ്പ് കാലഹരണപ്പെടും. പരിശീലനം പൂർത്തിയാക്കിയതിന് ശേഷം നിങ്ങൾ മറ്റൊരു നയം ലംഘിക്കുകയാണെങ്കിൽ, നിങ്ങൾക്ക് മറ്റൊരു മുന്നറിയിപ്പ് ലഭിക്കും.

ഞങ്ങളുടെ നയങ്ങൾ തുടർച്ചയായി ലംഘിക്കുന്നതോ– ഗുരുതരമായ ഒരൊറ്റ ദുരുപയോഗമോ– നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിക്കുന്നതിന് തുടർന്നും കാരണമായേക്കാം. ലംഘനം ആവർത്തിക്കുന്നവർ ഭാവിയിൽ പരിശീലനങ്ങളിൽ പങ്കെടുക്കുന്നത് ഞങ്ങൾ തടഞ്ഞേക്കാം.

ആദ്യത്തെ സ്ട്രൈക്ക്

നിങ്ങളുടെ ഉള്ളടക്കം ഞങ്ങളുടെ നയങ്ങൾ പിന്തുടരുന്നില്ലെന്ന് രണ്ടാമതും കണ്ടെത്തിയാൽ, നിങ്ങൾക്ക് ഒരു സ്ട്രൈക്ക് ലഭിക്കും.

ഈ സ്ട്രൈക്കിന്റെ അർത്ഥം നിങ്ങൾക്ക് ഒരാഴ്ചത്തേക്ക് ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യാനാകില്ല എന്നതാണ്:

  • വീഡിയോകളോ തത്സമയ സ്‌ട്രീമുകളോ അപ്‌ലോഡ് ചെയ്യുക
  • ഷെഡ്യൂൾ ചെയ്ത തത്സമയ സ്ട്രീം ആരംഭിക്കുക
  • ഒരു വീഡിയോ പബ്ലിക്ക് ആക്കാൻ ഷെഡ്യൂൾ ചെയ്യുക
  • ഒരു പ്രിമിയർ സൃഷ്ടിക്കുക
  • വരാനിരിക്കുന്ന പ്രിമിയറിലേക്കോ തത്സമയ സ്ട്രീമിലേക്കോ ഒരു ട്രെയ്‌ലർ ചേർക്കുക
  • ഇഷ്ടാനുസൃത ലഘുചിത്രങ്ങളോ കമ്മ്യൂണിറ്റി പോസ്റ്റുകളോ സൃഷ്ടിക്കുക
  • പ്ലേലിസ്റ്റുകൾ സൃഷ്ടിക്കുക, എഡിറ്റ് ചെയ്യുക, അല്ലെങ്കിൽ അവയിലേക്ക് സഹകാരികളെ ചേർക്കുക
  • “സംരക്ഷിക്കുക” ബട്ടൺ ഉപയോഗിച്ച് കാഴ്‌ചാ പേജിൽ പ്ലേലിസ്റ്റുകൾ ചേർക്കുക അല്ലെങ്കിൽ നീക്കം ചെയ്യുക

പെനാൽറ്റി കാലയളവിൽ നിങ്ങളുടെ ഷെഡ്യൂൾ ചെയ്ത പബ്ലിക് ഉള്ളടക്കം “സ്വകാര്യം” ആയി സജ്ജീകരിക്കും. ഫ്രീസ് കാലയളവ് അവസാനിക്കുമ്പോൾ നിങ്ങൾ അത് വീണ്ടും ഷെഡ്യൂൾ ചെയ്യേണ്ടതുണ്ട്.

ശ്രദ്ധിക്കുക: അംഗീകരിച്ച തീയതി മുതൽ പെനാൽറ്റി ആരംഭിക്കുന്നു.

ഒരാഴ്ച കാലയളവിന് ശേഷം ഞങ്ങൾ എല്ലാ അധികാരങ്ങളും സ്വയമേവ പുനഃസ്ഥാപിക്കുന്നു, എന്നാൽ സ്ട്രൈക്ക് നിങ്ങളുടെ ചാനലിൽ 90 ദിവസത്തേക്ക് നിലനിൽക്കും.

സ്ട്രൈക്ക് ലഭിക്കുന്നത് വിപുലമായ ഫീച്ചറുകളിലേക്കുള്ള ആക്‌സസ് നഷ്ടപ്പെടുന്നതിനും കാരണമായേക്കാം. വീണ്ടും ആക്‌സസ് നേടുന്നതിനെ കുറിച്ച് കൂടുതലറിയുക.

രണ്ടാമത്തെ സ്ട്രൈക്ക്

ഇതേ 90 ദിവസ കാലയളവിനുള്ളിൽ രണ്ടാമതൊരു സ്ട്രൈക്ക് ലഭിച്ചാൽ, നിങ്ങൾക്ക് രണ്ടാഴ്ചത്തേക്ക് ഉള്ളടക്കം പോസ്റ്റ് ചെയ്യാൻ സാധിക്കില്ല. തുടർന്ന് പ്രശ്‌നങ്ങളൊന്നുമില്ലെങ്കിൽ, രണ്ടാഴ്ച കാലയളവിന് ശേഷം മുഴുവൻ അധികാരങ്ങളും ഞങ്ങൾ സ്വയമേവ പുനഃസ്ഥാപിക്കും. ഇഷ്യൂ ചെയ്ത് 90 ദിവസം കഴിയാതെ സ്ട്രൈക്കുകളൊന്നും കാലഹരണപ്പെടില്ല.

മൂന്നാമത്തെ സ്ട്രൈക്ക്

90 ദിവസ കാലയളവിൽ 3 സ്ട്രൈക്കുകൾ ലഭിക്കുന്നത് നിങ്ങളുടെ ചാനൽ YouTube-ൽ നിന്ന് ശാശ്വതമായി നീക്കം ചെയ്യാൻ കാരണമാകും. ഇഷ്യൂ ചെയ്ത് 90 ദിവസം കഴിയാതെ സ്ട്രൈക്കുകളൊന്നും കാലഹരണപ്പെടില്ല.

ശ്രദ്ധിക്കുക: നിങ്ങളുടെ ഉള്ളടക്കം ഇല്ലാതാക്കിയാൽ സ്ട്രൈക്ക് ഇല്ലാതാകില്ല. ഇല്ലാതാക്കിയ ഉള്ളടക്കത്തിനും ഞങ്ങൾ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശക സ്‌ട്രൈക്ക് നൽകിയേക്കാം. ഞങ്ങൾ എപ്പോഴാണ് ഇല്ലാതാക്കിയ ഉള്ളടക്കം നിലനിർത്തുന്നത് എന്നതിനെ കുറിച്ച് നിങ്ങൾക്ക് സ്വകാര്യതാ നയത്തിൽ കൂടുതലറിയാം.

നിങ്ങളുടെ ഔദ്യോഗിക ആർട്ടിസ്റ്റ് ചാനലിന് ഒരു കമ്മ്യൂണിറ്റ് മാർഗ്ഗനിർദേശക സ്ട്രൈക്ക് ലഭിച്ചാൽ, ചാനൽ താൽക്കാലികമായി റദ്ദാക്കുകയും ഒരു സാധാരണ ചാനലായി മാറുകയും ചെയ്യും. കൂടുതലറിയുക.

നിങ്ങൾക്ക് ഒരു സ്ട്രൈക്ക് ലഭിച്ചാൽ എന്ത് ചെയ്യണം

നിങ്ങളെ YouTube-ൽ തുടരാൻ സഹായിക്കണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്, അതിനാൽ ഇനിപ്പറയുന്ന കാര്യങ്ങൾ ഓർക്കുക:

  1. നിങ്ങളുടെ ഉള്ളടക്കം ഞങ്ങളുടെ നയങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങളെ കുറിച്ച് അറിയുക.
  2. നിങ്ങളുടെ ചാനലിന് ലഭിച്ച സ്ട്രൈക്കിന്റെ കാര്യത്തിൽ ഞങ്ങൾക്ക് പിഴവ് പറ്റിയെന്ന് കരുതുന്നുണ്ടെങ്കിൽ, ഞങ്ങളെ അറിയിക്കുക. തീരുമാനത്തിനെതിരെ നിങ്ങൾക്ക് ഇവിടെ അപ്പീൽ ചെയ്യാം.

ഉള്ളടക്കം സൃഷ്ടിക്കാനുള്ള സ്രഷ്ടാവിന്റെ ശേഷി നിയന്ത്രിക്കാനുള്ള അവകാശം YouTube-ന്റെ വിവേചനാധികാരത്തിൽ നിക്ഷിപ്‌തമാണ്. നിങ്ങളുടെ ചാനൽ ഓഫാക്കുകയോ ഏതെങ്കിലും YouTube ഫീച്ചറുകൾ ഉപയോഗിക്കുന്നതിൽ നിന്നും നിയന്ത്രിക്കുകയോ ചെയ്തേക്കാം.

ഇത് സംഭവിക്കുകയാണെങ്കിൽ, ഈ നിയന്ത്രണങ്ങളിൽ നിന്ന് രക്ഷപ്പെടാനായി മറ്റൊരു ചാനൽ ഉപയോഗിക്കുന്നതിൽ നിന്നോ സൃഷ്ടിക്കുന്നതിൽ നിന്നോ ഏറ്റെടുക്കുന്നതിൽ നിന്നോ നിങ്ങളെ വിലക്കും. നിങ്ങളുടെ YouTube ചാനലിൽ നിയന്ത്രണം സജീവമായി തുടരുന്നിടത്തോളം കാലം ഈ വിലക്ക് ബാധകമാണ്. ഈ നിയന്ത്രണം മറികടക്കുന്നത് ഞങ്ങളുടെ സേവന നിബന്ധനകൾ പ്രകാരം വഞ്ചനാപരമായ പ്രവൃത്തിയായാണ് കണക്കാക്കുന്നത്, ഇത് നിങ്ങളുടെ നിലവിലുള്ള എല്ലാ YouTube ചാനലുകളും നിങ്ങൾ പുതുതായി സൃഷ്ടിക്കുകയോ ഏറ്റെടുക്കുകയോ ചെയ്യുന്ന ചാനലുകളും നിങ്ങളെ തുടർച്ചയായോ പ്രാധാന്യത്തോടെയോ ഫീച്ചർ ചെയ്യുന്ന ചാനലുകളും അവസാനിപ്പിക്കുന്നതിന് കാരണമായേക്കാം.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
2581080253047244442
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false