കമന്റ് വിഷയങ്ങൾ അടുത്തറിയൂ

YouTube വീഡിയോകളിലെ കമന്റുകൾ ഓർഗനൈസ് ചെയ്യാനും സംഗ്രഹിക്കാനും കമന്റ് വിഷയങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്നു. എല്ലാ കമന്റുകളും വായിക്കാതെ തന്നെ കമന്റ് വിഷയങ്ങളിലെ തീമുകൾ കണ്ടെത്താനും ചർച്ചയിൽ ചേരാനും നിങ്ങളെ സഹായിക്കാൻ ഈ ഫീച്ചറിനാകും.

എല്ലാ വീഡിയോകളിലും കമന്റ് വിഷയങ്ങൾ കാണിക്കില്ല. നിലവിൽ, YouTube മൊബൈൽ ആപ്പിൽ ഇംഗ്ലീഷിലുള്ള വീഡിയോകൾക്കും കമന്റുകൾക്കുമുള്ള വലിയ കമന്റ് വിഭാഗങ്ങൾക്ക് മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ.

ആരംഭിക്കാൻ, YouTube മൊബൈൽ ആപ്പിൽ വീഡിയോയുടെ കമന്റുകളുടെ വിഭാഗം തുറക്കുക. ലഭ്യമാണെങ്കിൽ, കമന്റ് വിഷയങ്ങൾ ബ്രൗസ് ചെയ്യാൻ വിഷയങ്ങൾ  ടാപ്പ് ചെയ്യുക. 

വിഷയങ്ങൾ സംഗ്രഹിക്കുന്നത് AI ആണ്, മനുഷ്യരല്ല, അതിനാൽ നിലവാരവും കൃത്യതയും വ്യത്യാസപ്പെടാം.

പതിവ് ചോദ്യങ്ങൾ

കമന്റ് വിഷയങ്ങൾ ഓഫാക്കാൻ എനിക്ക് കഴിയുമോ?

ഇല്ല, കമന്റ് വിഷയങ്ങൾ ഓഫാക്കാൻ ഇപ്പോൾ നിങ്ങൾക്ക് കഴിയില്ല. 

നിങ്ങൾക്ക് ഫീഡ്‌ബാക്ക് സമർപ്പിക്കേണ്ട വിഷയങ്ങളെക്കുറിച്ച് എന്തെങ്കിലും കൂടുതലായി പറയാനുണ്ടെങ്കിൽ, ചുവടെയുള്ള ഘട്ടങ്ങൾ പിന്തുടരുക. 

നിങ്ങളൊരു സ്രഷ്ടാവ് ആണെങ്കിൽ, കമന്റ് വിഷയങ്ങൾ മോഡറേറ്റ് ചെയ്യുന്നതിനെ കുറിച്ച് കൂടുതലറിയുക.

കമന്റ് വിഷയങ്ങളെ കുറിച്ച് എനിക്ക് ഫീഡ്ബാക്ക് സമർപ്പിക്കാനാകുമോ?

ഫീഡ്‌ബാക്ക് സമർപ്പിക്കുന്നതിലൂടെ, വിഷയങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഞങ്ങളെ അറിയിക്കാം അല്ലെങ്കിൽ തെറ്റുകൾ റിപ്പോർട്ട് ചെയ്യാം. 

ഫീഡ്‌ബാക്ക് നൽകാൻ:

  1. YouTube ആപ്പിൽ വീഡിയോയുടെ കമന്റുകളുടെ വിഭാഗം തുറക്കുക. 
  2. വിഷയങ്ങൾ  ടാപ്പ് ചെയ്യുക.
  3. കൂടുതൽ '' ടാപ്പ് ചെയ്യുക.
  4. ഫീഡ്ബാക്ക് അയയ്ക്കുക ടാപ്പ് ചെയ്യുക. 

നിങ്ങളുടെ ഫീഡ്‌ബാക്ക് എങ്ങനെയാണ് ഉപയോഗിക്കുന്നത്?

ഫീഡ്‌ബാക്ക്:

  • പ്രത്യേക പരിശീലനം ലഭിച്ച ടീമുകൾ അവലോകനം ചെയ്യും. ബാധകമായ നിയമങ്ങൾ പ്രകാരം ആവശ്യമായവ ഉൾപ്പെടെ, ഫീഡ്‌ബാക്കിൽ ഉന്നയിച്ചേക്കാവുന്ന പ്രശ്‌നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും റിപ്പോർട്ട് ചെയ്യാനും സഹായിക്കുന്നതിന് 'മനുഷ്യർ ചെയ്യുന്ന അവലോകനം' ആവശ്യമാണ്.
  • ഞങ്ങളുടെ സ്വകാര്യതാ നയത്തിന് അനുസൃതമായി ഉപയോഗിക്കുന്നു. ഞങ്ങളുടെ സ്വകാര്യതാ നയത്തിൽ കൂടുതൽ വിശദമായി വിവരിച്ചിരിക്കുന്നത് പോലെ, YouTube ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, മെഷീൻ ലേണിംഗ് സാങ്കേതികവിദ്യകൾ എന്നിവ നൽകാനും മെച്ചപ്പെടുത്താനും വികസിപ്പിക്കാനും YouTube ഈ ഡാറ്റ ഉപയോഗിക്കുന്നു.

 

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
18311785406740438272
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false