YouTube-ൽ പോഡ്‌കാസ്റ്റുകൾ വിതരണം ചെയ്യൽ

നിങ്ങൾ YouTube-ൽ പുതുതായി പോഡ്‌കാസ്റ്റ് ചെയ്യുന്നയാളാണെങ്കിൽ വീഡിയോ ഉള്ളടക്കം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് സംശയങ്ങൾ ഉണ്ടാകാം. പതിവ് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തി, ഓഡിയോ മാത്രമുള്ള പോഡ്‌കാസ്റ്റുകൾ YouTube-ൽ എങ്ങനെ വിതരണം ചെയ്യാമെന്ന് മനസ്സിലാക്കൂ.

ആരംഭിക്കുക

എന്റെ പോഡ്‌കാസ്റ്റുകൾ YouTube-ൽ വിതരണം ചെയ്യുന്നത് കൊണ്ടുള്ള പ്രയോജനം എന്താണ്?

ലോകമെമ്പാടും നിന്നുള്ള പ്രേക്ഷകർ ദിനംപ്രതി കോടിക്കണക്കിന് വീഡിയോകൾ കണ്ടെത്തുന്ന ഏറ്റവും ജനപ്രിയമായ പോഡ്‌കാസ്റ്റ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് YouTube. റീച്ച് വർദ്ധിപ്പിക്കാനും കമ്മ്യൂണിറ്റി സൃഷ്ടിക്കാനും ധനസമ്പാദനം നടത്താനുള്ള പുതിയ അവസരങ്ങൾ കണ്ടെത്താനും പോഡ്‌കാസ്റ്റ് സ്രഷ്ടാക്കളെ YouTube സഹായിക്കുന്നു.
ഒരു പോഡ്‌കാസ്റ്റ് സ്രഷ്ടാവ് എന്ന നിലയിൽ, നിങ്ങളുടെ പോഡ്‌കാസ്റ്റുകൾക്ക് ഇനിപ്പറയുന്ന ആനുകൂല്യങ്ങൾ നേടാൻ യോഗ്യതയുണ്ടാകാം:
  • YouTube Music Premium അംഗത്വമില്ലാതെ തന്നെ, YouTube Music വഴി ഉപയോക്താക്കൾക്ക് മിക്ക പോഡ്‌കാസ്റ്റ് ഉള്ളടക്കങ്ങളും ബാക്ക്‌ഗ്രൗണ്ടിൽ പ്ലേ ചെയ്യാനും ഡൗൺലോഡ് ചെയ്യാനുമാകും
  • കാഴ്ചാ പേജിലെയും പ്ലേലിസ്റ്റ് പേജിലെയും പോഡ്‌കാസ്റ്റ് ബാഡ്‌ജുകൾ
  • പുതിയ ആസ്വാദകരെ ആകർഷിക്കാനായി youtube.com/podcasts -ൽ സ്പോട്ട്ലൈറ്റ്
  • ഔദ്യോഗിക തിരയൽ കാർഡുകൾ
  • കാഴ്‌ചാ പേജിലൂടെ ആസ്വാദകർക്ക് നിങ്ങളുടെ എപ്പിസോഡുകൾ എളുപ്പം കണ്ടെത്താനുള്ള സൗകര്യം
  • സമാന താൽപ്പര്യമുള്ള പുതിയ ആസ്വാദകരിലേക്ക് എത്തിക്കുന്ന നിർദ്ദേശങ്ങൾ
  • നിങ്ങളുടെ പോഡ്‌കാസ്റ്റ് കണ്ടെത്താൻ പ്രേക്ഷകരെ സഹായിക്കുന്നതിനുള്ള, മെച്ചപ്പെടുത്തിയ തിരയൽ ഫീച്ചറുകൾ
ശ്രദ്ധിക്കുക:
  • നിങ്ങൾ പോഡ്‌കാസ്റ്റുകളായി സജ്ജീകരിച്ചതാണെങ്കിലും, ചില പ്ലേലിസ്റ്റുകൾക്ക് പോഡ്‌കാസ്റ്റ് ഫീച്ചറുകൾക്ക് യോഗ്യതയുണ്ടാകില്ല. യോഗ്യതയില്ലാത്ത ഉള്ളടക്കത്തിൽ, സ്രഷ്ടാവിന്റെ ഉടമസ്ഥതയിൽ അല്ലാത്ത ഉള്ളടക്കം ഉൾപ്പെടുന്നു, എന്നാൽ ഇതിൽ മാത്രമായി പരിമിതപ്പെടുന്നില്ല.
  • നിങ്ങളുടെ പോഡ്‌കാസ്റ്റിനെ പിന്തുണയ്ക്കാൻ സൃഷ്ടിച്ച Shorts, YouTube Music-ൽ ദൃശ്യമാകില്ല.

എങ്ങനെയാണ് എനിക്ക് YouTube-ൽ പോഡ്‌കാസ്റ്റുകൾ വിതരണം ചെയ്യാനാവുക? എനിക്ക് എന്റെ RSS ഫീഡ് സമർപ്പിക്കാമോ?

YouTube-ൽ പോഡ്‌കാസ്റ്റ് ഒരു പ്ലേലിസ്റ്റാണ്, ആ പ്ലേലിസ്റ്റിലെ വീഡിയോകളാണ് പോഡ്‌കാസ്റ്റ് എപ്പിസോഡുകൾ. YouTube Studio-യിൽ പോഡ്‌കാസ്റ്റ് സൃഷ്ടിക്കുക, അല്ലെങ്കിൽ നിങ്ങളുടെ RSS ഫീഡ് YouTube-ലേക്ക് എങ്ങനെ കണക്റ്റ് ചെയ്യാമെന്ന് അറിയുക.

എന്റെ പോഡ്‌കാസ്റ്റ് ഹോസ്റ്റിംഗ് പ്ലാറ്റ്‌ഫോം വഴി YouTube-ലേക്ക് എന്റെ പോഡ്‌കാസ്റ്റ് എനിക്ക് വിതരണം ചെയ്യാനാകുമോ?

ചില ഹോസ്റ്റിംഗ് പ്ലാറ്റ്‌ഫോമുകൾ ഈ ഫംഗ്ഷൻ നൽകുന്നു. നിങ്ങളുടെ ഹോസ്റ്റിംഗ് പ്ലാറ്റ്‌ഫോമുമായി പരിശോധിച്ച് ഇത് സ്ഥിരീകരിക്കാം, അല്ലെങ്കിൽ YouTube Studio-യിൽ നേരിട്ട് പോഡ്‌കാസ്റ്റുകൾ അപ്‌ലോഡ് ചെയ്യൂ. YouTube-ലേക്ക് പോഡ്‌കാസ്റ്റുകൾ അപ്‌ലോഡ് ചെയ്യുന്ന ഒരു മൂന്നാം കക്ഷി ടൂളും ഉപയോഗിക്കാം. നിങ്ങളുടെ RSS ഫീഡ് YouTube-ലേക്ക് എങ്ങനെ കണക്റ്റ് ചെയ്യാമെന്ന് അറിയുക

ഞാൻ പാലിക്കേണ്ട നയങ്ങൾ എന്തൊക്കെയാണ്?

ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യുന്ന മറ്റെല്ലാ ഉള്ളടക്കവും പോലെ പോഡ്‌കാസ്റ്റുകളും YouTube-ന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ പാലിച്ചിരിക്കണം. നിങ്ങളുടെ പോഡ്‌കാസ്റ്റിന് ധനസമ്പാദനം ഓണാക്കുകയാണെങ്കിൽ YouTube-ന്റെ ധനസമ്പാദന നയങ്ങൾക്കും നിങ്ങൾ വിധേയമാണ്.

എന്റെ പോഡ്‌കാസ്റ്റുകളുമായി ബന്ധപ്പെട്ട് എന്തൊക്കെ മെട്രിക്കുകൾ എനിക്ക് കാണാം?

YouTube Studio-യിൽ പോഡ്‌കാസ്റ്റ് അനലിറ്റിക്‌സ് ലഭ്യമാണ്. ഇതുപോലുള്ള ഉൾക്കാഴ്ചകൾ നിങ്ങൾക്കിവിടെ കണ്ടെത്താം:

  • ഇംപ്രഷനുകൾ
  • ക്ലിക്ക് ത്രൂ റേറ്റ്
  • കാഴ്‌ചകൾ
  • ട്രാഫിക് ഉറവിടങ്ങൾ
  • ആകെ കണ്ട സമയം

നിങ്ങളുടെ പ്രേക്ഷരുടെ ജനസംഖ്യാപരമായ വിവരങ്ങൾ, ഇടപഴകൽ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനും ഭാവിയിൽ നിങ്ങളുടെ ഉള്ളടക്കത്തിലേക്ക് അവരെ ആകർഷിക്കാൻ അവർ ആസ്വദിക്കുന്ന മറ്റ് വീഡിയോകൾ ഏതൊക്കെയെന്ന് മനസ്സിലാക്കാനും നിങ്ങൾക്ക് കഴിയും.

YouTube-ൽ പോഡ്‌കാസ്റ്റുകൾ സൃഷ്ടിക്കുക

എനിക്ക് YouTube-ൽ എങ്ങനെ പോഡ്‌കാസ്റ്റുകൾ സൃഷ്ടിക്കാം?

നിങ്ങൾക്ക് YouTube Studio-യിൽ പോഡ്‌കാസ്റ്റ് സൃഷ്ടിക്കാനാകും. പോഡ്‌കാസ്റ്റിംഗ് ഫീച്ചറുകൾ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ ഞങ്ങളുടെ സഹായകേന്ദ്രം സന്ദർശിക്കുക.

ഒരു ഓഡിയോ പോഡ്‌കാസ്റ്റ്, ഓഡിയോ വിഷ്വൽ പോഡ്‌കാസ്റ്റ് ആക്കി മാറ്റുന്നത് എങ്ങനെയാണ്?

നിങ്ങളുടെ പോഡ്‌കാസ്റ്റ് വിതരണം ചെയ്യാൻ RSS ഫീഡ് ആണ് ഉപയോഗിക്കുന്നതെങ്കിൽ, നിങ്ങളുടെ RSS ഫീഡ് YouTube-ലേക്ക് എങ്ങനെ കണക്റ്റ് ചെയ്യാമെന്ന് അറിയുക. നിങ്ങൾ ഒരു RSS ഫീഡ് ഉപയോഗിക്കുന്നില്ലെങ്കിൽ, ഓഡിയോ പോഡ്‌കാസ്റ്റുകൾ വീഡിയോകളാക്കി മാറ്റാൻ സഹായിക്കുന്നതിന് ഒരു മൂന്നാം കക്ഷി ടൂൾ ഉപയോഗിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു. ഒന്നുകിൽ നിങ്ങൾ ഇനിപ്പറയുന്നത് ചെയ്യുക:

  • നിങ്ങളുടെ പോഡ്‌കാസ്റ്റ് ലഘുചിത്രം പോലുള്ള ഒരു നിശ്ചല ചിത്രം ഉൾപ്പെടുത്തി പോഡ്‌കാസ്റ്റ് അപ്‌ലോഡ് ചെയ്യുക
  • ഓഡിയോഗ്രാമോ മറ്റ് ഡൈനാമിക് വീഡിയോ ഫോർമാറ്റോ ഉപയോഗിക്കുക

YouTube-ലെ നിങ്ങളുടെ പോഡ്‌കാസ്റ്റുകളിലൂടെ ധനസമ്പാദനം നടത്തുക

YouTube-ലെ എന്റെ പോഡ്‌കാസ്റ്റിലൂടെ എനിക്ക് ധനസമ്പാദനം നടത്താമോ?

YouTube പങ്കാളി പ്രോഗ്രാമിന്റെ ഭാഗമായ സ്രഷ്ടാക്കൾക്ക് ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള 10 രീതികളിലൂടെ YouTube-ൽ ധസമ്പാദനം നടത്താനാകും:

ബേൺ-ഇൻ ആയ പരസ്യങ്ങൾ എന്റെ പോഡ്‌കാസ്റ്റുകളിൽ നിന്ന് നീക്കം ചെയ്യണോ?

വീഡിയോകളിൽ നിങ്ങൾക്ക് പണമടച്ചുള്ള ഉൽപ്പന്ന പ്ലെയ്‌സ്‌മെന്റുകളും എൻഡോഴ്‌സ്മെന്റുകളും സ്പോൺസർഷിപ്പുകളും മറ്റ് ഉള്ളടക്കവും ഉൾപ്പെടുത്താം, ഇക്കാര്യത്തിൽ കാഴ്‌ചക്കാർക്ക് വെളിപ്പെടുത്തലുകൾ നൽകേണ്ടതുണ്ട്.
ഇവ നിങ്ങൾ ഉൾപ്പെടുത്തുകയാണെങ്കിൽ, നിങ്ങളുടെ വീഡിയോ വിശദാംശങ്ങളിൽ പണമടച്ചുപയോഗിക്കുന്ന പ്രമോഷൻ ബോക്‌സ് തിരഞ്ഞെടുത്ത് അക്കാര്യം ഞങ്ങളെ അറിയിക്കുക. അനുബന്ധ മൂന്നാം കക്ഷി സ്പോൺസർഷിപ്പുകൾ സംബന്ധിച്ച ഞങ്ങളുടെ നയങ്ങൾ കാണുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
3416103965727619279
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false