YouTube Studio-യിൽ പോഡ്‌കാസ്റ്റ് സൃഷ്ടിക്കുക

YouTube Studio ഉപയോഗിച്ച് പോഡ്‌കാസ്റ്റ് സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് അറിയൂ, നിങ്ങളുടെ പോഡ്‌കാസ്റ്റ് YouTube Music-ലേക്ക് ചേർക്കൂ.

YouTube Studio-യിൽ ഒരു പോഡ്‌കാസ്റ്റ് സൃഷ്ടിക്കൂ

YouTube-ൽ, പോഡ്‌കാസ്റ്റ് ഷോ ഒരു പ്ലേലിസ്റ്റാണ്, ആ പ്ലേലിസ്റ്റിലെ വീഡിയോകളാണ് പോഡ്‌കാസ്റ്റ് എപ്പിസോഡുകൾ. നിങ്ങളുടെ പോഡ്‌കാസ്റ്റിൽ മുഴുനീള എപ്പിസോഡുകൾ മാത്രമേ ഉൾപ്പെടുത്താവൂ, അവ കാണേണ്ട ക്രമത്തിൽ ഓർഗനൈസ് ചെയ്യുകയും വേണം. നിങ്ങളുടെ പോഡ്‌കാസ്റ്റിൽ ഒന്നിലധികം സീസണുകൾ ഉണ്ടെങ്കിൽ, അവ അതേ പോഡ്‌കാസ്റ്റിൽ തന്നെ ഉൾപ്പെടുത്തുക.

പോഡ്‌കാസ്‌റ്റ് ഉള്ളടക്കത്തിന് ഇനിപ്പറയുന്ന ഫീച്ചറുകൾക്ക് യോഗ്യതയുണ്ടായേക്കാം:

  • YouTube Music Premium അംഗത്വമില്ലാതെ തന്നെ, YouTube Music വഴി ഉപയോക്താക്കൾക്ക് മിക്ക പോഡ്‌കാസ്റ്റ് ഉള്ളടക്കങ്ങളും ബാക്ക്‌ഗ്രൗണ്ടിൽ പ്ലേ ചെയ്യാനും ഡൗൺലോഡ് ചെയ്യാനുമാകും
  • കാഴ്ചാ പേജിലെയും പ്ലേലിസ്റ്റ് പേജിലെയും പോഡ്‌കാസ്റ്റ് ബാഡ്‌ജുകൾ
  • പുതിയ ആസ്വാദകരെ ആകർഷിക്കാനായി youtube.com/podcasts -ൽ സ്പോട്ട്ലൈറ്റ്
  • ഔദ്യോഗിക തിരയൽ കാർഡുകൾ
  • കാഴ്‌ചാ പേജിലൂടെ ആസ്വാദകർക്ക് നിങ്ങളുടെ എപ്പിസോഡുകൾ എളുപ്പം കണ്ടെത്താനുള്ള സൗകര്യം
  • സമാന താൽപ്പര്യമുള്ള പുതിയ ആസ്വാദകരിലേക്ക് എത്തിക്കുന്ന നിർദ്ദേശങ്ങൾ
  • നിങ്ങളുടെ പോഡ്‌കാസ്റ്റ് കണ്ടെത്താൻ പ്രേക്ഷകരെ സഹായിക്കുന്നതിനുള്ള, മെച്ചപ്പെടുത്തിയ തിരയൽ ഫീച്ചറുകൾ
ശ്രദ്ധിക്കുക:
  • നിങ്ങൾ പോഡ്‌കാസ്റ്റുകളായി സജ്ജീകരിച്ചതാണെങ്കിലും, ചില പ്ലേലിസ്റ്റുകൾക്ക് പോഡ്‌കാസ്റ്റ് ഫീച്ചറുകൾക്ക് യോഗ്യതയുണ്ടാകില്ല. യോഗ്യതയില്ലാത്ത ഉള്ളടക്കത്തിൽ, സ്രഷ്ടാവിന്റെ ഉടമസ്ഥതയിൽ അല്ലാത്ത ഉള്ളടക്കം ഉൾപ്പെടുന്നു, എന്നാൽ ഇതിൽ മാത്രമായി പരിമിതപ്പെടുന്നില്ല.
  • നിങ്ങളുടെ പോഡ്‌കാസ്റ്റിനെ പിന്തുണയ്ക്കാൻ സൃഷ്ടിച്ച Shorts, YouTube Music-ൽ ദൃശ്യമാകില്ല.

YouTube-ൽ നിങ്ങളുടെ പോഡ്‌കാസ്‌റ്റുകൾ മാനേജ് ചെയ്യൂ

YouTube Studio-യിൽ നിങ്ങൾക്ക് പുതിയൊരു പോഡ്‌കാസ്റ്റ് സൃഷ്‌ടിക്കാനോ ഒരു പ്ലേലിസ്റ്റ് പോഡ്‌കാസ്‌റ്റായി സജ്ജീകരിക്കാനോ കഴിയും. ചിലപ്പോൾ, YouTube ഒരു പ്ലേലിസ്റ്റിനെ പോഡ്‌കാസ്‌റ്റായി സ്വയമേവ തരംതിരിച്ചേക്കാം. ഇത് തെറ്റാണെങ്കിലോ പ്ലേലിസ്റ്റ് പോഡ്‌കാസ്‌റ്റായി സജ്ജീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിലോ, പോഡ്‌കാസ്റ്റ് ക്രമീകരണം നീക്കം ചെയ്യാൻ ചുവടെയുള്ള ഘട്ടങ്ങൾ ഉപയോഗിക്കുക.

നിങ്ങളുടെ ചാനൽ ഒപ്റ്റിമൈസ് ചെയ്യുന്നതിനുള്ള കൂടുതൽ നുറുങ്ങുകൾക്ക് പോഡ്‌കാസ്റ്റ് സൃഷ്ടാക്കൾക്കുള്ള മികച്ച പ്രവർത്തനരീതികൾ പരിശോധിക്കുക, അല്ലെങ്കിൽ ചുവടെയുള്ള വിവരങ്ങൾ ഉപയോഗിച്ച് YouTube Studio-യിൽ പോഡ്‌കാസ്റ്റ് സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് അറിയുക. YouTube ആദ്യമായി ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ പോഡ്‌കാസ്റ്റിന്റെ എപ്പിസോഡുകളായി വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയുക.

YouTube Studio-യിൽ പുതിയൊരു പോഡ്‌കാസ്റ്റ് സൃഷ്ടിക്കുക

പുതിയൊരു പോഡ്‌കാസ്റ്റ് സൃഷ്ടിക്കാൻ:

  1. YouTube Studio-യിൽ, സൃഷ്ടിക്കുക തുടർന്ന് പുതിയ പോഡ്‌കാസ്റ്റ് എന്നിങ്ങനെ ക്ലിക്ക് ചെയ്യുക.
    • പുതിയൊരു പോഡ്‌കാസ്റ്റ് സൃഷ്ടിക്കുന്നതിന് മുമ്പ് നിങ്ങളുടെ അക്കൗണ്ട് പരിശോധിച്ചുറപ്പിക്കാൻ ആവശ്യപ്പെട്ടേക്കാം.
  2. പോപ്പ് അപ്പിൽ നിന്ന്, പുതിയൊരു പോഡ്‌കാസ്റ്റ് സൃഷ്ടിക്കുക തിരഞ്ഞെടുക്കുക.
    • നിലവിലുള്ള പ്ലേലിസ്റ്റ്, പോഡ്‌കാസ്റ്റാക്കി മാറ്റണമെങ്കിൽ നിലവിലുള്ള പ്ലേലിസ്റ്റ്, പോഡ്‌കാസ്റ്റായി സജ്ജീകരിക്കുക തിരഞ്ഞെടുക്കുക. അടുത്ത വിഭാഗത്തിൽ, നിലവിലുള്ള പ്ലേലിസ്റ്റുകൾ ഒപ്റ്റിമൈസ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയുക.
  3. നിങ്ങളുടെ പോഡ്‌കാസ്റ്റിന്റെ, ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകുക:
  4. സംരക്ഷിക്കാൻ, സൃഷ്ടിക്കുക ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ പോഡ്‌കാസ്റ്റ് സൃഷ്ടിച്ച് കഴിഞ്ഞാൽ, പുതിയതോ നിലവിലുള്ളതോ ആയ വീഡിയോകൾ പോഡ്‌കാസ്റ്റിലേക്ക് അപ്‌ലോഡ് ചെയ്ത് എപ്പിസോഡുകൾ ചേർക്കുക. അടുത്ത വിഭാഗത്തിൽ, നിങ്ങളുടെ പോഡ്‌കാസ്റ്റിലേക്ക് വീഡിയോകൾ ചേർക്കുന്നത് എങ്ങനെയെന്ന് അറിയുക.

ഓർമ്മിക്കുക:

  • YouTube-ൽ, ഓരോ പോഡ്‌കാസ്റ്റ് എപ്പിസോഡും ഒരു വീഡിയോ ആയാണ് ദൃശ്യമാകുന്നത്. MP3-കൾ, YouTube-ലെ പോഡ്‌കാസ്റ്റുകളാക്കി മാറ്റാൻ കഴിയില്ല. പോഡ്‌കാസ്റ്റ് സൃഷ്ടിക്കാൻ, നിങ്ങളുടെ പോഡ്‌കാസ്റ്റിന്റെ പ്ലേലിസ്റ്റിലേക്ക് വീഡിയോകൾ അപ്‌ലോഡ് ചെയ്യുക അല്ലെങ്കിൽ ചേർക്കുക.
  • നിങ്ങളുടെ പോഡ്‌കാസ്റ്റിലെ ഒരു എപ്പിസോഡ് ഞങ്ങളുടെ പകർപ്പവകാശ നയങ്ങൾ ലംഘിക്കുകയാണെങ്കിൽ, നിങ്ങളുടെ ഉള്ളടക്കത്തിന് പോഡ്‌കാസ്റ്റ് ഫീച്ചറുകൾക്ക് യോഗ്യത ലഭിച്ചേക്കില്ല. ന്യായമായ ഉപയോഗത്തെയും YouTube-ലെ പകർപ്പവകാശമുള്ള ഉള്ളടക്കത്തെയും കുറിച്ച് കൂടുതലറിയുക.
  • പോഡ്‌കാസ്റ്റ് വീഡിയോകൾ, ഓഡിയോ മാത്രമുള്ള പ്ലേബാക്കിനായി ലഭ്യമാണ്. വീഡിയോയ്‌ക്കുള്ള, ഓഡിയോ മാത്രമുള്ള പ്ലേബാക്ക് ഓഫാക്കാൻ നിങ്ങളുടെ വീഡിയോ ക്രമീകരണത്തിൽ എല്ലാ പോഡ്‌കാസ്റ്റുകളിൽ നിന്നും അത് നീക്കം ചെയ്യണം.
YouTube-നായി നിങ്ങളുടെ ഷോ ഒപ്റ്റിമൈസ് ചെയ്യുന്നതിനെ കുറിച്ച് കൂടുതലറിയാൻ, സ്രഷ്ടാക്കൾക്കുള്ള നുറുങ്ങുകളിലുള്ള ഞങ്ങളുടെ മികച്ച പ്രവർത്തനരീതികൾ പരിശോധിക്കുക.

പോഡ്‌കാസ്റ്റിലേക്ക് വീഡിയോകൾ ചേർക്കുക

പോഡ്‌കാസ്റ്റിലേക്ക് പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ:

  1. YouTube Studio-യിൽ, ഉള്ളടക്കം തുടർന്ന് പോഡ്‌കാസ്റ്റുകൾ എന്നിങ്ങനെ പോകുക.
  2. നിങ്ങളുടെ പോഡ്‌കാസ്റ്റ് തിരഞ്ഞെടുക്കുക.
  3. വീഡിയോകൾ ചേർക്കുക തുടർന്ന് വീഡിയോകൾ അപ്‌ലോഡ് ചെയ്യുക എന്നിങ്ങനെ ക്ലിക്ക് ചെയ്യുക.
  4. നിങ്ങളുടെ പോഡ്‌കാസ്റ്റിലേക്ക് ചേർക്കണമെന്നുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്ത് വീഡിയോ വിശദാംശങ്ങൾ നൽകുക.
  5. മാറ്റങ്ങൾ സംരക്ഷിക്കാൻ സൃഷ്ടിക്കുക ക്ലിക്ക് ചെയ്യുക.

പോഡ്‌കാസ്റ്റിലേക്ക് നിലവിലുള്ള വീഡിയോകൾ ചേർക്കാൻ:

  1. YouTube Studio-യിൽ, ഉള്ളടക്കം  തുടർന്ന് പോഡ്‌കാസ്റ്റുകൾ എന്നിങ്ങനെ പോകുക.
  2. നിങ്ങളുടെ പോഡ്‌കാസ്റ്റ് തിരഞ്ഞെടുക്കുക.
  3. വീഡിയോകൾ ചേർക്കുക തുടർന്ന് നിങ്ങളുടെ നിലവിലുള്ള വീഡിയോകൾ ചേർക്കുക എന്നിങ്ങനെ ക്ലിക്ക് ചെയ്യുക.
  4. നിങ്ങളുടെ പോഡ്‌കാസ്‌റ്റിലേക്ക് ചേർക്കേണ്ട വീഡിയോകൾ തിരഞ്ഞെടുക്കുക.
  5. പ്ലേലിസ്റ്റിലേക്ക് ചേർക്കുക ക്ലിക്ക് ചെയ്ത്, ലിസ്റ്റിൽ നിന്ന് നിങ്ങളുടെ പോഡ്‌കാസ്റ്റ് തിരഞ്ഞെടുക്കുക.
  6. നിങ്ങളുടെ പോഡ്‌കാസ്റ്റിലേക്ക് വീഡിയോകൾ ചേർക്കാൻ സംരക്ഷിക്കുക ക്ലിക്ക് ചെയ്യുക.

നിലവിലുള്ള പ്ലേലിസ്‌റ്റ്, പോഡ്‌കാസ്‌റ്റായി സജ്ജീകരിക്കുക

  1. YouTube Studio-യിൽ, ഉള്ളടക്കം തുടർന്ന് പ്ലേലിസ്റ്റുകൾ എന്നതിലേക്ക് പോകുക.
  2. നിങ്ങൾക്ക് പോഡ്‌കാസ്‌റ്റായി സജ്ജീകരിക്കേണ്ട പ്ലേലിസ്‌റ്റിന് മുകളിൽ ഹോവർ ചെയ്യുക.
  3. മെനു തുടർന്ന് പോഡ്‌കാസ്റ്റായി സജ്ജീകരിക്കുക എന്നിങ്ങനെ ക്ലിക്ക് ചെയ്യുക.
  4. നിങ്ങളുടെ പോഡ്‌കാസ്റ്റിന്റെ വിശദാംശങ്ങൾ നൽകിയ ശേഷം, ചതുരത്തിലുള്ള പോഡ്‌കാസ്റ്റ് ലഘുചിത്രം ചേർക്കുക. പേര്, വിവരണം, YouTube-ൽ നിങ്ങളുടെ പോഡ്‌കാസ്റ്റ് ആർക്കൊക്കെ കാണാം എന്നിവ പോഡ്‌കാസ്റ്റ് വിശദാംശങ്ങളിൽ ഉൾപ്പെടുന്നു.
  5. നിങ്ങളുടെ മാറ്റങ്ങൾ സ്ഥിരീകരിക്കാൻ, പൂർത്തിയാക്കി ക്ലിക്ക് ചെയ്യുക.

ഓർമ്മിക്കുക:

  • നിങ്ങളുടെ പോഡ്‌കാസ്റ്റിലെ ഒരു എപ്പിസോഡ് ഞങ്ങളുടെ പകർപ്പവകാശ നയങ്ങൾ ലംഘിക്കുകയാണെങ്കിൽ, നിങ്ങളുടെ ഉള്ളടക്കത്തിന് പോഡ്‌കാസ്റ്റ് ഫീച്ചറുകൾക്ക് യോഗ്യത ലഭിച്ചേക്കില്ല. ന്യായമായ ഉപയോഗത്തെയും YouTube-ലെ പകർപ്പവകാശമുള്ള ഉള്ളടക്കത്തെയും കുറിച്ച് കൂടുതലറിയുക.
  • മുഴുനീള പോഡ്‌കാസ്റ്റ് എപ്പിസോഡുകൾ ഉണ്ടെങ്കിൽ മാത്രമേ, പ്ലേലിസ്റ്റ് പോഡ്‌കാസ്റ്റായി സജ്ജീകരിക്കാവൂ. സീസണുകൾക്കോ ക്ലിപ്പുകൾക്കോ ആവശ്യമായ കൂടുതൽ പ്ലേലിസ്റ്റുകളുടെ ലിസ്റ്റ് നിങ്ങളുടെ പക്കലുണ്ടെങ്കിൽ, ഈ പ്ലേലിസ്റ്റുകൾ പോഡ്‌കാസ്റ്റ് ആയി സജ്ജീകരിക്കരുത്.
നിങ്ങളുടെ നിലവിലുള്ള പ്ലേലിസ്റ്റുകൾ, YouTube-ലെ പോഡ്‌കാസ്റ്റിംഗിനായി ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. കൂടുതലറിയാൻ, സ്രഷ്ടാക്കൾക്കുള്ള നുറുങ്ങുകളിലുള്ള ഞങ്ങളുടെ മികച്ച പ്രവർത്തനരീതികൾ പരിശോധിക്കുക.

നിങ്ങളുടെ പോഡ്‌കാസ്റ്റിന് പേര് നൽകുക.

സജ്ജീകരിക്കുന്നതിനിടെ, നിങ്ങളുടെ പോഡ്‌കാസ്റ്റിന് വിവരണാത്മക പേര് നൽകുക. നിങ്ങളുടെ പോഡ്‌കാസ്റ്റിന്റെ പേരിൽ കൂടുതൽ വാക്കുകളൊന്നും ചേർക്കരുത് (‘പോഡ്‌കാസ്റ്റ്’ എന്നത് ഉൾപ്പെടെ, ഷോയുടെ പേരിന്റെ ഭാഗമാണെങ്കിൽ മാത്രം അത് ഉൾപ്പെടുത്തുക).

“മുഴുവൻ എപ്പിസോഡുകൾ,” “പുതിയ അപ്‌ലോഡുകൾ,” “പോഡ്‌കാസ്റ്റ്” മുതലായവ പോലുള്ള പൊതുവായ പോഡ്‌കാസ്റ്റ് പേരുകൾ ഒഴിവാക്കുക. നിങ്ങളുടെ പ്ലേലിസ്റ്റിന്റെ പേര് വളരെ അവ്യക്തമാണെങ്കിൽ, നിങ്ങളുടെ പോഡ്‌കാസ്റ്റിന്റെ പേരിന് പകരം YouTube, YouTube Music ആപ്പിലെ നിങ്ങളുടെ ചാനലിന്റെ പേര് നൽകും.

ശ്രദ്ധിക്കുക:
  • നിങ്ങൾ പോഡ്‌കാസ്റ്റുകളായി സജ്ജീകരിച്ചതാണെങ്കിലും, ചില പ്ലേലിസ്റ്റുകൾക്ക് പോഡ്‌കാസ്റ്റ് ഫീച്ചറുകൾക്ക് യോഗ്യതയുണ്ടാകില്ല. യോഗ്യതയില്ലാത്ത ഉള്ളടക്കത്തിൽ, സ്രഷ്ടാവിന്റെ ഉടമസ്ഥതയിൽ അല്ലാത്ത ഉള്ളടക്കം ഉൾപ്പെടുന്നു, എന്നാൽ ഇതിൽ മാത്രമായി പരിമിതപ്പെടുന്നില്ല.
  • നിങ്ങളുടെ പോഡ്‌കാസ്റ്റിനെ പിന്തുണയ്ക്കാൻ സൃഷ്ടിച്ച Shorts, YouTube Music-ൽ ദൃശ്യമാകില്ല.

നിങ്ങളുടെ പോഡ്‌കാസ്റ്റിന്റെ വിശദാംശങ്ങൾ എഡിറ്റ് ചെയ്യുക

നിങ്ങളുടെ പോഡ്‌കാസ്റ്റിന്റെ വിശദാംശങ്ങൾ എഡിറ്റ് ചെയ്യാൻ:

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഉള്ളടക്കം തുടർന്ന് പോഡ്‌കാസ്റ്റുകൾ എന്നിങ്ങനെ പോകുക.
  3. നിങ്ങൾ എഡിറ്റ് ചെയ്യാനാഗ്രഹിക്കുന്ന പോഡ്‌കാസ്റ്റിന് മുകളിലൂടെ ഹോവർ ചെയ്ത ശേഷം ക്ലിക്ക് ചെയ്യുക.
  4. വിശദാംശങ്ങൾ പേജിൽ നിന്ന് നിങ്ങളുടെ പോഡ്‌കാസ്റ്റിന്റെ പേര്, വിവരണം, ചതുരത്തിലുള്ള പോഡ്‌കാസ്റ്റ് ലഘുചിത്രം, ദൃശ്യപരത, അല്ലെങ്കിൽ വീഡിയോ ക്രമം എഡിറ്റ് ചെയ്യുക.
  5. സംരക്ഷിക്കുക ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ പോഡ്‌കാസ്റ്റിന്റെ വിശദാംശങ്ങൾ എഡിറ്റ് ചെയ്യണമെന്നുണ്ടെങ്കിൽ, സമചതുരത്തിലുള്ള ഒരു പോഡ്‌കാസ്റ്റ് ലഘുചിത്രം ചേർക്കേണ്ടതുണ്ട്. 
സമചതുരത്തിലുള്ള പോഡ്‌കാസ്റ്റ് ലഘുചിത്രത്തിന് 1280x1280 പിക്‌സൽ ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നു. ഒരു ലഘുചിത്രം ചേർക്കാൻ, നിങ്ങളുടെ പോഡ്‌കാസ്റ്റ് വിശദാംശങ്ങൾ പേജിലേക്ക് പോയി ഒരു ചിത്രം അപ്‌ലോഡ് ചെയ്യുക.

സമചതുരത്തിലുള്ള ഒരു പോഡ്‌കാസ്റ്റ് ലഘുചിത്രം ചേർക്കണമെന്നില്ലെങ്കിൽ, പോഡ്‌കാസ്റ്റുകൾ മെനുവിലെ പോഡ്‌കാസ്റ്റ് ഫീച്ചറുകൾ നിങ്ങൾക്ക് നീക്കം ചെയ്യാം.

പ്ലേലിസ്റ്റിൽ നിന്ന് പോഡ്‌കാസ്റ്റ് ക്രമീകരണം നീക്കം ചെയ്യൂ

  1. YouTube Studio-യിൽ, ഉള്ളടക്കം തുടർന്ന് പോഡ്‌കാസ്റ്റുകൾ എന്നതിലേക്ക് പോകുക.
  2. പോഡ്‌കാസ്‌റ്റായി സജ്ജീകരിച്ചത് മാറ്റേണ്ട പ്ലേലിസ്‌റ്റിന് മുകളിൽ ഹോവർ ചെയ്യുക.
  3. ഫീച്ചറുകൾ നീക്കം ചെയ്യേണ്ട പോഡ്‌കാസ്റ്റിന് സമീപത്തുള്ള മെനുവിൽ ക്ലിക്ക് ചെയ്യുക.
  4. പ്ലേലിസ്റ്റായി സജ്ജീകരിക്കുക തിരഞ്ഞെടുക്കുക.
  5. സ്ഥിരീകരിക്കാൻ അതെ ക്ലിക്ക് ചെയ്യുക.
ചിലപ്പോൾ, YouTube ഒരു പ്ലേലിസ്റ്റിനെ പോഡ്‌കാസ്‌റ്റായി സ്വയമേവ തരംതിരിക്കും. ഇത് തെറ്റാണെങ്കിലോ പ്ലേലിസ്റ്റ് പോഡ്‌കാസ്‌റ്റായി സജ്ജീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിലോ, പോഡ്‌കാസ്റ്റ് ക്രമീകരണം നീക്കം ചെയ്യാൻ മുകളിലുള്ള ഘട്ടങ്ങൾ ഉപയോഗിക്കുക.

നിങ്ങളുടെ പോഡ്‌കാസ്റ്റിലെ എപ്പിസോഡുകൾ പുനഃക്രമീകരിക്കുക

നിങ്ങളുടെ എപ്പിസോഡുകൾ കാണുന്ന ക്രമം എഡിറ്റ് ചെയ്യാൻ, നിങ്ങളുടെ പോഡ്‌കാസ്റ്റ് പ്ലേലിസ്റ്റിൽ അവ പുനഃക്രമീകരിക്കേണ്ടതുണ്ട്.

  1. YouTube Studio-യിൽ, ഉള്ളടക്കം തുടർന്ന് പോഡ്‌കാസ്റ്റുകൾ എന്നതിലേക്ക് പോകുക.
  2. നിങ്ങൾക്ക് അപ്‌ഡേറ്റ് ചെയ്യേണ്ട പോഡ്‌കാസ്റ്റിൽ എഡിറ്റ് ചെയ്യുക ക്ലിക്ക് ചെയ്യുക.
  3. പോഡ്‌കാസ്റ്റിന്റെ വിശദാംശങ്ങൾ പേജിൽ, ഡിഫോൾട്ട് വീഡിയോ ക്രമം മെനു ക്ലിക്ക് ചെയ്ത് നിങ്ങളുടെ വീഡിയോകൾ അടുക്കേണ്ടത് എങ്ങനെയെന്ന് തിരഞ്ഞെടുക്കുക.
  4. മാറ്റങ്ങൾ സ്ഥിരീകരിക്കാൻ, മുകളിലെ വലത് മൂലയിൽ സംരക്ഷിക്കുക ക്ലിക്ക് ചെയ്യുക.
  • എപ്പിസോഡുകളായിട്ടാണ് നിങ്ങളുടെ ഷോയെങ്കിൽ, പുതിയത് മുതൽ പഴയത് വരെ എന്ന ക്രമത്തിൽ വീഡിയോകൾ നൽകുക.
  • നിങ്ങളുടെ ഷോ സീരിയൽ ആണെങ്കിൽ, പുതിയത് മുതൽ പഴയത് വരെ എന്ന ക്രമത്തിൽ പ്ലേലിസ്റ്റുകൾ നൽകുക.

YouTube-ലെ നിങ്ങളുടെ പോഡ്‌കാസ്റ്റിന്റെ പ്രകടനം അളക്കുക

നിങ്ങളുടെ പോഡ്‌കാസ്റ്റിന്റെ പൊതുവായ പ്രകടനം മനസ്സിലാക്കാൻ:

  1. YouTube Studio തുറക്കുക.
  2. Analytics ടാബിൽ, അവലോകനം ക്ലിക്ക് ചെയ്യുക.
  3. പേജിന്റെ ചുവടെ വലതുവശത്തുള്ള നിങ്ങളുടെ പോഡ്‌കാസ്റ്റ്(കൾ) കാർഡിൽ നിന്ന് പ്രസക്തമായ പോഡ്‌കാസ്റ്റ് തിരഞ്ഞെടുക്കുക.

ശ്രദ്ധിക്കുക: നിങ്ങൾക്ക് YouTube-ൽ ഒരു പോഡ്‌കാസ്റ്റേ ഉള്ളൂവെങ്കിൽ, ഈ ഒരു ഓപ്ഷൻ മാത്രമേ ലഭിക്കൂ.

ഈ സ്‌നാപ്പ്ഷോട്ടിൽ, നിങ്ങളുടെ പോഡ്‌കാസ്റ്റിനുള്ള കാഴ്ചകളും ആളുകൾ അവ കണ്ട സമയവും കണ്ടെത്താം. നിങ്ങൾക്ക് ഒന്നിലധികം പോഡ്‌കാസ്റ്റ് ഷോകൾ ഉണ്ടെങ്കിൽ, നിങ്ങളുടെ പ്ലേലിസ്റ്റുകൾ കറൗസൽ ആയി ദൃശ്യമാകും.

നിങ്ങളുടെ പോഡ്‌കാസ്റ്റിന്റെ പ്രകടനം ആഴത്തിൽ മനസ്സിലാക്കാൻ:

  1. YouTube Studio തുറക്കുക.
  2. Analytics ടാബിൽ, അവലോകനം ക്ലിക്ക് ചെയ്യുക.
  3. പോഡ്‌കാസ്റ്റ് Analytics കാണുക തിരഞ്ഞെടുക്കുക.

ഈ കാഴ്ചയിൽ നിന്ന്, നിങ്ങൾക്ക് ഇനിപ്പറയുന്നവ കാണാനാകും:

  • നിങ്ങളുടെ പോഡ്‌കാസ്റ്റിന്റെ പ്രകടനത്തിന്റെ അവലോകനം
  • ട്രാഫിക് ഉറവിടങ്ങൾ
  • പ്രേക്ഷകരുടെ ജനസംഖ്യാപരമായ വിവരങ്ങൾ
  • പ്രേക്ഷകരെ നിലനിർത്തൽ മെട്രിക്കുകൾ
  • വരുമാന ഡാറ്റ
  • എന്നിവയും മറ്റും

നിങ്ങൾക്ക് ഒന്നിലധികം പോഡ്‌കാസ്റ്റ് ഷോകൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് വിശകലനം ചെയ്യേണ്ട പോഡ്‌കാസ്റ്റിന്റെ പേരിൽ ക്ലിക്ക് ചെയ്യുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
17849012536526304422
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false