നിങ്ങളുടെ മൊബൈൽ ഫോൺ കാരിയർ വഴി ബിൽ ചെയ്ത ഒരു വാങ്ങലിൽ നിങ്ങൾക്ക് പ്രശ്‌നമുണ്ടെങ്കിൽ, ഈ ട്രബിൾഷൂട്ടിംഗ് നുറുങ്ങുകൾ പരീക്ഷിക്കുക.
ആദ്യമായുള്ള ഡയറക്റ്റ് കാരിയർ ബില്ലിംഗ് ഉപഭോക്താക്കൾക്കുള്ള നുറുങ്ങുകൾ
കാരിയർ ബില്ലിംഗ് ഉപയോഗിച്ച് വാങ്ങുന്നതിൽ നിങ്ങൾക്ക് പ്രശ്‌നങ്ങളുണ്ടാകുന്നുണ്ടെങ്കിൽ, ഇവ ഉറപ്പാക്കിക്കൊണ്ട് തുടങ്ങാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു:
- YouTube-ൽ നിങ്ങൾ കാരിയർ ബില്ലിംഗ് ഉപയോഗിക്കുന്നത് ഇതാദ്യമാണെങ്കിൽ, നിങ്ങൾ കാരിയർ നെറ്റ്‌വർക്കിലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുന്നു.
- നിങ്ങൾ YouTube ആപ്പാണ് ഉപയോഗിക്കുന്നത്, മൊബൈൽ ബ്രൗസറോ കമ്പ്യൂട്ടറോ അല്ല.
നിങ്ങളുടെ ഉപകരണം ഓഫ് ആക്കാനും കുറച്ച് നിമിഷങ്ങൾ കാത്തിരിക്കാനും തുടർന്ന് അത് വീണ്ടും ഓൺ ആക്കാനും ഞങ്ങൾ നിർദ്ദേശിക്കുന്നു. നിങ്ങളുടെ ഉപകരണം ഓൺ ആക്കിയതിനു ശേഷം, നിങ്ങളുടെ വാങ്ങലിന് വീണ്ടും ശ്രമിക്കുക.
അധിക ട്രബിൾഷൂട്ടിംഗ് നുറുങ്ങുകൾ
നിങ്ങൾ ഇപ്പോഴും പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ:
- നിങ്ങൾ ഒരു വ്യക്തിഗത അക്കൗണ്ടാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. ചില കമ്പനികൾ കോർപ്പറേറ്റ് അക്കൗണ്ടുകളിൽ കാരിയർ ബില്ലിംഗ് ബ്ലോക്കുചെയ്തേക്കാം.
- നിങ്ങൾ ഒരു റൂട്ട് ചെയ്‌ത ഉപകരണമല്ല ഉപയോഗിക്കുന്നതെന്ന് സ്ഥിരീകരിക്കുക.
- നിങ്ങൾ ഡ്യുവൽ സിം കാർഡുകളുള്ള ഒരു ഉപകരണമാണ് ഉപയോഗിക്കുന്നതെങ്കിൽ, ശരിയായ സിം കാർഡ് സ്ലോട്ട് 1-ൽ ഇടുകയും സ്ലോട്ട് 2 ശൂന്യമായി വിടുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുക.
നിങ്ങളുടെ കാരിയർ ക്രമീകരണം പരിശോധിക്കുക
മുകളിലുള്ള നുറുങ്ങുകളിൽ ഒന്നും നിങ്ങളുടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ, നിങ്ങളുടെ സേവനത്തെ ബാധിച്ചേക്കാവുന്ന ചില കാരിയർ ക്രമീകരണമുണ്ട്. ഇനിപ്പറയുന്നത് ഉറപ്പാക്കാൻ നിങ്ങളുടെ കാരിയറിന്റെയടുത്ത് പരിശോധിക്കുക:
- നിങ്ങളുടെ കാരിയറുടെ പ്രതിമാസ ചെലവ് തുകകൾക്കോ വ്യക്തിഗത വാങ്ങൽ വിലകൾക്കോ നിങ്ങൾ പരിധിയൊന്നും എത്തിയിട്ടില്ല (ആ പരിധികൾ എത്തുമ്പോൾ, ബില്ലിംഗ് ഓപ്ഷൻ അപ്രത്യക്ഷമാകും).
- നിങ്ങൾ ഒരു പ്രീപെയ്ഡ് പ്ലാനാണ് ഉപയോഗിക്കുന്നതെങ്കിൽ, വാങ്ങൽ തുകയ്ക്കായി മതിയായ ബാലൻസ് നിങ്ങളുടെ പക്കലുണ്ട്.
- നിങ്ങളുടെ ഉപകരണവും സേവന പ്ലാനും പ്രീമിയം ഉള്ളടക്ക വാങ്ങലുകൾ അനുവദിക്കുന്നു.
- നിങ്ങളുടെ ഉപകരണത്തിന് മൊബൈൽ ഫോൺ ബില്ലിംഗ് ഉപയോഗിക്കാവുന്നതാണ്.
നിങ്ങൾ ഈ ഘട്ടങ്ങൾ പരീക്ഷിക്കുകയും എന്നിട്ട് ഇപ്പോഴും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, കൂടുതൽ സഹായത്തിനായി നിങ്ങളുടെ മൊബൈൽ ഫോൺ സേവന ദാതാവിനെ കോൺടാക്റ്റ് ചെയ്യുക.
ഒരു മൊബൈൽ ഫോൺ കാരിയർ വഴി ബിൽ ചെയ്യുന്ന നിലവിലുള്ള അംഗത്വങ്ങൾക്കായുള്ള നുറുങ്ങുകൾ
YouTube പണമടച്ചുള്ള അംഗത്വത്തിന് പണമടയ്ക്കാൻ നിങ്ങൾ ഡയറക്റ്റ് കാരിയർ ബില്ലിംഗ് ഉപയോഗിക്കുകയും പേയ്‌മെന്റ് പ്രശ്‌നങ്ങൾ നേരിടുകയും ചെയ്യുന്നുവെങ്കിൽ, നിരസിക്കാനുള്ള കാരണം അറിയുന്നതിന് നിങ്ങളുടെ കാരിയറെ കോൺടാക്റ്റ് ചെയ്യുക. ചെലവാക്കൽ പരിധി കവിയുന്നത് പോലെ, നിങ്ങളുടെ അക്കൗണ്ടിൽ ഒരു പ്രശ്‌നമുണ്ടാകാം.
നിങ്ങളുടെ കാരിയർ അക്കൗണ്ടിൽ പ്രശ്‌നമില്ലെങ്കിൽ, ഒരു പേയ്‌മെന്റ് രീതിയായി ഉള്ളതിൽനിന്ന് അത് നീക്കം ചെയ്‌ത് വീണ്ടും ചേർക്കാൻ ശ്രമിക്കുക:
- Google Pay-യിലെ നിങ്ങളുടെ പേയ്‌മെന്റ് രീതികൾ പേജിലേക്ക് പോയി നിങ്ങളുടെ കാരിയർ ബില്ലിംഗ് പേയ്‌മെന്റ് രീതി നീക്കം ചെയ്യുക. കുറിപ്പ്: നിലവിൽ സജീവമായ ഏതെങ്കിലും അംഗത്വങ്ങൾക്കായാണ് നിങ്ങൾ ഈ പേയ്‌മെന്റ് രീതി ഉപയോഗിക്കുന്നതെങ്കിൽ, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് കാരിയർ ബില്ലിംഗ് നീക്കം ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല.
- YouTube ആപ്പിലേക്ക് പോയി നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക .
- വാങ്ങലുകളും അംഗത്വങ്ങളും എന്നത് ടാപ്പ് ചെയ്ത് സൈൻ അപ്പ് പ്രോസസ് വീണ്ടും പൂർത്തിയാക്കുക.
കാരിയർ ബില്ലിംഗ് വീണ്ടും ചേർക്കുന്നതിൽ നിങ്ങൾക്ക് പ്രശ്‌നങ്ങളുണ്ടെങ്കിൽ, മുകളിലുള്ള ആദ്യ തവണ ഉപയോക്താക്കൾക്കായി ട്രബിൾഷൂട്ടിംഗ് നുറുങ്ങുകൾ പരീക്ഷിക്കുക.
ഇവ സഹായകമാകുന്നില്ലെങ്കിൽ, കൂടുതൽ സഹായത്തിനായി നിങ്ങളുടെ മൊബൈൽ ഫോൺ സേവന ദാതാവിനെ കോൺടാക്റ്റ് ചെയ്യുക.