YouTube പങ്കാളി വഴി YouTube Premium അംഗത്വം വാങ്ങൽ അല്ലെങ്കിൽ മാനേജ് ചെയ്യൽ

തങ്ങളുടെ അംഗങ്ങൾക്ക് YouTube Premium ഓഫർ ചെയ്യുന്നതിനായി ഞങ്ങളുമായി പങ്കാളിത്തമുള്ള ചില മൊബൈൽ ഫോൺ ദാതാക്കളിലൂടെ നിങ്ങൾക്ക് YouTube Premium അംഗത്വം വാങ്ങാനും അതിനായി പണം നൽകാനും കഴിയും. YouTube-ൽ നിന്ന് നേരിട്ട് വാങ്ങുമ്പോൾ ലഭിക്കുന്നതിന് സമാനമായ എല്ലാ YouTube Premium ആനുകൂല്യങ്ങളും ഇതിലൂടെ നിങ്ങൾക്ക് ലഭിക്കും.

ഞങ്ങൾക്ക് നിലവിൽ പങ്കാളിത്തമുള്ള മൊബൈൽ ഫോൺ സേവനദാതാക്കൾ ഇവയാണ്:

  • KDDI-യുടെ au
  • TIM
  • Orange (റൊമാനിയ)

ഈ ദാതാക്കളിലൊന്ന് മുഖേന YouTube Premium-നായി സൈൻ അപ്പ് ചെയ്യുന്നതിന്, താഴെ കൂടുതൽ വായിക്കുക.

ഇപ്പോൾ ഈ കമ്പനികൾ വഴി YouTube Premium-നുള്ള വ്യക്തിഗത അംഗത്വങ്ങൾ മാത്രമേ വാങ്ങാൻ കഴിയൂ. നിങ്ങൾ ഒരു ഫാമിലി പ്ലാൻ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ YouTube-ൽ നേരിട്ട് സൈൻ അപ്പ് ചെയ്യേണ്ടതുണ്ട്.

KDDI-യുടെ au

KDDI-യുടെ au വഴി YouTube Premium-നായി സൈൻ അപ്പ് ചെയ്യാൻ, ഈ പേജ് സന്ദർശിക്കുക.
ബില്ലിംഗ്: KDDI-യുടെ au വഴിയാണ് നിങ്ങൾക്ക് ബിൽ ചെയ്തതെങ്കിൽ, നിങ്ങളുടെ പ്രതിമാസ മൊബൈൽ ഫോൺ ബില്ലിൽ YouTube Premium ഒരു ചെലവായി കാണിക്കും.
ഒരു അംഗത്വം റദ്ദാക്കുകയോ താൽക്കാലികമായി നിർത്തുകയോ ചെയ്യൽ: KDDI-യുടെ au വഴി നിങ്ങൾക്ക് ബിൽ ചെയ്താൽ നിങ്ങളുടെ YouTube Premium അംഗത്വം താൽക്കാലികമായി നിർത്താനാകില്ല. നിങ്ങളുടെ അംഗത്വം റദ്ദാക്കാൻ, KDDI-യുടെ au-മായി കോൺടാക്റ്റ് ചെയ്യുക - അവരുടെ സ്വന്തം റദ്ദാക്കൽ, റീഫണ്ട് നയങ്ങൾ ബാധകമാകും.
പണമടച്ചുള്ള അംഗത്വങ്ങൾ മാറ്റൽ: KDDI-യുടെ au വഴി YouTube Premium അംഗത്വത്തിൽ നിന്ന് YouTube Music Premium അംഗത്വത്തിലേക്ക് മാറാൻ കഴിയില്ല. YouTube Premium അംഗത്വങ്ങളിൽ അധിക ചെലവില്ലാതെ YouTube Music Premium-ലേക്കുള്ള ആക്സസ് ഉൾപ്പെടുന്നു.
നിങ്ങളുടെ പണമടച്ചുള്ള അംഗത്വം YouTube Music Premium-ലേക്ക് മാറ്റാൻ:
  1. നിങ്ങളുടെ നിലവിലെ അംഗത്വം റദ്ദാക്കാൻ KDDI-യുടെ au-മായി കോൺടാക്റ്റ് ചെയ്യുക.
  2. നിങ്ങളുടെ പണമടച്ചുള്ള അംഗത്വം അവസാനിക്കുന്നതു വരെ കാത്തിരിക്കുക (നിങ്ങളുടെ ബില്ലിംഗ് സൈക്കിളിന്റെ അവസാനം അംഗത്വ ആനുകൂല്യങ്ങളിലേക്കുള്ള ആക്സസ് നിങ്ങൾക്ക് നഷ്ടമാകും).
  3. YouTube മുഖേന നേരിട്ട് YouTube Music Premium അംഗത്വത്തിനായി സൈൻ അപ്പ് ചെയ്യുക.

TIM

TIM വഴി YouTube Premium-നായി സൈൻ അപ്പ് ചെയ്യുന്നതിന്, ഈ പേജ് സന്ദർശിക്കുക.
 
ഒരു അംഗത്വം റദ്ദാക്കുകയോ താൽക്കാലികമായി നിർത്തുകയോ ചെയ്യൽ: TIM വഴി നിങ്ങൾക്ക് ബിൽ ചെയ്താൽ നിങ്ങളുടെ YouTube Premium അംഗത്വം താൽക്കാലികമായി നിർത്താനാകില്ല. നിങ്ങളുടെ അംഗത്വം റദ്ദാക്കാൻ, TIM-മായി കോൺടാക്റ്റ് ചെയ്യുക - അവരുടെ സ്വന്തം റദ്ദാക്കൽ, റീഫണ്ട് നയങ്ങൾ ബാധകമാകും.
പണമടച്ചുള്ള അംഗത്വങ്ങൾ മാറ്റൽ: TIM വഴി YouTube Premium അംഗത്വത്തിൽ നിന്ന് YouTube Music Premium അംഗത്വത്തിലേക്ക് മാറാൻ കഴിയില്ല. YouTube Premium അംഗത്വങ്ങളിൽ അധിക ചെലവില്ലാതെ YouTube Music Premium-ലേക്കുള്ള ആക്സസ് ഉൾപ്പെടുന്നു.

Orange (റൊമാനിയ)

നിങ്ങൾ എന്തെങ്കിലും വാങ്ങുമ്പോൾ, 15 മിനിറ്റിന് ശേഷം നിങ്ങളുടെ സേവനദാതാവിന്റെ അക്കൗണ്ടിൽ നിരക്ക് ഈടാക്കിയിരിക്കുന്നത് കാണാം.

ശ്രദ്ധിക്കുക: മൊബൈൽ ഫോൺ ബില്ലിംഗിനായി സൈൻ അപ്പ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിൽ "DCB" അല്ലെങ്കിൽ "DCB_Association" എന്ന് തുടങ്ങുന്ന SMS (ടെക്‌സ്റ്റ് സന്ദേശം) കണ്ടേക്കാം. നിങ്ങളുടെ YouTube അക്കൗണ്ടിനുള്ള മൊബൈൽ ഫോൺ ബില്ലിംഗിൽ എൻറോൾമെന്റ് പൂർത്തിയാക്കാൻ സന്ദേശം സ്വയമേവ സൃഷ്ടിച്ച് അയയ്‌ക്കുന്നു.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
8016852484978924383
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false