YouTube-ൽ വാങ്ങിയ സിനിമയോ ഷോയോ കാണൂ

നിങ്ങൾ YouTube-ൽ സിനിമകളും ഷോകളും വാങ്ങുകയോ വാടകയ്‌ക്കെടുക്കുകയോ ചെയ്താൽ നിങ്ങൾക്ക് അവ കമ്പ്യൂട്ടർ, മൊബൈൽ,  സ്‌മാർട്ട് ടിവി, സ്ട്രീമിംഗ് ഉപകരണം, ഗെയിം കൺസോൾ എന്നിവയിൽ കാണാം. നിങ്ങളുടെ വാങ്ങലുകൾ ആക്‌സസ് ചെയ്യാൻ, Google Account-ലേക്ക് സൈൻ ഇൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. ആദ്യമായി കാണാൻ തുടങ്ങിയ ശേഷം, വാടക കാലയളവിൽ നിങ്ങളുടെ റെന്റലുകൾ ലഭ്യമാകും. അനിശ്ചിത കാലത്തേക്ക് വാങ്ങലുകൾ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ഉപയോഗ നയങ്ങൾ കാണുക.

യുണൈറ്റഡ് സ്റ്റേറ്റ്‌സിലെയോ ജർമ്മനിയിലെയോ ഫ്രാൻസിലെയോ ഓസ്ട്രേലിയയിലെയോ യുണൈറ്റഡ് കിംഗ്‌ഡത്തിലെയോ കാഴ്‌ചക്കാർ: നിങ്ങൾ YouTube-ലെ Primetime ചാനലിന്റെ സബ്‌സ്‌ക്രിപ്ഷൻ വാങ്ങിയാൽ ഹോമിലെ നിർദ്ദേശങ്ങളിലും YouTube തിരയൽ ഫലങ്ങളിലും പ്രോഗ്രാമുകൾ ദൃശ്യമാകും. നിങ്ങൾ വാങ്ങിയ സബ്‌സ്ക്രിപ്ഷനുകൾ നേരിട്ട് കാണുകയും ചെയ്യാം.

ശ്രദ്ധിക്കുക: ചില വീഡിയോകൾ വ്യത്യസ്തമായ നിരക്കിൽ കൂടുതൽ മികച്ച നിലവാരങ്ങളിലും ലഭിക്കും. പിന്തുണയുള്ള നിശ്ചിത ഉപകരണങ്ങളിലും ഇന്റർനെറ്റ് വേഗതയിലും മാത്രമേ HD, UHD വീഡിയോകളുടെ പ്ലേബാക്ക് ലഭിക്കൂ. കൂടുതൽ വിവരങ്ങൾക്ക് HD/UHD ഉപകരണ ആവശ്യകതകൾ കാണുക.

കമ്പ്യൂട്ടറിൽ കാണൂ

വാങ്ങിയ സിനിമകളും ടിവി ഷോകളും കമ്പ്യൂട്ടറിൽ ആക്‌സസ് ചെയ്യാൻ, YouTube-ലേക്ക് സൈൻ ഇൻ ചെയ്‌ത ശേഷം ഇടത് വശത്തെ മെനുവിൽ “നിങ്ങളുടെ സിനിമകളും ടിവിയും” തിരഞ്ഞെടുക്കുക. അവിടെ നിന്ന്, നിങ്ങൾ വാങ്ങിയ സിനിമകളും ടിവി ഷോകളും കാണാൻ "വാങ്ങിയവ" തിരഞ്ഞെടുക്കുക.
HTML5 പ്ലേബാക്ക് പിന്തുണയ്ക്കുന്ന വെബ് ബ്രൗസറുകളിൽ വാടകയ്ക്ക് എടുത്തതോ വാങ്ങിയതോ ആയ സിനിമകളും ടിവി ഷോകളും കാണാനാകും. YouTube-ൽ സിനിമകളും ടിവി ഷോകളും കാണാൻ ഏതൊക്കെ വെബ് ബ്രൗസറുകൾ ഉപയോഗിക്കാമെന്ന് പരിശോധിക്കൂ.

മൊബൈലിൽ കാണാൻ

ചില സ്‌മാർട്ട്ഫോണുകളിലും ടാബ്‌ലെറ്റുകളിലും YouTube മൊബൈൽ ആപ്പ് വഴി, വാടകയ്ക്ക് എടുത്തവയും വാങ്ങിയവയും കാണാനാകും.
നിങ്ങളുടെ പ്രൊഫൈൽ ചിത്രം ടാപ്പ് ചെയ്ത ശേഷം "നിങ്ങളുടെ സിനിമകളും ടിവിയും" എന്നതിലേക്ക് പോയാൽ, നിങ്ങൾ വാങ്ങിയ എല്ലാ വീഡിയോകളും കണ്ടെത്താം.
ശ്രദ്ധിക്കുക:
  • തിരഞ്ഞെടുത്ത ലൊക്കേഷനുകളിൽ നിങ്ങളുടെ iOS ഉപകരണത്തിൽ ഉള്ളടക്കം വാങ്ങാനാകും. നിങ്ങളുടെ ലൊക്കേഷനിൽ iOS വാങ്ങലുകൾ പിന്തുണയ്ക്കുന്നുണ്ടോ എന്ന് അറിയാൻ, ഇവിടെ പരിശോധിക്കുക.
  • നിങ്ങളുടെ ലൊക്കേഷനിൽ iOS വാങ്ങൽ പിന്തുണയ്ക്കുന്നില്ലെങ്കിൽ, മറ്റൊരു ഉപകരണത്തിൽ നിങ്ങൾക്ക് തുടർന്നും സിനിമകളും ടിവി ഷോകളും വാങ്ങാനാകും. വാങ്ങിയതിന് ശേഷം, നിങ്ങളുടെ iOS ഉപകരണത്തിൽ ഉള്ളടക്കം കാണാനാകും.
  • YouTube Android ആപ്പിൽ വാങ്ങിയ ചില സിനിമകൾക്കും ടിവി ഷോകകൾക്കും Google Play വഴി ബിൽ ഈടാക്കും. ഇത് നിരക്കിനെയോ ചെലവിനെയോ ബാധിക്കില്ല. നിങ്ങൾക്ക് റീഫണ്ട് അഭ്യർത്ഥിക്കാനുമാകും.

Chromecast ഉപയോഗിച്ച് കാണൂ

നിങ്ങൾക്ക് Chromecast ഉണ്ടെങ്കിൽ, YouTube-ൽ നിന്ന് വാടകയ്ക്ക് എടുത്തവയും വാങ്ങിയവയും നിങ്ങളുടെ ടിവിയിൽ കാണാൻ അത് ഉപയോഗിക്കാം. നിങ്ങളുടെ മൊബൈലിൽ YouTube ആപ്പ് തുറക്കുകയാണ് ആദ്യ ഘട്ടം, Google Account-ലേക്ക് സൈൻ ഇൻ ചെയ്‌തിട്ടുണ്ടെന്നും ഉറപ്പാക്കുക. അതിന് ശേഷം:
  1. കാണേണ്ട YouTube വീഡിയോ തിരഞ്ഞെടുക്കുക.
  2. നിങ്ങളുടെ ടിവിയിലേക്ക് വീഡിയോ കാസ്റ്റ് ചെയ്യാൻ, കാസ്റ്റ് ചെയ്യുക  എന്നതിൽ ക്ലിക്ക് ചെയ്യുക.
ഈ ലേഖനത്തിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന ഘട്ടങ്ങൾ പാലിച്ച് നിങ്ങളുടെ Chrome ബ്രൗസറിൽ നിന്നും കാസ്റ്റ് ചെയ്യാൻ സാധിക്കും.
Chromecast ഉപയോഗിക്കുന്നത് സംബന്ധിച്ച പൊതുവായ ചോദ്യങ്ങൾക്ക്, Chromecast സഹായകേന്ദ്രം സന്ദർശിക്കുക.

സ്‌മാർട്ട് ടിവികളിലോ മറ്റ് സ്ട്രീമിംഗ് ഉപകരണങ്ങളിലോ കാണാൻ

സ്‍മാർട്ട് ടിവികൾ, Apple TV, Android TV, Fire TV, Roku എന്നിവയ്ക്കുള്ള YouTube ആപ്പിലും നിങ്ങൾക്ക് വാങ്ങിയ സിനിമകളും ടിവി ഷോകളും ആക്‌സസ് ചെയ്യാനാകും.

YouTube-ൽ വാങ്ങിയ സിനിമകളും ഷോകളും YouTube ആപ്പിലേക്ക് സൈൻ ഇൻ ചെയ്‌ത് കാണാനാകും. നിങ്ങളുടെ എല്ലാ ഉള്ളടക്കവും കാണാൻ ലൈബ്രറി ടാബിലെ "നിങ്ങളുടെ സിനിമകളും ഷോകളും" എന്നതിലേക്ക് പോകുക. നിങ്ങളുടെ ഉപകരണത്തിൽ YouTube ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പാണുള്ളതെന്ന് ഉറപ്പാക്കുക.

നിങ്ങളുടെ ഫോൺ, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ എന്നിവയിലുള്ള കാസ്റ്റ് ചെയ്യുക ബട്ടൺ ഉപയോഗിച്ച്, വാടകയ്ക്ക് എടുത്തവയും വാങ്ങിയവയും Android TV-യിലേക്കും കാസ്റ്റ് ചെയ്യാനാകും.

ഗെയിം കൺസോളുകളിൽ കാണാൻ

YouTube-ൽ വാങ്ങിയ സിനിമകളും ടിവി ഷോകളും Xbox One, Xbox 360, Playstation 3, Playstation 4, Wii U, Nintendo Switch ഉപകരണങ്ങൾ ഉപയോഗിച്ച് കാണാനാകും.
നിങ്ങൾ വാങ്ങിയ സിനിമയോ ടിവി ഷോയോ കാണാൻ, YouTube ആപ്പിലേക്ക് സൈൻ ഇൻ ചെയ്യുക, അതിന് ശേഷം ലൈബ്രറി ടാബിലുള്ള  തുടർന്ന് “നിങ്ങളുടെ സിനിമകളും ഷോകളും" എന്നതിലേക്ക് പോകുക. അവിടെ നിന്ന്, നിങ്ങൾ വാങ്ങിയ സിനിമകളും ടിവി ഷോകളും കാണാൻ "വാങ്ങിയവ" തിരഞ്ഞെടുക്കുക.
ഗെയിം കൺസോളുകളിൽ സിനിമകളോ ടിവി ഷോകളോ വാങ്ങാനാകില്ല. മറ്റൊരു ഉപകരണത്തിൽ വാങ്ങിയ സിനിമയോ ടിവി ഷോയോ, മുകളിലുള്ള നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ നിങ്ങളുടെ ഗെയിം കൺസോളിൽ കാണാനാകും.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
7087605878741776761
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false