കമ്പ്യൂട്ടറിലോ മൊബൈലിലോ സിനിമകളും ടിവി ഷോകളും എങ്ങനെ വാങ്ങാം

YouTube-ൽ സിനിമകളും ടിവി ഷോകളും വാങ്ങാൻ, നിങ്ങൾക്ക് 18 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം, പിന്തുണയ്ക്കുന്ന രാജ്യത്തിൽ ആയിരിക്കണം,  കൂടാതെ സാധുതയുള്ള പേയ്‌മെന്റ് രീതിയോടുകൂടിയ ഒരു Google Account-ഉം നിങ്ങൾക്ക് ഉണ്ടായിരിക്കണം.

ശ്രദ്ധിക്കുക: YouTube-ൽ വാങ്ങിയ സിനിമകൾ നിങ്ങളുടെ Google Play കുടുംബ ലൈബ്രറിയിൽ ദൃശ്യമാകില്ല. കൂടുതലറിയുക.

കമ്പ്യൂട്ടറിൽ നിന്ന് സിനിമകളും ടിവി ഷോകളും വാങ്ങാൻ, നിങ്ങളുടെ Google Account-ലേക്ക് സൈൻ ഇൻ ചെയ്‌ത ശേഷം വാങ്ങാൻ ഈ ഘട്ടങ്ങൾ പാലിക്കുക:

  1. സിനിമകളും ഷോകളും പേജ് സന്ദർശിക്കുക അല്ലെങ്കിൽ നിങ്ങൾക്ക് വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യേണ്ട സിനിമയ്‌ക്കോ ടിവി ഷോയ്‌ക്കോ ആയി YouTube-ൽ തിരയുക
  2. വാടകയ്ക്ക് എടുക്കാനോ വാങ്ങാനോ ഉള്ള നിരക്ക് പ്രദർശിപ്പിക്കുന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. വിവിധ റെസല്യൂഷനുകൾക്ക് വിവിധ നിരക്കുകളും ലഭ്യമായേക്കാം.
  3. നിങ്ങൾക്ക് റിഡീം ചെയ്യാൻ കൂപ്പണുണ്ടെങ്കിൽ, പ്രമോഷണൽ കോഡ് ഫീൽഡ് കാണിക്കാൻ 'പ്രമോഷണൽ കോഡ് നൽകുക' എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ കോഡ് നൽകിയ ശേഷം അമ്പടയാളത്തിൽ ക്ലിക്ക് ചെയ്യുക, അതിന് ശേഷം തുടരാനായി അനുയോജ്യമായ വാങ്ങൽ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  4. നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന പേയ്മെന്റ് രീതി തിരഞ്ഞെടുക്കുക അല്ലെങ്കിൽ പുതിയൊരു പേയ്മെന്റ് രീതി ചേർക്കുക, അതിന് ശേഷം ഇടപാട് അവസാനിപ്പിക്കാൻ വാങ്ങുക ക്ലിക്ക് ചെയ്യുക.
  5. നിങ്ങളുടെ പേയ്മെന്റ് പൂർത്തിയായാൽ, നിങ്ങൾക്ക് വാങ്ങൽ സ്ഥിരീകരണം ലഭിക്കും.
  6. നിങ്ങളുടെ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്‌തിരിക്കുമ്പോൾ https://www.youtube.com/purchases സന്ദർശിച്ച് നിങ്ങൾ വാങ്ങിയ എല്ലാ വീഡിയോകളും കണ്ടെത്താനാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
  • സിനിമകൾ വാടകയ്ക്ക് എടുക്കുമ്പോൾ, നിങ്ങൾ സിനിമ ആദ്യമായി കാണാൻ തുടങ്ങിയതിന് ശേഷമുള്ള വാടക കാലയളവിൽ ആയിരിക്കും നിങ്ങളുടെ സിനിമ ലഭ്യമാകുക. വാങ്ങലുകൾ നിങ്ങൾക്ക് ഇഷ്ടമുള്ള അത്രയും തവണ കാണാൻ ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ഉപയോഗ നിയമങ്ങൾ കാണുക.
  • ചില വീഡിയോകൾക്ക്, വിവിധ റെസല്യൂഷനുകൾക്ക് വിവിധ നിരക്കുകളും ലഭ്യമായേക്കാം. പിന്തുണ നൽകുന്ന ചില ഉപകരണങ്ങളിലും ഇന്‍റര്‍നെറ്റ് വേഗതകളിലും മാത്രമേ HD, UHD വീഡിയോകളുടെ പ്ലേബാക്ക് ലഭ്യമാകൂ. കൂടുതൽ വിവരങ്ങൾക്കായി HD/UHD ഉപകരണ ആവശ്യകതകൾ കാണുക.

 

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
5441082151350005003
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false