YouTube-ൽ സിനിമകളും ടിവി ഷോകളും വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യൂ

നിങ്ങളുടെ ലൊക്കേഷൻ അനുസരിച്ച് YouTube-ൽ നിങ്ങൾക്ക് വ്യക്തിഗത സിനിമകൾ വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യാം. ആയിരക്കണക്കിന് അവാർഡ് നേടിയ സിനിമകൾ, കാലാതീതമായ ക്ലാസിക്കുകൾ, പുതിയ റിലീസുകൾ എന്നിവയിൽ നിന്നും തിരഞ്ഞെടുക്കൂ.

നിങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്‌സിലോ ജർമ്മനിയിലോ ഫ്രാൻസിലോ ഓസ്ട്രേലിയയിലോ യുണൈറ്റഡ് കിംഗ്‌ഡത്തിലോ ആണെങ്കിൽ, Showtime അല്ലെങ്കിൽ Starz പോലുള്ള ചില Primetime ചാനലുകളുടെ വരിക്കാരാകുകയും ചെയ്യാം. ഈ ചാനലുകളുടെ വരിക്കാരാകുന്നത്, വ്യത്യസ്ത സ്ട്രീമിംഗ് ആപ്പുകൾക്കും സേവനങ്ങൾക്കും ഇടയിൽ മാറാതെ തന്നെ YouTube-ൽ പ്രോഗ്രാമുകൾ കാണാൻ നിങ്ങളെ അനുവദിക്കുന്നു.

ശ്രദ്ധിക്കുക: YouTube-ൽ വാങ്ങിയ സിനിമകൾ നിങ്ങളുടെ Google Play കുടുംബ ലൈബ്രറിയിൽ ദൃശ്യമാകില്ല. കൂടുതലറിയുക.

നിങ്ങൾക്ക് YouTube-ൽ വാങ്ങാനും വാടകയ്‌ക്കെടുക്കാനും കഴിയുന്നത് എവിടെയൊക്കെയാണെന്ന് അറിയുക

ഈ ലൊക്കേഷനുകളിൽ സിനിമകൾ വാങ്ങുകയോ വാടകയ്‌ക്കെടുക്കുകയോ ചെയ്യൂ

  • അർജന്റീന
  • ഓസ്ട്രേലിയ
  • ഓസ്ട്രിയ
  • ബെൽജിയം
  • ബോസ്നിയ ആന്റ് ഹെർസഗോവിന
  • ബ്രസീൽ
  • കാനഡ
  • സൈപ്രസ്
  • ചെക്ക്യ
  • ഡെൻമാർക്ക്
  • ഫിൻലാന്റ്
  • ഫ്രാൻസ്
  • ജർമ്മനി
  • ഗ്രീസ്
  • ഹോങ്കോംഗ്
  • ഹംഗറി
  • ഇന്ത്യ
  • ഇന്തോനേഷ്യ
  • അയർലൻഡ്
  • ഇറ്റലി
  • ജപ്പാൻ
  • ലാത്വിയ
  • ലിത്വേനിയ
  • മാൾട്ട
  • മെക്സിക്കോ
  • നോർത്ത് മാസിഡോണിയ
  • നെതർലൻഡ്‌സ്
  • ന്യൂസിലൻഡ്
  • നോർവേ
  • ഫിലിപ്പീൻസ്
  • പോളണ്ട്
  • പോർച്ചുഗൽ
  • സെനഗൽ
  • സിംഗപ്പൂർ
  • സ്ലോവാക്യ
  • സ്ലോവേനിയ
  • ദക്ഷിണ കൊറിയ
  • സ്പെയിൻ
  • സ്വീഡൻ
  • സ്വിറ്റ്സർലൻഡ്
  • തായ്‌വാൻ
  • ഉഗാണ്ട
  • ഉക്രെയ്ൻ
  • യുണൈറ്റഡ് കിംഗ്‌ഡം
  • യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്

ഈ ലൊക്കേഷനുകളിൽ ടിവി ഷോകൾ വാങ്ങൂ

എപ്പിസോഡുകൾ പ്രത്യേകമായി വാങ്ങൂ, അല്ലെങ്കിൽ മുഴുവൻ സീസണുകളും വാങ്ങൂ. പൂർണമായും റിലീസ് ചെയ്തിട്ടില്ലാത്ത ഒരു സീസൺ വാങ്ങിയാൽ, റിലീസ് ചെയ്യുമ്പോൾ എപ്പിസോഡുകൾ സ്വയമേവ നിങ്ങളുടെ ലൈബ്രറിയിലേക്ക് ചേർക്കും.
  • ഓസ്ട്രേലിയ
  • കാനഡ
  • ഫ്രാൻസ്
  • ജർമ്മനി
  • ജപ്പാൻ
    • ശ്രദ്ധിക്കുക: ജപ്പാനിൽ നിങ്ങൾക്ക് ടിവി ഷോകളും വാടകയ്‌ക്കെടുക്കാൻ കഴിയും. മറ്റ് രാജ്യങ്ങളിലും പ്രദേശങ്ങളിലും നിലവിൽ ഈ ഓപ്ഷൻ ലഭ്യമല്ല.
  • സ്വിറ്റ്സർലൻഡ്
  • യുണൈറ്റഡ് കിങ്ഡം
  • യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്

നിങ്ങൾക്ക് YouTube-ൽ വാങ്ങാനും വാടകയ്‌ക്കെടുക്കാനും കഴിയുന്നത് എവിടെയൊക്കെയാണെന്ന് അറിയുക

  • വാങ്ങാനോ വാടകയ്‌ക്കെടുക്കാനോ നിങ്ങൾക്ക് 18 വയസ്സോ അതിൽ കൂടുതലോ ഉണ്ടായിരിക്കണം.
  • ചില ഉപകരണങ്ങളിൽ മാത്രമേ സിനിമകളും ടിവി ഷോകളും വാങ്ങാനും വാടകയ്‌ക്കെടുക്കാനും കഴിയൂ. 
  • വ്യക്തിഗത ഇനങ്ങളുടെ ലഭ്യത ലൊക്കേഷൻ അനുസരിച്ച് വ്യത്യാസപ്പെടാം, കാലക്രമത്തിൽ അതിൽ മാറ്റം വരാം.
  • വാടകയ്‌ക്കെടുത്തതോ വാങ്ങിയതോ ആയ ഉള്ളടക്കം കാണാൻ നിങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്. 
  • നിങ്ങൾ ഒരു സിനിമ വാടകയ്‌ക്കെടുത്താൽ അത് കണ്ടുതുടങ്ങാൻ 30 ദിവസം സമയമുണ്ട്. നിങ്ങൾ സിനിമ ആരംഭിച്ചാൽ, വാടക കാലാവധി അവസാനിക്കുന്നത് വരെ നിങ്ങളുടെ ഇഷ്ടം അനുസരിച്ച് എത്ര തവണ വേണമെങ്കിലും നിങ്ങൾക്ക് കാണാം. സാധാരണയായി വാടക കാലാവധി 48 മണിക്കൂറാണ്, പക്ഷേ വാടകയ്ക്ക് എടുക്കുന്നതിനുള്ള ചെക്ക്ഔട്ടിന്റെ അവസാന പേജിൽ നിങ്ങളുടെ വാടക കാലാവധിയുടെ ദൈർഘ്യം രേഖപ്പെടുത്തിയിരിക്കും.
  • ചില വീഡിയോകൾക്ക്, വിവിധ റെസല്യൂഷനുകൾക്ക് വിവിധ നിരക്കുകളും ലഭ്യമായേക്കാം. പിന്തുണ നൽകുന്ന ചില ഉപകരണങ്ങളിലും ഇന്‍റര്‍നെറ്റ് വേഗതകളിലും മാത്രമേ HD, UHD വീഡിയോകളുടെ പ്ലേബാക്ക് ലഭ്യമാകൂ. കൂടുതൽ വിവരങ്ങൾക്കായി HD/UHD ഉപകരണ ആവശ്യകതകൾ കാണുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
14445936105066240737
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false