കമന്റ് ക്രമീകരണം തിരഞ്ഞെടുക്കൽ

നിങ്ങളുടെ കമന്റ് ക്രമീകരണം YouTube Studio-യിൽ അല്ലെങ്കിൽ YouTube ആപ്പിലെ കാഴ്‌ചാ പേജിൽ നിന്ന് മാറ്റാനാകും. വ്യത്യസ്‌ത കമന്റ് ക്രമീകരണത്തെ കുറിച്ച് അറിയൂ.

YouTube Comments: Replying, Filtering and Moderating

ഇനിപ്പറയുന്ന സാഹചര്യത്തിൽ കമന്റ് ക്രമീകരണം നിങ്ങൾക്ക് മാറ്റാനാകില്ല:

നിങ്ങളുടെ ഡിഫോൾട്ട് കമന്റ് ക്രമീകരണം മാറ്റുക

നിങ്ങളുടെ ഡിഫോൾട്ട് കമന്റ് ക്രമീകരണം, പുതിയ വീഡിയോകൾക്കും കമ്മ്യൂണിറ്റി പോസ്റ്റുകൾക്കും ബാധകമാണ്. നിലവിലുള്ള വീഡിയോകളെയും കമ്മ്യൂണിറ്റി പോസ്റ്റുകളെയും ബാധിക്കില്ല.

YouTube Studio-യിൽ കമന്റ് ക്രമീകരണം മാറ്റാൻ:

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഇടത് മെനുവിൽ നിന്ന് ക്രമീകരണം തിരഞ്ഞെടുക്കുക.
  3. കമ്മ്യൂണിറ്റി തുടർന്ന് ഡിഫോൾട്ടുകൾ എന്നിങ്ങനെ തിരഞ്ഞെടുക്കുക.
  4. "നിങ്ങളുടെ ചാനലിലെ കമന്റുകൾ" എന്നതിന് താഴെ, നിങ്ങളുടെ ഡിഫോൾട്ട് ക്രമീകരണം തിരഞ്ഞെടുക്കുക.
  5. സംരക്ഷിക്കുക തിരഞ്ഞെടുക്കുക.

വീഡിയോയിലെ കമന്റ് ക്രമീകരണം മാറ്റാൻ

നിങ്ങളുടെ ഉള്ളടക്ക പേജിൽ നിന്ന് വ്യക്തിഗത വീഡിയോയ്ക്കുള്ള കമന്റ് ക്രമീകരണം മാറ്റാനാകും. ബൾക്ക് എഡിറ്റുകളിലൂടെ ഒരേ സമയം ഒന്നിലധികം വീഡിയോകളുടെ കമന്റ് ക്രമീകരണം നിങ്ങൾക്ക് മാറ്റാനാകും.

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഇടതുവശത്തെ മെനുവിൽ നിന്ന് ഉള്ളടക്കം തിരഞ്ഞെടുക്കുക.
  3. വീഡിയോയുടെ ലഘുചിത്രത്തിൽ ക്ലിക്ക് ചെയ്യുക.
  4. സ്ക്രോൾ ചെയ്ത്, തുടർന്ന് കൂടുതൽ കാണിക്കുക ക്ലിക്ക് ചെയ്യുക.
  5. "കമന്റുകളും റേറ്റിംഗുകളും" എന്നതിന് കീഴിൽ നിങ്ങളുടെ കമന്റ് ക്രമീകരണം തിരഞ്ഞെടുക്കുക.
  6. സംരക്ഷിക്കുക ക്ലിക്ക് ചെയ്യുക.

നിങ്ങൾക്ക് ഇനിപ്പറയുന്നവയും ചെയ്യാനാകും:

  1. നിങ്ങളുടെ മൊബൈലിൽ YouTube ആപ്പിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. നിങ്ങളുടെ ഒരു വീഡിയോയിലേക്ക് പോകുക.
  3. വീഡിയോയ്ക്ക് താഴെയോ നിങ്ങളുടെ YouTube Short-ന് വലത് വശത്തോ ഉള്ള കമന്റുകൾ ടാപ്പ് ചെയ്യുക.
  4. ക്രമീകരണം ടാപ്പ് ചെയ്യുക.
  5. ക്രമീകരണം മാറ്റാൻ ഈ വീഡിയോയ്ക്കുള്ളത് എന്നതിന് കീഴിലുള്ള കമന്റുകൾ ടാപ്പ് ചെയ്യുക.
നിങ്ങളുടെ കമ്മ്യൂണിറ്റി പോസ്റ്റുകളിലെ കമന്റ് ക്രമീകരണം എങ്ങനെ മാറ്റാം എന്നതിനെ കുറിച്ച് കൂടുതലറിയുക.

ഡിഫോൾട്ട് കമന്റ് കാഴ്‌ച മാറ്റുക

നിങ്ങളുടെ വീഡിയോയുടെ കാഴ്‌ചാ പേജിൽ കമന്റുകൾ എങ്ങനെ ക്രമീകരിച്ചിരിക്കുന്നു എന്നത് നിങ്ങൾക്ക് മാറ്റാനാകും. ടോപ് കമന്റുകൾ അല്ലെങ്കിൽ ചേർത്ത തീയതി അനുസരിച്ച് നിങ്ങൾക്ക് കമന്റുകൾ ക്രമീകരിക്കാനാകും.

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഇടതുവശത്തെ മെനുവിൽ നിന്ന് ഉള്ളടക്കം തിരഞ്ഞെടുക്കുക.
  3. വീഡിയോയുടെ ലഘുചിത്രത്തിൽ ക്ലിക്ക് ചെയ്യുക.
  4. സ്ക്രോൾ ചെയ്ത്, തുടർന്ന് കൂടുതൽ കാണിക്കുക ക്ലിക്ക് ചെയ്യുക.
  5. "കമന്റുകളും റേറ്റിംഗുകളും" എന്നതിന് കീഴിൽ ഇതുപ്രകാരം അടുക്കുക തിരഞ്ഞെടുക്കുക.
  6. ടോപ്പ് അല്ലെങ്കിൽ ഏറ്റവും പുതിയത് തിരഞ്ഞെടുക്കുക.
  7. സംരക്ഷിക്കുക ക്ലിക്ക് ചെയ്യുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
10126236703285776163
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false