നിങ്ങളുടെ വീഡിയോയുടെ നിലവാരം മാറ്റുക

നിങ്ങൾക്ക് ഏറ്റവും മികച്ച കാഴ്‌ചാനുഭവം നൽകാൻ, നിങ്ങളുടെ കാഴ്‌ചാ നിബന്ധനകൾ അടിസ്ഥാനമാക്കി YouTube വീഡിയോ സ്ട്രീമിന്റെ നിലവാരം മാറ്റുന്നു. ഈ നിബന്ധനകൾ കാരണമാണ് വീഡിയോകൾ കാണുമ്പോൾ വീഡിയോയുടെ ഗുണനിലവാരം മാറുന്നതായി നിങ്ങൾ ശ്രദ്ധിക്കുന്നത്.

വീഡിയോയുടെ നിലവാരം നിർണ്ണയിക്കുന്ന ചില ഘടകങ്ങൾ ഇനിപ്പറയുന്നു:

  • ഇന്റർനെറ്റ് കണക്ഷന്റെ വേഗത.
  • വീഡിയോ പ്ലേയർ/സ്ക്രീൻ വലുപ്പം: ഉയർന്ന നിലവാരമുള്ള വീഡിയോകൾ സാധാരണയായി വലിയ സ്ക്രീനുകളിൽ മികച്ച രീതിയിൽ പ്ലേ ചെയ്യുന്നു.
  • അപ്‌ലോഡ് ചെയ്ത ഒറിജിനൽ വീഡിയോയുടെ നിലവാരം: വീഡിയോ സ്റ്റാൻഡേർഡ് ഡെഫിനിഷനിലാണ് റെക്കോർഡ് ചെയ്തതെങ്കിൽ, അത് ഹൈ ഡെഫിനിഷനിൽ ലഭ്യമാകില്ല.
  • നിങ്ങളുടെ ബ്രൗസർ: ചില ബ്രൗസറുകൾ പുതിയ വീഡിയോ ഫോർമാറ്റുകളെ അല്ലെങ്കിൽ നിലവാര ഓപ്ഷനുകളെ പിന്തുണയ്ക്കുന്നില്ല.
കുറിപ്പ്: YouTube Premium ഉപയോഗിച്ച് Apple ഫോണുകളിലും ടാബ്‌ലെറ്റുകളിലും 1080p-യിൽ വീഡിയോകൾ കാണാം. YouTube Premium അംഗമാകൂ അല്ലെങ്കിൽ YouTube Premium ആനുകൂല്യങ്ങളെ കുറിച്ച് കൂടുതലറിയൂ.

വീഡിയോ നിലവാരം മാറ്റൽ

കമ്പ്യൂട്ടറിലോ ടിവിയിലോ മൊബൈൽ ഉപകരണത്തിലോ കാണുന്ന ഏതൊരു വീഡിയോയുടെയും നിലവാരം നേരിട്ട് മാറ്റാനാകും.

How to change the quality of a video you’re watching

ഏറ്റവും പുതിയ വാർത്തകൾക്കും അപ്ഡേറ്റുകൾക്കും നുറുങ്ങുകൾക്കും YouTube Viewers ചാനലിന്റെ വരിക്കാരാകൂ.

ടിവിയിൽ വീഡിയോ നിലവാരം മാറ്റുക:

  1. വീഡിയോ പ്ലേയറിൽ ക്രമീകരണം തിരഞ്ഞെടുക്കുക.
  2. നിലവാരം തിരഞ്ഞെടുക്കുക.
  3. നിങ്ങൾക്ക് ഇഷ്ടപ്പെട്ട വീഡിയോ നിലവാരം തിരഞ്ഞെടുക്കുക.
കുറിപ്പ്: ഏറ്റവും പുതിയ വീഡിയോ കംപ്രഷൻ സാങ്കേതികവിദ്യയെ (VP9) പിന്തുണയ്ക്കുന്നുണ്ടാവില്ലാത്തതിനാൽ ചില ഉയർന്ന നിലവാരമുള്ള ഫോർമാറ്റുകൾ (ഉദാഹരണത്തിന്, 1080p, 4K) എല്ലാ ഉപകരണങ്ങളിലും ലഭ്യമായേക്കില്ല.

കമ്പ്യൂട്ടറിൽ കാണുമ്പോൾ വീഡിയോ നിലവാരം മാറ്റുന്നതിന്:

  1. വീഡിയോ പ്ലേയറിൽ ക്രമീകരണം  ടാപ്പ് ചെയ്യുക.
  2. നിലവാരം ക്ലിക്ക് ചെയ്യുക.
  3. നിങ്ങൾക്ക് ഇഷ്ടപ്പെട്ട വീഡിയോ നിലവാരം തിരഞ്ഞെടുക്കുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
1163297785298489122
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false