നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ സ്വകാര്യതാ ക്രമീകരണം മാറ്റുക

നിങ്ങൾ വരിക്കാരായ ഏതെല്ലാം ചാനലുകളുടെ വിവരങ്ങൾ സ്വകാര്യമാക്കി വെക്കണമെന്നും പബ്ലിക് ആക്കാമെന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഡിഫോൾട്ടായി, എല്ലാ ക്രമീകരണവും സ്വകാര്യമായിരിക്കും. 

 
  • സ്വകാര്യം: നിങ്ങളുടെ .സബ്‌സ്‌ക്രിപ്‌ഷനുകൾ സ്വകാര്യമാക്കി സജ്ജീകരിക്കുമ്പോൾ, നിങ്ങൾ ഏതെല്ലാം ചാനലുകളുടെ വരിക്കാരായിട്ടുണ്ടെന്ന് മറ്റ് ഉപയോക്താക്കൾക്കൊന്നും കാണാനാകില്ല. നിങ്ങൾ വരിക്കാരായിട്ടുണ്ടെങ്കിൽ പോലും, ഒരു ചാനലിന്റെ വരിക്കാരുടെ ലിസ്റ്റിൽ നിങ്ങളുടെ അക്കൗണ്ട് കാണിക്കില്ല. 
    ശ്രദ്ധിക്കുക: വരിക്കാർക്ക് മാത്രമുള്ള തത്സമയ ചാറ്റിൽ നിങ്ങൾ പങ്കെടുക്കുകയാണെങ്കിൽ, നിങ്ങൾ ആ ചാനലിന്റെ വരിക്കാരായിട്ടുണ്ടെന്ന് മറ്റ് കാഴ്ചക്കാർക്ക് എല്ലാവർക്കും കാണാനാകും.
  • പബ്ലിക്: നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷനുകൾ പബ്ലിക് ആയി സജ്ജീകരിക്കുമ്പോൾ, നിങ്ങൾ ഏതെല്ലാം ചാനലുകളുടെ വരിക്കാരായിട്ടുണ്ടെന്ന് മറ്റ് ഉപയോക്താക്കൾക്ക് കാണാനാകും. നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷനുകൾ നിങ്ങളുടെ ചാനൽ ഹോംപേജിൽ ലിസ്റ്റ് ചെയ്തിരിക്കും. നിങ്ങൾ വരിക്കാരാകുന്ന ഏത് ചാനലിന്റെയും വരിക്കാരുടെ ലിസ്റ്റിൽ നിങ്ങളുടെ അക്കൗണ്ട് ലിസ്റ്റ് ചെയ്തിരിക്കും. 

നിങ്ങളുടെ ചാനൽ സബ്‌സ്‌ക്രിപ്‌ഷനുകൾ സ്വകാര്യമോ പബ്ലിക്കോ ആക്കുക

  1. ഒരു കമ്പ്യൂട്ടറിൽ നിന്ന് YouTube-ലേക്ക് സൈൻ ഇൻ ചെയ്യുക.
  2. മുകളിൽ വലതുവശത്ത്, നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ  ക്ലിക്ക് ചെയ്യുക.
  3. ക്രമീകരണം  ക്ലിക്ക് ചെയ്യുക. 
  4. ഇടതുവശത്തെ മെനുവിൽ നിന്ന് സ്വകാര്യത തിരഞ്ഞെടുക്കുക.
  5. എല്ലാ സബ്‌സ്‌ക്രിപ്‌ഷനുകളും സ്വകാര്യമാക്കി സൂക്ഷിക്കുക എന്നത് ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
11339083170381003331
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false