അപ്‌ലോഡ് ചെയ്ത വീഡിയോകൾ നിലവാരം കുറഞ്ഞവയാണ്

നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ഒരു വീഡിയോ ആദ്യം ഗുണനിലവാരം കുറഞ്ഞ രീതിയിൽ പ്രോസസ്സ് ചെയ്യും. ഈ പ്രക്രിയ ഉപയോഗിച്ച് നിങ്ങൾക്ക് വേഗത്തിൽ അപ്‌ലോഡ് നടപടിക്രമം പൂർത്തിയാക്കാൻ കഴിയും. അപ്‌ലോഡ് ഫ്ലോ പൂർത്തിയായതിന് ശേഷം നിങ്ങളുടെ വീഡിയോ വിവിധ ഉപകരണങ്ങളിൽ കുറഞ്ഞ നിലവാരത്തിൽ സ്ട്രീം ചെയ്യാൻ ആദ്യം ലഭ്യമാകും.

4K, 1080p പോലുള്ള ഉയർന്ന നിലവാരമുള്ള വീഡിയോകൾ പ്രോസസ് ചെയ്യാൻ കൂടുതൽ സമയമെടുക്കും. ഈ പ്രോസസ്സിംഗ് നടക്കുമ്പോൾ നിങ്ങളുടെ വീഡിയോയിൽ മണിക്കൂറുകളോളം മികച്ച നിലവാരം നഷ്ടപ്പെട്ടതായി തോന്നാം. കൂടിയ റെസല്യൂഷനുള്ള പ്രോസസിംഗ് പൂർത്തിയായ ശേഷം, നിങ്ങളുടെ വീഡിയോ ഉയർന്ന നിലവാരത്തിൽ ലഭ്യമാകും.

പ്രോസസ് ചെയ്യുന്ന സമയത്തെക്കുറിച്ച്

പ്രോസസിംഗ് സമയം അനേകം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു, ഉദാഹരണത്തിന്:

  • വീഡിയോയുടെ ഫോർമാറ്റ്
  • വീഡിയോയുടെ ദൈർഘ്യം
  • ഫ്രെയിം എണ്ണം
  • നിലവാരം

4K അല്ലെങ്കിൽ 1080p പോലുള്ള ഉയർന്ന ഗുണമേന്മയുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാനും പ്രോസസ്സ് ചെയ്യാനും കൂടുതൽ സമയമെടുക്കും 60 fps പോലെയുള്ള ഉയർന്ന ഫ്രെയിം റേറ്റുകളുള്ള വീഡിയോകൾക്കും ഇതുതന്നെയാണ് സ്ഥിതി.

ഉദാഹരണത്തിന്, 1080p വീഡിയോകളുമായി താരതമ്യപ്പെടുത്തുമ്പോൾ, 4K വീഡിയോകൾ നാല് മടങ്ങ് വലുതാണ്. ഒരു അപ്‌ലോഡ് പൂർത്തിയായ ശേഷം, 4K നിലവാരം ലഭ്യമാകുന്നതിന് നാലിരട്ടി സമയമെടുത്തേക്കാം. 30 fps-ൽ 60 മിനിറ്റ് ദൈർഘ്യമുള്ള 4K വീഡിയോയ്‌ക്കായി കൂടിയ റെസല്യൂഷൻ പ്രോസസ് ചെയ്യുന്നതിന് 4 മണിക്കൂർ വരെ എടുത്തേക്കാം. 60fps ഫ്രെയിം റേറ്റ് ഉള്ള 4K വീഡിയോയ്ക്ക് കൂടുതൽ സമയമെടുക്കും.

വീഡിയോ നിലവാരം പരിശോധിക്കുക

നിങ്ങളുടെ വീഡിയോയുടെ ഉയർന്ന നിലവാരമുള്ള പ്രോസസിംഗ് പൂർത്തിയായിട്ടുണ്ടോ എന്ന് കണ്ടെത്താൻ വീഡിയോയുടെ കാഴ്‌ച പേജ് പരിശോധിക്കുക.

  1. നിങ്ങളുടെ വീഡിയോയുടെ കാഴ്ചാ പേജ് തുറക്കുക.
  2. വീഡിയോ പ്ലേയറിലെ ക്രമീകരണം തിരഞ്ഞെടുക്കുക.
  3. നിലവാരം  ക്ലിക്ക് ചെയ്യുക.

ഉയർന്ന നിലവാരമുള്ള ഓപ്ഷനുകൾ ലഭ്യമല്ലെങ്കിൽ പോലും വീഡിയോ പശ്ചാത്തലത്തിൽ പ്രോസസ് ചെയ്യും. നിങ്ങളുടെ വീഡിയോയുടെ നിലവാരം മാറ്റുന്നത് എങ്ങനെയെന്ന് അറിയുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
18315605019321700553
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false