YouTube Premium-വും സ്രഷ്ടാക്കൾക്കുള്ള പിന്തുണയും

ഒരു YouTube Premium അംഗമെന്ന നിലയിൽ, നിങ്ങൾക്ക് പ്രിയപ്പെട്ട YouTube സ്രഷ്‌ടാക്കളെ പിന്തുണച്ചുകൊണ്ട് പരസ്യരഹിത വീഡിയോകൾ പോലുള്ള ആനുകൂല്യങ്ങൾ നിങ്ങൾക്ക് ആസ്വദിക്കാം.

YouTube Premium എങ്ങനെയാണ് സ്രഷ്ടാക്കളെ പിന്തുണയ്ക്കുന്നത്

YouTube-ന്റെ ജീവശ്വാസം സ്രഷ്ടാക്കളാണ്. അവരുടെ അദ്ധ്വാനത്തിന് തക്ക പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, YouTube-ൽ നിങ്ങൾ പരസ്യങ്ങൾ കാണുമ്പോൾ അവരുമായി ഞങ്ങൾ പരസ്യ വരുമാനം പങ്കിടുന്നു. നിങ്ങളൊരു YouTube Premium അംഗമാണെങ്കിൽ നിങ്ങൾക്ക് പരസ്യങ്ങൾ കാണിക്കില്ല, അതിനാൽ നിങ്ങളുടെ പ്രതിമാസ അംഗത്വ ഫീസ് ഞങ്ങൾ സ്രഷ്ടാക്കളുമായി പങ്കിടുന്നു. ഇതിലെല്ലാമുപരി, നിങ്ങൾക്ക് പ്രിയപ്പെട്ട സ്രഷ്ടാക്കളുടെ വീഡിയോകൾ നിങ്ങൾ എത്ര കൂടുതൽ കാണുന്നുവോ അത്രയും കൂടുതൽ പണം അവർക്ക് നേടാനാകും.

പ്രീമിയം ഫീച്ചറുകൾക്കുള്ള ചെലവ്

പണമടച്ചുള്ള മറ്റ് അംഗത്വ സേവനങ്ങൾ പോലെ, YouTube-ലെ ഒരു കൂട്ടം പ്രീമിയം ഫീച്ചറുകൾ പണമടച്ച് ഉപയോഗിക്കാനുള്ള ഓപ്ഷൻ YouTube Premium ലഭ്യമാക്കുന്നു. ബാക്ക്‌ഗ്രൗണ്ട് പ്ലേയും YouTube Originals-ലേക്കുള്ള ആക്‌സസും ഓഫ്‌ലൈനിൽ കാണാൻ വീഡിയോകൾ ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷനും നേടി നിങ്ങളുടെ അംഗത്വം പരമാവധി പ്രയോജനപ്പെടുത്താം. ഒരു YouTube Premium അക്കൗണ്ടിലൂടെ നിങ്ങളുടെ YouTube അനുഭവം മെച്ചപ്പെടുത്തുമ്പോൾ തന്നെ സ്രഷ്ടാക്കൾക്ക് അവരുടെ ഉള്ളടക്കത്തിനുള്ള പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
17786950794715370342
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false