# ചിഹ്നത്തോടെ വരുന്ന കീവേഡുകളാണ് ഹാഷ്‌ടാഗുകൾ. YouTube-ലും YouTube Music-ലും ഒരേ ഹാഷ്‌ടാഗ് ചേർത്തിരിക്കുന്ന മറ്റ് വീഡിയോകളുമായോ പ്ലേലിസ്റ്റുകളുമായോ നിങ്ങളുടെ ഉള്ളടക്കത്തെ എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ ഹാഷ്‌ടാഗുകൾ അനുവദിക്കുന്നു. തിരയലിലൂടെ അനുബന്ധ ഉള്ളടക്കം കണ്ടെത്താൻ കാഴ്‌ചക്കാരെയും ശ്രോതാക്കളെയും ഹാഷ്‍ടാഗുകൾ അനുവദിക്കുന്നു.
നിങ്ങളുടെ YouTube വീഡിയോകളിലും YouTube Music പ്ലേലിസ്റ്റുകളിലും ഹാഷ്‌ടാഗുകൾ ചേർക്കൂ
വീഡിയോ അപ്‍ലോഡ് ചെയ്യുമ്പോഴോ YouTube-ൽ Short റെക്കോർഡ് ചെയ്യുമ്പോഴോ, അല്ലെങ്കിൽ YouTube Music-ൽ പ്ലേലിസ്റ്റ് സൃഷ്ടിക്കുമ്പോഴോ നിങ്ങൾക്ക് പേരിലും വിവരണത്തിലും ഹാഷ്‌ടാഗുകൾ ചേർക്കാം.
YouTube-ലെ നിങ്ങളുടെ വീഡിയോയിലേക്ക് ഹാഷ്‌ടാഗ് ചേർക്കാൻ:
- പേരിലോ വിവരണത്തിലോ # ചിഹ്നം നൽകുക
നിങ്ങളുടെ വീഡിയോയുമായി ബന്ധപ്പെടുത്താൻ ആഗ്രഹിക്കുന്ന വിഷയം അല്ലെങ്കിൽ കീവേഡ് നൽകി തുടങ്ങുക. നിങ്ങളുടെ ഇൻപുട്ടിന്റെ അടിസ്ഥാനത്തിൽ ഞങ്ങളുടെ സിസ്റ്റം ജനപ്രീയമായ ഹാഷ്‌ടാഗുകൾ നിർദ്ദേശിക്കും.
- ഒരേ ഹാഷ്‌ടാഗ് ഉപയോഗിക്കുന്ന മറ്റ് വീഡിയോകൾക്കൊപ്പം നിങ്ങളുടെ വീഡിയോയും പ്രമോട്ട് ചെയ്യാൻ നിർദ്ദേശിക്കുന്ന ഹാഷ്‌ടാഗ് തിരഞ്ഞെടുക്കുക അല്ലെങ്കിൽ നിങ്ങളുടെ ഉള്ളടക്കത്തിന് അനുയോജ്യമായ ഹാഷ്‌ടാഗ് സ്വന്തമായി സൃഷ്ടിക്കുക.
വീഡിയോയുടെ വിവരണത്തിൽ ചേർക്കുന്ന എല്ലാ ഹാഷ്‌ടാഗുകളിൽ നിന്നും ഏറ്റവും എൻഗേജിംഗായ മൂന്ന് ഹാഷ്‍ടാഗുകൾ നിങ്ങളുടെ വീഡിയോയുടെ പേരിനൊപ്പം ദൃശ്യമാകും. നിങ്ങളുടെ ഹാഷ്‌ടാഗുകൾ ഇപ്പോഴും വീഡിയോ വിവരണത്തിൽ ദൃശ്യമാകും, നിങ്ങളുടെ വീഡിയോകൾ തിരയൽ ഫലങ്ങളിൽ ദൃശ്യമാകുകയും ചെയ്യും. പേരിലും വിവരണത്തിലുമുള്ള ഹാഷ്‌ടാഗുകൾ, ഇതേ ഹാഷ്‌ടാഗുകൾ ഉപയോഗിക്കുന്ന മറ്റ് വീഡിയോകൾ ഫീച്ചർ ചെയ്യുന്നൊരു പേജിലേക്ക് ലിങ്ക് ചെയ്യും.
YouTube Music-ലെ നിങ്ങളുടെ പ്ലേലിസ്റ്റിലേക്ക് ഹാഷ്‌ടാഗ് ചേർക്കാൻ:
- ലൈബ്രറി
പ്ലേലിസ്റ്റുകൾ എന്നിവ തിരഞ്ഞെടുക്കുക.
- നിങ്ങൾക്ക് എഡിറ്റ് ചെയ്യേണ്ട, നിങ്ങൾ സൃഷ്ടിച്ച പ്ലേലിസ്റ്റ് തിരഞ്ഞെടുക്കുക.
- നിങ്ങളുടെ പ്ലേലിസ്റ്റിന്റെ പേര് മാറ്റാനോ വിവരണം ചേർക്കാനോ കൂടുതൽ
പ്ലേലിസ്റ്റ് എഡിറ്റ് ചെയ്യുക
എന്നിങ്ങനെ തിരഞ്ഞെടുക്കുക.
- പ്ലേലിസ്റ്റിന്റെ പേരിലോ വിവരണത്തിലോ # ചിഹ്നം നൽകുക.
പ്ലേലിസ്റ്റിന്റേ പേരിലേക്കോ വിവരണത്തിലേക്കോ ചേർത്തു കഴിഞ്ഞാൽ ഹാഷ്‌ടാഗുകൾ ക്ലിക്ക് ചെയ്യാവുന്ന ലിങ്ക് പോലെ പ്രവർത്തിക്കും. പേരിലും വിവരണത്തിലുമുള്ള ഹാഷ്‌ടാഗുകൾ, ഇതേ ഹാഷ്‌ടാഗുകൾ ഉപയോഗിക്കുന്ന മറ്റ് വീഡിയോകളും പ്ലേലിസ്റ്റുകളും ഫീച്ചർ ചെയ്യുന്നൊരു പേജിലേക്ക് ലിങ്ക് ചെയ്യും.
നിർദ്ദേശിക്കുന്ന ഹാഷ്‌ടാഗുകൾ:
ഒരു Short-ലേക്ക് ടെക്‌സ്‌റ്റ് ചേർത്ത ശേഷം ഹാഷ്‌ടാഗ് ചേർക്കാൻ തുടങ്ങുമ്പോൾ, ഈ ഉള്ളടക്കത്തിന് പ്രസക്തമായ ഹാഷ്‌ടാഗുകൾ പ്രയോഗിക്കാൻ സഹായിക്കുന്ന നിർദ്ദേശങ്ങൾ നിങ്ങൾ കാണും. മുമ്പത്തെ ഉള്ളടക്ക അപ്‌ലോഡുകളിൽ നിന്നുള്ള നിർദ്ദേശങ്ങളും ചില രാജ്യങ്ങളിൽ, നൽകിയിട്ടുള്ള ഏതെങ്കിലും ടെക്‌സ്റ്റും പോലുള്ള വിവിധ സിഗ്നലുകളുടെ അടിസ്ഥാനത്തിലാണ് ഈ ഹാഷ്‌ടാഗുകൾ നിർദ്ദേശിക്കുന്നത്.
മുമ്പ് ഉപയോഗിച്ച ഹാഷ്‌ടാഗുകൾ നിർദ്ദേശിക്കുമ്പോൾ അവയ്ക്ക് സമീപം ഒരു ക്ലോക്കിന്റെ ഐക്കൺ കാണും, നിങ്ങൾ ഇത് മുമ്പ് ഉപയോഗിച്ചിട്ടുണ്ടെന്ന് കാണിക്കാനാണിത്.
ഹാഷ്‌ടാഗ് ഉപയോഗ നയങ്ങൾ
YouTube-ലേക്ക് അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ പോലെ തന്നെ ഹാഷ്‌ടാഗുകളും ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്ന ഹാഷ്‌ടാഗുകൾ നിങ്ങളുടെ ഉള്ളടക്കത്തിനൊപ്പം കാണിക്കില്ല, അവ നീക്കം ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഹാഷ്‌ടാഗുകൾ ഉപയോഗിക്കുമ്പോൾ ഈ നയങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക:
- സ്പേസുകൾ പാടില്ല: ഹാഷ്‌ടാഗുകളിൽ സ്പേസുകൾ ഇല്ല. ഒരു ഹാഷ്‌ടാഗിൽ രണ്ട് വാക്കുകൾ വേണമെന്നുണ്ടെങ്കിൽ നിങ്ങൾക്കവ ചേർത്തെഴുതാം (
#TwoWords, #twowords
). - അമിതമായ ടാഗ് ചെയ്യൽ: ഒരു വീഡിയോയിലോ പ്ലേലിസ്റ്റിലോ അമിതമായി ടാഗുകൾ ചേർക്കരുത്. കൂടുതൽ ടാഗുകൾ ചേർക്കുന്നത് അനുസരിച്ച്, തിരയുന്ന കാഴ്‌ചക്കാർക്ക് അല്ലെങ്കിൽ ശ്രോതാക്കൾക്ക് അതിന്റെ പ്രസക്തി കുറഞ്ഞു വരും. ഒരു വീഡിയോയിലോ പ്ലേലിസ്റ്റിലോ 60-ൽ കൂടുതൽ ഹാഷ്‌ടാഗുകൾ ഉണ്ടെങ്കിൽ, ആ ഉള്ളടക്കത്തിലെ എല്ലാ ഹാഷ്‌ടാഗുകളും ഞങ്ങൾ അവഗണിക്കും. അമിതമായ ടാഗ് ചെയ്യൽ നിങ്ങളുടെ വീഡിയോ അപ്‍ലോഡുകളിൽ നിന്നോ തിരയലിൽ നിന്നോ നീക്കം ചെയ്യുന്നതിലേക്ക് വഴിവെച്ചേക്കാം.
- തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം: വീഡിയോയുമായോ പ്ലേലിസ്റ്റുമായോ നേരിട്ട് ബന്ധമില്ലാത്തവ ഹാഷ്‍ടാഗുകളായി ചേർക്കരുത്. തെറ്റിദ്ധരിപ്പിക്കുന്നതോ ബന്ധമില്ലാത്തതോ ആയ ഹാഷ്‌ടാഗുകൾ നിങ്ങളുടെ വീഡിയോയോ പ്ലേലിസ്റ്റോ നീക്കം ചെയ്യുന്നതിലേക്ക് വഴിവെച്ചേക്കാം. തെറ്റിദ്ധരിപ്പിക്കുന്ന മെറ്റാഡാറ്റയുമായി ബന്ധപ്പെട്ട ഞങ്ങളുടെ നയങ്ങൾ സംബന്ധിച്ച് കൂടുതലറിയുക.
- ഉപദ്രവം: ഒരു വ്യക്തിയേയോ ഗ്രൂപ്പിനെയോ ഉപദ്രവിക്കുക, അപമാനിക്കുക, ഭയപ്പെടുത്തുക, വെളിപ്പെടുത്തൽ നടത്തുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ ഉദ്ദേശ്യത്തോടെ ഹാഷ്‌ടാഗ് ചേർക്കരുത്. ഈ നയം ലംഘിക്കുന്നത് നിങ്ങളുടെ വീഡിയോയോ പ്ലേലിസ്റ്റോ നീക്കം ചെയ്യുന്നതിലേക്ക് വഴിവെച്ചേക്കാം. ഉപദ്രവിക്കൽ അല്ലെങ്കിൽ സൈബർ ബുള്ളിയിംഗുമായി ബന്ധപ്പെട്ട ഞങ്ങളുടെ നയങ്ങൾ സംബന്ധിച്ച് കൂടുതലറിയുക.
- വിദ്വേഷ പ്രസംഗം: വ്യക്തികൾക്കോ ഗ്രൂപ്പുകൾക്കോ എതിരെ അക്രമമോ വെറുപ്പോ പ്രമോട്ട് ചെയ്യുന്ന ഹാഷ്‌ടാഗുകൾ ചേർക്കരുത്. വംശീയമോ ലൈംഗികമോ ആയ അധിക്ഷേപങ്ങൾ ഹാഷ്‍ടാഗുകളായി നൽകരുത്. ഈ നയം ലംഘിക്കുന്നത് നിങ്ങളുടെ വീഡിയോയോ പ്ലേലിസ്റ്റോ നീക്കം ചെയ്യുന്നതിലേക്ക് വഴിവെച്ചേക്കാം. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട ഞങ്ങളുടെ നയങ്ങൾ സംബന്ധിച്ച് കൂടുതലറിയുക.
- ലൈംഗിക ഉള്ളടക്കം: ലൈംഗികമോ പ്രായപൂർത്തിയായവർക്കുള്ളതോ ആയ ഹാഷ്‌ടാഗുകൾ ചേർക്കുന്നത് നിങ്ങളുടെ വീഡിയോയോ പ്ലേലിസ്റ്റോ നീക്കം ചെയ്യുന്നതിലേക്ക് വഴിവെച്ചേക്കാം. ഒരു വീഡിയോ ലൈംഗികമായി പ്രകോപിപ്പിക്കുന്നതാണെങ്കിൽ, അത് YouTube-ൽ സ്വീകരിക്കപ്പെടാൻ സാധ്യതയില്ല. ലൈംഗിക ഉള്ളടക്കവുമായി ബന്ധപ്പെട്ട ഞങ്ങളുടെ നയങ്ങൾ സംബന്ധിച്ച് കൂടുതലറിയുക.
- മോശം ഭാഷ: നിന്ദിക്കുന്നതോ പ്രകോപനം ഉണ്ടാക്കുന്നതോ ആയ വാക്കുകൾ ഹാഷ്‍ടാഗുകളിൽ ചേർക്കുന്നത് വീഡിയോയ്‌ക്കോ പ്ലേലിസ്റ്റിനോ പ്രായനിയന്ത്രണം ഏർപ്പെടുത്തുന്നതിലേക്ക് അല്ലെങ്കിൽ അവ നീക്കം ചെയ്യുന്നതിലേക്ക് വഴിവെച്ചേക്കാം.
- ഹാഷ്‌ടാഗുകൾ അല്ലാത്തവ: ഹാഷ്‌ടാഗുകൾ ചേർക്കാൻ അനുവാദമുണ്ടെങ്കിലും, വിവരണാത്മകമായ ഓർഡിനറി ടാഗുകൾ അല്ലെങ്കിൽ ആവർത്തിക്കുന്ന വരികൾ വിവരണത്തിൽ ചേർക്കുന്നതിന് (ഇപ്പോഴും) നിരോധനമുണ്ട്. നിങ്ങൾ ഈ നയം ലംഘിച്ചാൽ, നിങ്ങളുടെ വീഡിയോ അല്ലെങ്കിൽ പ്ലേലിസ്റ്റ് നീക്കം ചെയ്യുകയോ നിങ്ങൾക്ക് ശിക്ഷ ലഭിക്കുകയോ ചെയ്യും. തെറ്റിദ്ധരിപ്പിക്കുന്ന മെറ്റാഡാറ്റയുമായി ബന്ധപ്പെട്ട ഞങ്ങളുടെ നയങ്ങൾ സംബന്ധിച്ച് കൂടുതലറിയുക.