മൂന്നാം കക്ഷി ആപ്പിലെ അപ്‌ലോഡ് ചെയ്യൽ പ്രശ്‌നങ്ങൾ പരിഹരിക്കുക

YouTube ഡാറ്റാ API സേവനം v2-വിൽ നിന്ന് YouTube ഡാറ്റാ API സേവനം v3-യിലേക്ക് YouTube അപ്ഗ്രേഡ് ചെയ്‌തു. മൂന്നാം കക്ഷി ആപ്പുകൾ ഓണാക്കാനും അവ YouTube-മായി സമന്വയിപ്പിക്കാനുമുള്ള പുതിയ സാങ്കേതികവിദ്യയാണ് ഈ API. മൂന്നാം കക്ഷി ആപ്പ് ഡെവലപ്പർമാർക്ക് ഞങ്ങളുടെ പുതിയ സാങ്കേതികവിദ്യ പരിചയപ്പെടാൻ മതിയായ സമയം നൽകുന്നതിന് 2014-ൽ ഈ മാറ്റം സംബന്ധിച്ച് അറിയിപ്പ് നൽകിയിരുന്നു. അന്ന് മുതൽ പുതിയ സാങ്കേതികവിദ്യയിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ ഞങ്ങൾ അവരെ സഹായിച്ചു കൊണ്ടിരിക്കുന്നു.

മിക്ക മൂന്നാം കക്ഷി ആപ്പുകളും ഇപ്പോൾ തന്നെ YouTube ഡാറ്റാ API സേവനം v3 ഉപയോഗിക്കുന്നുണ്ട്, അതിനാൽ YouTube-ലേക്ക് വീഡിയോ അപ്‌ലോഡ് ചെയ്യാൻ നിങ്ങൾ അപ്ഗ്രേഡ് ചെയ്ത മൂന്നാം കക്ഷി ആപ്പുകൾ ഉപയോഗിക്കുന്ന രീതിയിൽ ഒരു മാറ്റവും സംഭവിക്കുന്നില്ല.

പുതിയ YouTube ഡാറ്റാ API സേവനം v3 സാങ്കേതികവിദ്യയിലേക്ക് അപ്ഡേറ്റ് ചെയ്യാത്ത മൂന്നാം കക്ഷി ആപ്പുകൾക്ക് YouTube-ലേക്ക് അപ്‌ലോഡ് ചെയ്യുമ്പോൾ പ്രശ്‌നങ്ങൾ നേരിട്ടേക്കാം. ഈ ആപ്പുകൾ വഴി നിങ്ങൾക്ക് YouTube-ലേക്ക് അപ്‌ലോഡ് ചെയ്യാൻ കഴിയില്ല. 

ശ്രദ്ധിക്കുക: മൂന്നാം കക്ഷി ആപ്പുകൾക്ക് അനുമതികൾ നൽകുമ്പോൾ നിങ്ങളോട് വീണ്ടും പരിശോധിച്ചുറപ്പിക്കാൻ ആവശ്യപ്പെട്ടേക്കാം.

അപ്‌ലോഡ് ചെയ്യുന്നതിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക

മൂന്നാം കക്ഷി ആപ്പിലേക്ക് സൈൻ ഇൻ ചെയ്യാൻ ശ്രമിക്കുമ്പോൾ “ഉപയോക്തൃനാമം/പാസ്‌വേഡ് കോമ്പിനേഷൻ പരാജയപ്പെട്ടു," എന്ന സന്ദേശമാണ് ലഭിക്കുന്നതെങ്കിൽ നിങ്ങളുടെ വീഡിയോ അപ്‌ലോഡ് ചെയ്യാൻ ഈ ഘട്ടങ്ങൾ ഉപയോഗിക്കുക:

  1. മൂന്നാം കക്ഷി ആപ്പിൽ നിന്ന് വീഡിയോ എക്സ്പോർട്ട് ചെയ്യുക.
  2. YouTube വെബ്‌സൈറ്റോ YouTube മൊബൈൽ ആപ്പോ ഉപയോഗിച്ച് വീഡിയോ അപ്‌ലോഡ് ചെയ്യുക. 
നിങ്ങൾക്ക് മൂന്നാം കക്ഷി ആപ്പ് അപ്ഡേറ്റ് ചെയ്യാനും ശ്രമിക്കാവുന്നതാണ്. YouTube ഡാറ്റാ API സേവനം v3 ഉപയോഗിക്കുന്ന, ആപ്പിന്റെ അപ്ഗ്രേഡ് ചെയ്‌ത പതിപ്പ് ഡെവലപ്പർ ലഭ്യമാക്കുന്നുണ്ടെങ്കിൽ ആപ്പ് അപ്ഡേറ്റ് ചെയ്യുന്നത് സഹായകരമായേക്കാം. ആപ്പ് അപ്ഡേറ്റ് ചെയ്‌തിട്ടും പ്രയോജനമൊന്നും ഉണ്ടായില്ലെങ്കിൽ മൂന്നാം കക്ഷി ആപ്പ് ഡെവലപ്പറുമായി ബന്ധപ്പെടുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
11205306670892103867
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false