ഒരു കൂപ്പൺ കോഡ് റിഡീം ചെയ്യുക

ഒരു സിനിമയോ ടിവി ഷോയോ വാടകയ്ക്ക് എടുക്കുന്നതിനോ വാങ്ങുന്നതിനോ പ്രയോഗിക്കാവുന്ന ക്രെഡിറ്റാണ് YouTube കൂപ്പൺ കോഡ്. സൂചിപ്പിച്ചിട്ടുള്ള ആവശ്യത്തിന് മാത്രമേ കൂപ്പൺ കോഡുകൾ റിഡീം ചെയ്യാൻ കഴിയൂ. ഉദാഹരണത്തിന്, ഒരു സിനിമ വാടകയ്ക്ക് എടുക്കുന്നതിന് നിങ്ങൾക്ക് ഒരു കൂപ്പൺ കോഡ് ലഭിച്ചിട്ടുണ്ടെങ്കിൽ, ഒരു ടിവി ഷോ വാങ്ങുന്നതിന് ആ ക്രെഡിറ്റ് ഉപയോഗിക്കാൻ കഴിയില്ല.

കമ്പ്യൂട്ടറിലോ തിരഞ്ഞെടുത്ത മൊബൈൽ ഉപകരണങ്ങൾ ഉപയോഗിച്ചോ ഒരു കൂപ്പൺ കോഡ് റിഡീം ചെയ്യാം.

കമ്പ്യൂട്ടറിൽ ഒരു കൂപ്പൺ കോഡ് റിഡീം ചെയ്യുന്നതിന്:

  1. സിനിമകളും ഷോകളും പേജിലേക്ക് പോകുക അല്ലെങ്കിൽ നിങ്ങൾക്ക് വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യേണ്ട സിനിമയ്‌ക്കോ ടിവി ഷോയ്‌ക്കോ ആയി YouTube-ൽ തിരയുക.
  2. വാങ്ങൽ അല്ലെങ്കിൽ വാടക നിരക്ക് പ്രദർശിപ്പിക്കുന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  3. സിനിമ അല്ലങ്കിൽ ടിവി ഷോയുടെ പോസ്റ്ററിന് കീഴിലുള്ള ഒരു പ്രമോഷണൽ കോഡ് നൽകുക തിരഞ്ഞെടുത്ത് ലഭിച്ച കോഡ് ടൈപ്പ് ചെയ്യുക.
  4. നിങ്ങൾക്ക് ഇഷ്ടമുള്ള വാങ്ങൽ അല്ലെങ്കിൽ വാടക ഓപ്ഷൻ തിരഞ്ഞെടുക്കുക.
  5. സിനിമയുടെ വാടക അല്ലെങ്കിൽ വാങ്ങൽ നിരക്ക്, കിഴിവുള്ള തുകയ്ക്ക് അനുസരിച്ച് അപ്ഡേറ്റ് ചെയ്ത നിരക്കായി പ്രദർശിപ്പിക്കും. എന്നാൽ, നിങ്ങളുടെ നിരക്കില്ലാത്ത സിനിമയോ ടിവി ഷോയോ റിഡീം ചെയ്യുന്നതിന് സാധുതയുള്ള ഒരു പേയ്മെന്റ് രീതി തിരഞ്ഞെടുക്കണം. നിങ്ങളുടെ ഇഷ്ടപ്പെട്ട പേയ്മെന്റ് രീതി തിരഞ്ഞെടുത്ത് വാങ്ങുക ടാപ്പ് ചെയ്യുക.

YouTube കൂപ്പൺ കോഡ് റിഡീം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിങ്ങൾ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, ഇനിപ്പറയുന്ന നുറുങ്ങുകൾ പരീക്ഷിച്ച് നോക്കൂ അല്ലെങ്കിൽ സഹായത്തിനായി ഞങ്ങളുമായി ബന്ധപ്പെടൂ.

കൂപ്പൺ കോഡുകൾക്കുള്ള പൊതുവായ ട്രബിൾഷൂട്ടിംഗ് നുറുങ്ങുകൾ:

  • ശരിയായ ഫീൽഡിലാണ് നിങ്ങൾ കൂപ്പൺ കോഡ് നൽകിയതെന്ന് പരിശോധിച്ചുറപ്പിക്കുക. 'Google Play ഗിഫ്റ്റ് കാർഡ് അല്ലെങ്കിൽ പ്രമോ കോഡ് റിഡീം ചെയ്യുക' ഫീൽഡിൽ YouTube കൂപ്പൺ കോഡുകൾ പ്രവർത്തിക്കില്ല.
  • കോഡ് ശരിയായി നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. കോഡിലെ വലിയക്ഷരങ്ങളോ ചെറിയക്ഷരങ്ങളോ ശ്രദ്ധിക്കുക.
  • കൂപ്പൺ കോഡ് അതിന്റെ ഉദ്ദേശിച്ചിട്ടുള്ള ലക്ഷ്യത്തിനാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. ഉദാഹരണത്തിന്, നിരക്കില്ലാത്ത സിനിമ അല്ലെങ്കിൽ ടിവി ഷോ വാടകയ്‌ക്കെടുക്കലിന് വേണ്ടി നിങ്ങൾക്ക് ഒരു കൂപ്പൺ കോഡ് ലഭിച്ചിട്ടുണ്ടെങ്കിൽ, മറ്റൊരു തരം ഉള്ളടക്കം വാങ്ങാൻ ആ കോഡ് ഉപയോഗിക്കാനാകില്ല.
  • നിങ്ങളുടെ കൂപ്പൺ കോഡ് ഇപ്പോഴും സാധുതയുള്ളതാണെന്ന് പരിശോധിച്ചുറപ്പിക്കുക:
    • കാലഹരണപ്പെടുന്ന തീയതി പരിശോധിക്കുക: ചില കൂപ്പൺ കോഡുകൾ നിശ്ചിത തീയതിക്ക് മുമ്പ് ഉപയോഗിക്കേണ്ടതാണ്. 'പരിമിതമായ സമയത്തേക്ക് മാത്രം' എന്ന് പ്രസ്താവിച്ചിരിക്കുന്ന ഒരു കോഡ് നിങ്ങളുടെ കൈവശമുണ്ടെങ്കിൽ, കാലഹരണപ്പെടുന്ന തീയതി കൂപ്പൺ കോഡിലോ നിങ്ങൾക്ക് ലഭിച്ച ഇമെയിലിലോ സൂചിപ്പിക്കും.
    • കൂപ്പൺ കോഡ് ഇതിനകം ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക. ഒരു കോഡ് ഒരിക്കൽ ഉപയോഗിച്ചുകഴിഞ്ഞാൽ, നിരക്കില്ലാത്ത മറ്റൊരു സിനിമയോ ടിവി പ്രോഗ്രാമോ ലഭിക്കാൻ നിങ്ങൾക്ക് അതേ കോഡ് ഉപയോഗിക്കാനാകില്ല.
  • സിനിമ അല്ലെങ്കിൽ ടിവി ഷോയുടെ കിഴിവോടെയുള്ള വാങ്ങൽ അല്ലെങ്കിൽ വാടകയ്‌ക്കെടുക്കൽ പൂർത്തിയാക്കാൻ വാങ്ങുക എന്നതിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ സാധുവായ ഒരു പേയ്‌മെന്റ് രീതി തിരഞ്ഞെടുത്തുവെന്ന് പരിശോധിച്ചുറപ്പിക്കുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
9988840151182310722
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false