നിങ്ങളുടെ YouTube ചാനലിന്റെ URL-കൾ മനസ്സിലാക്കൂ

നിങ്ങളുടെ ചാനലിൽ, ഹോംപേജിലേക്ക് പ്രേക്ഷകരെ നയിക്കുന്ന ഒന്നിലധികം URL-കൾ ഉണ്ടായിരിക്കാം. ഈ URL-കൾ എല്ലാം വ്യത്യസ്തമായിരിക്കാം, എന്നാൽ എല്ലാ URL-കളും നിങ്ങളുടെ പ്രേക്ഷകരെ നിങ്ങളുടെ ചാനലിലേക്ക് തന്നെയാണ് എത്തിക്കുന്നത്. ഹാൻഡിൽ URL-കൾ, ഇഷ്ടാനുസൃത URL-കൾ, ലെഗസി ഉപയോക്തൃനാമ URL-കൾ എന്നിവയെല്ലാം, വ്യക്തിപരമാക്കിയ URL-കളുടെ ഓരോ തരങ്ങളാണ്. നിങ്ങളുടെ ചാനലുമായി ബന്ധപ്പെട്ട എല്ലാ URL-കളും youtube.com/handle -ൽ കാണാം.

ചാനൽ URL (ഐഡി അധിഷ്ഠിതം)

ഉദാഹരണം: youtube.com/channel/UCUZHFZ9jIKrLroW8LcyJEQQ

YouTube ചാനലുകൾ സാധാരണയായി ഉപയോഗിക്കുന്ന URL-ന്റെ ഒരു ഉദാഹരണമാണിത്. നിങ്ങളുടെ തനതായ ചാനൽ ഐഡി ഇതിൽ ഉപയോഗിക്കുന്നു, URL-ന്റെ അവസാനം കാണാവുന്ന സംഖ്യകളുടെയും അക്ഷരങ്ങളുടെയും കൂട്ടമാണ് തനത് ചാനൽ ഐഡി.

നിങ്ങളുടെ ഹാൻഡിൽ URL കണ്ടെത്തുക

നിങ്ങളുടെ ചാനലിന്റെ ഹാൻഡിൽ URL കണ്ടെത്താൻ:

  1. YouTube Studio -യിൽ സൈൻ ഇൻ ചെയ്യുക.
  2. ഇടത് മെനുവിൽ നിന്ന് ഇഷ്ടാനുസൃതമാക്കൽ തുടർന്ന് അടിസ്ഥാന വിവരങ്ങൾ തിരഞ്ഞെടുക്കുക.
  3. ഹാൻഡിൽ വിഭാഗത്തിന് കീഴിൽ നിങ്ങളുടെ ഹാൻഡിൽ URL കാണാനാകും.

ഹാൻഡിൽ URL

ഉദാഹരണം: youtube.com/@youtubecreators

ഒരു ചാനൽ ഉടമയെന്ന നിലയിൽ നിങ്ങളുടെ ഹാൻഡിൽ തിരഞ്ഞെടുക്കുമ്പോഴും അതിൽ മാറ്റം വരുത്തുമ്പോഴും ഹാൻഡിൽ URL സ്വയമേവ സൃഷ്ടിക്കപ്പെടും. URL-ന്റെ അവസാനഭാഗം “@” ചിഹ്നത്തിൽ ആരംഭിച്ച്, നിങ്ങൾ തിരഞ്ഞെടുത്ത ഹാൻഡിൽ അതിനൊപ്പം ചേർക്കും. നിലവിൽ നിങ്ങൾക്കുള്ള ഇഷ്ടാനുസൃത URL-കൾ തുടർന്നും പ്രവർത്തിക്കും.

നിങ്ങളുടെ ഹാൻഡിൽ കാണുന്നതും അതിൽ മാറ്റം വരുത്തുന്നതും സംബന്ധിച്ച് കൂടുതലറിയുക.

ഇഷ്ടാനുസൃത URL

ഉദാഹരണം: youtube.com/c/YouTubeCreators

പുതിയ ഇഷ്ടാനുസൃത URL-കൾ ഇനി സൃഷ്ടിക്കാനോ നിലവിൽ ഉള്ളവയിൽ മാറ്റം വരുത്താനോ കഴിയില്ല. നിലവിൽ നിങ്ങൾക്കുള്ള ഇഷ്ടാനുസൃത URL-കൾ തുടർന്നും പ്രവർത്തിക്കും. എല്ലാ ലെഗസി URL-കളും ഇപ്പോൾ നിങ്ങളുടെ ഹാൻഡിൽ അടിസ്ഥാനമാക്കിയുള്ള പുതിയ ചാനൽ ഐഡിയിലേക്ക് ഉപയോക്താക്കളെ റീഡയറക്‌ട് ചെയ്യും. 

ലെഗസി ഉപയോക്തൃനാമ URL

ഉദാഹരണം: youtube.com/user/YouTube

കുറച്ച് കാലം മുമ്പാണ് നിങ്ങളുടെ ചാനൽ സൃഷ്ടിച്ചതെങ്കിൽ അതിന് ഒരു ഉപയോക്തൃനാമം ഉണ്ടായിരിക്കാം. ഇന്ന് ചാനലുകൾക്ക് ഉപയോക്തൃനാമം ആവശ്യമില്ലെങ്കിലും കാഴ്ചക്കാരെ നിങ്ങളുടെ ചാനലിലേക്ക് ഡയറക്‌ട് ചെയ്യാൻ ഈ URL തുടർന്നും ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ഉപയോക്തൃനാമം തിരഞ്ഞെടുത്ത ശേഷം ചാനലിന്റെ പേര് മാറ്റിയിട്ടുണ്ടെങ്കിലും ഇത് ഉപയോഗിക്കാം. നിലവിലുള്ള ഉപയോക്തൃനാമങ്ങളിൽ മാറ്റം വരുത്താനാകില്ല.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
1713306105131023849
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false