YouTube ആക്സസ് ചെയ്യാനാകുന്നില്ല

youtube.com -ലേക്ക് പോകുമ്പോൾ YouTube-ന് പകരം നിങ്ങൾ ഒരു പിശക് പേജ് കാണുകയാണെങ്കിൽ, ഇനിപ്പറയുന്നവയിൽ ഏതെങ്കിലും കാരണത്താലാകാം ഇത്:

  • നിങ്ങളുടെ കണക്ഷനുമായി ബന്ധപ്പെട്ട ഒരു പ്രശ്നമായിരിക്കാം ഇത്. നിങ്ങൾക്ക് ഇപ്പോഴും മറ്റ് വെബ്‌സൈറ്റുകൾ സാധാരണഗതിയിൽ ആക്‌സസ് ചെയ്യാൻ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുക.
  • നിങ്ങൾ ഒരു Google Apps ഡൊമെയ്‌നിൽ ആണെങ്കിൽ, നിങ്ങളുടെ ഡൊമെയ്‌നിന്റെ അഡ്മിൻ YouTube ഓണാക്കിയിട്ടുണ്ടാകില്ല. YouTube ഒരു സേവനമായി ചേർക്കുന്നത് എങ്ങനെയെന്ന് അറിയുക.
  • നിങ്ങളുടെ നെറ്റ്‌വർക്ക് അഡ്‌മിനിസ്‌ട്രേറ്ററോ ISP-യോ YouTube-നെ ബ്ലോക്ക് ചെയ്യുന്നുണ്ടാകാം. നിങ്ങളുടെ നെറ്റ്‌വർക്ക് അഡ്‌മിനിസ്‌ട്രേറ്ററുമായോ ISP-യുമായോ ബന്ധപ്പെട്ട് കൂടുതലറിയുക.

നിങ്ങൾക്ക് YouTube ആക്സസ് ചെയ്യാൻ കഴിയാത്തപ്പോൾ ഉള്ളടക്കം മാനേജ് ചെയ്യൂ

നിങ്ങളുടെ YouTube-ൽ പബ്ലിക് ഉള്ളടക്കമുണ്ടെങ്കിൽ, YouTube ആക്‌സസ് ചെയ്യാനാകുന്നില്ലെങ്കിലും നിങ്ങൾക്ക് അത് മറയ്‌ക്കാനോ നീക്കം ചെയ്യാനോ കഴിയും:

  1. നിങ്ങളുടെ Google Account ക്രമീകരണത്തിലേക്ക് പോകുക.
  2. നിങ്ങളുടെ YouTube ചാനലിന്റെ Google Account ഉപയോഗിച്ചാണ് സൈൻ ഇൻ ചെയ്യുന്നതെന്ന് ഉറപ്പാക്കുക.
  3. നിങ്ങളുടെ ഡാറ്റയും വ്യക്തിപരമാക്കലും മാനേജ് ചെയ്യുക തിരഞ്ഞെടുക്കുക.
  4. "നിങ്ങളുടെ ഡാറ്റ ഡൗൺലോഡ് ചെയ്യുക അല്ലെങ്കിൽ ഇല്ലാതാക്കുക" എന്നതിന് കീഴിൽ, ഒരു സേവനം ഇല്ലാതാക്കുക ക്ലിക്ക് ചെയ്യുക.
  5. ഒരു സേവനം ഇല്ലാതാക്കുക ക്ലിക്ക് ചെയ്യുക.
  6. ലിസ്റ്റിൽ നിന്ന്, YouTube ക്ലിക്ക് ചെയ്യുക.
  7. നിങ്ങളുടെ ചാനൽ ഒരു ബ്രാൻഡ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, പേജിന്റെ മുകളിൽ വലതുവശത്തുള്ള നിങ്ങളുടെ ഐക്കണിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് മാനേജ് ചെയ്യേണ്ട YouTube ഉള്ളടക്കം അടങ്ങിയ പേജ് തിരഞ്ഞെടുക്കാം. 
  8. നിങ്ങളുടെ YouTube ചാനലും ഉള്ളടക്കവും മറയ്‌ക്കണോ അതോ ഇല്ലാതാക്കണോ എന്ന് തിരഞ്ഞെടുക്കുക. ശ്രദ്ധാപൂർവ്വം വായിക്കുന്നുവെന്ന് ഉറപ്പാക്കുക - ചില ഉള്ളടക്കം നിങ്ങൾ ഇല്ലാതാക്കിയാൽ നിങ്ങൾക്ക് അവ വീണ്ടെടുക്കാനാകില്ല.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
598619879190904910
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false