Google വീഡിയോ ഗുണനിലവാര റിപ്പോർട്ട്

നിങ്ങളുടെ ഇന്റര്‍നെറ്റ് സേവന ദാതാവ് (ISP) സാധാരണയായി ഏത് തരത്തിലുള്ള പ്രകടനമാണ് നടത്തുന്നതെന്ന് വീഡിയോ ഗുണനിലവാര റിപ്പോർട്ട് വ്യക്തമാക്കുന്നു. നിങ്ങളുടെ പ്രദേശത്ത്, വിവിധ ദാതാക്കളുടെ പ്രകടനം എങ്ങനെയുണ്ടെന്നും വീഡിയോയുടെ പ്രകടനത്തെ മറ്റെന്തെല്ലാം ഘടകങ്ങളാണ് ബാധിക്കുന്നതെന്നും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്റര്‍നെറ്റ് സേവന ദാതാവിനുള്ള റേറ്റിംഗുകൾ

ഈ റിപ്പോർട്ട് നിങ്ങളുടെ ദാതാവിന് 3 റേറ്റിംഗുകളിൽ ഒന്ന് നൽകും: HD പരിശോധിച്ചുറപ്പിച്ചത്, സ്റ്റാൻഡേർഡ് ഡെഫിനിഷൻ അല്ലെങ്കിൽ ലോവർ ഡെഫിനിഷൻ. ഒരു നിർദ്ദിഷ്ട സ്ഥലത്ത് ISP-യുടെ (ഇന്റര്‍നെറ്റ് സേവന ദാതാവ്) സേവനം ഉപയോഗിച്ച് YouTube കാണുമ്പോൾ 90% സമയത്തെങ്കിലും പ്രതീക്ഷിക്കാവുന്ന വീഡിയോ സ്ട്രീമിംഗ് ഗുണനിലവാരം നിങ്ങൾക്ക് കാണാനാകും. ഓരോ റേറ്റിംഗും അർത്ഥമാക്കുന്നത് ഇതാണ്:

  • HD പരിശോധിച്ചുറപ്പിച്ചത്: ഹൈ-ഡെഫിനിഷൻ YouTube വീഡിയോകൾ (720p-യും അതിന് മുകളിലും) കാണുമ്പോൾ മിക്കപ്പോഴും നിങ്ങൾക്ക് സുഗമമായ പ്ലേബാക്ക് പ്രതീക്ഷിക്കാം.
  • സ്റ്റാൻഡേർഡ് ഡെഫിനിഷൻ: സ്റ്റാൻഡേർഡ് ഡെഫിനിഷൻ YouTube വീഡിയോകൾ (360p) കാണുമ്പോൾ നിങ്ങൾക്ക് സുഗമമായ പ്ലേബാക്ക് പ്രതീക്ഷിക്കാം, എന്നാൽ ഹൈ-ഡെഫിനിഷൻ YouTube വീഡിയോകൾ (720p-യും അതിന് മുകളിലും) കാണുമ്പോൾ ഇടയ്ക്ക് തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം.
  • ലോവർ ഡെഫിനിഷൻ: 360p-യിലും അതിന് മുകളിലും YouTube വീഡിയോകൾ പ്ലേ ചെയ്യുമ്പോൾ, പ്ലേബാക്കിനിടയിൽ നിങ്ങൾക്ക് അവ്യക്തമായ ചിത്ര ഗുണനിലവാരവും ഇടയ്ക്കിടെയുള്ള തടസ്സങ്ങളും അനുഭവപ്പെട്ടേക്കാം.

നിർദ്ദിഷ്ട പ്രദേശത്തെ ഒരു ISP-യുടെ നെറ്റ്‌വർക്കിലെ എല്ലാ ഉപയോക്താക്കളെയും ഫോക്കസ് ചെയ്തിട്ടുള്ള റേറ്റിംഗുകളാണിത്. ഇവ കണക്ഷനിൽ മാത്രമായി ഫോക്കസ് ചെയ്യുന്നവയല്ല.

ദാതാക്കളെ താരതമ്യം ചെയ്യുക

നിങ്ങളുടെ പ്രദേശത്തെ ദാതാക്കളെ താരതമ്യം ചെയ്യേണ്ട രീതി ഇതാ:

  • കമ്പ്യൂട്ടറിൽ: നിങ്ങളുടെ പ്രദേശത്തെ ദാതാക്കളെ താരതമ്യം ചെയ്യുക ക്ലിക്ക് ചെയ്യുക.
  • മൊബൈൽ സൈറ്റിൽ: ഗ്രാഫിന് താഴെ, [#] ISP-കളെ [ലൊക്കേഷൻ] താരതമ്യം ചെയ്യുക എന്നതിന് താഴെയുള്ള  അമ്പടയാളം തിരഞ്ഞെടുക്കുക.

ഓരോന്നിന്റെയും റേറ്റിംഗ് സഹിതം നിങ്ങൾക്ക് ദാതാക്കളുടെ ലിസ്റ്റ് ലഭിക്കും. വീഡിയോ സ്ട്രീമിംഗ് ഗുണനിലവാരത്തെ കുറിച്ച് കൂടുതലറിയാൻ ഓരോന്നും തിരഞ്ഞെടുക്കുക.

ലൊക്കേഷൻ മാറ്റുക

നിങ്ങളുടെ റിപ്പോർട്ടിന്റെ ലൊക്കേഷൻ മാറ്റാൻ ഈ ഘട്ടങ്ങൾ പാലിക്കുക:

കമ്പ്യൂട്ടറിൽ
  1. ഗ്രാഫിന് മുകളിലുള്ള, ലൊക്കേഷൻ മാറ്റുക ക്ലിക്ക് ചെയ്യുക.
  2. നിങ്ങളുടെ നഗരമോ സംസ്ഥാനമോ നൽകുക.
  3. ലിസ്റ്റിൽ നിന്ന് ഏറ്റവും നല്ല ഫലം തിരഞ്ഞെടുക്കുക.
  4. ശരി ക്ലിക്ക് ചെയ്യുക.
മൊബൈൽ സൈറ്റിൽ
  1. ഗ്രാഫിന് മുകളിലുള്ള, ലൊക്കേഷൻ മാറ്റുക തിരഞ്ഞെടുക്കുക.
  2. തിരയൽ ബോക്സിൽ നിങ്ങളുടെ നഗരമോ സംസ്ഥാനമോ നൽകുക.
  3. ലിസ്റ്റിൽ നിന്ന് ഏറ്റവും നല്ല ഫലം തിരഞ്ഞെടുക്കുക.

പൊതുവായ പ്രശ്‌നങ്ങൾ

  • ഫലങ്ങൾ ലഭ്യമല്ല: തിരഞ്ഞെടുത്ത രാജ്യങ്ങളിൽ/പ്രദേശങ്ങളിൽ മാത്രമാണ് വീഡിയോ ഗുണനിലവാര റിപ്പോർട്ട് ലഭ്യമാകുക, അതുകൊണ്ട് “നിങ്ങളുടെ ലൊക്കേഷനിൽ നിന്നുള്ള ഫലങ്ങൾ ഇപ്പോഴും ലഭ്യമല്ല” എന്ന പിശക് സന്ദേശം നിങ്ങൾക്ക് ലഭിച്ചേക്കാം. റിപ്പോർട്ട് ലഭ്യമായ രാജ്യത്ത്/പ്രദേശത്ത് ഈ പിശക് സന്ദേശം ലഭിക്കുകയാണെങ്കിൽ, ഞങ്ങളെ അറിയിക്കാൻ പേജിന്റെ താഴെയുള്ള ഫീഡ്ബാക്ക് അയയ്ക്കുക എന്ന ഓപ്ഷൻ ഉപയോഗിക്കുക.
  • വീഡിയോകൾ പ്ലേ ചെയ്യുന്നതിലെ പ്രശ്നങ്ങൾ: നിങ്ങളുടെ ISP-യുടെ റേറ്റിംഗുമായി ബന്ധപ്പെട്ട ഗുണനിലവാരത്തിൽ വീഡിയോ കാണാൻ കഴിയുന്നില്ലെങ്കിൽ, ഈ പ്രശ്നപരിഹാര ഘട്ടങ്ങൾ പരീക്ഷിക്കുക.
  • ഇന്റർനെറ്റ് സേവന ദാതാവിന്റെ പ്രശ്നങ്ങൾ: നിങ്ങളുടെ ഇന്റർനെറ്റ് സേവന ദാതാവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെങ്കിൽ അല്ലെങ്കിൽ ഫീഡ്ബാക്ക് നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവരുമായി നേരിട്ട് ബന്ധപ്പെടുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
9760261110707644574
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false