വീഡിയോകളും ചാനലുകളും പങ്കിടുക

 

YouTube വീഡിയോകൾ പങ്കിടുക 

  1. youtube.com-ൽ ഒരു വീഡിയോ കാണാൻ ആരംഭിക്കുക.

  2. വീഡിയോയുടെ താഴെ പങ്കിടുക ക്ലിക്ക് ചെയ്യുക.

  3. വ്യത്യസ്ത പങ്കിടൽ ഓപ്ഷനുകൾ അവതരിപ്പിക്കുന്ന ഒരു പാനൽ തുറക്കും:
    • സോഷ്യൽ നെറ്റ്‌വർക്കുകൾ: സോഷ്യൽ നെറ്റ്‌വർക്കുകളിലേക്ക് വീഡിയോ പങ്കിടാൻ അതിന്റെ ഐക്കണിൽ (ഉദാഹരണം, Facebook അല്ലെങ്കിൽ Twitter) ക്ലിക്ക് ചെയ്യുക.
    • ഇമെയിൽ: നിങ്ങളുടെ കമ്പ്യൂട്ടറിലെ ഡിഫോൾട്ട് ഇമെയിൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇമെയിൽ അയയ്ക്കാൻ ഇമെയിൽ ഐക്കൺ തിരഞ്ഞെടുക്കുക.
    • ഉൾപ്പെടുത്തുക: ഒരു വെബ്സൈറ്റിൽ വീഡിയോ ഉൾപ്പെടുത്താൻ ഉപയോഗിക്കാവുന്ന കോഡ് ജനറേറ്റ് ചെയ്യാൻ ഉൾപ്പെടുത്തുക ബട്ടൺ ക്ലിക്ക് ചെയ്യുക.
    • ലിങ്ക് പകർത്തുക: ഇമെയിൽ സന്ദേശം പോലെ മറ്റൊരിടത്ത് ഒട്ടിക്കാനായി വീഡിയോയിലേക്കുള്ള ലിങ്ക് പകർത്താൻ പകർത്തുക ബട്ടണിൽ ക്ലിക്ക് ചെയ്യുക.
    • ഇതിൽ ആരംഭിക്കുക: വീഡിയോയുടെ ഒരു നിർദ്ദിഷ്ട ഭാഗത്തേക്ക് ലിങ്ക് ചെയ്യാൻ, ഈ ബോക്സിൽ ചെക്ക് മാർക്കിട്ട് ലിങ്ക് പകർത്തുന്നതിന് മുമ്പ് ആരംഭിക്കുന്ന സമയം നൽകുക. ഉദാഹരണത്തിന്, വീഡിയോ 2 മിനിറ്റ് 30 സെക്കൻഡിൽ ആരംഭിക്കാൻ, ബോക്സിൽ ചെക്ക് മാർക്കിട്ട് “2:30” എന്ന് നൽകുക.  
    • കമ്മ്യൂണിറ്റി പോസ്റ്റ്: നിങ്ങൾക്ക് കമ്മ്യൂണിറ്റി ടാബിലേക്ക് ആക്സസ് ഉണ്ടെങ്കിൽ, എല്ലാവർക്കുമായുള്ള ഒരു പോസ്റ്റിൽ ഒരു വീഡിയോ പങ്കിടാം.

YouTube ചാനലുകൾ പങ്കിടുക

  1. ചാനൽ പേജിലേക്ക് പോകുക. 
  2. ബ്രൗസർ വിലാസ ബാറിൽ, URL പകർത്തുക.
  3. URL പങ്കിടാൻ ആഗ്രഹിക്കുന്നിടത്തെല്ലാം ഒട്ടിക്കുക.

എളുപ്പത്തിൽ പങ്കിടാവുന്ന ഒരു ഇഷ്ടാനുസൃത ചാനൽ URL സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, YouTube URL-ലേക്ക് .,നിങ്ങളുടെ YouTube ചാനലിന്റെ പേര് ചേർക്കുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
2369627083461546201
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false