നിങ്ങളുടെ ചാനലിലെ ഉള്ളടക്കം താൽക്കാലികമായി മറയ്ക്കാനോ ചാനൽ ശാശ്വതമായി ഇല്ലാതാക്കാനോ തിരഞ്ഞെടുക്കാം.
How to hide or delete your YouTube channel
ഏറ്റവും പുതിയ വാർത്തകൾക്കും അപ്ഡേറ്റുകൾക്കും നുറുങ്ങുകൾക്കും YouTube Viewers ചാനലിന്റെ വരിക്കാരാകുക.
നിങ്ങളുടെ ചാനൽ താൽക്കാലികമായി മറയ്ക്കുക
നിങ്ങളുടെ YouTube ചാനലിൽ നിന്ന് ഉള്ളടക്കം മറയ്ക്കുകയും പിന്നീട് വീണ്ടും പ്രവർത്തനക്ഷമമാക്കാൻ തിരഞ്ഞെടുക്കുകയും ചെയ്യാം. ചാനൽ മറയ്ക്കുന്നത് ചാനലിന്റെ പേര്, വീഡിയോകൾ, ലൈക്കുകൾ, സബ്‌സ്ക്രിപ്ഷനുകൾ, വരിക്കാർ എന്നിവ സ്വകാര്യമാക്കും.
നിങ്ങളുടെ ചാനലോ ചാനലിന്റെ ഉള്ളടക്കമോ മറയ്ക്കുക:
- YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
- ഇടത് സൈഡ്ബാറിൽ നിന്ന് ക്രമീകരണം തിരഞ്ഞെടുക്കുക.
- ചാനൽ വിപുലമായ ക്രമീകരണം എന്നിങ്ങനെ തിരഞ്ഞെടുക്കുക.
- താഴെ, YouTube ഉള്ളടക്കം നീക്കം ചെയ്യുക തിരഞ്ഞെടുക്കുക.
- ശ്രദ്ധിക്കുക: ചാനൽ ഇല്ലാതാക്കാനോ മറയ്ക്കാനോ കഴിയുന്ന ഒരു പേജിലേക്ക് ഈ ലിങ്ക് നിങ്ങളെ കൊണ്ടുപോകും. നിങ്ങളുടെ സൈൻ ഇൻ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടേക്കാം.
- എന്റെ ചാനൽ എനിക്ക് മറയ്ക്കണം തിരഞ്ഞെടുക്കുക.
- നിങ്ങളുടെ ചാനലിൽ മറയ്‌ക്കപ്പെടേണ്ടത് എന്താണെന്ന് സ്ഥിരീകരിക്കാൻ ബോക്സുകൾ തിരഞ്ഞെടുക്കുക.
- എന്റെ ചാനൽ മറയ്ക്കുക തിരഞ്ഞെടുക്കുക.
നിങ്ങളുടെ ഉള്ളടക്കം മറ്റുള്ളവർക്ക് കാണാനാകണമെങ്കിലോ, അല്ലെങ്കിൽ നിങ്ങൾക്ക് അപ്‌ലോഡ് ചെയ്യാനോ കമന്റിടാനോ പ്ലേലിസ്റ്റുകൾ ഉപയോഗിക്കാനോ താൽപ്പര്യമുണ്ടെങ്കിൽ ചാനൽ വീണ്ടും പ്രവർത്തനക്ഷമമാക്കാം.
നിങ്ങളുടെ ചാനൽ ശാശ്വതമായി ഇല്ലാതാക്കുക
നിങ്ങളുടെ YouTube ചാനൽ അവസാനിപ്പിക്കുന്നത് വീഡിയോകൾ, കമന്റുകൾ, സന്ദേശങ്ങൾ, പ്ലേലിസ്റ്റുകൾ, ചരിത്രം എന്നിവയുൾപ്പെടെയുള്ള നിങ്ങളുടെ ഉള്ളടക്കം ശാശ്വതമായി ഇല്ലാതാക്കും. നിലവിൽ മൊബൈൽ ഉപകരണങ്ങളിൽ ഒരു ചാനൽ ഇല്ലാതാക്കാൻ കഴിയില്ലെന്ന കാര്യം ശ്രദ്ധിക്കുക.
നിങ്ങളുടെ YouTube ചാനൽ ഇല്ലാതാക്കുക:
- YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
- ഇടത് സൈഡ്ബാറിൽ നിന്ന് ക്രമീകരണം തിരഞ്ഞെടുക്കുക.
- ചാനൽ വിപുലമായ ക്രമീകരണം എന്നിങ്ങനെ തിരഞ്ഞെടുക്കുക.
- താഴെ നിങ്ങളുടെ YouTube ഉള്ളടക്കം നീക്കം ചെയ്യുക എന്നത് തിരഞ്ഞെടുക്കുക. ആവശ്യപ്പെട്ടാൽ നിങ്ങളുടെ സൈൻ ഇൻ വിശദാംശങ്ങൾ നൽകുക.
- എന്റെ ഉള്ളടക്കം ശാശ്വതമായി ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നു തിരഞ്ഞെടുക്കുക.
- നിങ്ങളുടെ ചാനൽ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സ്ഥിരീകരിക്കാൻ ബോക്സുകൾ തിരഞ്ഞെടുക്കുക.
- എന്റെ ഉള്ളടക്കം ഇല്ലാതാക്കുക തിരഞ്ഞെടുക്കുക.
നിങ്ങളുടെ ചാനൽ ശാശ്വതമായി ഇല്ലാതാക്കുന്നതിന് കുറച്ച് സമയമെടുത്തേക്കാം. കുറഞ്ഞ കാലത്തേക്ക്, സൈറ്റിൽ നിങ്ങളുടെ വീഡിയോകളുടെ ലഘുചിത്രങ്ങൾ കാണുന്നത് തുടർന്നേക്കാം.
കുറിപ്പ്: ഈ ഘട്ടങ്ങൾ സൈൻ ഇൻ ചെയ്യാൻ ഉപയോഗിക്കുന്ന Google Account അല്ല, നിങ്ങളുടെ YouTube ചാനൽ മാത്രമേ ഇല്ലാതാക്കൂ. Google Account പൂർണ്ണമായി ഇല്ലാതാക്കുന്നത് എങ്ങനയെന്ന് അറിയുക.
ഒരു ചാനൽ ഇല്ലാതാക്കിയ ശേഷം, ചാനലിന്റെ URL-ഉം ചാനലിന്റെ പേരും YouTube Analytics-ൽ ദൃശ്യമാകില്ല തിരയാൻ കഴിയുകയുമില്ല. ആകെ കണ്ട സമയം പോലെയുള്ള ചാനലുമായി ബന്ധപ്പെട്ട ഡാറ്റ, സംഗ്രഹ റിപ്പോർട്ടുകളുടെ ഭാഗമായിരിക്കും, എന്നാൽ ഇല്ലാതാക്കിയ ചാനലിലേക്ക് ആട്രിബ്യൂട്ട് ചെയ്യപ്പെടില്ല.