കമന്റ് അറിയിപ്പ് ക്രമീകരണം മാറ്റുക

പുതിയ കമന്റുകളും മറുപടികളും ഉൾപ്പെടെ, നിങ്ങളുടെ ചാനലിലെ ആക്റ്റിവിറ്റിയെ സംബന്ധിക്കുന്ന ഇമെയിൽ, മൊബൈൽ അറിയിപ്പുകൾ ലഭിക്കണോ എന്നത് മാനേജ് ചെയ്യാൻ അറിയിപ്പ് ക്രമീകരണം ഉപയോഗിക്കുക.

ക്രമീകരണം അവലോകനം ചെയ്യുമ്പോൾ, ഒരു വീഡിയോയിൽ തുടർച്ചയായുണ്ടാകുന്ന കമന്റുകൾ ഓരോന്നിനും അറിയിപ്പ് ലഭിച്ചേക്കില്ല എന്ന കാര്യം ഓർക്കുക. പകരം, ഞങ്ങൾ ഇടയ്ക്ക് നിങ്ങൾക്കൊരു അറിയിപ്പ് അയയ്ക്കും.

കമന്റ് അറിയിപ്പുകൾ മാനേജ് ചെയ്യുക

  1. www.youtube.com -ലേക്ക് പോയി നിങ്ങളുടെ അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യുക.
  2. മുകളിൽ വലതുവശത്ത്, നിങ്ങളുടെ പ്രൊഫൈൽ ചിത്രം  തുടർന്ന് ക്രമീകരണം  എന്ന ക്രമത്തിൽ ക്ലിക്ക് ചെയ്യുക.
  3. നിങ്ങളുടെ അക്കൗണ്ട് അറിയിപ്പുകളിലേക്ക് പോകാൻ വലതുവശത്ത് അറിയിപ്പുകൾ ക്ലിക്ക് ചെയ്യുക.
  4. “നിങ്ങളുടെ മുൻഗണനകൾ” എന്നതിന് തൊട്ടടുത്ത്, ലൈക്കുകളും മറുപടികളും ഉൾപ്പെടെ നിങ്ങളുടെ ചാനലിലെ ആക്റ്റിവിറ്റി, കമന്റുകൾ എന്നിവയെ കുറിച്ച് നിങ്ങളെ അറിയിക്കണോ എന്ന് തിരഞ്ഞെടുക്കുക.

ഇമെയിൽ അറിയിപ്പുകൾ മാനേജ് ചെയ്യുക

കമന്റുകൾ ഉൾപ്പെടെയുള്ള ആക്റ്റിവിറ്റിയെ കുറിച്ച് ഇമെയിൽ ലഭിക്കാൻ:

  1. നിങ്ങളുടെ അക്കൗണ്ട് അറിയിപ്പുകളിലേക്ക് പോകുക
  2. “ഇമെയിൽ അറിയിപ്പുകൾ” എന്നതിനു കീഴിൽ എന്റെ YouTube ആക്റ്റിവിറ്റിയെ കുറിച്ചും ഞാൻ അഭ്യർത്ഥിച്ച അപ്ഡേറ്റുകളെ കുറിച്ചും എനിക്ക് ഇമെയിലുകൾ അയയ്ക്കുക എന്നത് ഓണാക്കുക.
ചാനൽ ആക്റ്റിവിറ്റി സംബന്ധിച്ച ഇമെയിലുകൾ ഓഫാക്കണോ?
ഏതെങ്കിലും കമന്റ് അറിയിപ്പ് ഇമെയിലിലെ, വരിക്കാരല്ലാതാവുക എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ഈ ഇമെയിലുകൾ ലഭിക്കുന്നത് അവസാനിപ്പിക്കാൻ തിരഞ്ഞെടുക്കാം.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
3007178357952642384
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false