ബ്രാൻഡ് അക്കൗണ്ടുകളിൽ മൂന്നാം കക്ഷി ടൂളുകൾ ഉപയോഗിക്കുന്നതിലുള്ള പ്രശ്‌നങ്ങൾ

നിങ്ങളുടെ ചാനലുകൾ ബ്രാൻഡ് അക്കൗണ്ടുകളിലേക്ക് കണക്റ്റ് ചെയ്യുന്നതിലൂടെ ഒരൊറ്റ അക്കൗണ്ടിലെ ചാനലുകൾക്കിടയിൽ മാറാൻ നിങ്ങൾക്ക് സാധിക്കും. ചില മൂന്നാം കക്ഷികളും പഴയ ആപ്പുകളും നിർഭാഗ്യവശാൽ ഇങ്ങനെ ചാനൽ മാറുന്നതിനെ പിന്തുണയ്ക്കുന്നില്ല. അവ നിങ്ങൾക്കൊരു പിശക് നൽകിയേക്കാം അല്ലെങ്കിൽ നിങ്ങളെ തെറ്റായ ചാനലിൽ സൈൻ ഇൻ ചെയ്തേക്കാം. ഇത് ഇനിപ്പറയുന്നവയിൽ സംഭവിക്കാം:

  • iOS ഫോട്ടോകൾ ആപ്പ്
  • ചില പഴയ മൊബൈൽ ആപ്പുകൾ
  • ചില ഉപകരണങ്ങളും ഗെയിം കൺസോളുകളും
  • iMovie അല്ലെങ്കിൽ Premiere പോലുള്ള എഡിറ്റിംഗ് സോഫ്റ്റ്‌വെയർ
  • Wirecast പോലുള്ള ടൂളുകൾ
  • API പരിശോധിച്ചുറപ്പിക്കൽ ഉപയോഗിക്കുന്ന മറ്റ് ആപ്പുകൾ

പ്രശ്‌നം പരിഹരിക്കുന്നതിന് താഴെയുള്ള ഘട്ടങ്ങളിൽ ഒന്ന് പരീക്ഷിക്കുക:

  • നിങ്ങളുടെ Google Account ഇമെയിൽ വിലാസവും പാസ്‌വേഡും ഉപയോഗിച്ചാണ് സൈൻ ഇൻ ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുക.
  • നിങ്ങളുടെ ആപ്പിന്റെ ഏറ്റവും അപ് ടു ഡേറ്റായ പതിപ്പാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക.
  • ഇവയിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ, ചുവടെയുള്ളത് കാണുക.

മൂന്നാം കക്ഷി ആപ്പുകളിൽ ഏത് ചാനലാണ് ഉപയോഗിക്കേണ്ടതെന്ന് തിരഞ്ഞെടുക്കുക

ചാനൽ മാറുന്നത് പിന്തുണയ്ക്കാത്ത ആപ്പുകളിൽ നിങ്ങൾ സൈൻ ഇൻ ചെയ്യുന്ന സമയത്ത്, ഏത് ചാനലാണ് തിരഞ്ഞെടുക്കുകയെന്ന് തീരുമാനിക്കാൻ നിങ്ങളുടെ അക്കൗണ്ടിൽ ഒരു ഡിഫോൾട്ട് ചാനൽ സജ്ജീകരിക്കുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
13961391842444507172
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false