മറച്ച ചാനൽ വീണ്ടും പ്രവർത്തനക്ഷമമാക്കുക

നിങ്ങളുടെ ഉള്ളടക്ക പേജിൽ, "നിങ്ങളുടെ YouTube ചാനലിൽ ഉള്ളടക്കമുണ്ടെങ്കിലും പ്രവർത്തനരഹിതമാക്കിയിരിക്കുന്നു" എന്ന സന്ദേശം കണ്ടേക്കാം. അങ്ങനെ കണ്ടാൽ, നിങ്ങളുടെ ചാനൽ മറച്ചിരിക്കുകയാണ്, നിങ്ങളുടെ വീഡിയോകളും മറ്റ് ഉള്ളടക്കവും നിലവിൽ മറ്റുള്ളവർക്ക് കാണാനാകില്ല. 

Google Account ക്രമീകരണത്തിലൂടെ ചാനൽ മറയ്ക്കാൻ തിരഞ്ഞെടുത്തതാകാം, ഈ സ്റ്റാറ്റസിന് കാരണം.

നിങ്ങൾക്ക് ഇപ്പോഴും വീഡിയോകൾ കാണാം, ലൈക്ക് ചെയ്യാം, വരിക്കാരാകാം, എന്നാൽ ആ ആക്റ്റിവിറ്റി പൂർണ്ണമായും സ്വകാര്യമായിരിക്കും. നിങ്ങളുടെ ഉള്ളടക്കം ദൃശ്യമാക്കണമെങ്കിൽ അല്ലെങ്കിൽ മറ്റ് ഫീച്ചറുകൾ ഉപയോഗിക്കണമെങ്കിൽ, നിങ്ങൾ ചാനൽ ഓണാക്കണം.

ചാനൽ എങ്ങനെ ഓണാക്കി ഉള്ളടക്കം കാണിക്കാം

  1. YouTube-ലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഒരു ചാനൽ സൃഷ്ടിക്കുക എന്നതിലേക്ക് പോയി ഫോം പൂരിപ്പിക്കുക. ഈ നടപടി നിങ്ങളുടെ YouTube ചാനൽ പുനഃസ്ഥാപിക്കും. 
    • ഫോമിൽ, "ബിസിനസിന്റെ പേരോ മറ്റ് പേരോ ഉപയോഗിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക" എന്നത് ക്ലിക്ക് ചെയ്യരുത്. ഈ നടപടി, നിങ്ങളുടെ മറച്ച ചാനൽ പുനഃസ്ഥാപിക്കുന്നതിന് പകരം ഒരു ചാനൽ സൃഷ്ടിക്കും.
  3. നിങ്ങളുടെ എല്ലാവർക്കുമായുള്ള ചാനൽ വീണ്ടും സൃഷ്ടിച്ചതിനു ശേഷം, വീഡിയോ പേജുകളിൽ വീഡിയോകളും പ്ലേലിസ്റ്റുകളും ദൃശ്യമാക്കാനാകും.

നിങ്ങൾക്കൊരു ബ്രാൻഡ് അക്കൗണ്ട് ഉണ്ടെങ്കിൽ

  1. YouTube-ലേക്ക് സൈൻ ഇൻ ചെയ്യുക.
  2. നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക.
  3. ക്രമീകരണം ടാപ്പ് ചെയ്യുക.
  4. അക്കൗണ്ട് തുടർന്ന് നിങ്ങളുടെ ചാനൽ(കൾ) ചേർക്കുക അല്ലെങ്കിൽ മാനേജ് ചെയ്യുക എന്ന ക്രമത്തിൽ ടാപ്പ് ചെയ്യുക.
  5. മറച്ച ചാനൽ തിരഞ്ഞെടുക്കുക.
  6. ഒരു ചാനൽ സൃഷ്ടിക്കണോ എന്ന് ചോദിക്കുമ്പോൾ, ശരി ക്ലിക്ക് ചെയ്യുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
11705869729810140802
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false