YouTube-ന്റെ മത്സര നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും

YouTube-ൽ റൺ ചെയ്യുന്നതോ YouTube ഉപയോഗിക്കുന്നതോ ആയ എല്ലാ മത്സരങ്ങളും താഴെപ്പറയുന്ന നിയമങ്ങൾക്ക് വിധേയമാണ്. മാത്രമല്ല, ഞങ്ങളുടെ സ്വകാര്യതാ നയത്തിന് വിരുദ്ധമായ രൂപത്തിൽ നിങ്ങളുടെ മത്സരം റൺ ചെയ്യാനോ നടത്താനോ പാടില്ല. YouTube-ന്റെ സേവന നിബന്ധനകളുമായോ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുമായോ ഉള്ളടക്കത്തിന് വൈരുദ്ധ്യമുണ്ടാകാൻ പാടില്ല.

പരസ്യ യൂണിറ്റുകളിലൂടെ മത്സരങ്ങൾ റൺ ചെയ്യാൻ YouTube അനുവദിക്കുന്നില്ല. താഴെയുള്ള നിയമങ്ങൾ അനുസരിച്ചാണ് ഈ മത്സരം നടക്കുന്നതെങ്കിൽ, പ്ലാറ്റ്‌ഫോമിലുള്ള നിങ്ങളുടെ ഉള്ളടക്കത്തിലൂടെ നിങ്ങൾക്ക് മത്സരങ്ങൾ ഉപയോഗിക്കാവുന്നതാണ്.

I. പൊതുവായ നിയന്ത്രണങ്ങളും ആവശ്യങ്ങളും:

  1. നിങ്ങളുടെ മത്സരത്തിനുള്ള പൂർണമായ ഉത്തരവാദിത്തം നിങ്ങൾക്കുതന്നെയാണ്.
  2. YouTube-ലെ നിങ്ങളുടെ മത്സരം യുഎസ് ഉപരോധങ്ങൾ ഉൾപ്പെടെയുള്ള പ്രസക്തമായ എല്ലാ ഫെഡറൽ, സ്റ്റേറ്റ്, പ്രാദേശിക നിയമങ്ങളും നയങ്ങളും റെഗുലേഷനുകളും അനുസരിച്ചുള്ളതായിരിക്കണം.
  3. നിങ്ങളുടെ മത്സരം ഏതെങ്കിലും മൂന്നാം കക്ഷി അവകാശങ്ങൾ ലംഘിക്കുകയോ ഏതെങ്കിലും മൂന്നാം കക്ഷി അവകാശങ്ങളുടെ നിയമ ലംഘനം നിയമവിരുദ്ധ ആക്റ്റിവിറ്റിയിലെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയോ ചെയ്യാൻ പാടില്ല.
  4. കാഴ്‌ചക്കാരോട് പ്രവേശനത്തിനുള്ള അവരുടെ എല്ലാ അവകാശങ്ങളും നൽകാനോ അതിന്റെ ഉടമസ്ഥത കൈമാറാനോ ആവശ്യപ്പെടാൻ നിങ്ങൾക്കാവില്ല.
  5. നിങ്ങളുടെ മത്സരത്തിലേക്കുള്ള പ്രവേശനം നിരക്കില്ലാതെ ലഭ്യമാകണം (നിങ്ങളുടെ പ്രാദേശിക ലോട്ടറി നിയമങ്ങൾ പരിശോധിക്കാൻ മറക്കരുത്!).
  6. നിങ്ങളും ഏതെങ്കിലും മൂന്നാം കക്ഷിയും YouTube സേവനത്തിലെ കാഴ്‌ചക്കാരുടെ യഥാർത്ഥ ഇടപഴകലിനെ തെറ്റിദ്ധരിപ്പിക്കുന്നതിന് YouTube സേവനത്തിലെ മെട്രിക്കുകൾ ദുരുപയോഗിക്കാൻ പാടില്ല. കാഴ്‌ചകളുടെയോ ലൈക്കുകളുടെയോ ഡിസ്‌ലൈക്കുകളുടെയോ വരിക്കാരുടെയോ എണ്ണം ഈ മെട്രിക്കുകളിൽ ഉൾപ്പെടുന്നു.
  7. നിങ്ങളുടെ മത്സരവുമായി YouTube-നെ ബന്ധപ്പെടുത്താനോ അഫിലിയേറ്റ് ചെയ്യാനോ YouTube-ന്റെ മുൻകൂർ രേഖാമൂലമുള്ള സമ്മതമില്ലാതെ നിങ്ങൾക്ക് സാധിക്കില്ല. നിങ്ങളുടെ മത്സരത്തിൽ ഏതെങ്കിലും വിധത്തിൽ YouTube ഉൾപ്പെട്ടിട്ടുണ്ടെന്ന് അല്ലെങ്കിൽ നിങ്ങളുടെ മത്സരത്തെ അംഗീകരിച്ചിട്ടുണ്ടെന്ന് വ്യക്തമായി പ്രസ്താവിക്കുന്നതോ അങ്ങനെ സൂചിപ്പിക്കുന്ന എന്തെങ്കിലും ചെയ്യുന്നതോ ഈ നിയമം, മറ്റ് ഉദാഹരണങ്ങൾക്കൊപ്പം, നിരോധിക്കുന്നു.

II. നിങ്ങളുടെ ഔദ്യോഗിക മത്സര നിയമങ്ങൾ:

  1. നിങ്ങൾക്ക് ഒരുകൂട്ടം "ഔദ്യോഗിക നിയമങ്ങൾ" ഉണ്ടായിരിക്കണം, അവ:
    a. YouTube കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളിലേക്കുള്ള ലിങ്കുകൾ ഉൾപ്പെടുത്തുന്നു, കൂടാതെ അനുസൃതമല്ലാത്ത എൻട്രികൾ അയോഗ്യമാക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു.
    b. യുഎസ് ഉപരോധങ്ങൾ ഉൾപ്പെടെയുള്ള, ബാധകമായ എല്ലാ ഫെഡറൽ, സ്റ്റേറ്റ്, പ്രാദേശിക നിയമങ്ങളും നയങ്ങളും റെഗുലേഷനുകളും ആവശ്യപ്പെടുന്ന മുഴുവൻ വെളിപ്പെടുത്തലുകളും പ്രസ്താവിക്കുന്നു.
    c. YouTube സേവന നിബന്ധനകൾ പൂർണ്ണമായും അനുസരിക്കുന്നതും അവയോട് പൊരുത്തപ്പെടുന്നതുമാണ്.
  2. നിങ്ങളുടെ മത്സരം നടത്തുകയും എല്ലാ സമ്മാനങ്ങളും നിങ്ങളുടെ ഔദ്യോഗിക നിയമങ്ങളിൽ വിശദീകരിച്ചതു പ്രകാരം നൽകുകയും വേണം.
  3. നിങ്ങളുടെ നിയമങ്ങൾക്കും മത്സര അഡ്‌മിനിസ്ട്രേഷന്റെ എല്ലാ വശങ്ങൾക്കും നിങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്.
  4. YouTube നിങ്ങളുടെ മത്സരത്തിന്റെ സ്പോൺസർ അല്ലെന്ന് നിങ്ങളുടെ നിയമങ്ങളിൽ വ്യക്തമായി പ്രസ്താവിക്കണം, കൂടാതെ, നിങ്ങളുടെ മത്സരവുമായി ബന്ധപ്പെട്ട എല്ലാ ബാധ്യതയിൽ നിന്നും കാഴ്‌ചക്കാർ YouTube-നെ ഒഴിവാക്കേണ്ടതുമുണ്ട്.
  5. നിയമം അനുസരിക്കുന്ന ഒരു സ്വകാര്യതാ അറിയിപ്പ് നിങ്ങളുടെ ഔദ്യോഗിക നിയമങ്ങളിൽ ഉൾപ്പെടുത്തണം. നിങ്ങൾ മത്സരത്തിനായി ശേഖരിക്കുന്ന വ്യക്തിപരമായ ഡാറ്റയെല്ലാം എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും ആ ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങൾ എങ്ങനെ പാലിക്കണമെന്നും ഈ അറിയിപ്പ് വിശദീകരിക്കുന്നു.

നിഷേധക്കുറിപ്പ്: ഞങ്ങൾ നിങ്ങളുടെ അഭിഭാഷകരല്ല, ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ നിയമപരമായ ഉപദേശവുമല്ല. വിവരമറിയിക്കുക എന്ന ആവശ്യത്തിനാണ് ഞങ്ങളിത് നൽകുന്നത്, ഒരു മത്സരം നിയമപരമായി നടത്തുന്നതിന് നിങ്ങളുടെ അധികാരപരിധിയിൽ വെച്ച് ഉപദേശം തേടാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
5326207323659357837
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false