വീഡിയോയുടെ സ്വകാര്യതാ ക്രമീകരണം മാറ്റുക

നിങ്ങളുടെ വീഡിയോ എവിടെ ദൃശ്യമാകുമെന്നതും അത് ആർക്കെല്ലാം കാണാനാകുമെന്നതും നിയന്ത്രിക്കാൻ വീഡിയോയുടെ സ്വകാര്യതാ ക്രമീകരണം അപ്ഡേറ്റ് ചെയ്യുക.

YouTube Android ആപ്പ്

  1. YouTube ആപ്പ് തുറക്കുക.
  2. നിങ്ങളുടെ പ്രൊഫൈൽ ചിത്രം  തുടർന്ന് നിങ്ങളുടെ വീഡിയോകൾ എന്നിങ്ങനെ ടാപ്പ് ചെയ്യുക.
  3. നിങ്ങൾക്ക് മാറ്റേണ്ട വീഡിയോയ്ക്ക് സമീപമുള്ള, കൂടുതൽ More തുടർന്ന് എഡിറ്റ് ചെയ്യുക എന്നിങ്ങനെ ടാപ്പ് ചെയ്യുക.
  4. വിസിബിലിറ്റി ടാപ്പ് ചെയ്‌ത് എല്ലാവർക്കുമായുള്ളത്, സ്വകാര്യം, ലിസ്റ്റുചെയ്യാത്തവ എന്നിവയിൽ ഏതെങ്കിലും തിരഞ്ഞെടുക്കുക.
  5. സംരക്ഷിക്കുക ടാപ്പ് ചെയ്യുക.

Android-ലെ YouTube Studio ആപ്പ്

  1. YouTube Studio ആപ്പ് തുറക്കുക.
  2. താഴെയുള്ള മെനുവിൽ നിന്ന്, ഉള്ളടക്കം ടാപ്പ് ചെയ്യുക.
  3. നിങ്ങൾക്ക് എഡിറ്റ് ചെയ്യേണ്ട വീഡിയോ തിരഞ്ഞെടുക്കുക.
  4. എഡിറ്റ് ചെയ്യുക Edit icon ടാപ്പ് ചെയ്യുക.
  5. ദൃശ്യപരത  ടാപ്പ് ചെയ്ത് പബ്ലിക്, ലിസ്റ്റ് ചെയ്യാത്തവ അല്ലെങ്കിൽ സ്വകാര്യം തിരഞ്ഞെടുക്കുക.
    1. പബ്ലിക്: YouTube-ലുള്ള എല്ലാവർക്കും പബ്ലിക് വീഡിയോകൾ കാണാനാകും. YouTube ഉപയോഗിക്കുന്ന ആരുമായും അവ പങ്കിടാനും കഴിയും.
    2. ലിസ്റ്റ് ചെയ്യാത്തവ: ലിങ്ക് കൈവശമുള്ള ആർക്കും, ലിസ്റ്റ് ചെയ്യാത്ത വീഡിയോകളും പ്ലേലിസ്റ്റുകളും കാണാനും പങ്കിടാനുമാകും.
    3. സ്വകാര്യം: നിങ്ങൾക്കും നിങ്ങൾ തിരഞ്ഞെടുക്കുന്ന ആളുകൾക്കും മാത്രമേ സ്വകാര്യ വീഡിയോകളും പ്ലേലിസ്റ്റുകളും കാണാനാകൂ.
  6. മടങ്ങുക തുടർന്ന് സംരക്ഷിക്കുക എന്നിങ്ങനെ തിരഞ്ഞെടുക്കുക.

കുറിപ്പ്: 13-17 വയസ്സുള്ള സ്രഷ്‌ടാക്കളുടെ ഡിഫോൾട്ടായ വീഡിയോ സ്വകാര്യതാ ക്രമീകരണം സ്വകാര്യം എന്നതാണ്. നിങ്ങൾക്ക് 18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടെങ്കിൽ, നിങ്ങളുടെ വീഡിയോ സ്വകാര്യതാ ക്രമീകരണം ഡിഫോൾട്ടായി എല്ലാവർക്കുമായുള്ളത് ആയി സജ്ജീകരിക്കും. എല്ലാവർക്കും ഈ ക്രമീകരണം മാറ്റിക്കൊണ്ട് അവരുടെ വീഡിയോ പബ്ലിക്, സ്വകാര്യം, അല്ലെങ്കിൽ ലിസ്റ്റ് ചെയ്യാത്തവ ആക്കാനാകും.

സ്വകാര്യതാ ക്രമീകരണം സംബന്ധിച്ച്

എല്ലാവർക്കുമായുള്ള വീഡിയോകൾ
എല്ലാവർക്കുമായുള്ള വീഡിയോകൾ YouTube-ലുള്ള ആർക്കും കാണാനാകും. YouTube ഉപയോഗിക്കുന്ന ആരുമായും അവ പങ്കിടാനും കഴിയും. നിങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ അവ നിങ്ങളുടെ ചാനലിൽ പോസ്റ്റ് ചെയ്യും, തിരയൽ ഫലങ്ങളിലും അനുബന്ധ വീഡിയോ ലിസ്റ്റുകളിലും ദൃശ്യമാകുകയും ചെയ്യും.
സ്വകാര്യ വീഡിയോകൾ

സ്വകാര്യ വീഡിയോകളും പ്ലേലിസ്‌റ്റുകളും നിങ്ങൾക്കും നിങ്ങൾ തിരഞ്ഞെടുക്കുന്നവർക്കും മാത്രമേ കാണാനാകൂ. സ്വകാര്യ വീഡിയോകൾ നിങ്ങളുടെ ചാനൽ ഹോംപേജിലെ വീഡിയോകളുടെ ടാബിൽ ദൃശ്യമാകില്ല. YouTube-ന്റെ തിരയൽ ഫലങ്ങളിലും അവ ദൃശ്യമാകില്ല. YouTube സിസ്റ്റങ്ങളും അവലോകനം ചെയ്യുന്നവരും പരസ്യ അനുയോജ്യത, പകർപ്പവകാശം, ദുരുപയോഗം തടയാനുള്ള മറ്റ് സംവിധാനങ്ങൾ എന്നിവയ്ക്കായി സ്വകാര്യ വീഡിയോകൾ അവലോകനം ചെയ്‌തേക്കാം.

സ്വകാര്യ വീഡിയോ പങ്കിടാൻ:

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഇടതുവശത്തെ മെനുവിൽ നിന്ന് ഉള്ളടക്കം തിരഞ്ഞെടുക്കുക.
  3. എഡിറ്റ് ചെയ്യേണ്ട വീഡിയോ ക്ലിക്ക് ചെയ്യുക.
  4. ദൃശ്യപരതാ ബോക്‌സ് ക്ലിക്ക് ചെയ്ത് സ്വകാര്യമായി പങ്കിടുക തിരഞ്ഞെടുക്കുക.
  5. നിങ്ങളുടെ വീഡിയോ പങ്കിടാൻ ആഗ്രഹിക്കുന്ന ഇമെയിലുകൾ നൽകുക, തുടർന്ന് സംരക്ഷിക്കുക തിരഞ്ഞെടുക്കുക.

സ്വകാര്യ വീഡിയോകളിൽ കമന്റുകൾ ലഭ്യമാകില്ല. എല്ലാവർക്കും ലഭ്യമല്ലാത്ത ഒരു വീഡിയോയിൽ കമന്റുകൾ അനുവദിക്കണമെങ്കിൽ, സ്വകാര്യതാ ക്രമീകരണം ലിസ്റ്റ് ചെയ്യാത്തവ എന്നതാക്കി മാറ്റുക.

ലിസ്റ്റ് ചെയ്യാത്ത വീഡിയോകൾ

ലിസ്റ്റ് ചെയ്യാത്ത വീഡിയോകളും പ്ലേലിസ്റ്റുകളും ലിങ്കുള്ള ആർക്കും കാണാനും പങ്കിടാനും കഴിയും. നിങ്ങളുടെ ലിസ്റ്റ് ചെയ്യാത്ത വീഡിയോകൾ നിങ്ങളുടെ ചാനൽ ഹോംപേജിലെ വീഡിയോകളുടെ ടാബിൽ ദൃശ്യമാകില്ല. നിങ്ങളുടെ ലിസ്റ്റ് ചെയ്യാത്ത വീഡിയോ ആരെങ്കിലും എല്ലാവർക്കുമായുള്ള പ്ലേലിസ്റ്റിലേക്ക് ചേർക്കുന്നില്ലെങ്കിൽ അവ YouTube-ന്റെ തിരയൽ ഫലങ്ങളിൽ ദൃശ്യമാകില്ല.

നിങ്ങൾക്ക് ലിസ്റ്റ് ചെയ്യാത്ത വീഡിയോയുടെ URL പങ്കിടാം. നിങ്ങൾ വീഡിയോ പങ്കിടുന്നവർക്ക് അത് കാണാൻ Google Account ആവശ്യമില്ല. ലിങ്കുള്ള ആർക്കും ഇത് വീണ്ടും പങ്കിടാനും കഴിയും.

ഫീച്ചർ സ്വകാര്യം ലിസ്റ്റ് ചെയ്യാത്തവ എല്ലാവർക്കുമായുള്ളത്
URL പങ്കിടാനാകും ഇല്ല ഉവ്വ് ഉവ്വ്
ഒരു ചാനൽ വിഭാഗത്തിലേക്ക് ചേർക്കാം ഇല്ല ഉവ്വ് ഉവ്വ്
തിരയലിലും അനുബന്ധ വീഡിയോകളിലും നിർദ്ദേശങ്ങളിലും ദൃശ്യമാകും ഇല്ല ഇല്ല ഉവ്വ്
നിങ്ങളുടെ ചാനലിൽ പോസ്റ്റ് ചെയ്‌തു ഇല്ല ഇല്ല ഉവ്വ്
വരിക്കാരുടെ ഫീഡിൽ കാണിക്കും ഇല്ല ഇല്ല ഉവ്വ്
കമന്റിടാനാകും ഇല്ല ഉവ്വ് ഉവ്വ്
എല്ലാവർക്കുമായുള്ള പ്ലേലിസ്‌റ്റിൽ ദൃശ്യമാകും ഇല്ല ഉവ്വ് ഉവ്വ്

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
3449253205530601391
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false