ചാനൽ അംഗങ്ങൾക്കുള്ള ബില്ലിംഗ്, പേയ്‌മെന്റ് എന്നിവ സംബന്ധിച്ച വിവരങ്ങൾ

നിങ്ങളൊരു ചാനൽ അംഗമാകുമ്പോൾ ആ ചാനലിൽ ലഭ്യമായ, അംഗങ്ങൾക്ക് മാത്രമുള്ള എക്‌സ്‌ക്ലൂസീവ് പെർക്കുകൾ നിങ്ങൾക്ക് ആക്‌സസ് ചെയ്യാം, ഇതിനായി നിങ്ങൾ ആവർത്തിക്കുന്ന പ്രതിമാസ പേയ്‌മെന്റുകൾ നൽകേണ്ടതുണ്ട്.

ചാനൽ അംഗത്വങ്ങൾക്കുള്ള ബില്ലിംഗും പേയ്‌മെന്റും പ്രവർത്തിക്കുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് കൂടുതലറിയാൻ, ചുവടെയുള്ള വിവരങ്ങൾ അവലോകനം ചെയ്യുക. നിങ്ങളുടെ രാജ്യവും നിങ്ങൾ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമും അനുസരിച്ച് അംഗത്വങ്ങളുടെ നിരക്ക് വ്യത്യാസപ്പെട്ടേക്കാമെന്ന കാര്യം ശ്രദ്ധിക്കുക.

ബില്ലിംഗ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്

പുതിയതും നിലവിലുള്ളതുമായ ചാനൽ അംഗങ്ങൾക്കുള്ളത്

നിങ്ങൾക്ക് സജീവമായ, പണമടച്ചുപയോഗിക്കുന്ന അംഗത്വം ഉണ്ടെങ്കിൽ ഓരോ മാസത്തെയും ബില്ലിംഗ് സൈക്കിൾ ആരംഭിക്കുമ്പോൾ നിങ്ങളിൽ നിന്ന് സ്വയമേവ നിരക്ക് ഈടാക്കുന്നു.

അംഗത്വ ലെവലുകൾ മാറുന്ന ചാനൽ അംഗങ്ങൾക്കുള്ളത്

നിങ്ങൾ ഉയർന്ന അംഗത്വ ലെവലിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമ്പോൾ:
  • അപ്ഗ്രേഡ് ചെയ്ത ലെവൽ വാങ്ങിയാൽ ഉടൻ തന്നെ നിങ്ങൾക്ക് അതിലേക്ക് ആക്‌സസ് ലഭിക്കും.
  • ലെവലുകളിലെ നിരക്കിലുള്ള വ്യത്യാസം അനുസരിച്ച്, നിങ്ങളുടെ നിലവിലെ ബില്ലിംഗ് സൈക്കിളിൽ അവശേഷിക്കുന്ന ദിവസം അടിസ്ഥാനമാക്കി അഡ്‌ജസ്റ്റ് ചെയ്ത നിരക്ക് മാത്രമേ നിങ്ങളിൽ നിന്ന് ഈടാക്കൂ.
    • ഉദാഹരണം: നിങ്ങൾ $4.99 ആണ് നൽകുന്നതെങ്കിൽ, അടുത്ത പേയ്‌മെന്റ് വരെ മാസത്തിന്റെ പകുതി അവശേഷിക്കുന്നുണ്ടെങ്കിൽ അപ്‌ഗ്രേഡ് ചെയ്യുമ്പോൾ നിങ്ങളിൽ നിന്ന് ($9.99-$4.99) X (0.5)= $2.50 ഈടാക്കും.
  • ലെവൽ അപ്ഗ്രേഡ് ചെയ്യുന്നത് കാരണം നിങ്ങളുടെ പ്രതിമാസ ബില്ലിംഗ് തീയതി മാറില്ല.
  • നിങ്ങളുടെ അടുത്ത ബില്ലിംഗ് തീയതിയാകുമ്പോൾ നിങ്ങളിൽ നിന്ന് പുതിയ, കൂടിയ നിരക്ക് ഈടാക്കും.
  • സ്രഷ്ടാവിന് ബാഡ്‌ജുകൾ ഉണ്ടെങ്കിൽ, നിങ്ങളുടെ ബാഡ്‌ജ് ഇതുവരെ നേടിയ ലോയൽറ്റി നിലനിർത്തും.
നിങ്ങൾ താഴെയുള്ള അംഗത്വ ലെവലിലേക്ക് ഡൗൺഗ്രേഡ് ചെയ്യുമ്പോൾ:
  • അടുത്ത ബില്ലിംഗ് തീയതി വരെ നിങ്ങളുടെ ആദ്യത്തെ ലെവലിലേക്ക് നിങ്ങൾക്ക് ആക്‌സസ് ഉണ്ടായിരിക്കും.
  • ലെവൽ ഡൗൺഗ്രേഡ് ചെയ്താൽ നിങ്ങളുടെ പ്രതിമാസ ബില്ലിംഗ് തീയതി മാറില്ല.
  • നിങ്ങളുടെ അടുത്ത ബില്ലിംഗ് തീയതിയാകുമ്പോൾ നിങ്ങളിൽ നിന്ന് പുതിയ, കുറഞ്ഞ നിരക്ക് ഈടാക്കും.
  • സ്രഷ്ടാവിന് ബാഡ്‌ജുകൾ ഉണ്ടെങ്കിൽ, നിങ്ങളുടെ ബാഡ്‌ജ് ഇതുവരെ നേടിയ ലോയൽറ്റി നിലനിർത്തും.

റദ്ദാക്കിയ ചാനൽ അംഗത്വങ്ങൾക്കുള്ളത്

പണമടച്ചുപയോഗിക്കുന്ന ചാനൽ അംഗത്വം റദ്ദാക്കുമ്പോൾ, നിങ്ങൾ അത് വീണ്ടും സജീവമാക്കുന്നില്ലെങ്കിൽ നിങ്ങളിൽ നിന്ന് വീണ്ടും നിരക്ക് ഈടാക്കില്ല. ആ ബില്ലിംഗ് സൈക്കിൾ അവസാനിക്കുന്നത് വരെ നിങ്ങൾക്ക് അംഗത്വ പെർക്കുകൾ ലഭിക്കുന്നത് തുടരും.

വീണ്ടും പുതുക്കിയ അംഗത്വങ്ങൾക്കുള്ളത്

നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അംഗത്വം വീണ്ടും സജീവമാക്കാം. റദ്ദാക്കിയ അതേ ബില്ലിംഗ് സൈക്കിളിൽ തന്നെ നിങ്ങൾ വീണ്ടും സജീവമാക്കുകയാണെങ്കിൽ, ആ ബില്ലിംഗ് സൈക്കിൾ അവസാനിക്കുന്നത് വരെ നിങ്ങളിൽ നിന്ന് വീണ്ടും നിരക്ക് ഈടാക്കില്ല.

പേയ്മെന്റുകളുമായി ബന്ധപ്പെട്ട പതിവ് ചോദ്യങ്ങൾ

എന്റെ പേയ്‌മെന്റ് വിവരങ്ങൾ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

നിങ്ങളുടെ Google Account-ലെ എന്റെ സബ്‌സ്‌ക്രിപ്‌ഷനുകൾ വിഭാഗത്തിൽ നിങ്ങൾക്ക് പണമടച്ചുപയോഗിക്കുന്ന ചാനൽ അംഗത്വത്തിന് ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡ് മാറ്റാം. ആദ്യം നിങ്ങളുടെ Google Account-ലേക്ക് പുതിയൊരു കാർഡ് ചേർക്കേണ്ടി വന്നേക്കാമെന്നത് ശ്രദ്ധിക്കുക.
youtube.com/paid_memberships -ൽ നിങ്ങളുടെ അടുത്ത ബില്ലിംഗ് തീയതി കാണാനും അംഗത്വം മാനേജ് ചെയ്യാനും കഴിയും.

അംഗത്വങ്ങൾ ഗിഫ്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ എനിക്കൊരു പിശക് സന്ദേശം ലഭിക്കുന്നു. എനിക്ക് എങ്ങനെയിത് പരിഹരിക്കാം?

“ഞങ്ങൾക്ക് നിങ്ങളുടെ രാജ്യം പരിശോധിച്ചുറപ്പിക്കാനായില്ല” എന്ന പിശക് സന്ദേശം ലഭിക്കുകയാണെങ്കിൽ, ഗിഫ്റ്റിംഗ് ഓപ്ഷനുകൾ കാണിക്കുന്നതിന് മുമ്പ് ഞങ്ങൾക്ക് നിങ്ങളുടെ രാജ്യം പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ, മറ്റൊരു നെറ്റ്‌വർക്കിലേക്ക് കണക്റ്റ് ചെയ്യാൻ ശ്രമിക്കുകയോ മറ്റൊരു ഉപകരണം ഉപയോഗിക്കുകയോ ചെയ്യുക.
ശ്രദ്ധിക്കുക: നിങ്ങൾ VPN അല്ലെങ്കിൽ പ്രോക്‌സി സേവനം സജീവമായി ഉപയോഗിക്കുന്നുണ്ടങ്കിൽ, സേവനം ഓഫാക്കുന്നത് എങ്ങനെ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾക്ക് സേവനത്തിന്റെ വെബ്‌സൈറ്റ് പരിശോധിക്കുക.

ഇന്ത്യയിലെ ആവർത്തിക്കുന്ന നിരക്കുകൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ-മാൻഡേറ്റ് ആവശ്യകതകൾ കാരണം, നിങ്ങളുടെ ആവർത്തിക്കുന്ന അംഗത്വങ്ങളിലേക്കുള്ള ആക്സസ് നിലനിർത്താൻ നിങ്ങൾ പേയ്മെന്റ് വിശദാംശങ്ങൾ പരിശോധിച്ചുറപ്പിക്കുകയോ അവ വീണ്ടും നൽകുകയോ ചെയ്യണം. അങ്ങനെ ചെയ്യുന്നതിന്, YouTube ആപ്പിലോ youtube.com -ലോ ഉള്ള നിർദ്ദേശങ്ങൾ പാലിക്കുക. ഈ സമയത്ത് നിങ്ങളുടെ ബാങ്ക് ആവർത്തിക്കുന്ന പേയ്‌മെന്റുകൾ പിന്തുണച്ചേക്കില്ല എന്ന കാര്യം ശ്രദ്ധിക്കുക. ആവർത്തിക്കുന്ന പേയ്മെന്റുകൾ പിന്തുണയ്ക്കുന്ന ബാങ്കുകളുടെ ലിസ്റ്റ് പരിശോധിക്കുക അല്ലെങ്കിൽ കൂടുതലറിയുക.

താൽക്കാലികമായി നിർത്തിയ ചാനൽ അംഗത്വങ്ങൾ എന്റെ പേയ്‌മെന്റുകളെ എങ്ങനെയാണ് ബാധിക്കുക?

“താൽക്കാലികമായി നിർത്തിയ മോഡ്” എന്നാൽ എന്താണ്?

ചിലപ്പോൾ ചാനൽ അംഗത്വങ്ങൾ “താൽക്കാലികമായി നിർത്തിയ മോഡിൽ” ആക്കുന്നു. ചാനൽ, MCN-കൾ മാറ്റുമ്പോഴോ അവരുടെ ചാനൽ 'കുട്ടികൾക്കായി സൃഷ്ടിച്ചത്' എന്ന് സജ്ജീകരിക്കുകയോ ധനസമ്പാദനം നടത്താൻ കഴിയാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ഇങ്ങനെ സംഭവിച്ചേക്കാം. “താൽക്കാലികമായി നിർത്തിയ മോഡിൽ” ആണെങ്കിൽ, ചാനലിന് ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യാനാകില്ല:
  • അംഗത്വങ്ങളിലൂടെ ധനസമ്പാദനം നടത്താനാകില്ല - ഇത് സാധാരണയായി താൽക്കാലികമായിരിക്കും.
  • പെർക്കുകളും മറ്റ് ആനുകൂല്യങ്ങളും നൽകാനാകില്ല.

എന്റെ പേയ്‌മെന്റുകൾക്ക് എന്താണ് സംഭവിക്കുക?

“താൽക്കാലികമായി നിർത്തിയ മോഡിലുള്ള” ചാനലിന്റെ, പണമടച്ചുപയോഗിക്കുന്ന സജീവ അംഗമാണ് നിങ്ങളെങ്കിൽ, നിങ്ങളുടെ ആവർത്തിക്കുന്ന പ്രതിമാസ പേയ്മെന്റ്, ബില്ലിംഗ് സൈക്കിൾ, അംഗത്വങ്ങളിലേക്കുള്ള ആക്‌സസ് എന്നിവയും താൽക്കാലികമായി നിർത്തുന്നു.
നിങ്ങളുടെ ബില്ലിംഗ് സൈക്കിളിലാണ് ചാനൽ “താൽക്കാലികമായി നിർത്തുകയും” “താൽക്കാലികമായി നിർത്തിയത് റദ്ദാക്കുകയും” ചെയ്തതെങ്കിൽ നിങ്ങളുടെ ബില്ലിംഗിൽ മാറ്റമുണ്ടാകില്ല. നിങ്ങൾ, പ്രതിമാസം ആവർത്തിക്കുന്ന സാധാരണ ഫീസ് തുടർന്നും അടയ്‌ക്കേണ്ടി വരും.
നിങ്ങൾ ചാനൽ അംഗത്വത്തിനായി സൈൻ അപ്പ് ചെയ്തത് iOS-ലോ Android-ലോ ആണെങ്കിൽ, നിങ്ങളുടെ ബില്ലിംഗ് കാലയളവ് അവസാനിച്ച ശേഷം ചാനൽ താൽക്കാലികമായി നിർത്തിയ മോഡിലാണെങ്കിൽ നിങ്ങളുടെ ആവർത്തിക്കുന്ന പ്രതിമാസ പേയ്മെന്റുകൾ റദ്ദാക്കിയേക്കാം. ഇങ്ങനെ സംഭവിച്ചാൽ, നിങ്ങളുടെ അംഗത്വം റദ്ദാക്കിയെന്ന് നിങ്ങളെ അറിയിക്കും, ചാനലിന്റെ അംഗത്വം താൽക്കാലികമായി നിർത്തിയത് റദ്ദാക്കിയാലോ റദ്ദാക്കുമ്പോഴോ നിങ്ങൾക്ക് വീണ്ടും ചേരാനും കഴിയും.
ഒരു ചാനലിലെ അംഗത്വങ്ങൾ പരമാവധി 120 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിയ നിലയിൽ തുടരാം; അതിന് ശേഷം അംഗത്വങ്ങളും അംഗങ്ങളുടെ ആവർത്തിക്കുന്ന പ്രതിമാസ പേയ്മെന്റുകളും റദ്ദാക്കും.

ഒരു ചാനൽ അവരുടെ അംഗത്വ പ്രോഗ്രാം അവസാനിപ്പിക്കുകയാണെങ്കിൽ എന്ത് സംഭവിക്കും? 

ഒരു ചാനൽ, അംഗത്വ ഫീച്ചർ അവസാനിപ്പിക്കുകയോ അതിലേക്കുള്ള ആക്‌സസ് ചാനലിന് നഷ്ടപ്പെടുകയോ ചെയ്താൽ, എല്ലാ അംഗത്വങ്ങളും ആവർത്തിക്കുന്ന പ്രതിമാസ പേയ്‌മെന്റുകളും അംഗത്വ പെർക്കുകളിലേക്കുള്ള ആക്‌സസും ഉടൻ അവസാനിപ്പിക്കും. അവസാനിപ്പിക്കുന്ന സമയത്തെ കാഴ്ചക്കാരായ അംഗങ്ങൾക്ക്, റീഫണ്ട് അഭ്യർത്ഥിക്കുന്ന രീതി സംബന്ധിച്ച വിവരങ്ങൾ അടങ്ങുന്ന അവസാനിപ്പിക്കൽ ഇമെയിൽ ലഭിക്കും.

റീഫണ്ടുകളും സ്രഷ്ടാക്കൾക്കുള്ള വരുമാനവും സംബന്ധിച്ച പതിവ് ചോദ്യങ്ങൾ

എനിക്ക് ചാനൽ അംഗത്വങ്ങൾക്കുള്ള റീഫണ്ട് ലഭിക്കുമോ?

പണമടച്ചുപയോഗിക്കുന്ന ചാനൽ അംഗത്വം നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും റദ്ദാക്കാം. റദ്ദാക്കി കഴിഞ്ഞാൽ നിങ്ങളിൽ നിന്ന് വീണ്ടും നിരക്ക് ഈടാക്കില്ല. ബില്ലിംഗ് സൈക്കിൾ അവസാനിക്കുന്നത് വരെ, നിങ്ങൾക്ക് ബാഡ്‌ജ് ഉപയോഗിക്കാനും ക്രിയേറ്റർ പെർക്കുകൾ ആക്‌സസ് ചെയ്യാനും കഴിയും. റദ്ദാക്കുന്നതിനും ചാനൽ അംഗത്വം ഔദ്യോഗികമായി അവസാനിക്കുന്നതിനും ഇടയിലുള്ള കാലയളവിന് നിങ്ങൾക്ക് റീഫണ്ട് ലഭിക്കില്ലെന്ന കാര്യം ശ്രദ്ധിക്കുക.

ചാനൽ അംഗത്വങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് അനധികൃതമായി നിരക്ക് ഈടാക്കിയതായി ശ്രദ്ധയിൽപ്പെട്ടാൽ, അനധികൃത നിരക്ക് റിപ്പോർട്ട് ചെയ്യുക.

നിങ്ങളുടെ പണമടച്ചുപയോഗിക്കുന്ന ചാനൽ അംഗത്വത്തിലെ, ക്രിയേറ്റർ പെർക്കുകൾക്കോ മറ്റ് ഫീച്ചറുകൾക്കോ തകരാറുണ്ടെങ്കിലോ അവ ലഭ്യമല്ലെങ്കിലോ പറഞ്ഞതുപോലെ പ്രവർത്തിക്കുന്നില്ലെങ്കിലോ റീഫണ്ട് അഭ്യർത്ഥിക്കാൻ എപ്പോൾ വേണമെങ്കിലും ഞങ്ങളുടെ പിന്തുണാ ടീമിനെ ബന്ധപ്പെടാം. ഭാഗികമായി അവസാനിച്ച ബില്ലിംഗ് കാലയളവുകൾക്ക് ഞങ്ങൾ റീഫണ്ടുകളോ ക്രെഡിറ്റോ നൽകില്ല.

നിങ്ങൾ Apple വഴി സൈൻ അപ്പ് ചെയ്ത അംഗമാണെങ്കിൽ, പണമടച്ചുപയോഗിക്കുന്ന ചാനൽ അംഗത്വത്തിന് റീഫണ്ട് അഭ്യർത്ഥിക്കാൻ നിങ്ങൾ Apple പിന്തുണയെ ബന്ധപ്പെടേണ്ടി വരും. Apple-ന്റെ റീഫണ്ട് നയം ബാധകമാകും.

ചാനൽ അംഗത്വവുമായി ബന്ധപ്പെട്ട വരുമാനത്തിൽ നിന്ന് സ്രഷ്ടാക്കൾക്ക് ലഭിക്കുന്ന തുക എത്രയാണ്?

Google കണക്കാക്കുന്നത് പ്രകാരം, പ്രാദേശിക വിൽപ്പന നികുതിയും മറ്റ് ഫീസും (രാജ്യവും/പ്രദേശവും ഉപയോക്താവിന്റെ പ്ലാറ്റ്‌ഫോമും അടിസ്ഥാനമാക്കി) പിടിച്ച ശേഷം അംഗത്വ വരുമാനത്തിന്റെ 70% സ്രഷ്ടാക്കൾക്ക് ലഭിക്കും. പേയ്‌മെന്റുകൾ പ്രോസസ് ചെയ്യാനുള്ള ഫീസ് (ക്രെഡിറ്റ് കാർഡ് ഫീസ് ഉൾപ്പെടെ) നിലവിൽ YouTube ആണ് വഹിക്കുന്നത്.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
18376128557219559810
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false