YouTube-ൽ ഷോപ്പിംഗ് ശേഖരങ്ങൾ സൃഷ്ടിക്കൂ, മാനേജ് ചെയ്യൂ

നിങ്ങളുടെ പ്രിയപ്പെട്ട ഉൽപ്പന്നങ്ങളിൽ നിന്ന് ഒരു ശേഖരം ക്യുറേറ്റ് ചെയ്ത്, ഒരു തീമിനായി നിർദ്ദേശിക്കുന്ന ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ വാങ്ങാൻ കാഴ്ചക്കാരെ സഹായിക്കൂ. നിങ്ങളുടെ സ്റ്റോറിൽ നിന്നുള്ള നിർദ്ദേശിക്കുന്ന ഉൽപ്പന്നങ്ങൾ, അഫിലിയേറ്റ് പ്രോഗ്രാമിന്റെ ഭാഗമാണെങ്കിൽ മറ്റ് ബ്രാൻഡുകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള ഉൽപ്പന്നങ്ങൾ എന്നിവയുടെ ശേഖരം പങ്കിട്ട് കാഴ്ചക്കാർക്ക് ബൂട്ടീക്ക് ഷോപ്പിംഗ് അനുഭവം നൽകൂ.

✨NEW✨Create Custom Shopping Collections

നിങ്ങളുടെ ചാനൽ സ്റ്റോറിലും ഉൽപ്പന്നങ്ങളുടെ ലിസ്റ്റുകളിലും വീഡിയോയുടെ വിവരണങ്ങളിലും ശേഖരങ്ങൾ കാഴ്ചക്കാർക്ക് ദൃശ്യമാകും. ഏറ്റവും പുതിയ ശേഖരം നിങ്ങളുടെ ചാനൽ സ്റ്റോറിലും കാഴ്ചക്കാർക്ക് ഏറ്റവും പ്രസക്തമായ ശേഖരം ഉൽപ്പന്നങ്ങളുടെ ലിസ്റ്റുകളിലും വീഡിയോയുടെ വിവരണങ്ങളിലും ഞങ്ങൾ കാണിക്കും.

ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ പാലിക്കുന്ന ശേഖരങ്ങൾ മാത്രം സൃഷ്ടിക്കുന്ന കാര്യം ഉറപ്പാക്കുക.

ശേഖരം സൃഷ്‌ടിക്കുക

ശേഖരം സൃഷ്ടിക്കാൻ YouTube Studio മൊബൈൽ ആപ്പ്  ഉപയോഗിക്കുക:

  1. താഴെയുള്ള മെനുവിൽ, വരുമാനം നേടുക ടാപ്പ് ചെയ്യുക.
  2. ഷോപ്പിംഗ് ടാപ്പ് ചെയ്യുക.
  3. “ശേഖരം” എന്നതിന് കീഴിൽ, ശേഖരം സൃഷ്ടിക്കുക ടാപ്പ് ചെയ്യുക.
  4. നിങ്ങളുടെ ശേഖരത്തിനുള്ള കവർ ചിത്രം തിരഞ്ഞെടുത്ത് അപ്‌ലോഡ് ചെയ്യുക.
  5. നിങ്ങളുടെ ശേഖരത്തിനുള്ള “പേര്” നൽകിയ ശേഷം വിവരണം ചേർക്കുക.
  6. നിങ്ങളുടെ ശേഖരത്തിൽ ഉൾപ്പെടുത്തേണ്ട ഉൽപ്പന്നങ്ങൾ തിരയാൻ,  ചേർക്കുക ടാപ്പ് ചെയ്യുക.
    1. ശേഖരം സൃഷ്ടിക്കാൻ നിങ്ങൾ 3 ഉൽപ്പന്നങ്ങളെങ്കിലും തിരഞ്ഞെടുക്കണം.
    2. നിങ്ങളുടെ ശേഖരത്തിൽ പരമാവധി 30 ഉൽപ്പന്നങ്ങൾ ചേർക്കാം.
    3. നിങ്ങളുടെ ശേഖരത്തിൽ ഉൾപ്പെടുത്തേണ്ട ഉൽപ്പന്നത്തിന് അടുത്തുള്ള,  'ചേർക്കുക' ടാപ്പ് ചെയ്യുക.
    4. ലിസ്റ്റിൽ ഒരു ഉൽപ്പന്നം മുകളിലേക്കോ താഴേക്കോ നീക്കാൻ അതിനടുത്തുള്ള  'നീക്കുക' ടാപ്പ് ചെയ്ത് പിടിക്കുക. സെലക്ഷൻ ടൂളിൽ കാണിച്ചിരിക്കുന്ന അതേ ക്രമത്തിൽ തന്നെയായിരിക്കും ഉൽപ്പന്നങ്ങൾ കാഴ്ചക്കാരെ കാണിക്കുക.
    5. ഉൽപ്പന്നം നീക്കം ചെയ്യാൻ, അതിനടുത്തുള്ള  'ഇല്ലാതാക്കുക' ടാപ്പ് ചെയ്യുക.
  7. നിങ്ങളുടെ ഉൽപ്പന്നങ്ങൾ ചേർക്കുകയോ നീക്കം ചെയ്യുകയോ പുനഃക്രമീകരിക്കുകയോ ചെയ്തതിന് ശേഷം പൂർത്തിയായി ടാപ്പ് ചെയ്യുക.
  8. കവർ ചിത്രവും പേരും വിവരണവും ഉൽപ്പന്നങ്ങളും ഉൾപ്പെടെ നിങ്ങളുടെ ശേഖരത്തിന്റെ വിശദാംശങ്ങൾ അവലോകനം ചെയ്യുക.
  9. പ്രസിദ്ധീകരിക്കുക ടാപ്പ് ചെയ്യുക.

ശേഖരം മാനേജ് ചെയ്യുക

YouTube Studio മൊബൈൽ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ശേഖരം ഏതുസമയത്തും മാറ്റാം. നിങ്ങളുടെ ശേഖരം എഡിറ്റ് ചെയ്യാൻ:

  1. താഴെയുള്ള മെനുവിൽ, വരുമാനം നേടുക ടാപ്പ് ചെയ്യുക.
  2. ഷോപ്പിംഗ് ടാപ്പ് ചെയ്യുക.
  3. “ശേഖരങ്ങൾ” എന്നതിന് അടുത്തുള്ള, തുടർന്ന് ടാപ്പ് ചെയ്യുക.
  4. നിങ്ങൾക്ക് മാറ്റേണ്ട ശേഖരത്തിന്റെ കവർ ചിത്രത്തിൽ ടാപ്പ് ചെയ്യുക.
  5. നിങ്ങളുടെ ശേഖരത്തിൽ മാറ്റങ്ങൾ വരുത്തുക.
    1. നിങ്ങളുടെ ശേഖരത്തിൽ ഉൾപ്പെടുത്തേണ്ട ഉൽപ്പന്നങ്ങൾ തിരയാൻ,  ചേർക്കുക ടാപ്പ് ചെയ്യുക.
    2. ലിസ്റ്റിൽ ഒരു ഉൽപ്പന്നം മുകളിലേക്കോ താഴേക്കോ നീക്കാൻ അതിനടുത്തുള്ള  'നീക്കുക' ടാപ്പ് ചെയ്ത് പിടിക്കുക. സെലക്ഷൻ ടൂളിൽ കാണിച്ചിരിക്കുന്ന അതേ ക്രമത്തിൽ തന്നെയായിരിക്കും ഉൽപ്പന്നങ്ങൾ കാഴ്ചക്കാരെ കാണിക്കുക.
    3. ഉൽപ്പന്നം നീക്കം ചെയ്യാൻ, അതിനടുത്തുള്ള  'ഇല്ലാതാക്കുക' ടാപ്പ് ചെയ്യുക.
    4. നിങ്ങളുടെ ശേഖരത്തിന്റെ ചിത്രം മാറ്റാൻ കവർ ചിത്രത്തിൽ ടാപ്പ് ചെയ്യുക.
    5. നിങ്ങളുടെ ശേഖരത്തിന്റെ പേരോ വിവരണമോ എഡിറ്റ് ചെയ്യാൻ “പേര്” അല്ലെങ്കിൽ “വിവരണം” എന്നീ ബോക്‌സുകളിൽ ടാപ്പ് ചെയ്യുക.
  6. പ്രസിദ്ധീകരിക്കുക ടാപ്പ് ചെയ്യുക.

ലഘുചിത്രം, പേര്, ലിങ്ക്, വിവരണം, ശേഖരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള നിങ്ങളുടെ ഷോപ്പിംഗ് ശേഖരം YouTube  കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ പാലിക്കണം.

നിങ്ങളുടെ ശേഖരത്തിന്റെ ഏതെങ്കിലും ഒരു ഭാഗം YouTube കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ ലംഘിക്കുന്നതാണെങ്കിൽ, നിങ്ങളുടെ മുഴുവൻ ശേഖരവും നീക്കം ചെയ്യും.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
16429412490903214452
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false