YouTube Shorts കാണൂ

പുതിയതും ആകർഷകവുമായ ഉള്ളടക്കം കണ്ടെത്താൻ അനന്തമായ അവസരങ്ങൾ നൽകുന്ന ഹ്രസ്വ രൂപത്തിലുള്ള വെർട്ടിക്കൽ വീഡിയോകളാണ് YouTube Shorts. ഓരോ Short-ന്റെയും പരമാവധി ദൈർഘ്യം 60 സെക്കൻഡ് മാത്രമാണ്, അതിനാൽ അടുത്തത് കാണാൻ അധികസമയം കാത്തിരിക്കേണ്ട.

Shorts ഫീഡിലെ, ഒരിക്കലും അവസാനിക്കാത്ത സ്ട്രീമിലൂടെ കാണാനും ഇടപഴകാനും YouTube Shorts പ്ലേയർ നിങ്ങളെ അനുവദിക്കുന്നു.

സ്‌മാർട്ട് ടിവികളിലും ഗെയിം കൺസോളുകളിലും Shorts കാണൂ

നിങ്ങളുടെ ടിവിയിൽ YouTube Shorts കാണൂ

ഏറ്റവും പുതിയ വാർത്തകൾക്കും അപ്ഡേറ്റുകൾക്കും നുറുങ്ങുകൾക്കും YouTube Viewers ചാനലിന്റെ വരിക്കാരാകൂ.

മിക്ക സ്‌മാർട്ട് ടിവികളിലും ഗെയിം കൺസോളുകളിലും മറ്റ് സ്ട്രീമിംഗ് ഉപകരണങ്ങളിലും YouTube ആപ്പിലൂടെ നിങ്ങൾക്ക് Shorts കാണാമെങ്കിലും 2019-ന് മുമ്പ് റിലീസ് ചെയ്ത ചില ഉപകരണങ്ങളിൽ Shorts പ്ലേയർ പ്രവർത്തിച്ചേക്കില്ലെന്ന കാര്യം ശ്രദ്ധിക്കുക.

നിങ്ങളുടെ YouTube ഹോംപേജിലെയും തിരയൽ ഫലങ്ങളിലെയും YouTube-ലുടനീളമുള്ള ചാനൽ പേജുകളിലെയും Shorts ഷെൽഫിൽ Shorts ദൃശ്യമാകുന്നു. ഒരു Short തിരഞ്ഞെടുക്കുമ്പോൾ, അത് Shorts പ്ലേയറിൽ തുടർച്ചയായി പ്ലേ ചെയ്യും.

പ്ലേയറിൽ നാവിഗേറ്റ് ചെയ്യാൻ നിങ്ങളുടെ റിമോട്ട് എങ്ങനെ ഉപയോഗിക്കാമെന്ന് ഇവിടെ അറിയാം:

  1. Short ആരംഭിക്കാനോ താൽക്കാലികമായി നിർത്താനോ, അതിൽ നേരിട്ട് ക്ലിക്ക് ചെയ്യുക.
  2. Short-നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ, വലതുവശത്ത് ക്ലിക്ക് ചെയ്യുക.
  3. അടുത്ത Short-ലേക്ക് പോകാൻ, സ്ക്രോൾ ഡൗൺ ചെയ്യുക അല്ലെങ്കിൽ ചുവടെ ക്ലിക്ക് ചെയ്യുക.
  4. മുമ്പത്തെ Short-ലേക്ക് മടങ്ങാൻ, മുകളിലേക്ക് സ്ക്രോൾ ചെയ്യുക അല്ലെങ്കിൽ മുകളിൽ ക്ലിക്ക് ചെയ്യുക.

YouTube-ൽ Shorts കാണൂ

YouTube-ൽ Shorts കാണാൻ:

  1. ഹോമിലേക്ക്  പോകുക.
  2. ഇടതുവശത്ത്, YouTube Shorts പ്ലേയറിലേക്ക് പോകാൻ Shorts  ക്ലിക്ക് ചെയ്യുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
13611595560548830802
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false