YouTube ചാനൽ അംഗത്വ റീഫണ്ടുകൾ

റീഫണ്ട് നയങ്ങളെക്കുറിച്ച് കൂടുതലറിയൂ, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് വാങ്ങിയ ചാനൽ അംഗത്വങ്ങൾക്ക് റീഫണ്ട് അഭ്യർത്ഥിക്കൂ.

YouTube-ൽ ക്രിയേറ്റർ പെർക്കുകൾക്ക് റീഫണ്ട് നേടൽ

ഏറ്റവും പുതിയ വാർത്തകൾക്കും അപ്ഡേറ്റുകൾക്കും നുറുങ്ങുകൾക്കും YouTube Viewers ചാനലിന്റെ വരിക്കാരാകൂ.

YouTube Premium അല്ലെങ്കിൽ Music Premium റീഫണ്ടിനായി തിരയുകയാണോ? YouTube Premium, YouTube Music Premium അംഗത്വങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ചാനൽ അംഗത്വങ്ങൾ.

ചാനൽ അംഗത്വവുമായി ബന്ധപ്പെട്ട റീഫണ്ട് നയങ്ങൾ

  • പണമടച്ചുപയോഗിക്കുന്ന ചാനൽ അംഗത്വം നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും റദ്ദാക്കാം. റദ്ദാക്കി കഴിഞ്ഞാൽ നിങ്ങളിൽ നിന്ന് വീണ്ടും നിരക്ക് ഈടാക്കില്ല. ബില്ലിംഗ് സൈക്കിൾ അവസാനിക്കുന്നത് വരെ നിങ്ങൾക്ക് പെർക്കുകളിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും.
  • റദ്ദാക്കുന്നതിനും ചാനൽ അംഗത്വം ഔദ്യോഗികമായി അവസാനിക്കുന്നതിനും ഇടയിലുള്ള കാലയളവിന് നിങ്ങൾക്ക് റീഫണ്ട് ലഭിക്കില്ല.
  • ഭാഗികമായി അവസാനിച്ച ബില്ലിംഗ് കാലയളവുകൾക്ക് ഞങ്ങൾ റീഫണ്ടുകളോ ക്രെഡിറ്റുകളോ നൽകില്ല.

YouTube ചാനൽ അംഗത്വത്തിന് റീഫണ്ട് അഭ്യർത്ഥിക്കൂ

സ്രഷ്ടാക്കൾ നൽകുന്ന പെർക്കുകളോ മറ്റ് ഫീച്ചറുകളോ പ്രവർത്തിക്കുന്നില്ലെങ്കിൽ സഹായത്തിനായി ഞങ്ങളുടെ പിന്തുണാ ടീമിനെ ബന്ധപ്പെടുക.

നിങ്ങൾ Apple വഴിയാണ് സൈൻ അപ്പ് ചെയ്തതെങ്കിൽ, പണമടച്ചുപയോഗിക്കുന്ന ചാനൽ അംഗത്വത്തിന് റീഫണ്ട് അഭ്യർത്ഥിക്കാൻ നിങ്ങൾ Apple പിന്തുണയെ ബന്ധപ്പെടേണ്ടി വരും. Apple-ന്റെ റീഫണ്ട് നയം ബാധകമാകും.

നിങ്ങളുടെ അക്കൗണ്ടിൽ അനധികൃത ചാനൽ അംഗത്വ നിരക്ക് ശ്രദ്ധയിൽപ്പെട്ടാൽ, അനധികൃത നിരക്ക് റിപ്പോർട്ട് ചെയ്യുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
12659278208176735885
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false