നിങ്ങളുടെ ചാനൽ മാർഗ്ഗനിർദ്ദേശങ്ങൾ സജ്ജീകരിക്കൽ

സ്രഷ്ടാക്കളുടെ ചെറിയ ഗ്രൂപ്പിൽ ഞങ്ങൾ ഇപ്പോൾ ചാനൽ മാർഗനിർദ്ദേശങ്ങൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പരീക്ഷണത്തിന് ശേഷം, ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ ഇത് കൂടുതൽ സ്രഷ്ടാക്കളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണിക്കും.
ശ്രദ്ധിക്കുക:  മാർഗനിർദ്ദേശങ്ങൾ ഡെസ്ക്ടോപ്പിൽ കാണാനാകില്ല. 

നിങ്ങളുടെ ചാനലിൽ നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങൾ ഡ്രൈവ് ചെയ്യുന്നതിനുള്ള ആശയവിനിമയം നടത്തുകയാണ് ചാനൽ മാർഗനിർദ്ദേശങ്ങൾ ചെയ്യുന്നത്. 

നിങ്ങളുടെ വീഡിയോയിൽ അല്ലെങ്കിൽ നിങ്ങളുടെ തത്സമയ ചാറ്റിൽ കാഴ്‌ചക്കാർ കമന്റിടുന്നതിന് മുമ്പ് അവർക്ക് ഈ ചാനൽ മാർഗനിർദ്ദേശങ്ങൾ കാണാനാകും.

എങ്ങനെ ആരംഭിക്കാമെന്നത് ഇതാ:

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഇടത് മെനുവിൽ നിന്ന്, ക്രമീകരണം തിരഞ്ഞെടുക്കുക.
  3. കമ്മ്യൂണിറ്റി തുടർന്ന് ചാനൽ മാർഗനിർദ്ദേശങ്ങൾ തിരഞ്ഞെടുക്കുക.
  4. സ്വാഗത സന്ദേശവും നിങ്ങളുടെ ആദ്യത്തെ ചാനൽ മാർഗനിർദ്ദേശവും നൽകുക. നിങ്ങൾക്ക് 3 എണ്ണം വരെ ചേർക്കാം.
  5. രണ്ട് മാർഗനിർദ്ദേശങ്ങൾ കൂടി ചേർക്കാൻ  മാർഗനിർദ്ദേശം ചേർക്കുക ക്ലിക്ക് ചെയ്യുക.
  6. സംരക്ഷിക്കുക ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ഇഷ്ടാനുസൃത മാർഗനിർദ്ദേശങ്ങൾ, കമന്റുകൾ അല്ലെങ്കിൽ തത്സമയ ചാറ്റ് സന്ദേശങ്ങൾ സ്വയമേവ മറയ്ക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഇടയാക്കില്ല. പകരം, നിങ്ങളോ നിങ്ങളുടെ ചാനൽ മോഡറേറ്റർമാരോ അവലോകനത്തിനായി തടഞ്ഞ് വയ്ക്കുന്ന കമന്റുകളിൽ നിന്ന് പ്രതീക്ഷിക്കാവുന്നവ സജ്ജീകരിക്കാൻ നിങ്ങളെ സഹായിക്കുന്നു.

YouTube സ്വയമേവ നിങ്ങളുടെ ഇഷ്ടാനുസൃത മാർഗനിർദ്ദേശങ്ങളൊന്നും ബാധകമാക്കില്ലെങ്കിലും, ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗനിർദ്ദേശങ്ങൾ സ്വയമേവ ബാധകമാക്കുന്നത് തുടരും.

ചാനൽ മാർഗനിർദ്ദേശങ്ങളെ കുറിച്ച് കൂടുതലറിയുക

സ്വാഗത സന്ദേശത്തിലും ചാനൽ മാർഗനിർദ്ദേശത്തിലും ഞാൻ എന്ത് പറയണം?

നിങ്ങളുടെ വീഡിയോകളിൽ കമന്റിടുമ്പോഴോ തത്സമയ ചാറ്റുകളിൽ പങ്കെടുക്കുമ്പോഴോ, ആദ്യത്തെ പ്രാവശ്യം കാണുന്ന കാഴ്‌ചക്കാർക്ക് നിങ്ങളുടെ ചാനൽ പരിചയമുണ്ടാകാനിടയില്ല. നിങ്ങളുടെ പ്രേക്ഷകരെ എതിരേൽക്കുന്നതും നിങ്ങളുടെ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ പ്രോത്സാഹിപ്പിക്കുന്നതുമായൊരു സ്വാഗത സന്ദേശം എഴുതുക. നിങ്ങൾക്ക് ഇങ്ങനെ എഴുതാം:

“എന്റെ ചാനലിലേക്ക് സ്വാഗതം! സംഭാഷണത്തിൽ ചേരുമ്പോൾ എന്റെ ചാനലിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കുക.”

നിങ്ങളുടെ ചാനലിൽ എങ്ങനെ ആശയവിനിമയം നടത്തണമെന്ന് നിങ്ങളുടെ മാർഗനിർദ്ദേശം കാഴ്‌ചക്കാരോട് പറയുന്നു. നിങ്ങളുടെ ചാനലിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള സംഭാഷണം പ്രമോട്ട് ചെയ്യുന്ന തരത്തിൽ മാർഗനിർദ്ദേശം എഴുതുക. നല്ല ശീലങ്ങളുടെ ഉദാഹരണങ്ങളിൽ ചിലത് ഇങ്ങനെ:

  • മര്യാദയും ബഹുമാനവും പുലർത്തുക
  • വിഷയത്തിൽ കേന്ദ്രീകരിക്കുക
  • ചോദ്യങ്ങൾ ചോദിക്കാം
  • സ്വയം പ്രമോട്ട് ചെയ്യലോ സ്‌പാമോ പാടില്ല
  • വ്യക്തിയെയല്ല, അവരുടെ വാദത്തെ നേരിടൂ

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
17943587187084267518
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false