YouTube ആപ്പുകളിലെ സ്വകാര്യതയുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കൂ

ഓൺലൈനിൽ നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രാധാന്യം നൽകിയാണ് ഞങ്ങൾ ഓരോ കാര്യങ്ങളും ചെയ്യുന്നത് - നിങ്ങളുടെ ഡാറ്റ ഉപയോഗിക്കുന്നത് സംബന്ധിച്ച് നിങ്ങൾക്ക് നിയന്ത്രണവും ക്രമീകരണങ്ങൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകളും നൽകുമ്പോഴും ഞങ്ങൾ ഉപയോഗിക്കുന്ന ഡാറ്റ സംബന്ധിച്ച് സുതാര്യത നിലനിർത്താനുള്ള പ്രതിബദ്ധത ഞങ്ങൾക്കുണ്ട്.

നിങ്ങൾ Google-നും YouTube-നും നൽകുന്ന ഡാറ്റ, ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോഴുള്ള നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്താൻ ഞങ്ങളെ സഹായിക്കുന്നു. YouTube-ലെ നിങ്ങളുടെ ഡാറ്റ അല്ലെങ്കിൽ നിങ്ങളുടെ Google Account സന്ദർശിച്ച് നിങ്ങളുടെ YouTube സ്വകാര്യതാ ക്രമീകരണം നിയന്ത്രിക്കാം.

നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ഡാറ്റ YouTube ഉപയോഗിച്ചേക്കാവുന്നത് എങ്ങനെ

നിങ്ങൾ എന്താണ് കണ്ടതെന്ന് ഓർമ്മിപ്പിക്കുന്നതും ഏറ്റവും പ്രസക്തമായ നിർദ്ദേശങ്ങളും തിരയൽ ഫലങ്ങളും നിങ്ങൾക്ക് നൽകുന്നതും പോലുള്ള നിങ്ങളുടെ അനുഭവങ്ങൾ മെച്ചപ്പെടുത്താൻ YouTube നിങ്ങളുടെ ഡാറ്റ ഉപയോഗിക്കുന്നു. YouTube-നുള്ളിലെയും മറ്റ് Google സേവനങ്ങളിലെയും പരസ്യങ്ങൾ വ്യക്തിപരമാക്കാനും നിങ്ങളുടെ ആക്റ്റിവിറ്റിയും വിവരങ്ങളും ഉപയോഗിച്ചേക്കാം. YouTube-ലെ നിങ്ങളുടെ ഡാറ്റ എന്നതിൽ നിങ്ങളുടെ ആക്റ്റിവിറ്റി ഡാറ്റ മാനേജ് ചെയ്യാനും ഓഫാക്കാനും കഴിയും.

സംയോജിത ഡാറ്റ YouTube ഉപയോഗിച്ചേക്കാവുന്നത് എങ്ങനെ

ഞങ്ങളുടെ സേവനങ്ങൾ നിരന്തരം മെച്ചപ്പെടുത്തുന്നതിന്, എല്ലാ ഉപയോക്താക്കളുടെയും അനുഭവം മെച്ചപ്പെടുത്താൻ ഞങ്ങൾ വ്യക്തിപരമായ വിവരങ്ങൾ നീക്കം ചെയ്തതും സംയോജിതവുമായ YouTube ഡാറ്റ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, YouTube ആപ്പിന്റെ ഹെൽത്ത് മനസ്സിലാക്കാനും ബഗുകൾ പരിഹരിക്കാനും വേഗതയും പ്രകടനവും മെച്ചപ്പെടുത്താനും ഞങ്ങൾ ഡയഗ്‌നോസ്‌റ്റിക്‌സ് ഉപയോഗിക്കുന്നു.

നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും നിയന്ത്രിക്കാൻ YouTube സഹായിക്കുന്നത് എങ്ങനെ

സമയോചിതമായ ടൂളുകൾ ഉപയോഗിച്ച് നിങ്ങളുടെ ക്രമീകരണം മാനേജ് ചെയ്യാൻ സഹായിക്കുന്നതോ അത്തരം ക്രമീകരണം ഞങ്ങളുടെ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്നത് എളുപ്പമാക്കുന്നതോ ആകട്ടെ — YouTube-ലെ നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച നിയന്ത്രണം നിലനിർത്താൻ നിങ്ങൾക്ക് കഴിയുന്നതിനായി ഞങ്ങൾ നിരന്തരം പരിശ്രമിക്കുന്നു. ഉദാഹരണത്തിന്, ഒരു നിശ്ചിത സമയത്തിന് ശേഷം YouTube സ്വയമേവ നിങ്ങളുടെ ഡാറ്റ ഇല്ലാതാക്കുന്നതിനുള്ള ചോയിസ് നിങ്ങൾക്ക് നൽകുന്ന, സ്വയമേവ-ഇല്ലാതാക്കൽ പോലുള്ള, ഡാറ്റ ശേഖരിക്കുന്നതിന്റെ അളവ് കുറയ്ക്കുന്ന ടൂളുകൾ ഞങ്ങൾ നൽകുന്നു. YouTube-ലെ നിങ്ങളുടെ ഡാറ്റ എന്നതിൽ നിങ്ങളുടെ ആക്റ്റിവിറ്റി ഡാറ്റ മാനേജ് ചെയ്യാം.

നിങ്ങളുടെ തിരയൽ ചരിത്രവും മുമ്പുകണ്ടവയുടെ വിവരങ്ങളും YouTube ഉപയോഗിച്ചേക്കാവുന്നത് എങ്ങനെ, അത് നിങ്ങൾക്ക് എങ്ങനെ നിയന്ത്രിക്കാനാകും

നിങ്ങൾ അടുത്തിടെ കണ്ട വീഡിയോകൾ എളുപ്പം കണ്ടെത്താൻ സഹായിക്കുന്നതും നിങ്ങളുടെ നിർദ്ദേശങ്ങൾ മെച്ചപ്പെടുത്തുന്നതും പോലുള്ള നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്താൻ YouTube, തിരയൽ ചരിത്രവും മുമ്പുകണ്ടവയുടെ വിവരങ്ങളും ഉപയോഗിക്കുന്നു. തിരയൽ ചരിത്രവും മുമ്പുകണ്ടവയുടെ വിവരങ്ങളും, പ്രസക്തവും ഉപയോഗപ്രദവുമായ പരസ്യങ്ങൾ കാണിക്കുന്നതിനും ഉപയോഗിച്ചേക്കാം. നിർദ്ദേശങ്ങളും പരസ്യങ്ങളും നിങ്ങളെ സംബന്ധിച്ച് കൂടുതൽ പ്രസക്തമാക്കുന്നതിന് തിരയൽ ചരിത്രം, മുമ്പുകണ്ടവയുടെ വിവരങ്ങൾ എന്നിവയിലെ ഡാറ്റ നിങ്ങൾക്ക് YouTube-ലെ നിങ്ങളുടെ ഡാറ്റയിൽ കാണാനും ഇല്ലാതാക്കാനും കഴിയും. നിങ്ങൾക്ക് മുമ്പുകണ്ടവയുടെ വിവരങ്ങൾ കാര്യമായ തോതിൽ ഇല്ലെങ്കിൽ, YouTube ഹോംപേജിലെ നിർദ്ദേശങ്ങൾ പോലുള്ള വീഡിയോ നിർദ്ദേശങ്ങൾ നൽകുന്നതിന് നിങ്ങളുടെ മുമ്പുകണ്ടവയുടെ വിവരങ്ങൾ ആശ്രയിക്കുന്ന YouTube ഫീച്ചറുകൾ നീക്കം ചെയ്യും.
നിങ്ങളുടെ Google Account-ൽ ഏതൊക്കെ ആക്റ്റിവിറ്റി ഡാറ്റ സംരക്ഷിക്കുന്നുവെന്നത് മാനേജ് ചെയ്യാൻ YouTube-ലെ നിങ്ങളുടെ ഡാറ്റ സന്ദർശിക്കുക. YouTube ആക്റ്റിവിറ്റി ബ്രൗസ് ചെയ്യാനും ഇല്ലാതാക്കാനും നിങ്ങൾക്ക് കഴിയും.

YouTube നിങ്ങളുടെ ലൊക്കേഷൻ ഡാറ്റ ഉപയോഗിച്ചേക്കാവുന്നത് എങ്ങനെ

പ്രാദേശികമായി പ്രസക്തമായ ഉള്ളടക്ക നിർദ്ദേശങ്ങളും തിരയൽ ഫലങ്ങളും കാണിക്കാൻ, നിങ്ങളുടെ IP വിലാസത്തിൽ നിന്ന് അനുമാനിച്ച നിങ്ങളുടെ നിലവിലെ പൊതു ഏരിയ പോലുള്ള ലൊക്കേഷൻ വിവരങ്ങൾ YouTube ഉപയോഗിച്ചേക്കാം. ഉദാഹരണത്തിന്, YouTube-ൽ വാർത്തയോ കാലാവസ്ഥയോ തിരയുകയാണെങ്കിൽ, നിങ്ങളുടെ പൊതു ഏരിയയിലെ പ്രധാന വാർത്തകളും പ്രാദേശിക കാലാവസ്ഥയും നിങ്ങളുടെ തിരയൽ ഫലങ്ങളിൽ ഉൾപ്പെട്ടേക്കാം. കൂടാതെ, നിങ്ങൾ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, വീഡിയോ അപ്‌ലോഡ് ചെയ്ത പൊതു ഏരിയയോ വീഡിയോയിൽ ടാഗ് ചെയ്ത ലൊക്കേഷനോ പോലുള്ള ലൊക്കേഷൻ വിവരങ്ങളും, പ്രാദേശിക പ്രസക്തിയുള്ള പ്രേക്ഷകർക്ക് നിങ്ങളുടെ ഉള്ളടക്കം നിർദ്ദേശിക്കാൻ ഉപയോഗിച്ചേക്കാം.

പൊതു ഏരിയ എന്നത് ഒരു ചതുരശ്ര മൈലിനേക്കാൾ വലുതായിരിക്കും, ഇതിൽ കുറഞ്ഞത് 1,000 ഉപയോക്താക്കൾ ഉണ്ടാകും. നിങ്ങളുടെ തിരയലിലെ പൊതുവായ ഏരിയ നിങ്ങളെ തിരിച്ചറിയുന്നില്ല. പകരം, ഒരു പൊതു ഏരിയ നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കാൻ സഹായിക്കുന്നു, ഇത് സാധാരണയായി നഗരങ്ങൾക്ക് പുറത്ത് ഒരു ചതുരശ്ര മൈലിനേക്കാൾ വലുതാണ്.

YouTube-ലെ നിങ്ങളുടെ ഡാറ്റ എന്നതിൽ നിന്ന് നിങ്ങളുടെ ലൊക്കേഷൻ ചരിത്രം കാണാനും മായ്ക്കാനും ഓഫാക്കാനും സ്വയമേവ ഇല്ലാതാക്കാൻ തിരഞ്ഞെടുക്കാനും കഴിയും.

YouTube-ൽ നിങ്ങളെ കൂടുതൽ ഉപയോഗപ്രദമായ പരസ്യങ്ങൾ കാണിക്കുന്നത് ഉൾപ്പെടെ, Google-ലുടനീളം ലൊക്കേഷൻ ഉപയോഗിക്കുന്നത് എങ്ങനെ എന്നതിനെ കുറിച്ച് നിങ്ങൾക്ക് കൂടുതലറിയാം.

നിങ്ങളുടെ തിരയലിൽ ലൊക്കേഷൻ ഉൾപ്പെടുത്തി പ്രാദേശികമായ ഉള്ളടക്കം കണ്ടെത്തൂ

എന്തെങ്കിലും നിർദ്ദിഷ്ട കാര്യങ്ങൾ തിരയുമ്പോൾ അവയുമായി ബന്ധപ്പെട്ട പ്രസക്തമായ തിരയൽ ഫലങ്ങൾ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, ചെൽസിയിലെ കാലാവസ്ഥ എന്നത് പോലെ നിങ്ങളുടെ തിരയലിൽ ലൊക്കേഷൻ ഉൾപ്പെടുത്താൻ ശ്രമിക്കുക.

പരസ്യങ്ങൾ വ്യക്തിപരമാക്കാൻ ഏതൊക്കെ ഡാറ്റയും ആക്റ്റിവിറ്റിയും ഉപയോഗിക്കുന്നു എന്നത് നിയന്ത്രിക്കുക

Google ആപ്പുകൾ ഉപയോഗിക്കുമ്പോൾ, പരസ്യങ്ങൾ വ്യക്തിപരമാക്കാൻ ഏതൊക്കെ ഡാറ്റയും ആക്റ്റിവിറ്റിയും ഉപയോഗിക്കണമെന്നത് നിങ്ങൾക്ക് നിയന്ത്രിക്കാം, അല്ലെങ്കിൽ പരസ്യം വ്യക്തിപരമാക്കൽ നിങ്ങൾക്ക് പൂർണ്ണമായും ഓഫാക്കാം. പരസ്യ ക്രമീകരണത്തിൽ, വ്യക്തിപരമാക്കിയ പരസ്യങ്ങൾ നിങ്ങളെ കാണിക്കാൻ ഉപയോഗിക്കുന്ന ഡാറ്റ നിയന്ത്രിക്കുന്നത് ഞങ്ങൾ എളുപ്പമാക്കുന്നു. നിങ്ങളുടെ ആക്റ്റിവിറ്റിയും പരസ്യങ്ങൾ കാണിക്കാൻ ഞങ്ങളുമായി സഹകരിക്കുന്ന മറ്റ് പരസ്യദാതാക്കളുമായുള്ള നിങ്ങളുടെ ഇടപഴകലുകളും Google Account-ൽ നിങ്ങൾ ചേർക്കുന്ന വിവരങ്ങളും അടിസ്ഥാനമാക്കി നിങ്ങളുടെ താൽപര്യങ്ങളെ കുറിച്ച് ഞങ്ങൾ നിർണയിക്കുന്ന കാര്യങ്ങൾ ഈ ഡാറ്റയിൽ ഉൾപ്പെടുന്നു.

നിങ്ങളുടെ Google Account-ലേക്ക് സൈൻ ഇൻ ചെയ്യുമ്പോൾ, നിങ്ങളുടെ പരസ്യങ്ങൾ വ്യക്തിപരമാക്കുന്ന രീതി മാനേജ് ചെയ്യുക, അല്ലെങ്കിൽ നിങ്ങളുടെ പരസ്യ ക്രമീകരണത്തിൽ പോയി വ്യക്തിപരമാക്കിയ പരസ്യങ്ങൾ പൂർണ്ണമായും ഓഫാക്കുക.

Google Ads, ഡാറ്റ എന്നിവയെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളുടെ സുരക്ഷാകേന്ദ്രത്തിലേക്ക് പോകുക.

YouTube നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഉപയോഗിച്ചേക്കാവുന്നത് എങ്ങനെ

നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളിൽ നിങ്ങളുടെ പേരും ഫോട്ടോയും പോലുള്ള വിവരങ്ങൾ ഉൾപ്പെടുന്നു. നിങ്ങളുടെ Google Account-ലെ വ്യക്തിപരമായ വിവരങ്ങൾ മാനേജ് ചെയ്യുന്നതിലൂടെ, Google സേവനങ്ങളിലുടനീളം മറ്റുള്ളവർക്ക് ഏതൊക്കെ വ്യക്തിപരമായ വിവരങ്ങൾ ദൃശ്യമാക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ഇമെയിൽ വിലാസവും ഫോൺ നമ്പറും പോലുള്ള അധിക വിവരങ്ങൾ നൽകാനുള്ള ഫോമുകൾ ചില പരസ്യങ്ങളിൽ കണ്ടേക്കാം, ഇവ ഓപ്ഷണലാണ്, YouTube ഉപയോഗിക്കുന്നത് തുടരാൻ ആവശ്യവുമില്ല.

നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ YouTube വിൽക്കില്ല

നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഞങ്ങൾ ആർക്കും വിൽക്കില്ല. നിർദ്ദേശങ്ങൾ നൽകുന്നതും തിരയൽ ഫലങ്ങൾ വ്യക്തിപരമാക്കുന്നതും പ്രസക്തമായ പരസ്യങ്ങൾ നൽകുന്നതും ഉൾപ്പെടെ, ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്കായി വ്യക്തിപരമാക്കാൻ, ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുന്നു. ഈ പരസ്യങ്ങൾ ഞങ്ങളുടെ സേവനങ്ങളെ ഫണ്ട് ചെയ്യാനും പണച്ചെലവില്ലാതെ അവ എല്ലാവർക്കും ലഭ്യമാക്കാൻ സഹായിക്കുമെങ്കിലും, നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ വിൽപ്പനയ്‌ക്കുള്ളതല്ല.

നിങ്ങൾ അപ്‌ലോഡ് ചെയ്യാൻ തിരഞ്ഞെടുക്കുന്ന വീഡിയോകളും ഫോട്ടോകളും പോലുള്ള ഉള്ളടക്കം YouTube ഉപയോഗിച്ചേക്കാവുന്നത് എങ്ങനെ

അപ്‌ലോഡ് ചെയ്യാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന ഉള്ളടക്കം മാത്രമേ YouTube സംഭരിക്കുകയും നിങ്ങളുടെ YouTube ചാനലിലേക്ക് ലിങ്ക് ചെയ്യുകയും ചെയ്യൂ. ഈ ഉള്ളടക്കം ആരൊക്കെ കാണുമെന്നത് നിങ്ങൾ തിരഞ്ഞെടുക്കുന്ന വീഡിയോ സ്വകാര്യതാ ക്രമീകരണത്തെ അനുസരിച്ചിരിക്കും. നിങ്ങളുടെ വീഡിയോ സ്വകാര്യതാ ക്രമീകരണം അടിസ്ഥാനമാക്കി, നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ഉള്ളടക്കം മറ്റുള്ളവർക്ക് ദൃശ്യമാക്കുകയോ നിർദ്ദേശിക്കുകയോ ചെയ്തേക്കാം. നിങ്ങളുടെ വീഡിയോ സ്വകാര്യതാ ക്രമീകരണം എങ്ങനെ മാറ്റാം എന്നതിനെ കുറിച്ച് ഇവിടെ കൂടുതലറിയുക. മൊബൈലിലോ കമ്പ്യൂട്ടറിലോ YouTube Studio ഉപയോഗിച്ച് ഉള്ളടക്കം മാനേജ് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതും എങ്ങനെ എന്നതിനെക്കുറിച്ച് ഇവിടെ കൂടുതലറിയുക.

വീഡിയോ ഇല്ലാതാക്കിയാൽ നിങ്ങളുടെ ഉള്ളടക്കത്തിനും അനുബന്ധ ഡാറ്റയ്ക്കും എന്ത് സംഭവിക്കും.

YouTube-ൽ നിന്ന് ഒരു വീഡിയോ ഇല്ലാതാക്കാൻ നിങ്ങൾ തിരഞ്ഞെടുത്താൽ, ആ വീഡിയോ ശാശ്വതമായി ഇല്ലാതാക്കപ്പെടും. അത് പിന്നീട് വീണ്ടെടുക്കാനാകില്ല, ആ വീഡിയോ ഇനി YouTube-നുള്ളിൽ തിരയാനുമാകില്ല. ആകെ കണ്ട സമയം പോലുള്ള, വീഡിയോയുമായി ബന്ധപ്പെട്ട ഡാറ്റ തുടർന്നും മൊത്തം റിപ്പോർട്ടുകളുടെ ഭാഗമായിരിക്കും. മൊബൈലിലോ കമ്പ്യൂട്ടറിലോ YouTube Studio ഉപയോഗിച്ച് ഉള്ളടക്കം മാനേജ് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതും എങ്ങനെ എന്നതിനെക്കുറിച്ച് ഇവിടെ കൂടുതലറിയുക. വീഡിയോകൾ ഇല്ലാതാക്കുന്നതും മാറ്റി നൽകുന്നതും എങ്ങനെ എന്നതിനെക്കുറിച്ച് ഇവിടെ കൂടുതലറിയുക.

നിങ്ങളുടെ YouTube ചാനൽ ഇല്ലാതാക്കിയാൽ എന്ത് സംഭവിക്കും.

നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ YouTube ചാനൽ അവസാനിപ്പിക്കാനോ ഇല്ലാതാക്കാനോ തീരുമാനിക്കാം. നിങ്ങളുടെ ചാനൽ അവസാനിപ്പിക്കുന്നതിലൂടെ അല്ലെങ്കിൽ ഇല്ലാതാക്കുന്നതിലൂടെ, എല്ലാ വീഡിയോകളും കമന്റുകളും സന്ദേശങ്ങളും പ്ലേലിസ്റ്റുകളും ഉൾപ്പെടെയുള്ള നിങ്ങളുടെ ഉള്ളടക്കം ശാശ്വതമായി ഇല്ലാതാക്കപ്പെടും. പിന്നീട് നിങ്ങൾക്ക്  കമന്റിടാനോ ഉള്ളടക്കം പ്രസിദ്ധീകരിക്കാനോ കഴിയില്ല.

Google-ൽ ഉടനീളവും YouTube-ലും ഞങ്ങൾ എങ്ങനെയാണ് ഡാറ്റ ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം പരിശോധിക്കുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
3229015672235314460
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false