ക്ലിപ്പുകൾ സൃഷ്ടിച്ച് മാനേജ് ചെയ്യൂ

ഒരു വീഡിയോയുടെയോ തത്സമയ സ്‌ട്രീമിന്റെയോ ചെറിയൊരു ഭാഗത്തിന്റെ ക്ലിപ്പ് സൃഷ്‌ടിച്ച് സോഷ്യൽ മീഡിയ ചാനലുകൾ വഴിയോ ഇമെയിൽ, ടെക്‌സ്‌റ്റ് പോലുള്ള നേരിട്ടുള്ള കമ്മ്യൂണിക്കേഷൻ മാധ്യമങ്ങൾ വഴിയോ നിങ്ങൾക്ക് അത് മറ്റുള്ളവരുമായി പങ്കിടാം. ക്ലിപ്പുകൾ പബ്ലിക്കാണ്, ക്ലിപ്പിലേക്ക് ആക്‌സസ് ഉള്ള ആർക്കും അത് കാണാനാകും, അവർക്ക് ഒറിജിനൽ വീഡിയോയും കാണാം. നിങ്ങൾ സൃഷ്‌ടിച്ച ക്ലിപ്പുകളും നിങ്ങളുടെ വീഡിയോകളിൽ നിന്ന് സൃഷ്‌ടിച്ച ക്ലിപ്പുകളും 'നിങ്ങളുടെ ക്ലിപ്പുകൾ' ലൈബ്രറി പേജിൽ കണ്ടെത്താം. വീഡിയോ സ്രഷ്‌ടാക്കൾക്ക്, അവരുടെ വീഡിയോകളിൽ നിന്ന് സൃഷ്‌ടിച്ച ക്ലിപ്പുകൾ YouTube Studio-യിൽ മാനേജ് ചെയ്യാം.

ശ്രദ്ധിക്കുക: വീഡിയോകൾ ക്ലിപ്പ് ചെയ്യുന്നത് ഡിഫോൾട്ടായി ഓണായിരിക്കും. അത് ഓഫാക്കുന്നത് എങ്ങനെയെന്ന് അറിയൂ.

YouTube ക്ലിപ്പുകൾ

ഒരു ക്ലിപ്പ് സൃഷ്ടിച്ച് പങ്കിടൂ

  1. YouTube ആപ്പ്  തുറക്കുക.
  2. നിങ്ങൾക്ക് ക്ലിപ്പ് ചെയ്യേണ്ട വീഡിയോയിലേക്ക് പോകുക.
  3. വരിക്കാരാകുക ബട്ടണിന് താഴെ, ഓപ്ഷനുകൾ വലതുവശത്തേക്ക് സ്ലൈഡ് ചെയ്ത ശേഷം ക്ലിപ്പ് ചെയ്യുക ടാപ്പ് ചെയ്യുക.
  4. സ്ലൈഡർ വലിച്ചിട്ട്, നിങ്ങൾക്ക് ക്ലിപ്പ് ചെയ്യേണ്ട വീഡിയോയുടെ ഭാഗം തിരഞ്ഞെടുക്കുക. നിങ്ങൾ തിരഞ്ഞെടുത്ത ഭാഗത്തിന്റെ ദൈർഘ്യം, കുറഞ്ഞത് 5 സെക്കൻഡും പരമാവധി 60 സെക്കൻഡുമായി കൂട്ടുകയോ കുറയ്‌ക്കുകയോ ചെയ്യാം.
  5. ക്ലിപ്പ് പങ്കിടുക ടാപ്പ് ചെയ്യുക.
  6. ക്ലിപ്പ് പങ്കിടാൻ ഒരു ഓപ്‌ഷൻ തിരഞ്ഞെടുക്കുക:
    • ഉൾച്ചേർക്കുക: നിങ്ങൾക്ക് വെബ്‌സൈറ്റിൽ വീഡിയോ ഉൾച്ചേർക്കാം.
    • സോഷ്യൽ നെറ്റ്‌വർക്കുകൾ: Facebook അല്ലെങ്കിൽ Twitter പോലുള്ള സോഷ്യൽ നെറ്റ്‌വർക്കിലേക്ക് നിങ്ങളുടെ ക്ലിപ്പ് പങ്കിടാം.
    • ലിങ്ക് പകർത്തുക: മറ്റെവിടെയെങ്കിലും ഒട്ടിക്കാനായി നിങ്ങളുടെ ക്ലിപ്പിലേക്കുള്ള ഒരു ലിങ്ക് പകർത്താം.
    • ഇമെയിൽ: നിങ്ങളുടെ മൊബൈലിലെ ഡിഫോൾട്ട് ഇമെയിൽ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് നിങ്ങൾക്ക് ക്ലിപ്പ് പങ്കിടാം.
ശ്രദ്ധിക്കുക: നിങ്ങൾ സൃഷ്ടിച്ച ക്ലിപ്പുകളും നിങ്ങളുടെ ഉള്ളടക്കത്തിൽ നിന്ന് കാഴ്ചക്കാർ സൃഷ്ടിച്ച ക്ലിപ്പുകളും, ക്ലിപ്പുകൾ ലൈബ്രറിയിൽ കണ്ടെത്താം. പ്രധാന ആപ്പിലെ തുടർന്ന് എന്റെ അക്കൗണ്ടിൽ നിങ്ങളുടെ ക്ലിപ്പുകളിൽ ഇത് കണ്ടെത്താം.

നിങ്ങളുടെ വീഡിയോകളുടെ ക്ലിപ്പുകൾ മാനേജ് ചെയ്യുക

  1. YouTube Studio ആപ്പ് തുറക്കുക.
  2. താഴെ, ഉള്ളടക്കം ടാബ്  ടാപ്പ് ചെയ്യുക.
  3. മുകളിൽ, ഫിൽട്ടർ ചെയ്യുക ടാപ്പ് ചെയ്യുക.
  4. ക്ലിപ്പുകൾ അടങ്ങുന്ന വീഡിയോ തുടർന്ന് ബാധകമാക്കുക തിരഞ്ഞെടുക്കുക.
  5. വീഡിയോയുടെ ക്ലിപ്പുകൾ കാണാൻ വീഡിയോയിൽ ടാപ്പ് ചെയ്യുക.
  6. ഏറ്റവും പുതിയ ക്ലിപ്പുകൾ എന്നതിന് കീഴിൽ കൂടുതൽ കാണുക തിരഞ്ഞെടുക്കുക.
  7. നിങ്ങൾക്ക് മാനേജ് ചെയ്യേണ്ട ക്ലിപ്പിൽ, ടാപ്പ് ചെയ്യുക.
  8. നിങ്ങൾക്ക് എന്താണോ ചെയ്യേണ്ടത് അതനുസരിച്ച്, ക്ലിപ്പ് പങ്കിടുക , ക്ലിപ്പ് പ്ലേ ചെയ്യുക , ഉപയോക്താവിനെ ചാനലിൽ നിന്ന് മറയ്ക്കുക , അല്ലെങ്കിൽ ക്ലിപ്പ് റിപ്പോർട്ട് ചെയ്യുക ടാപ്പ് ചെയ്യുക.

നിങ്ങൾ സൃഷ്‌ടിച്ച ഒരു ക്ലിപ്പ് ഇല്ലാതാക്കുക

YouTube ആപ്പിൽ

  1. YouTube ആപ്പ്    തുറക്കുക.
  2. നിങ്ങളുടെ പ്രൊഫൈൽ ചിത്രം ടാപ്പ് ചെയ്യുക.
  3. താഴേക്ക് സ്ക്രോൾ ചെയ്ത് നിങ്ങളുടെ ക്ലിപ്പുകൾ ടാപ്പ് ചെയ്യുക.
  4. ഇല്ലാതാക്കേണ്ട ക്ലിപ്പിൽ, മെനു ടാപ്പ് ചെയ്യുക.
  5. ക്ലിപ്പ് ഇല്ലാതാക്കുക ടാപ്പ് ചെയ്യുക.

YouTube Studio ആപ്പിൽ

  1. YouTube Studio     തുറക്കുക.
  2. ഉള്ളടക്കം ടാബ്    ടാപ്പ് ചെയ്യുക.
  3. ഫിൽട്ടർ ചെയ്യുക    ടാപ്പ് ചെയ്യുക.
  4. താഴേക്ക് സ്ക്രോൾ ചെയ്ത് ക്ലിപ്പുകൾ അടങ്ങുന്ന വീഡിയോ തുടർന്ന്  ബാധകമാക്കുകതിരഞ്ഞെടുക്കുക.
  5. നിങ്ങൾക്ക് ക്ലിപ്പുകൾ കാണേണ്ട വീഡിയോ തിരഞ്ഞെടുക്കുക.
  6. ഏറ്റവും പുതിയ ക്ലിപ്പുകൾ കാർഡിന് താഴെ കൂടുതൽ കാണുക ടാപ്പ് ചെയ്യുക.
  7. മാനേജ് ചെയ്യേണ്ട ക്ലിപ്പിന് സമീപത്തുള്ള     ടാപ്പ് ചെയ്യുക.
  8. ക്ലിപ്പ് ഇല്ലാതാക്കുക   ടാപ്പ് ചെയ്യുക.

പതിവ് ചോദ്യങ്ങൾ (FAQ-കൾ)

YouTube-ൽ ക്ലിപ്പുകൾ എങ്ങനെ സൃഷ്ടിക്കണമെന്ന് എനിക്ക് കാണാൻ കഴിയുന്നില്ല.

വീഡിയോയിൽ നിന്നോ തത്സമയ സ്ട്രീമിൽ നിന്നോ YouTube-ൽ ക്ലിപ്പുകൾ സൃഷ്ടിക്കാൻ, നിങ്ങൾ:

  • സൈൻ ഇൻ ചെയ്‌തിരിക്കണം.
  • യോഗ്യതയുള്ളതും തിരഞ്ഞെടുത്തിരിക്കുന്നതുമായ ചാനലിൽ നിന്ന് ക്ലിപ്പ് സൃഷ്ടിക്കുക. ചാനൽ അവരുടെ ഉള്ളടക്കത്തിൽ നിന്ന് ക്ലിപ്പ് സൃഷ്ടിക്കുന്നത് ഓഫാക്കിയേക്കാം.

ഇനിപ്പറയുന്നവയിൽ നിന്ന് ക്ലിപ്പുകൾ സൃഷ്ടിക്കാനാവില്ല:

  • 2 മിനിറ്റിൽ താഴെയുള്ള വീഡിയോകളിൽ നിന്ന്
  • കുട്ടികൾക്കായി സൃഷ്ടിച്ച വീഡിയോകളിൽ നിന്ന്
  • DVR ഇല്ലാത്ത തത്സമയ സ്ട്രീമുകളിൽ നിന്ന്
  • 8 മണിക്കൂറിൽ കൂടുതലുള്ള തത്സമയ സ്ട്രീമുകളിൽ നിന്ന്
  • തത്സമയമായിരിക്കുന്ന പ്രിമിയറുകളിൽ നിന്ന്
  • വാർത്താ ചാനലുകളിൽ നിന്നുള്ള വീഡിയോകളിൽ നിന്ന്

ഞാൻ സൃഷ്ടിച്ച ക്ലിപ്പുകൾ ആർക്കൊക്കെ കാണാനാകും?

ക്ലിപ്പുകൾ പബ്ലിക്കാണ്, ക്ലിപ്പിലേക്ക് ആക്‌സസ് ഉള്ള ആർക്കും അത് കാണാനും പങ്കിടാനും കഴിയും, അവർക്ക് ഒറിജിനൽ വീഡിയോയും കാണാം. ഒറിജിനൽ വീഡിയോയുടെ ഉടമസ്ഥതയുള്ള സ്രഷ്‌ടാക്കൾക്ക്, ആ വീഡിയോയിൽ നിന്ന് സൃഷ്‌ടിച്ച എല്ലാ ക്ലിപ്പുകളിലേക്കുമുള്ള ആക്‌സസ്, ലൈബ്രറി പേജിലും YouTube Studio-യിലും ലഭിക്കും, ആ വീഡിയോയുടെ ക്ലിപ്പുകൾ കാണാനും പങ്കിടാനും അവർക്കാകും. YouTube-ൽ കാഴ്‌ചക്കാർക്കും സ്രഷ്ടാക്കൾക്കും ലഭ്യമായ തിരഞ്ഞെടുത്ത തിരയൽ, കണ്ടെത്തൽ, അനലിറ്റിക്സ് പ്രതലങ്ങളിലും ക്ലിപ്പുകൾ കാണാനാകും.

ഞാൻ സൃഷ്ടിച്ച ക്ലിപ്പുകൾ എന്തുകൊണ്ടാണ് ലഭ്യമല്ലാത്തത്?

ഒറിജിനൽ വീഡിയോ ഇല്ലാതാക്കിയാലോ സ്വകാര്യമാക്കിയാലോ ആ വീഡിയോയുടെ ക്ലിപ്പുകൾ ലഭ്യമാകില്ല. വീഡിയോ ലിസ്റ്റ് ചെയ്യാത്തതായി സജ്ജീകരിച്ചാലും ആ വീഡിയോയുടെ ക്ലിപ്പുകൾ തുടർന്നും ലഭ്യമാകും.

ഒറിജിനൽ വീഡിയോ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചാൽ, ആ വീഡിയോയിൽ നിന്ന് സൃഷ്ടിച്ച ക്ലിപ്പുകൾ ഇല്ലാതാക്കും.

ഞാൻ തത്സമയ സ്ട്രീമിൽ നിന്നൊരു ക്ലിപ്പ് സൃഷ്ടിച്ചു പക്ഷെ അത് പ്രവർത്തിക്കുന്നില്ല.

തത്സമയ സ്ട്രീം അവസാനിച്ച ശേഷം അത് വീഡിയോ ആയി അപ്‌ലോഡ് ചെയ്യുമ്പോൾ ക്ലിപ്പുകൾ ദൃശ്യമാകും. DVR ഇല്ലാത്ത തത്സമയ സ്ട്രീമുകളിൽ നിന്നോ DVR ടൈംഫ്രെയിമിനെക്കാൾ ദൈർഘ്യമേറിയ തത്സമയ സ്ട്രീമുകളിൽ നിന്നോ നിങ്ങൾക്ക് ക്ലിപ്പുകൾ സൃഷ്ടിക്കാനാകില്ല. തത്സമയ സ്ട്രീമുകളിൽ DVR ഓണാക്കുന്നത് എങ്ങനെയെന്ന് അറിയൂ.

തത്സമയ സ്ട്രീമിന് DVR ടൈംഫ്രെയിമിനെക്കാൾ ദൈർഘ്യമുണ്ടെങ്കിൽ, DVR ടൈംഫ്രെയിമിന് പുറത്തുള്ള ക്ലിപ്പുകൾ, തത്സമയ സ്ട്രീമുകൾ അവസാനിച്ചതിന് ശേഷം ഒറിജിനൽ വീഡിയോ പോസ്റ്റ് ചെയ്യുന്നത് വരെ, പ്ലേ ചെയ്യാനാകില്ല.

ക്ലിപ്പുകളിൽ നിന്ന് എനിക്ക് Shorts സൃഷ്ടിക്കാനാകുമോ?

ഉവ്വ്, ക്ലിപ്പിന്റെ ഒറിജിനൽ വീഡിയോ റീമിക്‌സിന് യോഗ്യതയുള്ളതാണെങ്കിൽ നിങ്ങൾക്ക് ക്ലിപ്പ് റീമിക്‌സ് ചെയ്യാം. വീഡിയോയിൽ നിങ്ങൾക്ക് ലഭ്യമായ എല്ലാ റീമിക്‌സ് ടൂളുകളും ആ വീഡിയോയുടെ ഏത് ക്ലിപ്പിലും നിങ്ങൾക്ക് ലഭ്യമായിരിക്കും, ഇവിടെ കൂടുതലറിയുക.

ക്ലിപ്പിന്റെ ഉറവിട വീഡിയോയുടെ ഉടമസ്ഥതയുള്ള സ്രഷ്ടാക്കൾക്ക് മൊത്തം ക്ലിപ്പും Short ആക്കി മാറ്റാനാകും, ഇവിടെ കൂടുതലറിയുക.

എന്റെ ക്ലിപ്പിന്റെ പ്രകടനം എങ്ങനെ കാണാനാകും?

നിങ്ങളുടെ വീഡിയോയിൽ നിന്ന് സൃഷ്ടിച്ച ക്ലിപ്പുകളുടെ എണ്ണം, ഓരോ ക്ലിപ്പിനും ലഭിച്ച കാഴ്ചകളുടെ എണ്ണം, ആരാണത് സൃഷ്ടിച്ചത് എന്നിവയും മറ്റു വിവരങ്ങളും നിങ്ങൾക്ക് YouTube Studio-യിലെ ക്ലിപ്പുകൾ  എന്ന വിഭാഗത്തിൽ കാണാനാകും. 

 

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
9775367809007945523
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false