മേൽനോട്ടത്തിലുള്ള അക്കൗണ്ടുകൾ ഉപയോഗിച്ച് തുടങ്ങുക

13 വയസ്സിൽ (അല്ലെങ്കിൽ അവരുടെ രാജ്യത്ത്/പ്രദേശത്ത് ബാധകമായ പ്രസക്തമായ പ്രായം) താഴെയുള്ള തന്റെ കുട്ടി YouTube അടുത്തറിയാൻ തയ്യാറാണെന്ന് തീരുമാനിക്കുന്ന രക്ഷിതാവിന് മേൽനോട്ടത്തിലുള്ള അക്കൗണ്ട് സജ്ജീകരിക്കാം. മേൽനോട്ടത്തിലുള്ള അക്കൗണ്ടുകൾ രക്ഷിതാവിന്റെ സ്വന്തം Google Account-മായി ലിങ്ക് ചെയ്യുന്നു.

രക്ഷിതാവ് മേൽനോട്ടത്തിലുള്ള അക്കൗണ്ട് സജ്ജീകരിക്കുമ്പോൾ, 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്ലേ ചെയ്യാവുന്ന വീഡിയോകളും സംഗീതവും പരിമിതപ്പെടുത്തുന്ന ഉള്ളടക്ക ക്രമീകരണം അവർ തിരഞ്ഞെടുക്കുന്നു. മേൽനോട്ടത്തിലുള്ള അക്കൗണ്ടുകളെ കുറിച്ച് കൂടുതലറിയുക.

YouTube-ൽ നിങ്ങളുടെ കുട്ടിക്ക് വേണ്ടി മേൽനോട്ടത്തിലുള്ള അനുഭവം സജ്ജീകരിക്കുന്നത് എങ്ങനെ

ഏറ്റവും പുതിയ വാർത്തകൾക്കും അപ്ഡേറ്റുകൾക്കും നുറുങ്ങുകൾക്കും YouTube Viewers ചാനലിന്റെ വരിക്കാരാകൂ.

മേൽനോട്ടത്തിലുള്ള അക്കൗണ്ട് സൃഷ്ടിക്കുക

മേൽനോട്ടത്തിലുള്ള അക്കൗണ്ട് സൃഷ്ടിക്കുന്നതിന് മുമ്പ്, നിങ്ങളുടെ കുട്ടിക്കായി Google Account സൃഷ്ടിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

മേൽനോട്ടത്തിലുള്ള അക്കൗണ്ട് സൃഷ്ടിക്കാൻ ഈ ഓപ്ഷനുകളിൽ ഒന്ന് തിരഞ്ഞെടുക്കുക:

ഓപ്ഷൻ 1: രക്ഷിതാവിന്റെ ഉപകരണത്തിലെ YouTube-ൽ അല്ലെങ്കിൽ YouTube Music-ൽ നിന്ന്

  1. കുട്ടിയുടെ അക്കൗണ്ട് മാനേജ് ചെയ്യുന്ന രക്ഷിതാവ് എന്ന നിലയിൽ, നിങ്ങൾ ഉപയോഗിക്കുന്ന Google Account ഉപയോഗിച്ച് ഇനിപ്പറയുന്ന ഒന്നിൽ സൈൻ ഇൻ ചെയ്യുക:

2. നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിലേക്ക്  പോകുക.

3. ക്രമീകരണം  തിരഞ്ഞെടുക്കുക.

4. രക്ഷാകർതൃ ക്രമീകരണം തിരഞ്ഞെടുക്കുക.

5. നിങ്ങളുടെ കുട്ടിയെ തിരഞ്ഞെടുത്ത് അടുത്ത ഘട്ടങ്ങൾ പാലിക്കുക.

ഓപ്ഷൻ 2: കുട്ടിയുടെ ഉപകരണത്തിലെ YouTube-ൽ അല്ലെങ്കിൽ YouTube Music-ൽ നിന്ന്

  1. പ്രധാന YouTube ആപ്പിലോ YouTube Music ആപ്പിലോ സ്മാർട്ട് ടിവിയിലെയോ സ്ട്രീമിംഗ് ഉപകരണത്തിലെയോ YouTube ആപ്പിലോ സൈൻ ഇൻ ചെയ്യുക. നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള, കുട്ടിയുടെ Google Account ഉപയോഗിക്കുക.
  2. ആരംഭിക്കുക തിരഞ്ഞെടുത്ത് അടുത്ത ഘട്ടങ്ങൾ പാലിക്കുക.
    • ശ്രദ്ധിക്കുക: അനുമതി നൽകാൻ നിങ്ങളുടെ സ്വന്തം Google Account പാസ്‌വേഡ് നൽകേണ്ടി വരും.

ഓപ്ഷൻ 3: വെബ്ബിൽ families.youtube.com -ൽ നിന്ന്

  1. families.youtube.com -ലേക്ക് പോകുക.
  2. കുട്ടിയുടെ അക്കൗണ്ട് മാനേജ് ചെയ്യുന്ന രക്ഷിതാവ് എന്ന നിലയിൽ നിങ്ങൾ ഉപയോഗിക്കുന്ന Google Account-ലേക്ക് സൈൻ ഇൻ ചെയ്യുക.
  3. നിങ്ങളുടെ കുടുംബ ഗ്രൂപ്പിൽ നിന്ന് കുട്ടിയെ തിരഞ്ഞെടുത്ത് അടുത്ത ഘട്ടങ്ങൾ പാലിക്കുക.

ഓപ്ഷൻ 4: Family Link ആപ്പിൽ നിന്ന്

  1. നിങ്ങളുടെ Family Link ആപ്പിൽ Family Link സൈൻ ഇൻ ചെയ്യുക.
  2. നിങ്ങളുടെ കുട്ടിയെ തിരഞ്ഞെടുക്കുക.
  3. നിയന്ത്രണങ്ങൾ തുടർന്ന് ഉള്ളടക്ക നിയന്ത്രണങ്ങൾ തുടർന്ന് YouTube തുടർന്ന് YouTube, YouTube Music എന്ന ക്രമത്തിൽ തിരഞ്ഞെടുക്കുക.
  4. സ്‌ക്രീനിൽ കാണുന്ന നിർദ്ദേശങ്ങൾ പാലിക്കുക.

മേൽനോട്ടത്തിലുള്ള അനുഭവം ആരംഭിക്കുക

YouTube-ലെ മേൽനോട്ടത്തിലുള്ള അനുഭവം ആരംഭിക്കാൻ:

  1. ആപ്പുകൾ അപ്ഡേറ്റ് ചെയ്യുക: കുട്ടി മൊബൈലാണ് ഉപയോഗിക്കുന്നതെങ്കിൽ, അവരുടെ എല്ലാ YouTube ആപ്പുകളും അപ് ടു ഡേറ്റാണെന്ന് ഉറപ്പാക്കുക.
  2. സൈൻ ഇൻ ചെയ്യുക: കുട്ടി ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളിലും YouTube-ലേക്ക് അവരെ സൈൻ ഇൻ ചെയ്യിക്കുക.

കുട്ടിയുടെ മേൽനോട്ടത്തിലുള്ള അനുഭവത്തിനായി നിരവധി രക്ഷാകർതൃ നിയന്ത്രണങ്ങളും ക്രമീകരണവും ലഭ്യമാണ്.

കുറിപ്പുകൾ:

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
2555697922699542110
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false