വാങ്ങിയ സിനിമകളും ടിവി ഷോകളും ഡൗൺലോഡ് ചെയ്യൽ

YouTube സിനിമ, ടിവി ഷോ വാങ്ങലുകൾ ഇപ്പോൾ YouTube ആപ്പ് ഉപയോഗിച്ച് ഓഫ്‌ലൈനായി കാണാൻ സാധിക്കും. നിങ്ങൾക്ക് താൽപ്പര്യമുള്ള ഉള്ളടക്കം വാങ്ങുകയോ വാടകയ്‌ക്കെടുക്കുകയോ ചെയ്താൽ, അത് iOS അല്ലെങ്കിൽ Android ഉപകരണത്തിൽ ഡൗൺലോഡ് ചെയ്ത് എപ്പോൾ വേണമെങ്കിലും കാണാനും സാധിക്കും. നിങ്ങളുടെ ഉള്ളടക്കം കാണുന്നതിനായി നിങ്ങളുടെ ഉപകരണത്തിൽ ഇന്റർനെറ്റ് കണക്റ്റ് ചെയ്യേണ്ടതില്ല.

നിങ്ങളുടെ വാങ്ങൽ ഡൗൺലോഡ് ചെയ്യുന്നതിന്, വാങ്ങുന്നതിന് ഉപയോഗിച്ച അതേ Google Account ഉപയോഗിച്ച് നിങ്ങളുടെ YouTube ആപ്പിൽ സൈൻ ഇൻ ചെയ്യേണ്ടതുണ്ട്.

വാങ്ങിയ സിനിമയോ ടിവി ഷോ എപ്പിസോഡോ ഡൗൺലോഡ് ചെയ്യുന്നതിന് നിങ്ങൾ YouTube Premium വരിക്കാരനാകേണ്ടതില്ല. iOS 11 അല്ലെങ്കിൽ അതിനു ശേഷമുള്ളത് കൂടാതെ Android 16.23 അല്ലെങ്കിൽ അതിനു ശേഷമുള്ളത് പ്രവർത്തിക്കുന്ന പിന്തുണയ്‌ക്കുന്ന ഉപകരണങ്ങളിലെ എല്ലാ ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാണ്.

സിനിമകളും ടിവി ഷോ എപ്പിസോഡുകളും എങ്ങനെ ഡൗൺലോഡ് ചെയ്യാം

നിങ്ങൾക്ക് അഞ്ച് ഉപകരണങ്ങളിൽ വരെ വാങ്ങിയ സിനിമകളും ടിവി ഷോ എപ്പിസോഡുകളും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

വാടകയ്ക്കെടുത്ത സിനിമകളും ടിവി ഷോ എപ്പിസോഡുകളും ഒരു സമയത്ത് ഒരു ഉപകരണത്തിൽ മാത്രമേ ഡൗൺലോഡ് ചെയ്യാനാകൂ. മറ്റൊരു ഉപകരണത്തിൽ വാടകയ്‌ക്കെടുത്ത വീഡിയോ ഡൗൺലോഡ് ചെയ്യുന്നതിന്, നിങ്ങൾ അത് ആദ്യത്തെ ഉപകരണത്തിൽ നിന്ന് നീക്കം ചെയ്ത് ആവശ്യമുള്ള ഉപകരണത്തിൽ വീണ്ടും ഡൗൺലോഡ് ചെയ്യണം.

കുറിപ്പ്: നിങ്ങൾക്ക് YouTube ആപ്പിലും Google Play Movies & TV ആപ്പിലും ഒരേ ഉപകരണത്തിൽ ഒരേ സമയം ഒരു സിനിമ അല്ലെങ്കിൽ ടിവി ഷോ എപ്പിസോഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല. മറ്റൊന്നിൽ ഡൗൺലോഡ് ചെയ്യുന്നതിന് നിങ്ങൾ ആദ്യം അത് ഒരു ഉപകരണത്തിൽ നിന്ന് നീക്കം ചെയ്യേണ്ടതുണ്ട്. YouTube-ൽ ഒരു ഡൗൺലോഡ് നീക്കം ചെയ്യുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാൻ നിങ്ങൾക്ക് ചുവടെ വായിക്കാം. Google Play Movies & TV ആപ്പിൽ അത് എങ്ങനെ ചെയ്യാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഈ ലേഖനത്തിൽ കാണാം.

ഓഫ്‌ലൈൻ കാഴ്ചക്കായി വാടകയ്ക്കെടുത്തത് അല്ലെങ്കിൽ വാങ്ങിയത് ഡൗൺലോഡ് ചെയ്യുന്നതിന്, ഈ ഘട്ടങ്ങൾ പിന്തുടരുക:

  1. നിങ്ങൾക്ക് ആവശ്യമുള്ള സിനിമ അല്ലെങ്കിൽ ടിവി ഷോ എപ്പിസോഡുകൾ ഒരു കമ്പ്യൂട്ടറിലോ മൊബൈലിലോ സ്മാർട്ട് ടിവിയിലോ വാങ്ങുക അല്ലെങ്കിൽ വാടകയ്ക്കെടുക്കുക.
  2. ഒരു iOS അല്ലെങ്കിൽ Android ഉപകരണം ഉപയോഗിച്ച്, ഉള്ളടക്കം വാടകയ്ക്കെടുക്കുന്നതിന് അല്ലെങ്കിൽ വാങ്ങുന്നതിന് നിങ്ങൾ ഉപയോഗിച്ച അതേ അക്കൗണ്ട് ഉപയോഗിച്ച് YouTube ആപ്പിൽ സൈൻ ഇൻ ചെയ്യുക.
  3. ലൈബ്രറി  ടാബിൽ ടാപ്പ് ചെയ്യുക.
  4. നിങ്ങളുടെ സിനിമകളും ഷോകളും എന്നതിൽ ടാപ്പ് ചെയ്യുക. നിങ്ങൾ വാങ്ങിയതോ വാടകയ്ക്കെടുത്തതോ ആയ സിനിമകളും ടിവി ഷോ എപ്പിസോഡുകളും നിങ്ങൾ കാണണം.
  5. ഓഫ്‌ലൈൻ കാഴ്ചയ്ക്കായി നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമ അല്ലെങ്കിൽ ടിവി എപ്പിസോഡ് ടാപ്പ് ചെയ്യുക.
  6. ഡൗൺലോഡ് ചെയ്യുക എന്നത് ടാപ്പ് ചെയ്യുക.
  7. ഒരു വീഡിയോ ഗുണനിലവാരം തിരഞ്ഞെടുക്കുക നിങ്ങൾ വാങ്ങിയ ഗുണനിലവാരവും ഡൗൺലോഡ് ചെയ്യാൻ നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണം പിന്തുണയ്ക്കുന്ന ഗുണനിലവാരവും അനുസരിച്ച് വ്യത്യസ്ത വീഡിയോ ഗുണനിലവാരങ്ങൾ ലഭ്യമാകും. UHD ഡൗൺലോഡ് ചെയ്യാൻ ലഭ്യമല്ല.
  8. ചില ശീർഷകങ്ങളിൽ ഓഡിയോ ട്രാക്കിനായി ഒന്നിലധികം ഭാഷകൾ ലഭ്യമാണ്. സിനിമ അല്ലെങ്കിൽ ടിവി ഷോ എപ്പിസോഡിനായി ഇഷ്ടപ്പെട്ട ഓഡിയോ ട്രാക്ക് തിരഞ്ഞെടുക്കുക. കുറിപ്പ്: നിർദ്ദിഷ്ട സിനിമ അല്ലെങ്കിൽ ടിവി ഷോ എപ്പിസോഡിന് ലഭ്യമായ എല്ലാ സബ്ടൈറ്റിലുകളും ഓഫ്‌ലൈൻ കാഴ്ചയ്ക്കായി ലഭ്യമാകും.
  9. ഡൗൺലോഡ് പൂർത്തിയാകുമ്പോൾ ”'ഡൗൺലോഡ് ചെയ്തു” ഐക്കൺ  വീഡിയോ പ്ലേയറിന് താഴെ ദൃശ്യമാകും.

ഒരു ഷോയുടെ നിരവധി എപ്പിസോഡുകൾ ഡൗൺലോഡ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഓരോ എപ്പിസോഡിലും ഈ ഘട്ടങ്ങൾ ആവർത്തിക്കുക.

ചില മൊബൈലുകളിൽ, ഒരു വൈഫൈ നെറ്റ്‌വർക്കുമായി കണക്റ്റ് ചെയ്താൽ മാത്രമേ വീഡിയോകളും പ്ലേലിസ്റ്റുകളും ഡൗൺലോഡ് ചെയ്യാൻ കഴിയൂ. മൊബൈൽ നെറ്റ്‌വർക്കിൽ വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതിന്:

  1. നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക.
  2. ക്രമീകരണം ടാപ്പ് ചെയ്യുക.
  3. "ബാക്ക്‌ഗ്രൗണ്ടും ഡൗൺലോഡുകളും" എന്നതിനു കീഴിൽ വൈഫൈ വഴി മാത്രം ഡൗൺലോഡ് ചെയ്യുക എന്നത് ഓഫാക്കുക.

ഡൗൺലോഡ് ചെയ്ത സിനിമകളും ടിവി ഷോ എപ്പിസോഡുകളും എങ്ങനെ ആക്സസ് ചെയ്യാം

ലൈബ്രറി  ടാബ് തുടർന്ന് ഡൗൺലോഡുകൾ  ടാപ്പ് ചെയ്യുക വഴി നിങ്ങൾ ഡൗൺലോഡ് ചെയ്ത സിനിമകളും ടിവി ഷോ എപ്പിസോഡുകളും YouTube ആപ്പിൽ ആക്സസ് ചെയ്യാം.
വാടകയ്ക്കെടുക്കുന്നതിന്: വാടക കാലയളവിൽ നിങ്ങളുടെ സിനിമ അല്ലെങ്കിൽ ടിവി ഷോ എപ്പിസോഡുകൾ ലഭ്യമാകും. നിങ്ങൾ ഒരു സിനിമ അല്ലെങ്കിൽ ടിവി ഷോ എപ്പിസോഡ് വാടകയ്ക്ക് എടുത്തതിനു ശേഷം, അത് കണ്ടുതുടങ്ങാൻ നിങ്ങൾക്ക് 30 ദിവസം സമയമുണ്ട്. നിങ്ങൾ സിനിമ തുടങ്ങിക്കഴിഞ്ഞാൽ, നിങ്ങളുടെ വാടക കാലയളവ് അവസാനിക്കുന്നതുവരെ നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അത് കാണാം. വാടക കാലയളവുകൾ സാധാരണയായി 48 മണിക്കൂറാണ്, എന്നാൽ വാടകയ്ക്കെടുക്കുന്നതിനുള്ള ചെക്ക്ഔട്ടിന്റെ അവസാന പേജ് നിങ്ങളുടെ വാടക കാലയളവിന്റെ ദൈർഘ്യം രേഖപ്പെടുത്തും. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ഉപയോഗ നിയമങ്ങൾ കാണുക.

സിനിമകളും ടിവി ഷോ എപ്പിസോഡുകളും ഡൗൺലോഡുകളിൽ നിന്ന് എങ്ങനെ നീക്കം ചെയ്യാം

നിങ്ങളുടെ ഡൗൺലോഡുകളിൽ നിന്ന് ഒരു സിനിമ അല്ലെങ്കിൽ ടിവി ഷോ എപ്പിസോഡ് നീക്കം ചെയ്യുന്നതിന്:
  1. YouTube ആപ്പിൽ, ലൈബ്രറി  ടാബിൽ ടാപ്പ് ചെയ്യുക.
  2. ഡൗൺലോഡുകൾ ടാപ്പ് ചെയ്യുക.
  3. നിങ്ങൾ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന ഡൗൺലോഡ് ചെയ്ത സിനിമ അല്ലെങ്കിൽ ടിവി എപ്പിസോഡ് കണ്ടെത്തുക.
  4. സിനിമ അല്ലെങ്കിൽ ടിവി ഷോ എപ്പിസോഡിന് അടുത്തുള്ള മെനു '' ടാപ്പ് ചെയ്യുക.
  5. ഡൗൺലോഡുകളിൽ നിന്ന് ഇല്ലാതാക്കുക ടാപ്പ് ചെയ്യുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
9275306787924915697
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false