നിങ്ങളുടെ ആഡ് സെർവിംഗിനെ ബാധിക്കുന്നതിന്റെ തോത് കുറയ്ക്കാൻ, പ്രശ്നങ്ങൾ വേഗത്തിൽ കാര്യക്ഷമമായി പരിഹരിക്കാൻ നയ കേന്ദ്രം ഉപയോഗിക്കുക. പ്രശ്നം പരിഹരിച്ചുകഴിഞ്ഞാൽ അല്ലെങ്കിൽ സൈറ്റുമായി ബന്ധപ്പെട്ട് ഒരു പ്രശ്നം തെറ്റായി ലേബൽ ചെയ്തിരിക്കുന്നുവെന്ന് വിശ്വസിക്കുന്നുവെങ്കിൽ നിങ്ങളുടെ സൈറ്റിന്റെ അവലോകനത്തിനായി അഭ്യർത്ഥിക്കാം.
ഇതിലേക്ക് പോകുക: പ്രശ്നത്തിന്റെ കാരണം നിർണയിക്കുക | അവലോകനം അഭ്യർത്ഥിക്കുക | അവലോകനത്തിന്റെ നില
പ്രശ്നത്തിന്റെ കാരണം നിർണയിക്കുക
നിങ്ങളുടെ സൈറ്റിലെ പ്രശ്നങ്ങൾ പരിഹരിച്ച് തുടങ്ങാൻ, "നടപടി" കോളത്തിൽ പരിഹരിക്കുക ക്ലിക്ക് ചെയ്യുക. ഇത് നിങ്ങളെ പ്രശ്‌നത്തിന്റെ വിശദാംശങ്ങളുടെ പേജിലേക്ക് നയിക്കും, നിങ്ങളുടെ സൈറ്റിൽ ഞങ്ങൾ കണ്ടെത്തിയ പ്രശ്‌നത്തെ കുറിച്ചുള്ള വിവരണം അവിടെ കാണം. പ്രശ്‌നങ്ങൾ നേരിടുന്ന സൈറ്റുകളിലേക്ക് നിങ്ങൾ ചേർത്ത പേജുകളിൽ നിന്ന് പരസ്യ അഭ്യർത്ഥനകൾ ലഭിക്കുന്നത് പോലുള്ള സാഹചര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ സൈറ്റിൽ പരിഹരിക്കേണ്ട പ്രശ്നങ്ങൾ നിർണ്ണയിക്കാൻ വിവരണം ശ്രദ്ധാപൂർവ്വം വായിക്കുക.
നിങ്ങളുടെ പേജിൽ കണ്ടെത്തിയ നയ പ്രശ്നങ്ങളുടെ ഉദാഹരണങ്ങൾ സ്ക്രീൻഷോട്ടുകൾ ഹൈലൈറ്റ് ചെയ്യുന്നു, ഈ പ്രശ്നങ്ങൾ മനസ്സിലാക്കാനും കണ്ടെത്താനും ഇവ നിങ്ങളെ സഹായിക്കുന്നു. സ്ക്രീൻഷോട്ട് കാണാൻ, "പ്രശ്നം കാണുക" കോളത്തിലെ ക്ലിക്ക് ചെയ്യുക.
ഓർക്കുക, നിങ്ങൾ നയ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. നിങ്ങളുടെ വരുമാനത്തെ ബാധിച്ചേക്കാവുന്ന പരസ്യങ്ങൾ കുറവായിരിക്കുമെന്നതിനാൽ, റെഗുലേറ്ററി പ്രശ്നങ്ങളും പരസ്യദാതാവിന്റെ മുൻഗണനകളും അവലോകനം ചെയ്യാനും ഞങ്ങൾ നിർദ്ദേശിക്കുന്നു. നയ പ്രശ്നങ്ങൾ, റെഗുലേറ്ററി പ്രശ്നങ്ങൾ, പരസ്യദാതാവിന്റെ മുൻഗണനകൾ, ആഡ് സെർവിംഗ് നിലകൾ എന്നിവയെ കുറിച്ച് കൂടുതലറിയുക.
പ്രശ്നത്തിന്റെ കാരണം മനസ്സിലാക്കാൻ ഇപ്പോഴും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ, AdSense സഹായ കേന്ദ്രത്തിന്റെ നയ വിഭാഗമോ Google AdSense സഹായ കമ്മ്യൂണിറ്റിയോ പരിശോധിക്കുക.
പ്രശ്നങ്ങളുള്ള നിരവധി സൈറ്റുകൾ നിങ്ങൾക്കുണ്ടെങ്കിൽ, ആദ്യം പരിഹരിക്കേണ്ട സൈറ്റുകൾക്ക് മുൻഗണന നൽകാൻ നയ കേന്ദ്ര ഫിൽട്ടറുകൾ ഉപയോഗിക്കുന്നത് പരിഗണിക്കുക. ഉദാഹരണത്തിന്, ബാധിക്കപ്പെട്ട പരസ്യ അഭ്യർത്ഥനകൾ ഏറ്റവും കൂടുതലുള്ള സൈറ്റുകളോ ആഡ് സെർവിംഗ് പ്രവർത്തനരഹിതമാക്കിയ എല്ലാ സൈറ്റുകളോ (ഏറ്റവും ഗുരുതരമായ നിർവ്വഹണം) നിങ്ങൾക്ക് ഫിൽട്ടർ ചെയ്യാം. നയ കേന്ദ്രം ഉപയോഗിക്കുന്നതിനെ കുറിച്ച് കൂടുതലറിയുക.
നിങ്ങളുടെ ഭാഷയിലുള്ള സബ്ടൈറ്റിലുകൾക്ക്, YouTube സബ്ടൈറ്റിലുകൾ ഓണാക്കുക. വീഡിയോ പ്ലേയറിന്റെ ചുവടെയുള്ള ക്രമീകരണ ഐക്കൺ തിരഞ്ഞെടുക്കുക, തുടർന്ന് "സബ്ടൈറ്റിലുകൾ/CC", നിങ്ങളുടെ ഭാഷ എന്നിവ തിരഞ്ഞെടുക്കുക.
അവലോകനം അഭ്യർത്ഥിക്കുക
നയ ലംഘനം പരിഹരിക്കാൻ ആവശ്യമായ മാറ്റങ്ങൾ ഒപ്പം/അല്ലെങ്കിൽ പ്രസാധക നിയന്ത്രണവുമായി ബന്ധപ്പെട്ട ഓപ്ഷണൽ മാറ്റങ്ങൾ വരുത്തിയ ശേഷം അല്ലെങ്കിൽ ഒരു പ്രശ്നം തെറ്റായി ലേബൽ ചെയ്തിരിക്കുന്നുവെന്ന് വിശ്വസിക്കുന്നുവെങ്കിൽ നിങ്ങളുടെ സൈറ്റിനായി അവലോകനം അഭ്യർത്ഥിക്കാം.
നിങ്ങളുടെ സൈറ്റിനായി അവലോകനം അഭ്യർത്ഥിക്കുക
- നിങ്ങളുടെ AdSense അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക.
- നയ കേന്ദ്രം ക്ലിക്ക് ചെയ്യുക.
- അവലോകനം ചെയ്യേണ്ട സൈറ്റിന്റെ സമീപത്തുള്ള പരിഹരിക്കുക ക്ലിക്ക് ചെയ്യുക.
- "കണ്ടെത്തിയ പ്രശ്നങ്ങൾ" വിഭാഗത്തിൽ, അവലോകന പ്രക്രിയ ആരംഭിക്കുക ക്ലിക്ക് ചെയ്യുക.
ശ്രദ്ധിക്കുക: നിങ്ങളുടെ സെെറ്റ് അടുത്തിടെ പലതവണ അവലോകനം ചെയ്യുകയും നിരസിക്കപ്പെടുകയും ചെയ്‌തിട്ടുണ്ടെങ്കിൽ അവലോകന പ്രക്രിയ ആരംഭിക്കുക ബട്ടൺ നിഷ്‌ക്രിയമായിരിക്കും. നിങ്ങളുടെ സെെറ്റിനായി എപ്പോൾ മറ്റൊരു അവലോകനം അഭ്യർത്ഥിക്കാനാകുമെന്ന് കണ്ടെത്താൻ, നൽകിയിരിക്കുന്ന തീയതി പരിശോധിക്കുക.
- ഡയലോഗ് ബോക്‌സിലെ വിവരങ്ങൾ അവലോകനം ചെയ്യുക, ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് ഒരു അവലോകനം അഭ്യർത്ഥിക്കാൻ നിങ്ങളുടെ കാരണം തിരഞ്ഞെടുക്കുക. ടെക്സ്റ്റ് ബോക്സിൽ, പ്രോഗ്രാം നയങ്ങൾ പാലിക്കാൻ വരുത്തിയ മാറ്റങ്ങൾ വിവരിക്കുകയോ ലംഘനം ബാധകമല്ലെന്ന് നിങ്ങൾ കരുതുന്നതിന്റെ കാരണം വിവരിക്കുകയോ ചെയ്യുക.നയ പ്രശ്നം അവലോകനം ചെയ്യുന്നതിനായി സമർപ്പിച്ച ടെക്സ്റ്റ് ഉപയോഗിക്കും.
- അവലോകനത്തിന് തയ്യാറാണെന്ന് സ്ഥിരീകരിക്കാൻ ചെക്ക് ബോക്‌സിൽ ചെക്ക് മാർക്കിടുക.
- അവലോകനം അഭ്യർത്ഥിക്കുക ക്ലിക്ക് ചെയ്യുക.
ഒന്നിലധികം പേജ് തല പ്രശ്നങ്ങൾക്ക് അവലോകനം അഭ്യർത്ഥിക്കുക
- നിങ്ങളുടെ AdSense അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക.
- നയ കേന്ദ്രം ക്ലിക്ക് ചെയ്യുക.
- പ്രശ്നങ്ങളുടെ ലിസ്റ്റിൽ, അവലോകനത്തിൽ നിങ്ങൾ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന പേജ് തല പ്രശ്നങ്ങൾ തിരഞ്ഞെടുക്കുക.
നുറുങ്ങ്: പേജ് തല പ്രശ്നങ്ങളിലേക്ക് മാത്രം ലിസ്റ്റ് ഫിൽട്ടർ ചെയ്യാൻ:
- ഫിൽട്ടർ ചേർക്കുക ക്ലിക്ക് ചെയ്യുക
.
- ഡ്രോപ്പ് ഡൗൺ മെനുവിൽ പ്രശ്നത്തിന്റെ ലൊക്കേഷൻ തിരഞ്ഞെടുക്കുക, സൈറ്റുകൾ: പേജ് തല പ്രശ്നങ്ങൾ പരിശോധിക്കുക, തുടർന്ന് ബാധകമാക്കുക ക്ലിക്ക് ചെയ്യുക.
- ഫിൽട്ടർ ചേർക്കുക ക്ലിക്ക് ചെയ്യുക
- ലിസ്റ്റിന്റെ മുകളിലുള്ള ബാനറിൽ, അവലോകന പ്രക്രിയ ആരംഭിക്കുക ക്ലിക്ക് ചെയ്യുക.
കുറിപ്പ്: 30 ദിവസത്തെ കാലയളവിനിടെ നിങ്ങൾക്ക് ഒരു നിശ്ചിത എണ്ണം പേജ് തല അവലോകനങ്ങൾ അഭ്യർത്ഥിക്കാം. ഈ പരിധി ദിവസവും റീഫ്രഷ് ചെയ്യുന്നു.
- ഡയലോഗ് ബോക്‌സിലെ വിവരങ്ങൾ അവലോകനം ചെയ്യുക, ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് ഒരു അവലോകനം അഭ്യർത്ഥിക്കാൻ നിങ്ങളുടെ കാരണം തിരഞ്ഞെടുക്കുക.
- അവലോകനത്തിന് തയ്യാറാണെന്ന് സ്ഥിരീകരിക്കാൻ ചെക്ക് ബോക്‌സിൽ ചെക്ക് മാർക്കിടുക.
- അവലോകനം അഭ്യർത്ഥിക്കുക ക്ലിക്ക് ചെയ്യുക.
അവലോകനത്തിന്റെ നില
നിങ്ങളുടെ അവലോകനത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾക്ക്, നയ കേന്ദ്രത്തിലെ "നില" കോളം പരിശോധിക്കുക. നില, അവലോകനത്തിലാണ് എന്നാണെങ്കിൽ നിങ്ങളുടെ സൈറ്റ് അവലോകനത്തിലാണ്, ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
അവലോകനം നിരസിച്ചാൽ, ഇമെയിലിലൂടെയും "കണ്ടെത്തിയ പ്രശ്നങ്ങൾ" വിഭാഗത്തിലും നിങ്ങൾക്ക് അറിയിപ്പ് ലഭിക്കും. നിങ്ങളുടെ സൈറ്റിൽ ശരിയായ മാറ്റങ്ങളാണ് വരുത്തുന്നതെന്ന് ഉറപ്പാക്കാൻ നയ ലംഘനത്തിന്റെ വിശദാംശങ്ങൾ വീണ്ടും അവലോകനം ചെയ്യുക. നയങ്ങൾ വീണ്ടും അവലോകനം ചെയ്‌ത് കൂടുതൽ മാറ്റങ്ങൾ വരുത്തിയ ശേഷം മറ്റൊരു അവലോകനം അഭ്യർത്ഥിക്കാം.
അവലോകനം വിജയകരമാണെങ്കിൽ, നയ കേന്ദ്രത്തിൽ നിന്ന് നിർവ്വഹണം നീക്കം ചെയ്ത് ഇമെയിലിലൂടെ ആ വിവരം നിങ്ങളെ അറിയിക്കും.
Checking Issue Status in the Policy Centerനിങ്ങളുടെ ഭാഷയിലുള്ള സബ്ടൈറ്റിലുകൾക്ക്, YouTube സബ്ടൈറ്റിലുകൾ ഓണാക്കുക. വീഡിയോ പ്ലേയറിന്റെ ചുവടെയുള്ള ക്രമീകരണ ഐക്കൺ തിരഞ്ഞെടുക്കുക, തുടർന്ന് "സബ്ടൈറ്റിലുകൾ/CC", നിങ്ങളുടെ ഭാഷ എന്നിവ തിരഞ്ഞെടുക്കുക.