അറിയിപ്പ്

AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകരമായ, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വ്യക്തിപരമാക്കിയ വിവരങ്ങൾ കാണാൻ നിങ്ങളുടെ AdSense പേജ് സന്ദർശിക്കുന്ന കാര്യം ഉറപ്പാക്കുക.

സ്വകാര്യതയും സുരക്ഷയും

ലംഘന അറിയിപ്പ്: ഉപയോക്തൃ നയം തിരിച്ചറിയൽ സംബന്ധിച്ച ലംഘനങ്ങൾ പരിഹരിക്കൽ

വ്യക്തിപരമായി തിരിച്ചറിയാനുതകുന്ന വിവരങ്ങളെ (PII) കുറിച്ചുള്ള അറിയിപ്പ് ലഭിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ

അന്തിമ ഉപയോക്താക്കളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിന്, വ്യക്തിപരമായി തിരിച്ചറിയാനുതകുന്ന വിവരങ്ങളായി (PII) Google-ന് ഉപയോഗിക്കാനോ തിരിച്ചറിയാനോ കഴിയുന്ന യാതൊരു ഡാറ്റയും പ്രസാധകർ Google-ന് കെെമാറരുതെന്ന് Google-ന്റെ പരസ്യ ഉൽപ്പന്ന നയങ്ങൾ അനുശാസിക്കുന്നു.

ഉപയോക്തൃ നയം തിരിച്ചറിയലുമായി ബന്ധപ്പെട്ട ലംഘനങ്ങൾ പരിഹരിക്കാൻ പ്രസാധകർക്ക് 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ഈ കാലയളവിൽ, പ്രസാധകർക്ക് publisher-policy-no-reply@google.com -ൽ നിന്ന് പ്രതിവാര ഇമെയിൽ സന്ദേശങ്ങൾ ലഭിക്കും, PII കണ്ടെത്തിയ ഡൊമെയ്‌ൻ അനുസരിച്ച് തരം തിരിച്ചിരിക്കുന്ന പരസ്യ അഭ്യർത്ഥനകളുടെ ലിസ്റ്റ് അതിൽ അടങ്ങിയിട്ടുണ്ടാകും.

ഓരോ പ്രതിവാര ഇമെയിലിനും, പരസ്യ അഭ്യർത്ഥനകളുടെ ലിസ്റ്റ് പരിശോധിച്ച് ഇമെയിലിൽ ലിങ്ക് ചെയ്തിരിക്കുന്ന ഫോം ഉപയോഗിച്ച് നയ ഉപദേശക ടീമിനോട് പ്രതികരിക്കുക.

പരസ്യ അഭ്യർത്ഥനകൾ വായിക്കുന്നതും മനസ്സിലാക്കുന്നതും എങ്ങനെ

നിങ്ങളുടെ സൈറ്റ് പരസ്യം കാണിക്കാൻ അഭ്യർത്ഥിക്കുമ്പോഴെല്ലാം അതൊരു പരസ്യ അഭ്യർത്ഥനയായി കണക്കാക്കും. പരസ്യങ്ങളൊന്നും നൽകിയില്ലെങ്കിലും അഭ്യർത്ഥന അയയ്ക്കുന്ന ഓരോ സമയത്തും പരസ്യ അഭ്യർത്ഥന റിപ്പോർട്ട് ചെയ്യും. പരസ്യങ്ങൾ ടാർഗെറ്റ് ചെയ്യാനും വിശകലനം നടത്താനും ഉപയോഗിക്കുന്ന, ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള നിരവധി പ്രധാനപ്പെട്ട വിവരങ്ങൾ പരസ്യ അഭ്യർത്ഥനകളിൽ അടങ്ങിയിരിക്കുന്നു: പരസ്യ വലുപ്പം, പരസ്യ സ്ലോട്ട് ഐഡി, URL.

നൽകിയ പരസ്യ അഭ്യർത്ഥന PII അയയ്ക്കുന്നുണ്ടെന്ന് നയ ഉപദേശക ടീം കണ്ടെത്തുമ്പോൾ, കഴിഞ്ഞ 7 ദിവസത്തിൽ PII കണ്ടെത്തൽ ട്രിഗർ ചെയ്ത പരസ്യ അഭ്യർത്ഥനകളെ URL പാത അനുസരിച്ച് ഞങ്ങൾ ഒന്നിച്ച് ഗ്രൂപ്പ് ചെയ്യുന്നു, തുടർന്ന് അവ പരിഹരിക്കുന്നതിന് പ്രസാധകർക്ക് അയയ്ക്കുന്നു. പരിഹാര പ്രക്രിയയിൽ പ്രസാധകരെ സഹായിക്കുന്നതിന് പരസ്യ അഭ്യർത്ഥനയ്ക്കൊപ്പം കൂടുതൽ വിവരങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

ഇനിപ്പറയുന്ന രൂപത്തിലായിരിക്കും പരസ്യ അഭ്യർത്ഥനകൾ ഉള്ളത്:

  • ഡൊമെയ്‌ൻ: example.com -ന് തനതായ 1 url(കൾ) ഉണ്ട്.

    URL ഗ്രൂപ്പ്: example.com/subscription.rtb
    ആകെ റെക്കോർഡുകളിൽ 3 തവണ(കൾ) അല്ലെങ്കിൽ .75 കണ്ടെത്തി
    URL സാമ്പിൾ: http://www.example.com/subscription.rtb?email=redacted@example.com
    റെക്കോർഡ് സാമ്പിൾ: GET /pagead/ads?client=ca-pub-123456789&format=728x90&output=html&h=90&slotname=9037932612&adk=1049035565&w=728&lmt=1419923683&ea=0&flash=15.0.0&url=http%3A%2F%2Fwww.example.com%2Fsubscription.rbt%3Femail%3Dredacted@example.com&dt=1419941683831&ref=http%3A%2F%2Fwww.example.com%2F
    ഏറ്റവുമടുത്ത സമയം: 2015-01-04 21:28:46 UTC

ഈ വിവരങ്ങൾ മനസ്സിലാക്കാൻ ഇനിപ്പറയുന്ന നിർവ്വചനങ്ങൾ റഫർ ചെയ്യുക:

  • URL ഗ്രൂപ്പ്: PII കണ്ടെത്തിയ നിർദ്ദിഷ്ട URL.
  • () തവണ കണ്ടെത്തി: നൽകിയിരിക്കുന്ന URL ഗ്രൂപ്പിൽ കഴിഞ്ഞ 7 ദിവസത്തിൽ PII കണ്ടെത്തിയതിന്റെ എണ്ണം.
  • URL സാമ്പിൾ: PII കണ്ടെത്തിയ URL ഗ്രൂപ്പുമായി ബന്ധപ്പെട്ട സാമ്പിൾ URL. ഈ സാമ്പിളുകളിൽ നിന്ന് PII എടുത്ത് നീക്കി.
  • റെക്കോർഡ് സാമ്പിൾ: PII അടങ്ങുന്ന റോ പരസ്യ അഭ്യർത്ഥന. എസ്‌കേപ്പ് ചെയ്ത രൂപത്തിലാണ് പരസ്യ അഭ്യർത്ഥന റിപ്പോർട്ട് ചെയ്യുന്നതെന്ന കാര്യം ശ്രദ്ധിക്കുക.

PII കൈമാറുന്ന നിർദ്ദിഷ്ട പേജ്, എസ്‌കേപ്പ് ചെയ്ത പരസ്യ അഭ്യർത്ഥനയിൽ കണ്ടെത്താം. അതിന്റെ URL, url=, &dt എന്നീ ടാഗുകൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്. URL-കൾ അൺഎസ്‌കേപ്പ് ചെയ്യാൻ അൺഎസ്‌കേപ്പ് ചെയ്യുന്നതിനുള്ള ടൂൾ ഉപയോഗിക്കുക, തർക്കത്തിലുള്ള പേജ് സന്ദർശിക്കുക.

മുകളിലേക്ക് മടങ്ങുക

നയ ഉപദേശക ടീമിൽ നിന്നുള്ള സന്ദേശങ്ങളോട് പ്രതികരിക്കൽ

നിങ്ങളുടെ അക്കൗണ്ടിൽ ഉപയോക്തൃ നയം തിരിച്ചറിയൽ സംബന്ധിച്ച ലംഘനമുണ്ടെന്ന് നിങ്ങളെ അറിയിക്കുകയാണെങ്കിൽ, ഇമെയിലിൽ ലിങ്ക് ചെയ്തിരിക്കുന്ന ഫോം ഉപയോഗിച്ച് ലംഘന അറിയിപ്പിനോട് സമയോചിതമായി പ്രതികരിക്കുക.

Google-ൽ നിന്നുള്ള ഇമെയിലിൽ നൽകിയിരിക്കുന്നത് പോലെ തന്നെയായിരിക്കണം നിങ്ങൾ പ്രസാധക ഐഡി ഉൾപ്പെടുത്തേണ്ടത്. ലംഘനം പരിഹരിക്കുന്നതിലെ പുരോഗതി നയ ഉപദേശക ടീമിനെ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള മാർഗ്ഗമെന്ന നിലയിൽ നിങ്ങളോട് നില വ്യക്തമാക്കാൻ ആവശ്യപ്പെടും.

ഇനിപ്പറയുന്ന നിലകൾ ലഭ്യമാണ്:

  • പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ ഞാൻ സ്വീകരിച്ചു. അപ്‌ഡേറ്റ് ചെയ്ത റിപ്പോർട്ട് അയയ്ക്കുക.

    നിങ്ങൾ പ്രശ്നം പരിഹരിച്ചെന്ന് കരുതുന്ന സാഹചര്യത്തിൽ നയ ഉപദേശക ടീമിന്റെ PII തിരിച്ചറിയൽ സംവിധാനം ട്രിഗർ ചെയ്യുന്ന പരസ്യ അഭ്യർത്ഥനകളുടെ അപ്‌ഡേറ്റ് ചെയ്ത ലിസ്റ്റ് നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ നില തിരഞ്ഞെടുക്കുക.

  • മുന്നറിയിപ്പ് അംഗീകരിക്കുന്നു, അതനുസരിച്ച് ഞാൻ അന്വേഷണം നടത്തും.

    നിങ്ങൾ ഇപ്പോഴും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെങ്കിൽ, ഈ നില തിരഞ്ഞെടുക്കുക. ഈ സാഹചര്യത്തിൽ, നിങ്ങളുടെ പരിഹാര ശ്രമങ്ങളെ കുറിച്ച് അറിയിക്കാൻ സഹായിക്കുന്നതിന് അടുത്ത ഏഴ് ദിവസത്തിനുള്ളിൽ നയ ഉപദേശക ടീം നിങ്ങൾക്ക് പരസ്യ അഭ്യർത്ഥനകളുടെ അപ്ഡേറ്റ് ചെയ്ത ലിസ്റ്റ് അയയ്ക്കും.

  • എന്നെ തെറ്റായാണ് ബന്ധപ്പെട്ടതെന്ന് ഞാൻ കരുതുന്നു. എന്റെ അക്കൗണ്ട് വീണ്ടും അവലോകനം ചെയ്യുക.

    നിങ്ങളെ തെറ്റായാണ് ബന്ധപ്പെട്ടതെന്ന് കരുതുന്നുവെങ്കിൽ, ഈ നില തിരഞ്ഞെടുക്കുക. ഈ സാഹചര്യത്തിൽ, നയ ഉപദേശക ടീം നിങ്ങളുടെ അക്കൗണ്ട് വീണ്ടും അവലോകനം ചെയ്ത് തുടർനടപടികളടങ്ങിയ സന്ദേശം നിങ്ങൾക്ക് അയയ്ക്കും. തെറ്റായ പോസിറ്റീവുകളെ കുറിച്ച് കൂടുതലറിയുക.

നയ ഉപദേശക ടീമിൽ നിന്നുള്ള സന്ദേശങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, നിങ്ങളുടെ അക്കൗണ്ടിൽ സാധുതയുള്ളതും സജീവവുമായ കോൺടാക്റ്റ് വിശദാംശങ്ങൾ ഉണ്ടെന്ന കാര്യം പരിശോധിച്ചുറപ്പിക്കുക. ആവശ്യമെങ്കിൽ നിങ്ങളുടെ കോൺടാക്റ്റ് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുക.

മുകളിലേക്ക് മടങ്ങുക

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
വ്യക്തിപരമാക്കിയ നുറുങ്ങുകൾ ഉപയോഗിച്ച് ഇന്ന് തന്നെ നിങ്ങളുടെ വരുമാനം അൺലോക്ക് ചെയ്യൂ!

നിങ്ങളുടെ വരുമാനം പരമാവധിയാക്കുന്നതിനുള്ള വ്യക്തിപരമാക്കിയ നിർദ്ദേശങ്ങൾ കാണാൻ AdSense-നുള്ള ഒപ്റ്റിമൈസേഷൻ ടിപ്പുകൾ പേജ് സന്ദർശിക്കുക.

ഇപ്പോൾ തന്നെ അൺലോക്ക് ചെയ്യൂ

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
Google ആപ്സ്
പ്രധാന മെനു
10227034359631633223
true
സഹായ കേന്ദ്രം തിരയുക
false
true
true
true
true
true
157
false
false
false
false