പരസ്യദാതാക്കളുടെ ചെലവുകളോ പ്രസാധകരുടെ വരുമാനമോ കൃത്രിമമായി വർദ്ധിപ്പിച്ചേക്കാവുന്ന എല്ലാ ക്ലിക്കുകളും ഇംപ്രഷനുകളും അസാധുവായ ട്രാഫിക്കിൽ ഉൾപ്പെടുന്നു. മനപ്പൂർവ്വം സൃഷ്ടിക്കുന്ന, വഞ്ചനാപരമായ ട്രാഫിക്കും അബദ്ധത്തിലുള്ള ക്ലിക്കുകളും അസാധുവായ ട്രാഫിക്കിൽ ഉൾപ്പെടുന്നു.
അസാധുവായ ട്രാഫിക്കിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു, എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുന്നില്ല:
- പ്രസാധകർ അവരുടെ സ്വന്തം തത്സമയ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ സൃഷ്ടിക്കുന്ന ക്ലിക്കുകൾ അല്ലെങ്കിൽ ഇംപ്രഷനുകൾ
- ഒന്നോ അതിലധികമോ ഉപയോക്താക്കൾ സൃഷ്ടിക്കുന്ന, ആവർത്തിച്ചുള്ള പരസ്യ ക്ലിക്കുകൾ അല്ലെങ്കിൽ ഇംപ്രഷനുകൾ
- പ്രസാധകർ അവരുടെ സ്വന്തം പരസ്യങ്ങളിലെ ക്ലിക്കുകൾ പ്രോത്സാഹിപ്പിക്കുന്നത് (ഉദാഹരണങ്ങളിൽ ഇവ ഉൾപ്പെടാം: ഉപയോക്താക്കളെ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന ഭാഷ, ഉയർന്ന അളവിൽ അബദ്ധത്തിലുള്ള ക്ലിക്കുകൾക്ക് കാരണമായേക്കാവുന്ന പരസ്യ നിർവ്വഹണങ്ങൾ മുതലായവ)
- സ്വയമേവയുള്ള ക്ലിക്ക് ചെയ്യൽ ടൂളുകൾ, ട്രാഫിക് ഉറവിടങ്ങൾ, റോബോട്ടുകൾ അല്ലെങ്കിൽ മറ്റ് വഞ്ചനാപരമായ സോഫ്‌റ്റ്‌വെയർ.
Google പരസ്യങ്ങളിലുള്ള ക്ലിക്കുകൾ ശരിയായ ഉപയോക്തൃ താൽപ്പര്യത്തിൽ നിന്നുള്ളവ ആയിരിക്കണം, കൃത്രിമമായി ക്ലിക്കുകളോ ഇംപ്രഷനുകളോ സൃഷ്ടിക്കുന്ന ഏതൊരു രീതിയും ഞങ്ങളുടെ പ്രോഗ്രാം നയങ്ങൾ കർശനമായി നിരോധിച്ചിരിക്കുന്നു. നിങ്ങളുടെ അക്കൗണ്ടിൽ ഉയർന്ന അളവിൽ, അസാധുവായ ട്രാഫിക് കണ്ടെത്തിയാൽ, ഞങ്ങളുടെ പരസ്യദാതാക്കളെയും ഉപയോക്താക്കളെയും പരിരക്ഷിക്കുന്നതിന് ഞങ്ങൾ അക്കൗണ്ട് സസ്പെൻഡ് ചെയ്യുകയോ അവസാനിപ്പിക്കുകയോ ചെയ്തേക്കാം. കൂടാതെ, ഞങ്ങൾക്ക് നിങ്ങളുടെ ട്രാഫിക്കിന്റെ നിലവാരം പരിശോധിച്ചുറപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, നിങ്ങളുടെ ആഡ് സെർവിംഗ് പരിമിതപ്പെടുത്തുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്തേക്കാം. അസാധുവായ ക്ലിക്കുകൾ മൂലം, നിങ്ങളുടെ കണക്കാക്കിയ വരുമാനത്തിലും അന്തിമ വരുമാനത്തിലും വ്യത്യാസവും കണ്ടേക്കാം.
നിങ്ങളെ അറിവോ അനുമതിയോ ഇല്ലാതെ മൂന്നാം കക്ഷി നിങ്ങളുടെ പരസ്യങ്ങളിൽ അസാധുവായ ട്രാഫിക് സൃഷ്ടിച്ചേക്കാമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ പരസ്യങ്ങളിലെ ട്രാഫിക് സാധുവാണെന്ന് ഉറപ്പാക്കേണ്ടത് പ്രസാധകർ എന്ന നിലയിൽ ആത്യന്തികമായി നിങ്ങളുടെ ഉത്തരവാദിത്തമാണ്. ഇക്കാരണത്താൽ ഞങ്ങളുടെ, അസാധുവായ ട്രാഫിക് തടയാനുള്ള നുറുങ്ങുകൾ അവലോകനം ചെയ്യാൻ ഞങ്ങൾ കർശനമായി നിർദ്ദേശിക്കുന്നു.