അറിയിപ്പ്

AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകരമായ, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വ്യക്തിപരമാക്കിയ വിവരങ്ങൾ കാണാൻ നിങ്ങളുടെ AdSense പേജ് സന്ദർശിക്കുന്ന കാര്യം ഉറപ്പാക്കുക.

നയങ്ങൾ

Google പ്രസാധക നയങ്ങൾ

എല്ലാ Google പ്രസാധക നയങ്ങളും Google പ്രസാധക നിയന്ത്രണങ്ങളും ഞങ്ങൾ പുതിയ, പ്രസാധക നയങ്ങൾക്കുള്ള സഹായകേന്ദ്രത്തിലേക്ക് മൈഗ്രേറ്റ് ചെയ്ത് സംയോജിപ്പിക്കുകയാണ്. എല്ലാ നയങ്ങളും AdMob, AdSense, Ad Manager സഹായകേന്ദ്രങ്ങളിൽ നിങ്ങൾക്ക് തുടർന്നും കാണാം. 

Google പരസ്യ കോഡ് ഉപയോഗിച്ച് നിങ്ങളുടെ ഉള്ളടക്കം-ൽ നിന്ന് ധനസമ്പാദനം നടത്തുമ്പോൾ ഇനിപ്പറയുന്ന നയങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ നയങ്ങൾ പാലിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ ഉള്ളടക്കത്തിൽ പരസ്യങ്ങൾ കാണിക്കുന്നത് Google ബ്ലോക്ക് ചെയ്യുന്നതിനോ നിങ്ങളുടെ അക്കൗണ്ട് താൽക്കാലികമായി റദ്ദാക്കുന്നതിനോ അവസാനിപ്പിക്കുന്നതിനോ കാരണമായേക്കാം.

നിങ്ങളുടെ, Google പ്രസാധക ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന മറ്റ് നയങ്ങൾക്ക് പുറമെ ഈ നയങ്ങളും ബാധകമാകുന്നു.

തങ്ങളുടെ ഉള്ളടക്കത്തിൽ നിന്ന് ധനസമ്പാദനം നടത്താൻ പ്രസാധകരെയും ഉപയോഗപ്രദവും പ്രസക്തവുമായ ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപയോഗിച്ച്, വാങ്ങാനിടയുള്ള ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാൻ പരസ്യദാതാക്കളെയും സഹായിക്കുന്നതിലൂടെ സ്വതന്ത്രവും തുറന്നതുമായ ഇന്റർനെറ്റ് സൃഷ്ടിക്കാൻ Google സഹായിക്കുന്നു. പരസ്യങ്ങളുടെ ഇക്കോ സിസ്റ്റത്തിന്റെ വിശ്വാസ്യത നിലനിർത്തുന്നതിനായി, ഞങ്ങൾ ധനസമ്പാദനം അനുവദിക്കുന്ന ഉള്ളടക്കത്തിന് പരിധികൾ സജ്ജീകരിക്കേണ്ടതുണ്ട്.

Google പ്രസാധക നയങ്ങൾ ഇനിപ്പറയുന്ന വിഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു:

നയവുമായി ബന്ധപ്പെട്ട് സാധാരണയായി ഉപയോഗിക്കുന്ന പദങ്ങളെ കുറിച്ചും അവയിലൂടെ എന്താണ് അർത്ഥമാക്കുന്നതെന്നും ഗ്ലോസറിയിൽ കൂടുതലറിയുക. 

ഉള്ളടക്ക നയങ്ങൾ 

നിയമവിരുദ്ധ ഉള്ളടക്കം

ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം ഞങ്ങൾ അനുവദിക്കില്ല:

  • നിയമവിരുദ്ധമായവ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നവ, മറ്റുള്ളവരുടെ നിയമപരമായ അവകാശങ്ങൾ ലംഘിക്കുന്നവ.

 നിയമവിരുദ്ധ ഉള്ളടക്കത്തെ കുറിച്ച് കൂടുതലറിയുക

ബൗദ്ധിക സ്വത്തുക്കളുടെ ദുരുപയോഗം

ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം ഞങ്ങൾ അനുവദിക്കില്ല:

  • പകർപ്പവകാശം ലംഘിക്കുന്നവ. ഡിജിറ്റൽ മില്ലേനിയം പകർപ്പവകാശ നിയമ (DMCA) പ്രകാരം, പകർപ്പവകാശ ലംഘനം ആരോപിച്ച് സമർപ്പിക്കപ്പെടുന്ന അറിയിപ്പുകളോട് പ്രതികരിക്കേണ്ടത് ഞങ്ങളുടെ നയമാണ്. ഈ ഫോമിലൂടെ നിങ്ങൾക്കൊരു നിഷേധ അറിയിപ്പ് ഫയൽ ചെയ്യാം.
  • വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നതോ അവയുടെ വിൽപ്പനയെ പ്രോത്സാഹിപ്പിക്കുന്നതോ. മറ്റൊരു ഉൽപ്പന്നത്തിന്റെ വ്യാപാരമുദ്രയ്ക്ക് സമാനമായതോ അതിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയാത്തതോ ആയ വ്യാപാരമുദ്രയോ ലോഗോയോ ഉള്ള വ്യാജ ഉൽപ്പന്നങ്ങൾ. ബ്രാൻഡ് ഉടമയുടെ യഥാർത്ഥ ഉൽപ്പന്നമായി തെറ്റിദ്ധരിപ്പിക്കുന്നതിന്, അത്തരം വ്യാജ ഉൽപ്പന്നങ്ങൾ ബ്രാൻഡ് ഫീച്ചറുകളെ അനുകരിക്കും.

ബൗദ്ധിക സ്വത്തിന്റെ ദുരുപയോഗത്തെ കുറിച്ച് കൂടുതലറിയുക

അപകടകരമോ അപകീർത്തികരമോ ആയ ഉള്ളടക്കം

ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം ഞങ്ങൾ അനുവദിക്കില്ല:

  • വർഗം അല്ലെങ്കിൽ വംശോൽപ്പത്തി, മതം, അംഗവൈകല്യം, പ്രായം, ദേശീയത, ജോലിയുടെ പശ്ചാത്തലം, ലൈംഗിക ആഭിമുഖ്യം, ലിംഗഭേദം, ലിംഗ വ്യക്തിത്വം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിക്കോ സമൂഹത്തിനോ എതിരായി വിദ്വേഷത്തിന് പ്രേരിപ്പിക്കുന്നതോ വിവേചനം പ്രോത്സാഹിപ്പിക്കുന്നതോ പരിഹസിക്കുന്നതോ ആയ ഉള്ളടക്കം, അല്ലെങ്കിൽ വ്യവസ്ഥാപിത വിവേചനവുമായോ പാർശ്വവൽക്കരണവുമായോ ബന്ധപ്പെട്ട സ്വഭാവ സവിശേഷതകളുള്ള ഉള്ളടക്കം.

    ഉദാഹരണങ്ങൾ: വിദ്വേഷ ഗ്രൂപ്പുകളെയോ അവയുടെ സാമഗ്രികളെയോ പ്രോത്സാഹിപ്പിക്കുന്നത്, ഒരു വ്യക്തിയോ സമൂഹമോ മനുഷ്യത്വമില്ലാത്തവരും തരംതാണവരും വെറുക്കപ്പെടേണ്ടവരുമാണെന്നും വിശ്വസിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന ഉള്ളടക്കം

  • ഒരു വ്യക്തിയെയോ ഒരു കൂട്ടം ആളുകളെയോ ഉപദ്രവിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ഉപദ്രവിക്കുന്നതോ ആയ ഉള്ളടക്കം.

    ഉദാഹരണങ്ങൾ: ആരെയെങ്കിലും ഉപദ്രവിക്കുന്നതിനോ അധിക്ഷേപിക്കുന്നതിനോ ആയി ഒറ്റപ്പെടുത്തുന്നത്, ഒരു ദുരന്തം നടന്നിട്ടില്ലെന്ന് പറയുന്നതോ അതിന്റെ ഇരകളോ അവരുടെ കുടുംബാംഗങ്ങളോ ആ സംഭവം മറച്ചുവയ്ക്കുന്നവരോ മറച്ചുവയ്ക്കുന്നതിൽ നിയമവിരുദ്ധ പങ്കാളികളോ ആണെന്ന് സൂചിപ്പിക്കുന്നതോ ആയ ഉള്ളടക്കം

  • സ്വയം അല്ലെങ്കിൽ മറ്റുള്ളവരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതോ അതിനെ പിന്തുണയ്ക്കുന്നതോ ആയ ഉള്ളടക്കം.

    ഉദാഹരണങ്ങൾ: ആത്മഹത്യയെയോ നിരാഹാരത്തെയോ അല്ലെങ്കിൽ മറ്റ് വിധത്തിലുള്ള സ്വയം ഉപദ്രവിക്കലിനെയോ പിന്തുണയ്ക്കുന്ന ഉള്ളടക്കം; ആരെയെങ്കിലും ശരിക്കും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതോ മറ്റൊരാളെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നതോ ആയ ഉള്ളടക്കം; മറ്റുള്ളവർക്കെതിരായ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതോ മഹത്വവത്കരിക്കുന്നതോ അതിനെ ന്യായീകരിക്കുന്നതോ ആയ ഉള്ളടക്കം; ഭീകരവാദ ഗ്രൂപ്പുകളോ രാജ്യാന്തര മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങളോ നിർമ്മിച്ചതോ അവരെ പിന്തുണച്ച് കൊണ്ട് നിർമ്മിച്ചതോ ആയ ഉള്ളടക്കം, അല്ലെങ്കിൽ റിക്രൂട്ട്മെന്റിന് ഉൾപ്പെടെ ഭീകരപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതോ രാജ്യാന്തര മയക്കുമരുന്ന് കള്ളക്കടത്ത് സംഘടനകളോ ഭീകരവാദ സംഘടനകളോ നടത്തുന്ന ആക്രമണങ്ങളെ ആഘോഷിക്കുന്നതോ ആയ ഉള്ളടക്കം

  • അപഹരിക്കലിലൂടെ മറ്റുള്ളവരെ ചൂഷണം ചെയ്യുന്നത്.

    ഉദാഹരണങ്ങൾ: അപകീർത്തികരമായ ഉള്ളടക്കം നീക്കം ചെയ്യാൻ പണം നൽകേണ്ടി വരുന്നത്, റിവഞ്ച് പോൺ, ബ്ലാക്ക്‌മെയിൽ

അപകടകരവും അപകീർത്തികരവുമായ ഉള്ളടക്കത്തെ കുറിച്ച് കൂടുതലറിയുക

മൃഗങ്ങളോടുള്ള ക്രൂരത

ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം ഞങ്ങൾ അനുവദിക്കില്ല:

  • മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരത അല്ലെങ്കിൽ ഹിംസ പ്രോത്സാഹിപ്പിക്കുന്നത്.

    ഉദാഹരണങ്ങൾ: കോഴിപ്പോര് അല്ലെങ്കിൽ നായ്‌ക്കളുടെ പോര് പോലെ വിനോദാവശ്യങ്ങൾക്കായി മൃഗങ്ങളോടുള്ള ക്രൂരത പ്രോത്സാഹിപ്പിക്കുന്നത്

  • വംശനാശം സംഭവിച്ചതോ വംശനാശ ഭീഷണി നേരിടുന്നതോ ആയ ജീവിവർഗ്ഗങ്ങളിൽ നിന്നുണ്ടാക്കിയ ഉൽപ്പന്നങ്ങളുടെ വിൽപ്പനയെ പ്രോത്സാഹിപ്പിക്കുന്നത്.

    ഉദാഹരണങ്ങൾ: കടുവകൾ, സ്രാവിന്റെ ചിറക്, ആനക്കൊമ്പ്, കടുവാത്തോൽ, കാണ്ടാമൃഗത്തിന്റെ കൊമ്പ്, ഡോൾഫിൻ എണ്ണ തുടങ്ങിയവയുടെ വിൽപ്പന

മൃഗങ്ങളോടുള്ള ക്രൂരതയെ കുറിച്ച് കൂടുതലറിയുക

തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം

തെറ്റിദ്ധരിപ്പിക്കുന്ന പ്രാതിനിധ്യം

ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം ഞങ്ങൾ അനുവദിക്കില്ല:

  • പ്രസാധകർ, ഉള്ളടക്ക സ്രഷ്‍ടാവ്, ഉള്ളടക്കത്തിന്റെ ഉദ്ദേശ്യം, ഉള്ളടക്കം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായി പ്രസ്‌താവിക്കുന്നതോ അല്ലെങ്കിൽ മറച്ചുവയ്‌ക്കുന്നതോ ആയ ഉള്ളടക്കം.
  • മറ്റൊരു വ്യക്തിയുമായോ സ്ഥാപനവുമായോ ഉൽപ്പന്നവുമായോ സേവനവുമായോ ബന്ധമോ അതിന്റെ അംഗീകാരമോ ഉണ്ടെന്ന് തെറ്റായി സൂചിപ്പിക്കുന്നത്.

    ഉദാഹരണങ്ങൾ: Google ഉൽപ്പന്നങ്ങളായി തെറ്റിദ്ധരിപ്പിക്കുന്നത്, കമ്പനി ലോഗോകൾ ദുരുപയോഗം ചെയ്യുന്നത്

 തെറ്റിദ്ധരിപ്പിക്കുന്ന പ്രാതിനിധ്യത്തെ കുറിച്ച് കൂടുതലറിയുക

അവിശ്വസനീയമോ ഹാനികരമോ ആയ അവകാശവാദങ്ങൾ

ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം ഞങ്ങൾ അനുവദിക്കില്ല:

  • പ്രകടമായും വ്യാജവും തിരഞ്ഞെടുപ്പ് അല്ലെങ്കിൽ ജനാധിപത്യ പ്രക്രിയയിലുള്ള പങ്കാളിത്തത്തെയോ വിശ്വാസത്തെയോ സാരമായ തരത്തിൽ ദുർബ്ബലപ്പെടുത്തുന്നതുമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നത്.

    ഉദാഹരണങ്ങൾ: പൊതു വോട്ടിംഗ് നടപടിക്രമങ്ങൾ, പ്രായമോ ജനനസ്ഥലമോ അടിസ്ഥാനമാക്കിയുള്ള സ്ഥാനാർത്ഥികളുടെ യോഗ്യത, തിരഞ്ഞെടുപ്പ് ഫലങ്ങൾ, സെൻസസിലെ പങ്കാളിത്തം എന്നിവയെ കുറിച്ച് സർക്കാർ രേഖകൾക്ക് വിരുദ്ധമായുള്ള വിവരങ്ങൾ

  • ആരോഗ്യവുമായി ബന്ധപ്പെട്ട ഹാനികരമായ അവകാശവാദങ്ങളോ നിലവിലെ ഗുരുതര ആരോഗ്യ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ആധികാരികവും ശാസ്‌ത്രീയവുമായ വിവരങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കമോ പ്രമോട്ട് ചെയ്യുന്നത്.

    ഉദാഹരണങ്ങൾ: വാക്‌സിൻ വിരുദ്ധ പ്രചാരണം, എയ്‌ഡ്‌സും കോവിഡ്-19-ഉം പോലുള്ള രോഗങ്ങൾ ഉണ്ടെന്നുള്ള വസ്‌തുത നിഷേധിക്കുന്നത്, ഗേ കൺവേർഷൻ തെറാപ്പി

  • കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ആധികാരികവും ശാസ്ത്രീയവുമായ വിവരങ്ങൾക്ക് വിരുദ്ധമായത്.

 അവിശ്വസനീയവും ഹാനികരവും ആയ അവകാശവാദങ്ങളെ കുറിച്ച് കൂടുതലറിയുക

വഞ്ചനാപരമായ പ്രവർത്തനങ്ങൾ

ഇനിപ്പറയുന്നവ ഞങ്ങൾ അനുവദിക്കില്ല:

  • തെറ്റായതോ വ്യക്തമല്ലാത്തതോ ആയ അവകാശവാദങ്ങളുള്ള ഉള്ളടക്കവുമായി ഇടപഴകാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നത്.
  • വ്യക്തിപരമായ വിവരങ്ങൾ മോഷ്‌ടിക്കാൻ ശ്രമിക്കുന്നത് അല്ലെങ്കിൽ വ്യക്തിപരമായ വിവരങ്ങൾ പങ്കിടാൻ ഉപയോക്താക്കളെ കബളിപ്പിക്കുന്നത്.

    ഉദാഹരണം: ഫിഷിംഗ് പോലുള്ള സോഷ്യൽ എഞ്ചിനീയറിംഗ്

  • തെറ്റായതും സത്യസന്ധമല്ലാത്തതും വഞ്ചനാപരവുമായ ക്ലെയിമുകൾ ഉപയോഗിച്ച് ഉള്ളടക്കമോ ഉൽപ്പന്നങ്ങളോ സേവനങ്ങളോ പ്രമോട്ട് ചെയ്യുന്നത്.

    ഉദാഹരണം: "വേഗത്തിൽ സമ്പന്നരാകൂ" സ്‌കീമുകൾ

  • നിങ്ങളുടെ ഉള്ളടക്കം രാഷ്ട്രീയം, സാമൂഹ്യ പ്രശ്നങ്ങൾ, പൊതുതാൽപ്പര്യമുള്ള വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, മറ്റ് സൈറ്റുകളുമായോ അക്കൗണ്ടുകളുമായോ സഹകരിച്ച് നിങ്ങളുടെ ഐഡന്റിറ്റിയോ നിങ്ങളെ കുറിച്ചുള്ള മറ്റ് അടിസ്ഥാന വിവരങ്ങളോ മറച്ചുവയ്‌ക്കുകയോ അതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്നത്.

  • നിങ്ങളുടെ യഥാർത്ഥ രാജ്യമോ നിങ്ങളെ കുറിച്ചുള്ള പ്രസക്തമായ മറ്റ് വിശദാംശങ്ങളോ മറച്ചുവച്ച് അല്ലെങ്കിൽ അവയെ കുറിച്ച് തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയം, സാമൂഹ്യ പ്രശ്നങ്ങൾ, പൊതുതാൽപ്പര്യമുള്ള വിഷയങ്ങൾ എന്നിവയെ കുറിച്ച് മറ്റ് രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ഉള്ളടക്കം ലഭ്യമാക്കുന്നത്.

 വഞ്ചനാപരമായ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതലറിയുക

കൃത്രിമത്വം വരുത്തിയ മീഡിയ

ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം ഞങ്ങൾ അനുവദിക്കില്ല:

  • രാഷ്ട്രീയം, സാമൂഹ്യ വിഷയങ്ങൾ, പൊതുതാൽപ്പര്യമുള്ള വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് കൃത്രിമത്വം വരുത്തിയ മീഡിയയിലൂടെ ഉപയോക്താക്കളെ വഞ്ചിക്കുന്നത്.

 കൃത്രിമത്വം വരുത്തിയ മീഡിയയെ കുറിച്ച് കൂടുതലറിയുക 

വഞ്ചനാപരമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നത്

ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം ഞങ്ങൾ അനുവദിക്കില്ല:

  • മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നവ.

    ഉദാഹരണങ്ങൾ: പാസ്‌പോർട്ടുകൾ, ഡിപ്ലോമകൾ, അക്രെഡിറ്റേഷൻ എന്നിവ പോലുള്ള ഡോക്യുമെന്റുകൾ വ്യാജമായോ തെറ്റായോ സൃഷ്ടിക്കുന്നത്; ടേം പേപ്പറുകളോ ഗവേഷണ സംബന്ധമായ പേപ്പർ രചനയോ പരീക്ഷാ സേവനങ്ങളോ വിൽക്കുന്നതോ വിതരണം ചെയ്യുന്നതോ; മയക്കുമരുന്ന് പരിശോധനകൾ മറികടക്കാനുള്ള വിവരങ്ങളോ ഉൽപ്പന്നങ്ങളോ

  • എല്ലാ രീതിയിലുമുള്ള ഹാക്കിംഗ് അല്ലെങ്കിൽ ക്രാക്കിംഗ് ഒപ്പം/അല്ലെങ്കിൽ ഉപകരണങ്ങൾ, സോഫ്റ്റ്‌വെയർ, സെർവറുകൾ, വെബ്സൈറ്റുകൾ എന്നിവയിലേക്ക് അനധികൃത ആക്‌സസ് നൽകുന്നതോ അവയ്ക്ക് കേടുവരുത്തുന്നതിനുള്ള സോഫ്റ്റ്‌വെയറോ ഉപകരണമോ നിർദ്ദേശങ്ങളോ ഉപയോക്താക്കൾക്ക് നൽകുന്നതോ.

    ഉദാഹരണങ്ങൾ: സെൽ ഫോണുകളിലേക്കോ മറ്റ് ആശയവിനിമയ ഉള്ളടക്ക ഡെലിവറി സിസ്റ്റങ്ങളിലേക്കോ ഉപകരണങ്ങളിലേക്കോ നിയമവിരുദ്ധമായ ആക്‌സസ് നൽകുന്ന പേജുകളോ ഉൽപ്പന്നങ്ങളോ; ഡിജിറ്റൽ അവകാശങ്ങളുടെ മാനേജ്‌മെന്റ് സാങ്കേതികവിദ്യകളുടെ വ്യാജ പതിപ്പ് സൃഷ്ടിക്കുന്നത് ഉൾപ്പെടെ പകർപ്പവകാശ പരിരക്ഷയെ മറികടക്കുന്ന സേവനങ്ങൾ; സൗജന്യ സേവനങ്ങൾ ലഭിക്കുന്നതിനായി കേബിൾ അല്ലെങ്കിൽ ഉപഗ്രഹ സിഗ്നലുകളെ നിയമവിരുദ്ധമായി പരിവർത്തനം ചെയ്യുന്ന ഉൽപ്പന്നങ്ങൾ; ഉള്ളടക്ക ദാതാവ് അനുവദിച്ചിട്ടില്ലെങ്കിലും സ്‌ട്രീമിംഗ് വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുകയോ അതിനായി പ്രാപ്തരാക്കുകയോ ചെയ്യുന്ന പേജുകൾ

  • മറ്റൊരു വ്യക്തിയേയോ അവരുടെ ആക്റ്റിവിറ്റികളോ അവരുടെ സമ്മതമില്ലാതെ ട്രാക്ക് ചെയ്യാനോ നിരീക്ഷിക്കാനോ ഉപയോക്താക്കളെ അനുവദിക്കുന്നതോ ഇക്കാര്യത്തിനായി ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രമോട്ട് ചെയ്യുന്നതോ.

    ഉദാഹരണങ്ങൾ: മറ്റൊരു വ്യക്തിയുടെ ടെക്സ്റ്റുകൾ, ഫോൺ കോളുകൾ, ബ്രൗസിംഗ് ചരിത്രം എന്നിവ നിരീക്ഷിക്കാൻ ഉപയോക്താവിനെ അനുവദിക്കുന്ന സ്പൈവെയർ/മാൽവേർ; ഒരു വ്യക്തിയെ അവരുടെ സമ്മതമില്ലാതെ രഹസ്യമായി വീക്ഷിക്കുക, അല്ലെങ്കിൽ ട്രാക്ക് ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ വിപണനം ചെയ്യുന്ന GPS ട്രാക്കറുകൾ; രഹസ്യമായി വീക്ഷിക്കുക എന്ന ഉദ്ദേശ്യം വ്യക്തമാക്കും വിധം വിപണനം ചെയ്യുന്ന നിരീക്ഷണ ഉപകരണങ്ങൾ (ഉദാ. ക്യാമറകൾ, ഓഡിയോ റെക്കോർഡറുകൾ, ഡാഷ് ക്യാമുകൾ, നാനി ക്യാമറകൾ) എന്നിവ ഉൾപ്പെടെ എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുത്താതെ, ജീവിത പങ്കാളിയെ നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന സ്പൈവെയറും സാങ്കേതികവിദ്യയും

    (a) സ്വകാര്യ അന്വേഷണ സേവനങ്ങളോ (b) പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രാക്ക് ചെയ്യാനോ നിരീക്ഷിക്കാനോ അവരുടെ രക്ഷിതാക്കൾക്ക് വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഉൽപ്പന്നങ്ങളോ സേവനങ്ങളോ ഇതിൽ ഉൾപ്പെടുന്നില്ല.

 വഞ്ചനാപരമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ച് കൂടുതലറിയുക

ലൈംഗികത നിറഞ്ഞ ഉള്ളടക്കം

ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം ഞങ്ങൾ അനുവദിക്കില്ല:

  • ഗ്രാഫിക്കൽ രീതിയിലുള്ള ലൈംഗികത നിറഞ്ഞ ടെക്സ്റ്റ്, ചിത്രം, ഓഡിയോ, വീഡിയോ അല്ലെങ്കിൽ ഗെയിമുകൾ ഉൾപ്പെടുന്നു.

    ഉദാഹരണങ്ങൾ: ജനനേന്ദ്രിയം, മലദ്വാരം ഒപ്പം/അല്ലെങ്കിൽ വദന സുരതം പോലുള്ള ലൈംഗിക പ്രവൃത്തികൾ; സ്വയംഭോഗം; കാർട്ടൂൺ അല്ലെങ്കിൽ ഹെന്റായി പോൺ; ഗ്രാഫിക്കലായി ചിത്രീകരിച്ച നഗ്നത

  • കൃത്രിമമോ യഥാർത്ഥമോ ആയ സമ്മതമില്ലാതെയുള്ള ലൈംഗികതയുടെ തീമുകൾ അടങ്ങിയത്.

    ഉദാഹരണങ്ങൾ: ബലാത്സംഗം, രക്തബന്ധത്തിലുള്ളവരുമായുള്ള ലൈംഗികബന്ധം, മൃഗങ്ങളുമായുള്ള ലൈംഗികബന്ധം, ശവരതി എന്നിവയും സ്‌നഫ് അല്ലെങ്കിൽ പ്രായത്തിൽ കവിഞ്ഞ ലൈംഗികാവേശമുള്ള പെൺകുട്ടിയോ കൗമാരക്കാരോ തീമായി വരുന്ന പോണോഗ്രഫി, പ്രായപൂർത്തിയാകാത്തവരുടെ ഡേറ്റിംഗ് തുടങ്ങിയവ

  • ലൈംഗികത പ്രകടമാക്കുന്ന അല്ലെങ്കിൽ നഗ്നത ഉൾക്കൊള്ളുന്ന വിധത്തിൽ കൃത്രിമമായി മാറ്റം വരുത്തിയതോ ജനറേറ്റ് ചെയ്തതോ ആയ ഉള്ളടക്കം സൃഷ്ടിക്കുന്നതിനെയോ വിതരണം ചെയ്യുന്നതിനെയോ പ്രമോട്ട് ചെയ്യുന്നത്.

    ഉദാഹരണങ്ങൾ: ഡീപ്പ്ഫേക്ക് പോണോഗ്രഫി ജനറേറ്റ് ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നതോ ഡീപ്പ്ഫേക്ക് പോണോഗ്രഫി എങ്ങനെ സൃഷ്ടിക്കാമെന്ന നിർദ്ദേശങ്ങളോ ഡീപ്പ്ഫേക്ക് പോണോഗ്രഫി സേവനങ്ങളെ എൻഡോഴ്‌സ് ചെയ്യുന്നതോ താരതമ്യം ചെയ്യുന്നതോ ആയ സൈറ്റുകളോ ആപ്പുകളോ

    ലൈംഗികത നിറഞ്ഞ ഉള്ളടക്കത്തെ കുറിച്ച് കൂടുതലറിയുക

പ്രതിഫലത്തിനായുള്ള ലൈംഗിക പ്രവൃത്തികൾ

ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം ഞങ്ങൾ അനുവദിക്കില്ല:

  • പ്രതിഫലത്തിനായി ഒരു ലൈംഗിക പ്രവൃത്തി പ്രോത്സാഹിപ്പിക്കുന്നതായി വ്യാഖ്യാനിക്കാവുന്നത്.

    ഉദാഹരണങ്ങൾ: വേശ്യാവൃത്തി, കമ്പാനിയൻഷിപ്പ്, എസ്കോർട്ട് സേവനങ്ങൾ, അടുത്തിടപഴകുന്ന മസാജ്, ആലിംഗനത്തിനുള്ള സൈറ്റുകൾ, ഒരു പങ്കാളി മറ്റൊരു പങ്കാളിക്ക് പണമോ സമ്മാനങ്ങളോ സാമ്പത്തിക സഹായമോ മെന്റർഷിപ്പോ മറ്റ് മൂല്യമേറിയ ആനുകൂല്യങ്ങളോ നൽകുന്ന ഷുഗർ ഡേറ്റിംഗ് പോലെ, പ്രതിഫലം ലഭിക്കുന്ന ഡേറ്റിംഗ് അല്ലെങ്കിൽ ലൈംഗികതയ്‌ക്ക് വേണ്ടിയുള്ള ക്രമീകരണങ്ങൾ എന്നിവ

     പ്രതിഫലത്തിനായുള്ള ലൈംഗിക പ്രവൃത്തികളെ കുറിച്ച് കൂടുതലറിയുക

മെയിൽ-ഓർഡർ ബ്രൈഡ്‌സ്

ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം ഞങ്ങൾ അനുവദിക്കില്ല:

  • വിദേശിയുമായി വിവാഹത്തിന് വഴിയൊരുക്കുന്നവ.

    ഉദാഹരണങ്ങൾ: മെയിൽ ഓർഡർ ബ്രൈഡ്‍സ്, അന്താരാഷ്ട്ര വിവാഹ ബ്രോക്കർമാർ, റൊമാൻസ് ടൂറുകൾ

      മെയിൽ-ഓർഡർ ബ്രൈഡ്‌സിനെ കുറിച്ച് കൂടുതലറിയുക

കുടുംബ ഉള്ളടക്കത്തിലെ പ്രായപൂർത്തി ആയവർക്കുള്ള തീമുകൾ

ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം ഞങ്ങൾ അനുവദിക്കില്ല:

  • കുടുംബ പ്രേക്ഷകർക്ക് ഉചിതമെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ നിർമ്മിച്ചിരിക്കുന്നതെങ്കിലും ലൈംഗികത, അക്രമം, അല്ലെങ്കിൽ പൊതു പ്രേക്ഷകർക്ക് അനുയോജ്യമല്ലാത്ത വിധം കുട്ടികളുടെയോ പ്രശസ്ത കുട്ടി കഥാപാത്രങ്ങളുടെയോ മറ്റും ചിത്രീകരണങ്ങൾ ഉൾപ്പെടെ പ്രായപൂർത്തിയായവർക്കുള്ള വിഷയങ്ങൾ അടങ്ങിയിരിക്കുന്നത്.

       കുടുംബ ഉള്ളടക്കത്തിലെ പ്രായപൂർത്തിയായവർക്കുള്ള തീമുകളെ കുറിച്ച് കൂടുതലറിയുക

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമവും ചൂഷണവും

ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം ഞങ്ങൾ അനുവദിക്കില്ല:

  • കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗിക്കുന്നതുമായ ഉള്ളടക്കം അല്ലെങ്കിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗിക്കുന്നതും പ്രമോട്ട് ചെയ്യുന്ന ഉള്ളടക്കം. ഇതിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് ചിത്രീകരിക്കുന്ന എല്ലാ ഉള്ളടക്കവും ഉൾപ്പെടുന്നു.
  • കുട്ടികളെ അപകടത്തിലാക്കുന്ന ഉള്ളടക്കം. ഉൾപ്പെടെ, എന്നാൽ ഇതിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല:
    • 'കുട്ടിയെ മാനസികമായി പാകപ്പെടുത്തൽ' (ഉദാഹരണത്തിന്, ഓൺ‌ലൈനായോ ഓഫ്‌ലൈനായോ ഉള്ള ലൈംഗിക സമ്പർക്കത്തിന് സൗകര്യമൊരുക്കാൻ ഒപ്പം/അല്ലെങ്കിൽ ലൈംഗിക ചിത്രങ്ങൾ കൈമാറ്റം ചെയ്യാൻ ഒരു കുട്ടിയുമായി ഓൺലെെനിൽ ചങ്ങാത്തം കൂടുന്നത്);
    • ‘മാനസിക സമ്മർദ്ദം സൃഷ്ടിച്ച് ലൈംഗികമായി ഉപയോഗിക്കൽ’ (ഉദാഹരണത്തിന്, ഒരു കുട്ടിയുടെ സ്വകാര്യ ചിത്രങ്ങളിലേക്കുള്ള യഥാർത്ഥമോ അനധികൃതമോ ആയ ആക്സസ് ഉപയോഗിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് അല്ലെങ്കിൽ ബ്ലാക്ക് മെയിൽ ചെയ്യുന്നത്);
    • പ്രായപൂർത്തിയാകാത്തവരിൽ മാനസിക സമ്മർദ്ദം സൃഷ്ടിച്ച് ലൈംഗികമായി ഉപയോഗിക്കൽ (ഉദാഹരണത്തിന്, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗിക്കുന്നതും ചിത്രീകരിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ പ്രമോട്ട് ചെയ്യുന്നതോ ആയ ഉള്ളടക്കം); ഒപ്പം
    • കുട്ടികളെ കടത്തിക്കൊണ്ടുപോകൽ (ഉദാഹരണത്തിന്, വാണിജ്യപരമായ ലൈംഗിക ചൂഷണത്തിന് ഒരു കുട്ടിയുടെ പരസ്യം നൽകുന്നത് അല്ലെങ്കിൽ പണത്തിന് പകരം കുട്ടിയെ ലഭ്യമാക്കണോ എന്ന് ആവശ്യപ്പെടുന്നത്).

ഞങ്ങൾ ഉചിതമായ നടപടിയെടുക്കും, കാണാതാകുകയും ചൂഷണത്തിന് വിധേയരാകുകയും ചെയ്യുന്ന കുട്ടികൾക്കുള്ള ദേശീയ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യുന്നതും അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ദുരുപയോഗം, ചൂഷണം, അല്ലെങ്കിൽ മനുഷ്യക്കടത്ത് എന്നിവയ്‌ക്ക് കുട്ടികൾ വിധേയരാകാൻ ഇടയുണ്ടെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ അല്ലെങ്കിൽ അവയ്‌ക്ക് വിധേയരായിട്ടുണ്ടെന്ന് വിശ്വസിക്കുന്നുവെങ്കിൽ ഉടൻ തന്നെ പൊലീസുമായി ബന്ധപ്പെടുക. ഞങ്ങളുടെ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് ഒരു കുട്ടി അപകടത്തിലാണെന്നോ അപകടത്തിലായിട്ടുണ്ടെന്നോ നിങ്ങൾ ആശങ്കപ്പെടുന്നുവെങ്കിൽ, അത്തരം പെരുമാറ്റം നിങ്ങൾക്ക് Google-ന് റിപ്പോർട്ട് ചെയ്യാം.

        കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമവും ചൂഷണം ചെയ്യലും സംബന്ധിച്ച് കൂടുതലറിയുക


പെരുമാറ്റം സംബന്ധിച്ച നയങ്ങൾ 

വഞ്ചനാപരമായ പ്രസ്താവനകൾ

Google-ന്റെ പരസ്യ സിസ്റ്റങ്ങളുടെ ഉപയോഗം സാധ്യമാക്കുന്നതിനോ അവയുമായി ഇടപഴകുന്നതിനോ പ്രസാധകർ നൽകുന്ന വിവരങ്ങൾ ഇനിപ്പറയുന്ന തരത്തിലുള്ളവയായിരിക്കണം:

  • കൃത്യവും പൂർണ്ണവും ആയിരിക്കണം, അവയിൽ തെറ്റിദ്ധരിപ്പിക്കുന്ന ഒഴിവാക്കലുകൾ ഉണ്ടാകരുത്;
  • വഞ്ചനാപരമോ തെറ്റിദ്ധാരണയുണ്ടാക്കുന്നതോ ആയ രീതിയിൽ വിവരങ്ങൾ നൽകുകയും ചെയ്യരുത്.

    ഉദാഹരണങ്ങൾ: പ്രസാധകർ നൽകിയ വ്യക്തിപരമായ വിവരങ്ങളോ പേയ്‌മെന്റ് വിശദാംശങ്ങളോ അപൂർണ്ണമോ അവ്യക്തമോ കൃത്യതയില്ലാത്തതോ ആണ്. പ്രസാധകരുടെ വെബ്‌സൈറ്റിനെയോ (ഉദാ. ads.txt ഫയലിൽ) ആപ്പിനെയോ (ഉദാ. app-ads.txt ഫയലിൽ) കുറിച്ച് നൽകിയിരിക്കുന്ന വിവരങ്ങൾക്ക് കൃത്യതയില്ല. ഭാഗികമായതോ കൃത്യമല്ലാത്തതോ ആയ URL-കളോ ആപ്പ് ഐഡികളോ, തെറ്റായ ജിയോലൊക്കേഷൻ തുടങ്ങിയവ പോലുള്ള കബളിപ്പിക്കുന്ന സ്വഭാവമുള്ള, അപൂർണ്ണമായതോ കൃത്യമല്ലാത്തതോ ആയ ഡാറ്റ പരസ്യ അഭ്യർത്ഥനകളിൽ അടങ്ങിയിരിക്കുന്നു.

               വഞ്ചനാപരമായ പ്രസ്താവനകളെ കുറിച്ച് കൂടുതലറിയുക

തടസ്സപ്പെടുത്തുന്ന പരസ്യങ്ങൾ 

ഉള്ളടക്കമോ ഉപയോക്തൃ ഇടപഴകലോ തടസ്സപ്പെടുത്തുന്ന, Google നൽകുന്ന പരസ്യങ്ങൾ

ഇനിപ്പറയുന്ന തരത്തിലുള്ള Google നൽകുന്ന പരസ്യങ്ങൾ ഞങ്ങൾ അനുവദിക്കില്ല:

  • ഓവർലേ ചെയ്യുന്നതോ നാവിഗേഷനോ മറ്റ് പ്രവർത്തന ഇനങ്ങൾക്കോ സമീപത്തുള്ളതോ അതുവഴി ഉദ്ദേശിക്കാത്ത പരസ്യ ഇടപെടലുകൾക്ക് കാരണമാകുന്നതോ ആയവ,
  • ഉള്ളടക്കത്തിന് മുകളിൽ വരുന്നതോ ഉള്ളടക്കം ഡിസ്പ്ലേ എന്നതിന് പുറത്തുപോകുന്നതോ ഉൾപ്പെടെ, ഉള്ളടക്കത്തിന്റെ ഉപഭോഗം ഗുരുതരമായി തടസ്സപ്പെടുത്തുന്നവ,
  • പരസ്യത്തിൽ ക്ലിക്ക് ചെയ്യാതെ ഉപയോക്താവിന് പേജിൽ നിന്ന് പുറത്ത് കടക്കാനാകാത്ത "ഡെഡ് എൻഡ്" സ്ക്രീനിൽ നൽകിയിരിക്കുന്ന പരസ്യങ്ങൾ. 

               തടസ്സപ്പെടുത്തുന്ന പരസ്യങ്ങളെ കുറിച്ച് കൂടുതലറിയുക

ഇൻവെന്ററി മൂല്യം

പ്രസാധക ഉള്ളടക്കമില്ലാത്ത സ്ക്രീനുകളിലെ, Google-നൽകുന്ന പരസ്യങ്ങൾ

ഇനിപ്പറയുന്ന തരത്തിലുള്ള സ്ക്രീനുകളിൽ, Google നൽകുന്ന പരസ്യങ്ങൾ ഞങ്ങൾ അനുവദിക്കില്ല:

  • പ്രസാധകരുടെ ഉള്ളടക്കമില്ലാത്തത് അല്ലെങ്കിൽ മൂല്യം കുറഞ്ഞ ഉള്ളടക്കം, ഉള്ളത്,
  • നിർമ്മാണത്തിലുള്ളവ,
  • മുന്നറിയിപ്പുകൾക്കോ നാവിഗേഷനോ പെരുമാറ്റവുമായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്നവ

പ്രസാധക ഉള്ളടക്കമില്ലാത്ത സ്ക്രീനുകളിലെ, Google-നൽകുന്ന പരസ്യങ്ങളെ കുറിച്ച് കൂടുതലറിയുക

സന്ദർഭത്തിന് അനുയോജ്യമല്ലാത്ത പരസ്യങ്ങൾ

ഇനിപ്പറയുന്നവയിൽ ഞങ്ങൾ, Google-നൽകുന്ന പരസ്യങ്ങൾ അനുവദിക്കില്ല:

  • പശ്ചാത്തലത്തിൽ റൺ ചെയ്യുന്ന ആപ്പുകളിൽ അല്ലെങ്കിൽ വെബ് പേജുകളിൽ,
  • ഡിസ്‌പ്ലേക്ക് പുറത്ത് ദൃശ്യമാകുന്നവയിൽ,
  • പരസ്യം നൽകുന്ന സ്ക്രീനിലല്ലാതെ മറ്റെവിടേക്കെങ്കിലും ഉപയോക്താവിന്റെ ശ്രദ്ധ ക്ഷണിക്കുന്ന ആപ്പുകളിലും വെബ് പേജുകളിലും.

പരസ്യവുമായി ബന്ധപ്പെട്ട പ്രസാധക ഉള്ളടക്കം ഏതാണെന്ന് ഉപയോക്താവിന് വ്യക്തമായിരിക്കണം.

സന്ദർഭത്തിന് അനുയോജ്യമല്ലാത്ത പരസ്യങ്ങളെ കുറിച്ച് കൂടുതലറിയുക

തനിപ്പകർപ്പ് ഉള്ളടക്കമുള്ള സ്ക്രീനുകളിലെ, Google നൽകുന്ന പരസ്യങ്ങൾ

ഇനിപ്പറയുന്ന തരത്തിലുള്ള സ്ക്രീനുകളിൽ, Google നൽകുന്ന പരസ്യങ്ങൾ ഞങ്ങൾ അനുവദിക്കില്ല:

  • മറ്റുള്ളവരുടെ ഉള്ളടക്കം അധിക വിവരണമോ ക്യുറേഷനോ ഇല്ലാതെയും ആ ഉള്ളടക്കത്തിന് മറ്റ് മൂല്യമൊന്നും ചേർക്കാതെയും ഉൾച്ചേർക്കുകയോ പകർത്തുകയോ ചെയ്ത ഉള്ളടക്കമുള്ളത്.

നിങ്ങൾ ബൗദ്ധിക സ്വത്ത് ദുരുപയോഗവുമായി ബന്ധപ്പെട്ട ഞങ്ങളുടെ നയം പാലിക്കുകയും വേണം.

തനിപ്പകർപ്പ് ഉള്ളടക്കമുള്ള സ്ക്രീനുകളിലെ, Google നൽകുന്ന പരസ്യങ്ങളെ കുറിച്ച് കൂടുതലറിയുക

പ്രസാധക ഉള്ളടക്കത്തെക്കാൾ കൂടുതലായി പരസ്യങ്ങളും പണമടച്ചുപയോഗിക്കുന്ന പ്രമോഷൻ മെറ്റീരിയലും ഉള്ള സാഹചര്യം

ഇനിപ്പറയുന്ന തരത്തിലുള്ള സ്ക്രീനുകളിൽ, Google നൽകുന്ന പരസ്യങ്ങൾ ഞങ്ങൾ അനുവദിക്കില്ല:

  • പ്രസാധക ഉള്ളടക്കത്തെക്കാൾ കൂടുതലായി പരസ്യങ്ങളും പണമടച്ചുപയോഗിക്കുന്ന മറ്റ് പ്രമോഷൻ മെറ്റീരിയലും അടങ്ങുന്നവ.

പ്രസാധക ഉള്ളടക്കത്തെക്കാൾ കൂടുതലായി പരസ്യങ്ങളും പണമടച്ചുപയോഗിക്കുന്ന പ്രമോഷൻ മെറ്റീരിയലും ഉള്ള സാഹചര്യത്തെ കുറിച്ച് കൂടുതലറിയുക

 

 പിന്തുണയ്ക്കാത്ത ഭാഷകൾ

ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം ഞങ്ങൾ അനുവദിക്കില്ല:

പിന്തുണയ്ക്കാത്ത ഭാഷകളെ കുറിച്ച് കൂടുതലറിയുക

 

 


സ്വകാര്യതയുമായി ബന്ധപ്പെട്ട നയങ്ങൾ

വ്യക്തിപരമാക്കിയ പരസ്യം

ഇനിപ്പറയുന്നവയെ അടിസ്ഥാനമാക്കി, വ്യക്തിപരമാക്കിയ പരസ്യങ്ങൾ തിരഞ്ഞെടുക്കുന്നതിനോ ടാർഗറ്റ് ചെയ്യുന്നതിനോ കുക്കി ലിസ്റ്റുകൾ പോലുള്ള പ്രേക്ഷക ഡാറ്റ ശേഖരിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ നിങ്ങൾ Google-ന്റെ പ്ലാറ്റ്‌ഫോം ഉൽപ്പന്നങ്ങളോ Google പരസ്യ കോഡോ ഉപയോഗിക്കരുത്:

  • 13 വയസ്സിന് താഴെയാണ് പ്രായം എന്ന് നിങ്ങൾക്ക് അറിയാവുന്ന ഉപയോക്താക്കളുടെ പഴയതോ നിലവിലുള്ളതോ ആയ ആക്റ്റിവിറ്റി;
  • 13 വയസ്സിന് താഴെയുള്ള കുട്ടികളെ ഉദ്ദേശിച്ചുള്ള സൈറ്റുകളിലോ ആപ്പുകളിലോ അത്തരം സൈറ്റുകളുടെയോ ആപ്പുകളുടെയോ ഭാഗങ്ങളിലോ ഉള്ള ഉപയോക്താക്കളുടെ പഴയതോ നിലവിലുള്ളതോ ആയ ആക്‌റ്റിവിറ്റി;
  • പ്രായപൂർത്തിയായവർക്കുള്ളതോ ചൂതാട്ടത്തിന്റെയോ സർക്കാർ ഏജൻസിയുടെയോ സൈറ്റുകളിലോ ആപ്പുകളിലോ ഉപയോക്താക്കൾ നടത്തിയ പഴയതോ നിലവിലുള്ളതോ ആയ ആക്റ്റിവിറ്റി; അല്ലെങ്കിൽ
  • ഇനിപ്പറയുന്നവ ഉൾപ്പെടെ, എന്നാൽ അവയിൽ പരിമിതപ്പെടുത്താതെ, അനുമാനിച്ചതോ യഥാർത്ഥമോ ആയ സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട വിവരങ്ങൾ:
    • ആരോഗ്യ സംബന്ധിയായ ഒരു നിർദ്ദിഷ്‌ട ഗ്രൂപ്പിലേക്ക് വിപണനം ചെയ്യുന്ന സൈറ്റുകളിൽ നിന്നോ ആപ്പുകളിൽ നിന്നോ ഉള്ളത് പോലുള്ള ആരോഗ്യ അല്ലെങ്കിൽ മെഡിക്കൽ ചരിത്രമോ വിവരങ്ങളോ,
    • ഒരു ഉപയോക്താവിന് കുറഞ്ഞ ക്രെഡിറ്റ് റേറ്റിംഗാണുള്ളതെന്ന് അല്ലെങ്കിൽ ഉയർന്ന കടബാധ്യത ഉണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ പോലെ, ഒരു വ്യക്തിയുടെ മോശം സാമ്പത്തിക നിലയോ സാമ്പത്തികവുമായി ബന്ധപ്പെട്ട മറ്റ് വിശദമായ വിവരങ്ങളോ,
    • വംശമോ വംശോൽപ്പത്തിയോ തിരിച്ചറിയാൻ സഹായകമായ കാര്യങ്ങൾ സന്ദർശകരിൽ നിന്ന് അവരുടെ സമ്മതത്തോടെ ശേഖരിക്കുന്ന സൈറ്റുകളിൽ നിന്നോ ആപ്പുകളിൽ നിന്നോ ഉള്ള വംശവും വംശോൽപ്പത്തിയും സംബന്ധിച്ച വിവരങ്ങൾ
    • മതത്തെയോ മതവിശ്വാസങ്ങളെയോ കുറിച്ചുള്ള ആളുകളുടെ വിവരങ്ങൾ അവരുടെ സമ്മതത്തോടെ ശേഖരിക്കുന്ന സൈറ്റുകളിൽ നിന്നോ ആപ്പുകളിൽ നിന്നോ ഉള്ളവ പോലെ, മതവിശ്വാസങ്ങൾ അല്ലെങ്കിൽ സമാന സ്വഭാവമുള്ള മറ്റ് വിശ്വാസങ്ങൾ സംബന്ധിച്ച വിവരങ്ങൾ,
    • ഒരു ഉപയോക്താവിന് ക്രിമിനൽ റെക്കോർഡ് ഉണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ പോലെയുള്ള, ഏതെങ്കിലും കുറ്റകൃത്യം ചെയ്‌തതിന്റെ അല്ലെങ്കിൽ കുറ്റകൃത്യം ചെയ്‌തതായി ആരോപിക്കപ്പെടുന്നതിന്റെ വിവരങ്ങൾ,
    • ഒരു ഉപയോക്താവിൻ്റെ രാഷ്ട്രീയ അഭിപ്രായം അല്ലെങ്കിൽ രാഷ്ട്രീയ പ്രത്യയശാസ്ത്രം സൂചിപ്പിക്കുന്ന വിവരങ്ങൾ പോലെയുള്ള രാഷ്ട്രീയ ബന്ധം സൂചിപ്പിക്കുന്ന വിവരങ്ങൾ,
    • ഒരു ട്രേഡ് യൂണിയന്റെ സൈറ്റോ ആപ്പോ ഒരു ഉപയോക്താവ് സന്ദർശിച്ചത് പോലെയുള്ള, ട്രേഡ് യൂണിയൻ അംഗത്വം സംബന്ധിച്ച വിവരങ്ങൾ, അല്ലെങ്കിൽ
    • ഒരു ഉപയോക്താവ് ഒരു പ്രത്യേക സൈറ്റ് സന്ദർശിച്ചതിൽ നിന്ന് അനുമാനിക്കുന്ന, ലൈംഗിക ആഭിമുഖ്യം പോലെയുള്ള ലൈംഗിക പെരുമാറ്റം അല്ലെങ്കിൽ ആഭിമുഖ്യം സംബന്ധിച്ച വിവരങ്ങൾ.

യു.എസിലും കാനഡയിലും, ലിംഗഭേദം, പ്രായം, രക്ഷാകർതൃ നില, വൈവാഹിക നില അല്ലെങ്കിൽ തപാൽ കോഡ് എന്നിവയെ അടിസ്ഥാനമാക്കി ഇനിപ്പറയുന്ന ഉൽപ്പന്നങ്ങളോ സേവനങ്ങളോ പ്രേക്ഷകരെ ടാർഗറ്റ് ചെയ്യാൻ കഴിയില്ല:

  • വില്പനയ്‌ക്കോ വാടകയ്‌ക്കോ ഉള്ള വീടുകളുടെ ലിസ്റ്റിംഗുകൾ, റിയൽ എസ്റ്റേറ്റ് സേവനങ്ങൾ എന്നിവ പോലുള്ള വീട് സംബന്ധിച്ച സേവനങ്ങൾ.
  • ജോലികൾക്കായുള്ള പരസ്യങ്ങൾ, ജോലി റിക്രൂട്ട്‌മെന്റ് സൈറ്റുകൾ, ജോബ് ലിസ്റ്റിംഗ് സൈറ്റുകൾ എന്നിവ പോലുള്ള തൊഴിൽ സംബന്ധമായ സേവനങ്ങൾ. തൊഴിൽ പ്രോത്സാഹിപ്പിക്കുന്ന യു.എസ് ഗവൺമെന്റ് പരസ്യദാതാക്കളുടെ ഒരു ഉപവിഭാഗത്തെ, നിർദ്ദിഷ്ട വ്യവസ്ഥകൾക്ക് കീഴിൽ നിയന്ത്രിത പ്രേക്ഷകരെ ടാർഗറ്റ് ചെയ്യാൻ അനുവദിച്ചിരിക്കുന്നു. യു.എസ് നിയമപ്രകാരം ഒരു ജോലിയുടെ സാധാരണ പ്രവർത്തനത്തിന് ന്യായമായും ആവശ്യമായ ഒരു യോഗ്യത നിർവചിച്ചിട്ടുണ്ടെങ്കിൽ, ആ സർക്കാർ ജോലിക്കുള്ള കൃത്യമായ തൊഴിൽ യോഗ്യതയെ അടിസ്ഥാനമാക്കി ടാർഗറ്റ് ചെയ്യുന്ന പക്ഷം , അംഗീകൃത യു.എസ് സർക്കാർ പരസ്യദാതാക്കൾക്ക് നിയന്ത്രിത പ്രേക്ഷകരെ ടാർഗറ്റ് ചെയ്യാം.
  • ക്രെഡിറ്റ്, ബാങ്കിംഗ് ഉൽപ്പന്നങ്ങളും സേവനങ്ങളും, ചില സാമ്പത്തിക ആസൂത്രണ, മാനേജ്മെന്റ് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഓഫറുകൾ. ഉദാഹരണങ്ങൾ: ക്രെഡിറ്റ് കാർഡുകളും വായ്പകളും, ബാങ്കിംഗ്, ചെക്കിംഗ് അക്കൗണ്ടുകൾ, വായ്‌പാ മാനേജ്മെന്റ് ഉൽപ്പന്നങ്ങൾ.

വ്യക്തിപരമാക്കിയ പരസ്യത്തിനായി നിങ്ങൾ Google-ന്റെ പ്ലാറ്റ്‌ഫോം ഉൽപ്പന്നങ്ങളോ Google പരസ്യ കോഡോ ഉപയോഗിക്കുകയാണെങ്കിൽ:

  • കുക്കി ലിസ്റ്റുകൾ പോലുള്ള പ്രേക്ഷക ഡാറ്റ ഉപയോഗിക്കുന്നതിന് ആവശ്യമായ എല്ലാ അവകാശങ്ങളും നിങ്ങൾക്കുണ്ടായിരിക്കണം.
  • പരസ്യങ്ങൾ താൽപ്പര്യാധിഷ്‌ഠിതമാണെന്ന് വ്യക്തമാക്കുന്നതിന് പരസ്യദാതാക്കൾ പരസ്യങ്ങളിൽ നോട്ടീസ് അറ്റാച്ച് ചെയ്യണം (ഉദാ. "AdChoices" ഐക്കൺ ഉപയോഗിച്ച്); ഒപ്പം
  • എല്ലാ കക്ഷികളും ബാധകമായ ഇന്റർനെറ്റ് പരസ്യ ഇൻഡസ്ട്രിയിലെ അംഗീകൃത നയങ്ങൾ പാലിക്കണം (ഉദാ. ഡിജിറ്റൽ അഡ്വർട്ടൈസിങ് അലയൻസിന്റെ, പെരുമാറ്റം അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ പരസ്യം ചെയ്യലിനുള്ള സെൽഫ് റെഗുലേറ്ററി തത്വങ്ങൾ അല്ലെങ്കിൽ പെരുമാറ്റം അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ പരസ്യം ചെയ്യലിനുള്ള IAB യൂറോപ്പിന്റെ EU ഫ്രെയിംവർക്ക്).

 വ്യക്തിപരമാക്കിയ പരസ്യത്തെ കുറിച്ച് കൂടുതലറിയുക

സ്വകാര്യതാ വെളിപ്പെടുത്തലുകൾ

പ്രസാധകർ നിർബന്ധമായും ഇനിപ്പറയുന്നവ ചെയ്യണം:

  • കുക്കികളുടെയോ വെബ് ബീക്കണുകളുടെയോ IP വിലാസങ്ങളുടെയോ മറ്റ് ഐഡന്റിഫയറുകളുടെയോ ഉപയോഗം പോലെ, ഉപയോഗിച്ചിട്ടുള്ള സാങ്കേതികവിദ്യകളെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ, Google ഉൽപ്പന്നങ്ങളും സേവനങ്ങളും നിങ്ങൾ ഉപയോഗിക്കുന്നതിന്റെ ഫലമായി നടക്കുന്ന എല്ലാ ഡാറ്റ ശേഖരണവും പങ്കിടലും ഉപയോഗവും വ്യക്തമായി വെളിപ്പെടുത്തുന്ന ഒരു സ്വകാര്യതാ നയം ഉണ്ടായിരിക്കുകയും പാലിക്കുകയും ചെയ്യണം. എല്ലാ പ്ലാറ്റ്‌ഫോമിലെയും പ്രതലത്തിലെയും പ്രോപ്പർട്ടിയിലെയും (ഉദാ. വെബ്, ആപ്പ്, കണക്റ്റ് ചെയ്ത ടിവി, ഗെയിമിംഗ് കൺസോൾ അല്ലെങ്കിൽ ഇമെയിൽ പ്രസിദ്ധീകരണം) ഡാറ്റാ ശേഖരണത്തിനും പങ്കിടലിനും ഉപയോഗത്തിനും ഇത് ബാധകമാണ്. മൂന്നാംകക്ഷികൾ നിങ്ങളുടെ ഉപയോക്താവിന്റെ ബ്രൗസറുകളിൽ കുക്കികൾ നൽകുന്നുവെന്നും അവ വായിക്കുന്നുവെന്നും അല്ലെങ്കിൽ നിങ്ങളുടെ വെബ്സൈറ്റിലെ ആഡ് സെർവിംഗിന്റെ ഫലമായി, വിവരങ്ങൾ ശേഖരിക്കാൻ വെബ് ബീക്കണുകളോ IP വിലാസങ്ങളോ ഉപയോഗിക്കുന്നുവെന്നും സ്വകാര്യതാ നയം ഉപയോക്താക്കളോട് വെളിപ്പെടുത്തണം.

    Google-ന്റെ ഡാറ്റാ ഉപയോഗം സംബന്ധിച്ചുള്ള, വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഈ ബാദ്ധ്യത പാലിക്കാൻ, നിങ്ങൾ ഞങ്ങളുടെ പങ്കാളിയുടെ സൈറ്റുകളോ ആപ്പുകളോ ഉപയോഗിക്കുമ്പോൾ Google എങ്ങനെ ഡാറ്റ ഉപയോഗിക്കുന്നു എന്നതിന്റെ പ്രധാന ലിങ്ക് ദൃശ്യമാക്കാനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ട്.

           സ്വകാര്യതാ വെളിപ്പെടുത്തലുകളെ കുറിച്ച് കൂടുതലറിയുക

Google Domains-ലെ കുക്കികൾ

പ്രസാധകർ നിർബന്ധമായും ഇനിപ്പറയുന്നവ ചെയ്യണം:

  • Google-ന്റെ ഡൊമെയ്‌നുകളിൽ കുക്കി സജ്ജീകരിക്കരുത് അല്ലെങ്കിൽ Google-ന്റെ ഡൊമെയ്‌നുകളിൽ സജ്ജീകരിച്ച കുക്കികൾ പരിഷ്‌കരിക്കുകയോ അവയ്ക്ക് തടസ്സം സൃഷ്ടിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യരുത്.

           Google Domains-ലെ കുക്കികളെ കുറിച്ച് കൂടുതലറിയുക

ഉപയോക്താക്കളെ തിരിച്ചറിയൽ

പ്രസാധകർ നിർബന്ധമായും ഇനിപ്പറയുന്നവ ചെയ്യണം:

  • Google-ന് ഉപയോഗിക്കാനോ തിരിച്ചറിയാനോ കഴിയുന്ന, വ്യക്തിപരമായി തിരിച്ചറിയാൻ സഹായിക്കുന്നതോ ആയ വിവരങ്ങൾ Google ഡാറ്റയിലേക്ക് നൽകരുത്
  • ഉപയോക്താവിന്റെ അറിവില്ലാതെയോ തിരിച്ചറിയാനോ കൂട്ടിയോജിപ്പിക്കാനോ ഉള്ള വ്യക്തമായ മുൻകൂർ അനുമതിയില്ലാതെയോ (അതായത് ഓപ്റ്റ് ഇൻ), വ്യക്തിപരമായി തിരിച്ചറിയാനുതകുന്ന വിവരങ്ങൾ, വ്യക്തിപരമായി തിരിച്ചറിയാൻ ഉതകാത്തവയായി മുമ്പ് ശേഖരിച്ച വിവരങ്ങളുമായി കൂട്ടിയോജിപ്പിക്കാനോ ഉപയോക്താക്കളെ തിരിച്ചറിയാനോ നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കരുത്. ഉപയോക്താവ് അനുവാദം നൽകിയാലും ഇല്ലെങ്കിലും, Google റിപ്പോർട്ടുകളിൽ സംഗ്രഹിച്ചിരിക്കുന്ന ഡാറ്റ വേർതിരിക്കാൻ ശ്രമിക്കരുത്.

    കൂടുതൽ വിവരങ്ങൾക്ക്, ഉപയോക്താക്കളെ തിരിച്ചറിയൽ നയം പാലിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ റെഫർ ചെയ്യുക.

  • EU ഉപയോക്തൃ സമ്മത നയം പാലിക്കുക.

           ഉപയോക്താക്കളെ തിരിച്ചറിയുന്നതിനെ കുറിച്ച് കൂടുതലറിയുക

ഉപകരണ ഡാറ്റയുടെയും ലൊക്കേഷൻ ഡാറ്റയുടെയും ഉപയോഗം

തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ളതോ GPS, വൈഫൈ, മൊബൈൽ ടവർ ഡാറ്റ എന്നിവയിൽ നിന്നും ശേഖരിക്കുന്നവ പോലെ അന്തിമ ഉപയോക്താവിന്റെ ഭൂമിശാസ്ത്രപരമായ ലൊക്കേഷൻ ഊഹിക്കാൻ കഴിയുന്ന വിധത്തിലുള്ളതോ ആയ ഡാറ്റ പ്രസാധകർ ശേഖരിക്കുകയും പ്രോസസ് ചെയ്യുകയും വെളിപ്പെടുത്തുകയുമാണെങ്കിൽ,

പ്രസാധകർ നിർബന്ധമായും ഇനിപ്പറയുന്നവ ചെയ്യണം:

  • അവരുടെ ഡാറ്റ എന്തൊക്കെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചേക്കാം എന്നും (പരസ്യങ്ങൾ വ്യക്തിപരമാക്കൽ, അനലിറ്റിക്സ്, ആട്രിബ്യൂഷൻ എന്നിവയുൾപ്പെടെ ബാധകമായത്) ഡാറ്റ പങ്കാളികളുമായി പങ്കിട്ടേക്കാം എന്നതും ഉൾപ്പെടെയുള്ള, ഇന്റർസ്റ്റീഷ്യൽ വഴിയോ യഥാസമയ നോട്ടീസിലൂടെയോ ഉപയോക്താവിനോട് വെളിപ്പെടുത്തുക;
  • ഇത്തരം വിവരങ്ങൾ ശേഖരിക്കുന്നതിനും പ്രോസസ് ചെയ്യുന്നതിനും വെളിപ്പെടുത്തുന്നതിനും മുമ്പ് അന്തിമ ഉപയോക്താവിൽ നിന്നും വേഗത്തിൽ (ഉദാ., ഓപ്റ്റ് ഇൻ) സമ്മതം നേടുക;
  • ഇത്തരം വിവരങ്ങൾ Google-ന് എൻക്രിപ്റ്റ് ചെയ്ത് അല്ലെങ്കിൽ എൻക്രിപ്റ്റ് ചെയ്ത ചാനലിലൂടെ അയയ്ക്കുക; കൂടാതെ
  • ഇത്തരം വിവരങ്ങളുടെ ശേഖരണം, പ്രോസസ് ചെയ്യൽ, വെളിപ്പെടുത്തൽ എന്നിവ ബാധകമായ എല്ലാ സ്വകാര്യതാ നയങ്ങളിലും വെളിപ്പെടുത്തുകയും ചെയ്യുക.

            ഉപകരണ ഡാറ്റയുടെയും ലൊക്കേഷൻ ഡാറ്റയുടെയും ഉപയോഗത്തെ കുറിച്ച് കൂടുതലറിയുക

കുട്ടികളുടെ ഓൺലൈൻ സ്വകാര്യതാ സംരക്ഷണ നിയമം (COPPA)

കുട്ടികളുടെ ഓൺലൈൻ സ്വകാര്യതാ സംരക്ഷണ നിയമം (COPPA) ബാധകമായ ഏതെങ്കിലും ആപ്പിലോ സൈറ്റിലോ സൈറ്റിലെ ഒരു ഭാഗത്തിലോ ഏതെങ്കിലും Google പരസ്യം ചെയ്യൽ സേവനം നടപ്പാക്കുകയാണെങ്കിൽ, നിങ്ങൾ നിർബന്ധമായും:

  • Google Search Console ഉപയോഗിച്ച് COPPA-യുടെ പരിധിയിൽ വരുന്ന സൈറ്റുകളെക്കുറിച്ചോ സൈറ്റുകളിലെ വിഭാഗങ്ങളെക്കുറിച്ചോ Google-നെ അറിയിക്കുക, AdMob SDK ഉപയോഗിച്ച് പരസ്യ അഭ്യർത്ഥന ടാഗ് ചെയ്യുക അല്ലെങ്കിൽ നിങ്ങളുടെ സൈറ്റ്, ആപ്പ്, പരസ്യ അഭ്യർത്ഥന എന്നിവ കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ളതായി ടാഗ് ചെയ്യുക;
  •  താൽപ്പര്യം അടിസ്ഥാനമാക്കിയുള്ള പരസ്യം (റീമാർക്കറ്റിംഗ് ഉൾപ്പെടെ) ഇനിപ്പറയുന്നത് ടാർഗറ്റ് ചെയ്യാൻ ഉപയോഗിക്കരുത്:
    • 13 വയസ്സിന് താഴെയാണ് പ്രായം എന്ന് നിങ്ങൾക്ക് അറിയാവുന്ന ഉപയോക്താക്കളുടെ പഴയതോ നിലവിലുള്ളതോ ആയ ആക്റ്റിവിറ്റി അല്ലെങ്കിൽ
    • 13 വയസ്സിന് താഴെ പ്രായമുള്ള ഉപയോക്താക്കളെ ഉദ്ദേശിച്ചുള്ള സൈറ്റുകളിലെ പഴയതോ നിലവിലുള്ളതോ ആയ ആക്റ്റിവിറ്റി.

               കുട്ടികളുടെ ഓൺലൈൻ സ്വകാര്യതാ സംരക്ഷണ നിയമത്തെ (COPPA) കുറിച്ച് കൂടുതലറിയുക


ആവശ്യകതകളും മറ്റ് മാനദണ്ഡങ്ങളും

Google വെബ് തിരയലിന്റെ സ്‌പാം നയങ്ങൾ

ഇനിപ്പറയുന്നത് നിങ്ങൾ ചെയ്യരുത്:

               Google വെബ് തിരയലിന്റെ സ്പാം നയങ്ങളെക്കുറിച്ച് കൂടുതലറിയുക

ദുരുപയോഗിക്കുന്ന അനുഭവങ്ങൾ 

ഇനിപ്പറയുന്നത് നിങ്ങൾ ചെയ്യരുത്:

               ദുരുപയോഗിക്കുന്ന അനുഭവങ്ങളെ കുറിച്ച് കൂടുതലറിയുക

മാല്‍വെയർ അല്ലെങ്കിൽ അനാവശ്യ സോഫ്‌റ്റ്‌വെയർ

ഇനിപ്പറയുന്നത് നിങ്ങൾ ചെയ്യരുത്:

  • Google നൽകിയ പരസ്യങ്ങൾ, കമ്പ്യൂട്ടറിലേക്കിനെയോ ഉപകരണത്തിനെയോ നെറ്റ്‌വർക്കിനെയോ ദോഷകരമായി ബാധിക്കുകയോ അവയിലേക്ക് അനധികൃതമായി ആക്‌സസ് നേടുകയോ ചെയ്തേക്കാവുന്ന ഹാനികരമായ സോഫ്റ്റ്‌വെയർ അല്ലെങ്കിൽ മാൽവെയർ അടങ്ങിയ സ്ക്രീനുകളിൽ സ്ഥാപിക്കുക.

    ഉദാഹരണങ്ങൾ: കമ്പ്യൂട്ടർ വൈറസുകൾ, റാൻസംവെയർ, വേമുകൾ, ട്രോജൻ ഹോഴ്സുകൾ, റൂട്ട്കിറ്റുകൾ, കീലോഗറുകൾ, ഡയലറുകൾ, സ്പൈവെയർ, റോഗ് സുരക്ഷാ സോഫ്റ്റ്‌വെയർ, മറ്റ് ക്ഷുദ്ര പ്രോഗ്രാമുകൾ അല്ലെങ്കിൽ ആപ്പുകൾ

  • Google-ന്റെ അനാവശ്യ സോഫ്‌റ്റ്‌വെയർ നയം ലംഘിക്കുന്ന സ്‌ക്രീനുകളിൽ Google നൽകുന്ന പരസ്യങ്ങൾ സ്ഥാപിക്കുക.

    ഉദാഹരണങ്ങൾ: സോഫ്‌റ്റ്‌വെയർ നൽകുന്ന പ്രവർത്തനക്ഷമതയെ കുറിച്ചോ സോ‌ഫ്‌റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിന്റെ പൂർണ്ണമായ പരിണിതഫലങ്ങളെ കുറിച്ചോ സുതാര്യമല്ലാതിരിക്കുക; സേവന നിബന്ധനകളും അന്തിമ ഉപയോക്തൃ ലൈസൻസ് ഉടമ്പടിയും ഉൾപ്പെടുത്താതിരിക്കുക; ഉപയോക്താവിനെ അറിയിക്കാതെ സോഫ്‌റ്റ്‌വെയർ അല്ലെങ്കിൽ ആപ്പുകൾ ബണ്ടിൽ ചെയ്യുക; ഉപയോക്താവിന്റെ അനുമതിയില്ലാതെ സിസ്‌റ്റം മാറ്റങ്ങൾ വരുത്തുക; Google സേവനങ്ങളുമായോ ഉൽപ്പന്നങ്ങളുമായോ ഇടപഴകുമ്പോൾ പൊതുവായി ലഭ്യമായ Google API-കൾ ശരിയായി ഉപയോഗിക്കാതിരിക്കുക തുടങ്ങിയവ

   മാൽവെയറിനെക്കുറിച്ചോ അനാവശ്യ സോഫ്‌റ്റ്‌വെയറിനെക്കുറിച്ചോ കൂടുതലറിയുക

മെച്ചപ്പെട്ട പരസ്യ നിലവാരം 

ഇനിപ്പറയുന്നത് നിങ്ങൾ ചെയ്യരുത്:

               Better Ads Standards-നെ കുറിച്ച് കൂടുതലറിയുക

അംഗീകൃത ഇൻവെന്ററി

ഇനിപ്പറയുന്നത് നിങ്ങൾ ചെയ്യരുത്:

  • ads.txt ഫയലിലെ ഇൻവെന്ററിയുടെ അംഗീകൃത വിൽപ്പനക്കാരായി നിങ്ങൾ ഉൾപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ, Google നൽകുന്ന പരസ്യങ്ങൾ ads.txt ഉപയോഗിക്കുന്ന ഡൊമെയ്‌നിൽ കാണിക്കുന്നത്. 

സിൻഡിക്കേഷൻ പങ്കാളികളുടെ കാര്യത്തിൽ, കുട്ടിയുടെ ഇൻവെന്ററിയുടെ അംഗീകൃത വിൽപ്പനക്കാരായി രക്ഷിതാക്കളുള്ള, കുട്ടിക്കുള്ള ഡൊമെയ്‌നുകളിലേക്ക് കുട്ടികൾ ഒരു ads.txt ഫയൽ സമയബന്ധിതമായി ചേർക്കുന്നുവെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം.

               അംഗീകൃത ഇൻവെന്ററിയെ കുറിച്ച് കൂടുതലറിയുക

ഉപരോധങ്ങൾ പാലിക്കൽ

യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രഷറി ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള ഓഫീസ് ഓഫ് ഫോറിൻ അസെറ്റ്‌സ് കൺട്രോൾ (OFAC), യുണൈറ്റഡ് സ്റ്റേറ്റ്സ് കൊമേഴ്‌സ് ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇൻഡസ്ട്രി ആൻഡ് സെക്യൂരിറ്റി എന്നിവ നിലനിർത്തുന്ന ഉപരോധങ്ങളും കയറ്റുമതി നിയന്ത്രണങ്ങളും മറ്റ് ബാധകമായ  ഉപരോധങ്ങളും Google പാലിച്ചിരിക്കണം. അതിനാൽ, ഇനിപ്പറയുന്ന രാജ്യങ്ങളിലെയോ പ്രദേശങ്ങളിലെയോ പ്രസാധകർക്ക് Google പ്രസാധക ഉൽപ്പന്നങ്ങൾ ലഭ്യമാകില്ല:

  • ക്രിമിയ
  • ക്യൂബ
  • ഡോണെറ്റ്‌സ് പീപ്പിൾസ് റിപ്പബ്ലിക് (DNR), ലുഹാൻസ്‌ക് പീപ്പിൾസ് റിപ്പബ്ലിക് (LNR) എന്നിങ്ങനെ വിളിക്കപ്പെടുന്ന പ്രദേശങ്ങൾ 
  • ഇറാൻ
  • ഉത്തര കൊറിയ

മുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന, ഉപരോധം ഏർപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലോ പ്രദേശങ്ങളിലോ ഉള്ള കക്ഷിക്കോ കക്ഷിയുടെ പേരിലോ Google പ്രസാധക ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്. 

കൂടാതെ, ബാധകമായ വ്യാപാര ഉപരോധങ്ങൾക്കും കയറ്റുമതി നയം പാലിക്കുന്നതിനുള്ള നിയമങ്ങൾക്കും കീഴിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും Google പ്രസാധക ഉൽപ്പന്നങ്ങൾക്ക് യോഗ്യതയില്ല. നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന അത്തരം സ്ഥാപനങ്ങളുടെയോ വ്യക്തികളുടെയോ ഉടമസ്ഥതയിലുള്ളതോ നിയന്ത്രണത്തിലുള്ളതോ അവയ്‌ക്കോ അവർക്കോ വേണ്ടി പ്രവർത്തിക്കുന്നതോ അവരുടെയോ അവയുടെയോ പേരിലുള്ളതോ ആയ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ Google പ്രസാധക ഉൽപ്പന്നങ്ങൾക്ക് യോഗ്യതയില്ല. 

പ്രസാധകർ, OFAC ഉപരോധങ്ങൾ ഉൾപ്പെടെയുള്ള ബാധകമായ ഉപരോധങ്ങളും കയറ്റുമതി നിയന്ത്രണങ്ങളും പാലിക്കുകയും ഈ നിയന്ത്രണങ്ങൾ Google ലംഘിക്കുന്നതിനിടയാക്കില്ലെന്ന് അംഗീകരിക്കുകയും വേണം. നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ വേണ്ടിയോ, അവയുടെയോ അവരുടെയോ പേരിലോ നിങ്ങൾക്ക് Google പ്രസാധക ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനാകില്ല. ഉപരോധം ഏർപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലോ പ്രദേശങ്ങളിലോ ഉള്ള സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ വേണ്ടിയോ, അവയുടെയോ അവരുടെയോ പേരിലോ നിങ്ങൾക്ക് Google പ്രസാധക ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനാകില്ല.

               ഉപരോധങ്ങൾ പാലിക്കുന്നതിനെ കുറിച്ച് കൂടുതലറിയുക

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
വ്യക്തിപരമാക്കിയ നുറുങ്ങുകൾ ഉപയോഗിച്ച് ഇന്ന് തന്നെ നിങ്ങളുടെ വരുമാനം അൺലോക്ക് ചെയ്യൂ!

നിങ്ങളുടെ വരുമാനം പരമാവധിയാക്കുന്നതിനുള്ള വ്യക്തിപരമാക്കിയ നിർദ്ദേശങ്ങൾ കാണാൻ AdSense-നുള്ള ഒപ്റ്റിമൈസേഷൻ ടിപ്പുകൾ പേജ് സന്ദർശിക്കുക.

ഇപ്പോൾ തന്നെ അൺലോക്ക് ചെയ്യൂ

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
Google ആപ്സ്
പ്രധാന മെനു
13666382827773004978
true
സഹായ കേന്ദ്രം തിരയുക
false
true
true
true
true
true
157
false
false
false
false