YouTube Shorts ക്രിയേറ്റർ കമ്മ്യൂണിറ്റിയിൽ ചേരുക

YouTube Shorts ക്രിയേറ്റർ കമ്മ്യൂണിറ്റിയിലെ സ്രഷ്ടാക്കൾക്ക് YouTube Shorts കമ്മ്യൂണിറ്റി പങ്കാളി മാനേജരിലേക്ക് (CPM) ആക്സസ് ലഭിക്കും, Shorts-ൽ നാവിഗേറ്റ് ചെയ്യുന്നതിനുള്ള അവരുടെ ഗൈഡായി മാനേജർ പ്രവർത്തിക്കുന്നു.

എന്താണ് YouTube Shorts കമ്മ്യൂണിറ്റി പങ്കാളി മാനേജർ?

Shorts ക്രിയേറ്റർ കമ്മ്യൂണിറ്റിക്ക് അറിവ് നൽകുന്നതും അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതും വളർത്തിയെടുക്കുന്നതുമാണ് YouTube Shorts കമ്മ്യൂണിറ്റി പങ്കാളി മാനേജരുടെ ലക്ഷ്യം – അതിനായി സ്രഷ്ടാവിന്റെ കണക്ഷനുകൾ വികസിപ്പിക്കാനുള്ള അവസരങ്ങളിലേക്ക് ആക്സസ് നൽകുകയും YouTube, Shorts എന്നിവയെ കുറിച്ച് സ്രഷ്ടാക്കൾക്ക് മാർഗ്ഗനിർദ്ദേശം നൽകുകയും സ്വന്തം YouTube അനുഭവം സ്വയം കൈകാര്യം ചെയ്യാൻ കഴിയും വിധം സ്രഷ്ടാക്കളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

YouTube-ൽ വിജയിക്കാൻ സ്രഷ്ടാക്കളെ സഹായിക്കുന്നതിന് YouTube Shorts CPM-ന് സ്വീകരിക്കാവുന്ന ഏതാനും മാർഗങ്ങൾ മാത്രമാണ് താഴെ നൽകിയിരിക്കുന്നത്:

  • പ്രചോദിപ്പിക്കുന്ന സ്രഷ്ടാക്കളുടെ, വളർന്നുകൊണ്ടിരിക്കുന്ന നെറ്റ്‌വർക്കിലേക്കുള്ള ആക്സസ്
  • Shorts സംബന്ധമായ മികച്ച പ്രവർത്തനമാതൃകകൾ, പുതിയ ഫീച്ചറുകൾ, വിഷയസംബന്ധമായ നുറുങ്ങുകൾ എന്നിവയെ കുറിച്ചുള്ള സ്ഥിരമായ അപ്ഡേറ്റുകൾ
  • സ്രഷ്ടാക്കളുടെ/വ്യവസായമേഖലയിലെ ഇവന്റുകളിലേക്കും വർക്ക്‌ഷോപ്പുകളിലേക്കുമുള്ള എക്സ്ക്ലൂസീവ് ക്ഷണങ്ങൾ
  • ഏറ്റവും പുതിയ ഉൽപ്പന്ന ഫീച്ചറുകൾ, ലോഞ്ചുകൾ എന്നിവയിലേക്ക് റിലീസിന് മുമ്പുള്ള ആക്സസും പുതിയ Shorts ഫീച്ചറുകൾ സംബന്ധിച്ച അറിവും
  • Shorts ടീമിനുള്ളിൽ തന്നെ നേരിട്ട് ഫീഡ്ബാക്ക് പങ്കിടാനുള്ള അവസരം

ആർക്കെല്ലാം YouTube Shorts ക്രിയേറ്റർ കമ്മ്യൂണിറ്റിയിൽ ചേരാനാകും?

സജീവ സ്രഷ്ടാക്കളെയാണ് YouTube Shorts CPM ഫോക്കസ് ചെയ്യുന്നത്, ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്ന ചാനലുകൾക്ക് ഇത് ഓഫർ ചെയ്യുന്നു. Shorts സ്രഷ്ടാക്കൾ Shorts സൃഷ്ടിക്കുകയും യോഗ്യതാ മാനദണ്ഡം പാലിക്കുകയും ചെയ്യുന്നിടത്തോളം അവർക്ക് കമ്മ്യൂണിറ്റിയിൽ തുടരാനാകും. Shorts സ്രഷ്ടാക്കൾ സജീവമായി Shorts സൃഷ്ടിക്കുന്നില്ലെങ്കിലോ ഞങ്ങളുടെ യോഗ്യതാ മാനദണ്ഡം പാലിക്കുന്നില്ലെങ്കിലോ, അവർക്ക് കമ്മ്യൂണിറ്റിയിലേക്കുള്ള ആക്സസ് നഷ്ടപ്പെട്ടേക്കാം.

പൊതുവായി പറഞ്ഞാൽ, ഞങ്ങൾ ഇനിപ്പറയുന്ന തരത്തിലുള്ള ചാനലുകൾക്കൊപ്പം പ്രവർത്തിക്കുന്നു:

  • Shorts കമ്മ്യൂണിറ്റി പങ്കാളി മാനേജർമാർ ലഭ്യമായ രാജ്യങ്ങളിൽ/പ്രദേശങ്ങളിൽ ലൊക്കേറ്റ് ചെയ്തിരിക്കുന്നവ അല്ലെങ്കിൽ ഫോക്കസ് ചെയ്യുന്നവ
  • ഹ്രസ്വരൂപത്തിലുള്ള-വീഡിയോ-സൃഷ്ടിക്കുന്നതിന് മുൻഗണന നൽകുന്നവ
  • Shorts-ൽ സജീവമായി പോസ്റ്റ് ചെയ്യുന്നവ
  • വളർച്ചാ സാധ്യതയുള്ളവ
  • കമ്മ്യൂണിറ്റി മാർഗ്ഗനിർദേശക സ്‌ട്രൈക്കുകളൊന്നും ഇല്ലാത്തവ
  • ഒന്നിൽ കൂടുതൽ പരിഹരിക്കാത്ത പകർപ്പവകാശ സ്‌ട്രൈക്ക് ഇല്ലാത്തവ
  • Shorts ധനസമ്പാദന നയങ്ങൾ പാലിക്കുന്നവ
  • പരസ്യദാതാവിന് അനുയോജ്യമായ ഉള്ളടക്കവുമായി ബന്ധപ്പെട്ട ഞങ്ങളുടെ മാർഗ്ഗനിർദേശങ്ങൾ പാലിക്കുന്നവ
  • കമ്മ്യൂണിറ്റി ഇവന്റുകളിലും വർക്ക്‌ഷോപ്പുകളിലും സമാനമായ എൻഗേജ്മെന്റുകളിലും പങ്കെടുക്കുമ്പോൾ, പങ്കാളികളായ എല്ലാ സ്രഷ്ടാക്കളെയും കമ്മ്യൂണിറ്റി പങ്കാളി മാനേജർമാരെയും ബഹുമാനിക്കുന്നവ

ക്ഷണിക്കപ്പെട്ടവർക്ക് മാത്രമുള്ളതാണ് ഞങ്ങളുടെ YouTube Shorts ക്രിയേറ്റർ കമ്മ്യൂണിറ്റി. ക്ഷണം ലഭിക്കാൻ അപേക്ഷിക്കുന്നതിന്, YouTube Creators സൈറ്റിലെ ഞങ്ങളുടെ പേജിലേക്ക് പോകുക.

YouTube Shorts കമ്മ്യൂണിറ്റിയെ കുറിച്ച് കൂടുതലറിയുക

YouTube Shorts CPM കമ്മ്യൂണിറ്റിക്ക് ഏതെല്ലാം രാജ്യങ്ങളിലാണ്/പ്രദേശങ്ങളിലാണ് യോഗ്യതയുള്ളത്?

  • അർജന്റീന
  • ഓസ്ട്രേലിയ
  • ഓസ്ട്രിയ
  • ബഹ്റൈൻ
  • ബെൽജിയം
  • ബൊളീവിയ
  • ബ്രസീൽ
  • കാനഡ
  • ചിലി
  • കൊളംബിയ
  • കോസ്റ്റാറിക്ക
  • ക്യൂബ
  • ഡെൻമാർക്ക്
  • ഡൊമിനിഷ്യൻ റിപ്പബ്ലിക്ക്
  • ഇക്വഡോർ
  • ഈജിപ്‌ത്
  • എൽ സാൽവദോർ
  • ഫിൻലാന്റ്
  • ഫ്രാൻസ്
  • ജർമ്മനി
  • ഘാന
  • ഗ്വാട്ടിമാല
  • ഹോണ്ടുറാസ്
  • ഇന്ത്യ
  • ഇന്തോനേഷ്യ
  • ഇറാഖ്
  • അയർലൻഡ്
  • ജപ്പാൻ
  • ജോർദാൻ
  • കെനിയ
  • കുവൈറ്റ്
  • ലെബനൻ
  • ലിബിയ
  • ലക്‌സംബർഗ്
  • മലേഷ്യ
  • മെക്‌സിക്കോ
  • മൊറോക്കോ
  • നിക്കരാഗ്വ
  • നൈജീരിയ
  • നോർവേ
  • ഒമാൻ
  • പാക്കിസ്ഥാൻ
  • പനാമ
  • പരാഗ്വേ
  • പെറു
  • ഫിലിപ്പീൻസ്
  • പോർട്ടോ റിക്കോ
  • ഖത്തർ
  • സൗദി അറേബ്യ
  • സിംഗപ്പൂർ
  • ദക്ഷിണാഫ്രിക്ക
  • ദക്ഷിണ കൊറിയ
  • സ്പെയിൻ
  • സ്വീഡൻ
  • സ്വിറ്റ്സർലൻഡ്
  • തായ്‌ലൻഡ്
  • നെതർലൻഡ്‌സ്
  • ടുണീഷ്യ
  • തുർക്കിയ
  • യുണൈറ്റഡ് അറബ് എമിറേറ്റ്സ്
  • യുണൈറ്റഡ് കിങ്ഡം
  • യുണൈറ്റഡ് സ്റ്റേറ്റ്സ്
  • ഉറുഗ്വേ
  • വെനിസ്വേല
  • വിയറ്റ്നാം

YouTube Shorts കമ്മ്യൂണിറ്റി പങ്കാളി മാനേജരുടെ സേവനത്തിന് പണം നൽകേണ്ടതുണ്ടോ?

ഇല്ല, Shorts കമ്മ്യൂണിറ്റി പങ്കാളി മാനേജരുടെ സേവനം നിങ്ങൾക്ക് ചെലവൊന്നുമില്ലാതെ ലഭിക്കും.

പങ്കാളി മാനേജരിൽ നിന്ന് വ്യത്യസ്തമാണോ YouTube Shorts കമ്മ്യൂണിറ്റി പങ്കാളി മാനേജർ?

YouTube Shorts CPM കമ്മ്യൂണിറ്റിയും YouTube പങ്കാളി മാനേജർ പ്രോഗ്രാമും വ്യത്യസ്ത തിരഞ്ഞെടുപ്പ് മാനദണ്ഡവും സേവന ഓഫറിംഗുകളുമുള്ള രണ്ട് വ്യത്യസ്ത പ്രോഗ്രാമുകളാണ്.

അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന Shorts സ്രഷ്ടാക്കളുടെ വലിയ കമ്മ്യൂണിറ്റിയെ YouTube Shorts CPM കമ്മ്യൂണിറ്റി മാനേജ് ചെയ്യുന്നു. നേരിട്ട് ഇടപഴകാവുന്ന വ്യക്തിഗത YouTube വിദഗ്ദ്ധർ എന്ന നിലയിൽ പങ്കാളി മാനേജർ പ്രോഗ്രാം വ്യക്തിഗത സ്രഷ്ടാക്കളെ പിന്തുണയ്ക്കുന്നു.

എനിക്ക് യോഗ്യതയില്ലെന്ന് ഞാൻ കണ്ടെത്തി. ഞാൻ എന്താണ് ചെയ്യേണ്ടത്?

വിഷമിക്കേണ്ട! നിങ്ങളുടെ ചാനൽ വളർത്താൻ ഇപ്പോഴും ഉപയോഗിക്കാവുന്ന നിരവധി വിഭവങ്ങളുണ്ട്:

എനിക്ക് ലഭിക്കുന്ന ഇമെയിലുകൾ യഥാർത്ഥത്തിൽ YouTube-ൽ നിന്നുള്ളത് തന്നെയാണെന്ന് എങ്ങനെ അറിയും?

സ്രഷ്ടാക്കൾക്ക് അവരുടെ ചാനലിനെ സംബന്ധിച്ച നിരവധി ഇമെയിലുകൾ ലഭിക്കുമെന്ന് ഞങ്ങൾക്കറിയാം. ഒരു ഇമെയിൽ യഥാർത്ഥത്തിൽ YouTube ടീമിൽ നിന്നുള്ളത് തന്നെയാണോ എന്ന് അറിയാനുള്ള വഴിയിതാ:

  • ഇമെയിൽ ഡൊമെയ്ൻ പരിശോധിക്കുക: ഇമെയിൽ @google.com, @youtube.com, അല്ലെങ്കിൽ @partnerships.withyoutube.com എന്ന് അവസാനിക്കുന്ന ഇമെയിൽ വിലാസത്തിൽ നിന്നുള്ളതാണെന്ന് ഉറപ്പാക്കുക. YouTube അല്ലെങ്കിൽ Google-ൽ നിന്നാണെന്ന് അവകാശപ്പെട്ട് മറ്റേത് ഡൊമെയ്‌നുകളിൽ നിന്നും വരുന്ന ഇമെയിലുകൾ വ്യാജമാകാനാണ് സാധ്യത.
  • ലിങ്കുകൾ പരിശോധിക്കുക: ഇമെയിലിൽ അടങ്ങിയിരിക്കുന്ന ലിങ്കുകളുടെയോ ഫോമുകളുടെയോ URL youtube.com, withgoogle.com, withyoutube.com, youtube.secure.force.com, അല്ലെങ്കിൽ youtube.force.com എന്നാണ് അവസാനിക്കുന്നതെന്ന് ഉറപ്പാക്കുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
14190992601954063509
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false