YouTube-ലെ പേയ്‌മെന്റ് ലഭിക്കാൻ, YouTube-നുള്ള AdSense അക്കൗണ്ട് സജ്ജീകരിക്കുക

ഉക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം, റഷ്യയിലുള്ള ഉപയോക്താക്കൾക്ക് Google, YouTube പരസ്യങ്ങൾ നൽകുന്നത് ഞങ്ങൾ താൽക്കാലികമായി നിർത്തും. കൂടുതലറിയുക.

നിങ്ങൾ YouTube-ൽ നിന്ന് വരുമാനം നേടുന്നുണ്ടെങ്കിൽ, വരുമാനം നേടുന്നതിനും പേയ്‌മെന്റ് ലഭിക്കുന്നതിനും ഒരു അംഗീകൃത 'YouTube-നുള്ള AdSense' അക്കൗണ്ട് ബന്ധിപ്പിക്കുക.

പ്രധാനപ്പെട്ടത്: AdSense നിബന്ധനകളും വ്യവസ്ഥകളും അല്ലെങ്കിൽ YouTube-നുള്ള AdSense-ന്റെ സേവന നിബന്ധനകൾ (ബാധകമായത് പ്രകാരം) അനുസരിച്ച്, പണം സ്വീകരിക്കുന്നയാളുടെ അതേ പേരിൽ നിങ്ങൾക്ക് ഒരു AdSense അല്ലെങ്കിൽ YouTube-നുള്ള AdSense അക്കൗണ്ട് മാത്രമേ ഉണ്ടാകാവൂ. ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ടുകൾക്ക് അംഗീകാരം ലഭിക്കില്ല, കൂടാതെ അനുബന്ധ YouTube ചാനലിലെ ധനസമ്പാദനം ഓഫാക്കുകയും ചെയ്യും. പുതിയൊരു 'YouTube-നുള്ള AdSense' അക്കൗണ്ട് ആരംഭിക്കുമ്പോൾ, YouTube Studio വഴി മാത്രം സൃഷ്‌ടിക്കുക. മറ്റൊരു സൈറ്റിൽ (AdSense ഹോംപേജ് പോലുള്ളവ) അത് സൃഷ്ടിച്ചാൽ ശരിയാകില്ല.

YouTube-നുള്ള AdSense അക്കൗണ്ട് സൃഷ്ടിച്ച് ലിങ്ക് ചെയ്യുക

നിങ്ങളുടെ ചാനലുമായി ലിങ്ക് ചെയ്‌ത, YouTube-നുള്ള AdSense അക്കൗണ്ട് വഴിയാണ് നിങ്ങൾക്ക് YouTube-ൽ നിന്ന് പണം ലഭിക്കുക. നിങ്ങൾ ഇതിനകം തന്നെ YouTube പങ്കാളി പ്രോഗ്രാമിന്റെ ഭാഗമാണെങ്കിൽ, നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ലിങ്ക് ചെയ്‌ത 'YouTube-നുള്ള AdSense' അക്കൗണ്ട് മാറ്റാനാകും എന്ന കാര്യം ശ്രദ്ധിക്കുക. ഒരു 'YouTube-നുള്ള AdSense' അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾക്ക് ഒന്നിലധികം YouTube ചാനലുകളിൽ ധനസമ്പാദനം നടത്താനും കഴിയും.

32 ദിവസം കൂടുമ്പോൾ മാത്രമേ നിങ്ങൾക്ക് ലിങ്ക് ചെയ്തിരിക്കുന്ന 'YouTube-നുള്ള AdSense' അക്കൗണ്ട് മാറ്റാൻ കഴിയൂ എന്ന കാര്യം ശ്രദ്ധിക്കുക.

 YouTube സ്രഷ്ടാക്കൾക്കുള്ള AdSense

 

നിങ്ങൾക്ക് പുതിയൊരു 'YouTube-നുള്ള AdSense' അക്കൗണ്ട് സൃഷ്‌ടിച്ച് അത് നിങ്ങളുടെ ചാനലിലേക്ക് ലിങ്ക് ചെയ്യാം:

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഇടത് മെനുവിൽ നിന്ന്, വരുമാനം നേടുക ടാബ് തിരഞ്ഞെടുക്കുക.
  3. YouTube-നുള്ള AdSense-നായി സൈൻ അപ്പ് ചെയ്യുക കാർഡിൽ ആരംഭിക്കുക ക്ലിക്ക് ചെയ്യുക.
  4. നിങ്ങളോട് ആവശ്യപ്പെടുമ്പോൾ, നിങ്ങളുടെ YouTube അക്കൗണ്ടിന്റെ പാസ്‌വേഡ് നൽകുക, കൂടാതെ ആവശ്യമുള്ളപ്പോൾ വീണ്ടും പരിശോധിച്ചുറപ്പിക്കുക.
  5. YouTube-നുള്ള AdSense-നായി ഏത് Google Account ആണ് നിങ്ങൾക്ക് ഉപയോഗിക്കേണ്ടതെന്ന് തിരഞ്ഞെടുക്കുക.
    • ശ്രദ്ധിക്കുക: YouTube-നു പുറത്തുള്ള മറ്റ് ആവശ്യങ്ങൾക്കായി നിങ്ങൾ ഇതിനകം AdSense ഉപയോഗിക്കുന്നുവെങ്കിൽ, നിങ്ങളുടെ നിലവിലുള്ള AdSense അക്കൗണ്ടിനൊപ്പം ഉപയോഗിക്കുന്ന Google Account ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.
  6. നിങ്ങൾ ഇപ്പോൾ YouTube-നുള്ള AdSense-ലാണുള്ളത്. ഇവിടെ എത്തിക്കഴിഞ്ഞാൽ, പേജിന്റെ മുകളിൽ ഉള്ള ഇമെയിൽ വിലാസം ശരിയാണോയെന്ന് പരിശോധിച്ചുറപ്പിക്കുക. ഇത് തെറ്റായ ഒന്നാണെങ്കിൽ, അക്കൗണ്ടുകൾ മാറാൻ മറ്റൊരു അക്കൗണ്ട് ഉപയോഗിക്കുക എന്നത് ക്ലിക്കുചെയ്യുക.
  7. നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കുന്നത് തുടരുക. നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ നൽകി, 'YouTube-നുള്ള AdSense' അക്കൗണ്ടിനുള്ള അപേക്ഷ സമർപ്പിക്കുക.

മുകളിൽ പറഞ്ഞിരിക്കുന്ന ഘട്ടങ്ങൾ പാലിച്ച് കഴിയുമ്പോൾ നിങ്ങൾ വീണ്ടും YouTube Studio-യിലേക്ക് എത്തും, അവിടെ നിങ്ങളുടെ  YouTube-നുള്ള AdSense അക്കൗണ്ടിനുള്ള അപേക്ഷ ലഭിച്ചതായി സ്ഥിരീകരിക്കുന്ന ഒരു സന്ദേശം നിങ്ങൾക്ക് കാണാം. നിങ്ങളുടെ അക്കൗണ്ടിന് അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ഇമെയിൽ വഴി ഞങ്ങൾ നിങ്ങളെ അറിയിക്കും, ഇതിന് കുറച്ച് ദിവസങ്ങൾ വരെ എടുത്തേക്കും. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ YouTube-നുള്ള AdSense അക്കൗണ്ടിന് അംഗീകാരം ലഭിച്ചെന്നും അത് സജീവമാണെന്നുമുള്ള സ്ഥിരീകരണം YouTube Studio-യ്ക്കുള്ളിലെ YouTube-നുള്ള AdSense-നായി സൈൻ അപ്പ് ചെയ്യുക കാർഡിൽ നിങ്ങൾ കാണും.

മൾട്ടി-ചാനൽ നെറ്റ്‌വർക്കുകൾ (MCN): ഒരു MCN-മായി പങ്കാളിത്തമുള്ള അഫിലിയേറ്റ് ചാനലാണ് നിങ്ങളെങ്കിൽ, നിങ്ങളുടെ സ്വന്തം 'YouTube-നുള്ള AdSense' അക്കൗണ്ട് നിങ്ങളുടെ ചാനലുമായി ലിങ്ക് ചെയ്യണം. ഒരു മൂന്നാം കക്ഷിയുടെ 'YouTube-നുള്ള AdSense' അക്കൗണ്ട് ആക്സസ് ചെയ്യുന്നത്, അവരുടെ അനുമതിയോടെ ആണെങ്കിൽ പോലും, AdSense സേവന നിബന്ധനകളുടെ അല്ലെങ്കിൽ YouTube-നുള്ള AdSense-ന്റെ സേവന നിബന്ധനകളുടെ ലംഘനമാണ്  (ബാധകമായത് പ്രകാരം).

എനിക്ക് ഇതിനകം ഒരു AdSense അല്ലെങ്കിൽ YouTube-നുള്ള AdSense അക്കൗണ്ട് ഉണ്ടോ എന്ന് എനിക്കറിയില്ല

"adsense-noreply@google.com" എന്നതിൽ നിന്നുള്ള ഇമെയിലുകൾക്കായി നിങ്ങളുടെ ഇൻബോക്സുകൾ തിരയുക.
AdSense-ന്റെ നിബന്ധനകളും വ്യവസ്ഥകളും അല്ലെങ്കിൽ YouTube-നുള്ള AdSense-ന്റെ സേവന നിബന്ധനകൾ (ബാധകമായത് പ്രകാരം) അനുസരിച്ച്, പണം സ്വീകരിക്കുന്നയാളുടെ അതേ പേരിൽ നിങ്ങൾക്ക് ഒരു AdSense അല്ലെങ്കിൽ YouTube-നുള്ള AdSense അക്കൗണ്ട് മാത്രമേ ഉണ്ടാകാവൂ. നിങ്ങൾക്ക് ഒരു ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ട് ഉണ്ടെന്ന് കണ്ടെത്തിയാൽ, YouTube-നുള്ള AdSense അക്കൗണ്ടിന്റെ അംഗീകാരം നിരസിക്കുകയും മറ്റ് അനുബന്ധ അക്കൗണ്ടുകൾ അവസാനിപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെടുകയും ചെയ്യും.
എനിക്ക് നിലവിൽ ഒരു അംഗീകൃത AdSense അല്ലെങ്കിൽ YouTube-നുള്ള AdSense അക്കൗണ്ട് ഉണ്ട്
  1. നിങ്ങളുടെ YouTube അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്ത് https://studio.youtube.com/channel/UC/monetization -ലേക്ക് പോകുക
  2. “YouTube-നുള്ള AdSense-നായി സൈൻ അപ്പ് ചെയ്യുക” കാർഡിൽ ആരംഭിക്കുക ക്ലിക്ക് ചെയ്യുക.
  3. നിങ്ങളുടെ YouTube അക്കൗണ്ട് പാസ്‌വേഡ് നൽകി വീണ്ടും പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ YouTube അക്കൗണ്ട് വീണ്ടും പരിശോധിച്ചുറപ്പിക്കുന്നത് എങ്ങനെയെന്ന് അറിയുക.
  4. YouTube-നുള്ള AdSense-ലേക്ക് സൈൻ ഇൻ ചെയ്യാൻ ഉപയോഗിക്കേണ്ട Google Account തിരഞ്ഞെടുക്കുക. നിങ്ങൾക്ക് ഇതിനകം ഒരു AdSense അല്ലെങ്കിൽ YouTube-നുള്ള AdSense അക്കൗണ്ട് ഉണ്ടെങ്കിൽ, നിങ്ങളുടെ നിലവിലുള്ള അക്കൗണ്ട് ആക്‌സസ് ചെയ്യാൻ ഉപയോഗിക്കുന്ന Google Account ഉപയോഗിച്ച് സൈൻ ഇൻ ചെയ്യണം. നിങ്ങൾ YouTube-ൽ സൈൻ ഇൻ ചെയ്യാൻ ഉപയോഗിക്കുന്ന സൈൻ ഇൻ ക്രെഡൻഷ്യലുകളിൽ നിന്ന് വ്യത്യസ്തമായിരിക്കാം ഈ അക്കൗണ്ട്.
  5. നിങ്ങളെ YouTube-നുള്ള AdSense സൈൻ-അപ്പ് പേജിലേക്ക് നയിക്കും. പേജിന്റെ മുകളിൽ നൽകിയിരിക്കുന്നത് ശരിയായ ഇമെയിലാണ് എന്ന് പരിശോധിച്ചുറപ്പിക്കുക. തെറ്റായ അക്കൗണ്ട് ആണ് കാണിക്കുന്നതെങ്കിൽ, അക്കൗണ്ടുകൾ മാറ്റാൻ "മറ്റൊരു അക്കൗണ്ട് ഉപയോഗിക്കുക" ക്ലിക്കുചെയ്യുക.
  6. ബന്ധിപ്പിക്കൽ അംഗീകരിക്കുക ക്ലിക്ക് ചെയ്യുക.
  7. YouTube Studio-യിലെ 'വരുമാനം നേടുക' പേജിലേക്ക് നിങ്ങളെ തിരികെ റീഡയറക്റ്റ് ചെയ്യും.
  8. നിങ്ങളുടെ 'YouTube-നുള്ള AdSense' അക്കൗണ്ട് കണക്‌റ്റ് ചെയ്‌തുകഴിഞ്ഞാൽ, “YouTube-നുള്ള AdSense-നായി സൈൻ അപ്പ് ചെയ്യുക” കാർഡിൽ പച്ച നിറത്തിലുള്ള "പൂർത്തിയായി" അടയാളം ഉപയോഗിച്ച് ഞങ്ങൾ ഈ ഘട്ടം അടയാളപ്പെടുത്തും.

ഒരു ഉള്ളടക്ക മാനേജർ അക്കൗണ്ട് ഉപയോഗിച്ച് YouTube-നുള്ള AdSense സജ്ജീകരിക്കുക

ഉള്ളടക്ക മാനേജർ അക്കൗണ്ട് മാനേജ് ചെയ്യാനുള്ള അവകാശം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് അതുമായി ഒരു YouTube-നുള്ള AdSense അക്കൗണ്ട് ബന്ധപ്പെടുത്താവുന്നതാണ്.
  1. നിങ്ങളുടെ ഉള്ളടക്ക മാനേജർ അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യുക.
  2. ക്രമീകരണത്തിലേക്ക് പോകുക.
  3. 'അവലോകനം' വിഭാഗത്തിന് കീഴിൽ നിങ്ങൾക്ക് YouTube-നുള്ള AdSense കാണാം (അത് കാണാൻ നിങ്ങൾക്ക് സ്ക്രോൾ ചെയ്യേണ്ടി വന്നേക്കാം).
  4. എഡിറ്റ് ചെയ്യുക ക്ലിക്ക് ചെയ്യുക.
  5. YouTube-നുള്ള AdSense-ലേക്ക് തുടരുക ക്ലിക്ക് ചെയ്യുക.
  6. നിങ്ങളുടെ YouTube അക്കൗണ്ട് പാസ്‌വേഡ് നൽകി വീണ്ടും പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ YouTube അക്കൗണ്ട് വീണ്ടും പരിശോധിച്ചുറപ്പിക്കുന്നത് എങ്ങനെയെന്ന് അറിയുക.
  7. YouTube-നുള്ള AdSense-ലേക്ക് സൈൻ ഇൻ ചെയ്യാൻ ഉപയോഗിക്കേണ്ട Google Account തിരഞ്ഞെടുക്കുക. നിങ്ങൾക്ക് ഇതിനകം ഒരു AdSense അല്ലെങ്കിൽ YouTube-നുള്ള AdSense അക്കൗണ്ട് ഉണ്ടെങ്കിൽ, നിങ്ങളുടെ നിലവിലുള്ള അക്കൗണ്ട് ആക്‌സസ് ചെയ്യാൻ ഉപയോഗിക്കുന്ന Google Account ഉപയോഗിച്ച് സൈൻ ഇൻ ചെയ്യണം.
  8. ആവശ്യപ്പെടുമ്പോൾ, നിങ്ങളുടെ 'YouTube-നുള്ള AdSense' അക്കൗണ്ടിന്റെ പാസ്‌വേഡ് നൽകുക. YouTube-ൽ സൈൻ ഇൻ ചെയ്യാൻ നിങ്ങൾ ഉപയോഗിക്കുന്ന ക്രെഡൻഷ്യലുകളിൽ നിന്ന് വ്യത്യസ്തമായിരിക്കാം ഈ വിവരങ്ങൾ.
  9. YouTube-നുള്ള AdSense അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ട YouTube ചാനൽ സ്ഥിരീകരിച്ചതിന് ശേഷം ചാനലിന്റെ പ്രാഥമിക ഭാഷ തിരഞ്ഞെടുക്കുക. നിങ്ങൾ ഒരു YouTube ചാനൽ മാത്രമാണ് YouTube-നുള്ള AdSense-മായി ബന്ധിപ്പിക്കാൻ തിരഞ്ഞെടുക്കുന്നതെങ്കിലും നിങ്ങളുടെ ഉള്ളടക്ക മാനേജരുമായി ലിങ്ക് ചെയ്തിട്ടുള്ള എല്ലാ ചാനലുകളിലും YouTube പരസ്യങ്ങൾ കാണിക്കും.
  10. ബന്ധിപ്പിക്കൽ അംഗീകരിക്കുക ക്ലിക്ക് ചെയ്ത്, നിങ്ങളുടെ ബില്ലിംഗ് വിവരങ്ങൾ ചേർക്കുക (ആവശ്യപ്പെടുകയാണെങ്കിൽ).
ഈ പ്രോസസ് പൂർത്തിയാക്കിയ ശേഷം നിങ്ങളെ വീണ്ടും YouTube-ലേക്ക് റീഡയറക്ട് ചെയ്യും. AdSense-ന്റെ ആപ്ലിക്കേഷൻ അവലോകനം കാത്തിരിക്കേണ്ട സമയത്തെ കുറിച്ച് കൂടുതലറിയുക.

പൊതുവായ പ്രശ്‌നങ്ങൾ

നിങ്ങളുടെ ചാനലുമായി YouTube-നുള്ള AdSense അക്കൗണ്ട് ലിങ്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന പൊതുവായ പ്രശ്നങ്ങൾ പരിഹരിക്കാൻ താഴെയുള്ള വിവരങ്ങൾ ഉപയോഗിക്കുക.

ഞാൻ ഒരു പുതിയ, 'YouTube-നുള്ള AdSense' അക്കൗണ്ട് സൃഷ്ടിച്ചു, എന്നാൽ എനിക്ക് നിലവിൽ ഒരു AdSense അല്ലെങ്കിൽ YouTube-നുള്ള AdSense അക്കൗണ്ട് ഉള്ളതിനാൽ അതിന് അംഗീകാരം ലഭിച്ചില്ല

AdSense-ന്റെ നിബന്ധനകളും വ്യവസ്ഥകളും അല്ലെങ്കിൽ YouTube-നുള്ള AdSense-ന്റെ നിബന്ധനകളും വ്യവസ്ഥകളും (ബാധകമായത് പ്രകാരം) അനുസരിച്ച് പണം സ്വീകരിക്കുന്നയാളുടെ അതേ പേരിൽ നിങ്ങൾക്ക് ഒരു AdSense അല്ലെങ്കിൽ YouTube-നുള്ള AdSense അക്കൗണ്ട് മാത്രമേ ഉണ്ടാകാവൂ. നിങ്ങൾക്കൊരു ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ട് ഉണ്ടെന്ന് കണ്ടെത്തിയാൽ, നിങ്ങൾ പുതുതായി സൃഷ്ടിച്ച YouTube-നുള്ള AdSense അക്കൗണ്ടിന് അംഗീകാരം ലഭിക്കില്ല.

"നിങ്ങൾക്ക് നിലവിൽ ഒരു AdSense അക്കൗണ്ട് അല്ലെങ്കിൽ YouTube-നുള്ള AdSense അക്കൗണ്ട് ഉണ്ട്" എന്ന വിഷയമുള്ള ഒരു ഇമെയിലിനായി നിങ്ങളുടെ ഇമെയിൽ ഇൻബോക്സുകളിൽ തിരയുക. ഈ സന്ദേശത്തിൽ നിങ്ങളുടെ നിലവിലുള്ള AdSense അല്ലെങ്കിൽ YouTube-നുള്ള AdSense അക്കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയിരിക്കും. ഈ വിവരങ്ങളിലൂടെ, പ്രശ്നം പരിഹരിക്കാൻ നിങ്ങൾക്ക് രണ്ട് ചോയ്‌സുകൾ ലഭിക്കും:

നിലവിലുള്ള (പഴയ) അക്കൗണ്ട് ഉപയോഗിക്കുക

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്‌ത്, ബന്ധിപ്പിക്കൽ മാറ്റുക ക്ലിക്ക് ചെയ്യുക.
  2. അക്കൗണ്ട് തിരഞ്ഞെടുക്കൽ മെനുവിൽ നിന്ന്, നിങ്ങളുടെ നിലവിലുള്ള (പഴയ) AdSense അല്ലെങ്കിൽ YouTube-നുള്ള AdSense അക്കൗണ്ട് ഉപയോഗിക്കുന്ന Google Account തിരഞ്ഞെടുക്കുക.
  3. ബന്ധിപ്പിക്കൽ അംഗീകരിക്കുക ക്ലിക്ക് ചെയ്യുക.

നിങ്ങളെ YouTube Studio-യിലേക്ക് തിരികെ റീഡയറക്റ്റ് ചെയ്യും, അവിടെ നിങ്ങളുടെ ചാനലുമായി ലിങ്ക് ചെയ്‌തിരിക്കുന്ന അക്കൗണ്ട് നിങ്ങൾക്ക് കാണാം.

നിങ്ങൾ ഇപ്പോൾ സൃഷ്ടിച്ച പുതിയ അക്കൗണ്ട് ഉപയോഗിക്കുക

ആദ്യം, നിങ്ങൾ നിലവിലുള്ള (പഴയ) അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടതാണ്

  1. നിലവിലുള്ള AdSense അല്ലെങ്കിൽ YouTube-നുള്ള AdSense അക്കൗണ്ടിലേക്ക് (ബാധകമായത് പ്രകാരം) സൈൻ ഇൻ ചെയ്യുക.
  2. നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് ഇവിടെയുള്ള ഘട്ടങ്ങൾ പിന്തുടരുക.

അവസാനിപ്പിച്ചതിന് ശേഷം, നിങ്ങൾ പഴയ അക്കൗണ്ട് അവസാനിപ്പിച്ചുവെന്ന് സ്ഥിരീകരിക്കാൻ നിങ്ങളുടെ പുതിയ 'YouTube-നുള്ള AdSense' അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക.

ശ്രദ്ധിക്കുക: നിങ്ങളുടെ പുതിയ 'YouTube-നുള്ള AdSense' അക്കൗണ്ടിന് അംഗീകാരം ലഭിക്കാനും അത് നിങ്ങളുടെ YouTube ചാനലുമായി ലിങ്ക് ചെയ്യാനും കുറച്ച് ദിവസമെടുത്തേക്കാം.

വിലാസം (പിൻ) പരിശോധിച്ചുറപ്പിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

ചാനലിലൂടെയുള്ള ധനസമ്പാദനം തുടരുന്നതിനും പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിനും, 'YouTube-നുള്ള AdSense' അക്കൗണ്ടിൽ വിലാസം (പിൻ) പരിശോധിച്ചുറപ്പിക്കൽ പൂർത്തിയാക്കേണ്ടത് അനിവാര്യമാണ്.

നിങ്ങളുടെ ചാനലുമായി ഒരു പുതിയ 'YouTube-നുള്ള AdSense' അക്കൗണ്ട് ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ബാലൻസ് $10-ൽ എത്തിക്കഴിഞ്ഞാൽ പിൻ ഉപയോഗിച്ച് പരിശോധിച്ചുറപ്പിക്കാനുള്ള ഒരു കാർഡ് നിങ്ങളുടെ തപാൽ വിലാസത്തിലേക്ക് അയയ്ക്കും. പിൻ ഉപയോഗിച്ച് പരിശോധിച്ചുറപ്പിക്കാനുള്ള ഈ കാർഡിൽ ഒരു പിൻ കോഡ് ഉണ്ടാകും, അത്നിങ്ങളുടെ അക്കൗണ്ടിൽ നൽകി വിലാസം പരിശോധിച്ചുറപ്പിക്കാം.

നിലവിലുള്ള ഒരു AdSense അല്ലെങ്കിൽ YouTube-നുള്ള AdSense അക്കൗണ്ട് ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, പിൻ ഉപയോഗിച്ച് പരിശോധിച്ചുറപ്പിക്കാനുള്ള കാർഡ് തപാൽ വഴി എത്താൻ നിങ്ങൾ 3 ആഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വന്നേക്കാം. 3 ആഴ്‌ചയ്‌ക്ക് ശേഷവും നിങ്ങൾക്കത് ലഭിച്ചില്ലെങ്കിൽ, പിൻ ഉപയോഗിച്ച് പരിശോധിച്ചുറപ്പിക്കാനുള്ള മറ്റൊരു കാർഡ് നിങ്ങൾക്ക് അഭ്യർത്ഥിക്കാം.

YouTube-നുള്ള AdSense-ലെ ഫയലിൽ നൽകിയിട്ടുള്ള വിലാസം, നിങ്ങളുടെ പ്രാദേശിക പോസ്റ്റ് ഓഫീസ് അംഗീകരിച്ച വിലാസവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക. ശരിയായ വിലാസം നൽകുന്നത് നിങ്ങളുടെ തപാൽ ഡെലിവർ ചെയ്യാൻ പ്രാദേശിക പോസ്റ്റ് ഓഫീസിനെ സഹായിക്കുന്നു. വിലാസങ്ങളിൽ വ്യത്യാസമുണ്ടെങ്കിൽ, അവ ഒരുപോലെയാകുന്നതിന് നിങ്ങളുടെ അക്കൗണ്ടിലെ പേയ്‌മെന്റ് വിലാസം മാറ്റേണ്ടതുണ്ട്.

വിലാസം (പിൻ) പരിശോധിച്ചുറപ്പിക്കലുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ, ഈ സഹായ വിഭവങ്ങൾ റെഫർ ചെയ്യുക:

ഞാൻ എന്റെ വിലാസം പരിശോധിച്ചുറപ്പിച്ചില്ലെങ്കിൽ എന്താണ് സംഭവിക്കുക?

4 മാസത്തിനുള്ളിൽ നിങ്ങളുടെ വിലാസം പരിശോധിച്ചുറപ്പിച്ചില്ലെങ്കിൽ, നിങ്ങളുടെ ചാനലിന്റെ ധനസമ്പാദനം താൽക്കാലികമായി നിർത്തും. ഇനിപ്പറയുന്നതുപോലുള്ള ഫീച്ചറുകളിലേക്കുള്ള ആക്‌സസ് താൽക്കാലികമായി നിർത്തുന്നത് ഇതിൽ ഉൾപ്പെടുന്നു:

  • ചാനൽ അംഗത്വങ്ങൾ
  • Super Chat, കൂടാതെ മറ്റുപലതും

നിങ്ങളുടെ വിലാസം പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ നിങ്ങളുടെ ചാനലിൽ ധനസമ്പാദനം പുനരാരംഭിക്കും.

മറ്റ് പ്രശ്‌നങ്ങൾ

"ശ്ശോ, എന്തോ പിശകുണ്ടായി" എന്ന് YouTube സ്റ്റുഡിയോയിൽ ഞാൻ കാണുന്നു

YouTube Studio തിരിച്ചറിയാത്ത ഇമെയിലുകൾ ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തുന്നതിനായി ശ്രമിക്കുമ്പോൾ ഈ പിശക് സന്ദേശം കണ്ടേക്കാം. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, ഇനിപ്പറയുന്നവ പരീക്ഷിക്കുക:

  • YouTube-നുള്ള AdSense അക്കൗണ്ട് ലിങ്ക് ചെയ്യുമ്പോൾ, ഇത് നിങ്ങൾ തന്നെയാണെന്ന് പരിശോധിച്ചുറപ്പിക്കാൻ YouTube Studio നിങ്ങളോട് ആവശ്യപ്പെടും. YouTube-ൽ സൈൻ ഇൻ ചെയ്യാൻ ഉപയോഗിക്കുന്ന അതേ ഇമെയിൽ വിലാസം ഉപയോഗിച്ചാണ് നിങ്ങൾ ഇത് ചെയ്യുന്നതെന്ന് ഉറപ്പാക്കുക.
  • YouTube-നുള്ള AdSense-ൽ തുടരാനായി ഒരു Google Account തിരഞ്ഞെടുക്കാൻ നിങ്ങളോട് ആവശ്യപ്പെടും. ഈ സാഹചര്യത്തിൽ, YouTube Studio-യിൽ സൈൻ ഇൻ ചെയ്യാൻ ഉപയോഗിക്കുന്ന ഇമെയിൽ വിലാസം അല്ലാത്ത മറ്റൊരു ഇമെയിൽ വിലാസം നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
  • നിങ്ങളുടെ ചാനൽ ഒരു ബ്രാൻഡ് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ചാനൽ ആദ്യം സൃഷ്‌ടിച്ച ഇമെയിൽ വിലാസം ഉപയോഗിച്ച് നിങ്ങൾ സൈൻ ഇൻ ചെയ്യേണ്ടതാണ്. ആ ഇമെയിൽ വിലാസം ഉപയോഗിച്ച് നിങ്ങൾക്ക് സൈൻ ഇൻ ചെയ്യാനാകുന്നില്ലെങ്കിൽ, അക്കൗണ്ട് വീണ്ടെടുക്കൽ ഘട്ടങ്ങൾ പൂർത്തിയാക്കാനുള്ള ഞങ്ങളുടെ നുറുങ്ങുകൾ പാലിച്ച് നിങ്ങളുടെ അക്കൗണ്ട് വീണ്ടെടുക്കുക.

സൈൻ അപ്പ് ചെയ്യാനായി YouTube-നുള്ള AdSense എന്നോട് ഒരു വെബ്‌സൈറ്റ് URL ആവശ്യപ്പെടുന്നു

നിങ്ങളുടെ YouTube ചാനലുമായി പുതിയ 'YouTube-നുള്ള AdSense' അക്കൗണ്ട് ലിങ്ക് ചെയ്യുമ്പോൾ, ഈ ആവശ്യത്തിന് വേണ്ടി google.com/adsense -ലോ adsense.com -ലോ പോയി ഒരെണ്ണം സൃഷ്ടിക്കരുത്. അങ്ങനെ ചെയ്താൽ, നിങ്ങളുടെ അക്കൗണ്ടിനുള്ള അനുമതി നിരസിക്കുകയും നിങ്ങളുടെ ചാനലിലൂടെയുള്ള ധനസമ്പാദനം പ്രവർത്തനരഹിതമാക്കുകയും ചെയ്യും. പകരം, YouTube Studio-യിൽ നിന്ന് നേരിട്ട് 'YouTube-നുള്ള AdSense' അക്കൗണ്ട് സൃഷ്ടിക്കുക.

മറ്റ് പിശകുകൾ

ഈ പേജിൽ വിവരിച്ചിട്ടില്ലാത്ത മറ്റ് സാങ്കേതിക പിശകുകൾ നിങ്ങൾ നേരിടുന്നുവെങ്കിൽ, ഇനിപ്പറയുന്നവ പരീക്ഷിക്കുക:

  • എല്ലാ ബ്രൗസർ ടാബുകളും ക്ലോസ് ചെയ്യുക.
  • നിങ്ങളുടെ ബ്രൗസർ കാഷെയും കുക്കികളും മായ്‌ക്കുക.
  • ഒരു സ്വകാര്യ അല്ലെങ്കിൽ അദൃശ്യ വിൻഡോ ഉപയോഗിക്കുക (മറ്റ് Google അക്കൗണ്ടുകളൊന്നും സൈൻ ഇൻ ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കുന്നതിന്).

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
4500995059275625705
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false